വചനപരിച്ഛേദം - 48.
48- പ്രത്യാശയിലേക്കുള്ള പടവുകള്‍.
1.രാജാഃ 19; 13.'ഏലിയാവു അതു കേട്ടിട്ടു തന്റെ പുതപ്പു കൊണ്ടു മുഖം മൂടി പുറത്തു വന്നു. ഗുഹാമുഖത്തു നിന്നു. ഏലിയാവേ ഇവിടെ നിനക്കു എന്തു കാര്യം എന്നു ചോദിക്കുന്ന ഒരു ശബ്ദം അവന്‍ കേട്ടു.'
പഴയനിയമ പ്രവാചകന്മാരില്‍ അഗ്രഗണ്യനായ ഏലിയാ ദീര്‍ഘദര്‍ശിയുടെ ചിന്താഗതിയിലും ജീവിതത്തിലും സമൂലമായ മാറ്റം വരുത്തിയ, യഹോവയായ ദൈവത്തില്‍ നിന്നുള്ള ഒരു ചോദ്യമാണു ഇതു. 'ഏലിയാവേ ഇവിടെ നിനക്കു എന്തു കാര്യം?' മരണഭീതിയില്‍ പെട്ടു നിരാശയുടെ പടുകുഴിയില്‍ നിപതിച്ചു, ജീവിക്കുന്നതിനേക്കാള്‍ മരിക്കുന്നതു നല്ലതു എന്നു ചിന്തിക്കുന്ന ഏലിയാവിനെ പ്രത്യാശയിലേക്കു പിടിച്ചുയര്‍ത്തിയ ചോദ്യമാണു ഇതു. മരണം കൂടാതെ ഉടലോടെ സ്വര്‍ഗ്ഗത്തിലേക്കു എടുക്കപ്പെട്ട രണ്ടു വ്യക്തികളില്‍ ഒരാളായി തീരുവാന്‍ ഏലിയാവിനെ അര്‍ഹനാക്കി തീര്‍ത്തതു ഈ ചോദ്യമായിരുന്നു എന്നു പറയുന്നതില്‍ തെറ്റില്ല. ഉടലോടെ സ്വര്‍ഗ്ഗത്തിലേക്കു എടുക്കപ്പെട്ടവരില്‍ മറ്റൊരാള്‍ ഹാനോക്കാണു. ഹാനോക്കിനെക്കുറിച്ചു വി.വേദപുസ്തകത്തില്‍ ഉല്പത്തിപുസ്തകം അഞ്ചാമദ്ധ്യായം 21 മുതല്‍ 24 വരെയുള്ള നാലുവാക്യങ്ങളില്‍ വളരെ ഹ്രസ്വമായി വിവരിച്ചിരിക്കുന്നു. അവിടെ, ഹാനോക്കു ദൈവത്തോടുകൂടെ നടന്നു, ദൈവം എടുത്തുകൊണ്ടതിനാല്‍ കാണാതെയായി എന്ന പ്രസ്താവം മാത്രമാണുള്ളതു. എന്നാല്‍ ഏലിയാവിനെ കുറിച്ചാവട്ടെ ഏതാണ്ടു എട്ടു അദ്ധ്യായങ്ങളില്‍ വളരെ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. വി.വേദപുസ്തകചരിത്രത്തില്‍ ആ വിധത്തിലുള്ള ഒരു സ്ഥാനം കരഗതമാക്കുവാന്‍ ഏലിയാവിനെ അര്‍ഹനാക്കിയതു ആത്മശോധനാപരമായ ഈ ചോദ്യത്തിനു അനുകൂലമായി പ്രതികരിച്ചതു കൊണ്ടുമാത്രമാണു. യഹോവയ്ക്കു വേണ്ടി അനേകം വന്‍കാര്യങ്ങള്‍ പ്രവര്‍ത്തിച്ചു എങ്കിലും അവസാനം ഈയൊരു മാറ്റത്തിനു ഏലിയാവു തയ്യാറായില്ലായിരുന്നു എങ്കില്‍ അവന്റെ ജീവചരിത്രം പാടേ മാറിപ്പോകുമായിരുന്നു എന്നു തിരിച്ചറിയുമ്പോഴാണു ഈ ചോദ്യത്തിനു മനുഷ്യജീവിതത്തിലുള്ള പ്രസക്തിയും പ്രാധാന്യവും വ്യക്തമാകുന്നതു. ദൈവത്തിന്റെ കല്പന അനുസരിച്ചു അവന്റെ ഇഷ്ടം ആചരിക്കുന്നവരെ ദൈവം ഒരുനാളും കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല എന്ന വലിയ സത്യം ഇവിടെ വെളിപ്പെടുന്നു. അതു പൂര്‍ണ്ണമായി ഗ്രഹിക്കണമെങ്കില്‍ ഏലിയാവിനെ കുറിച്ചു കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതാണു.
ഏലിയാവിന്റെ ജീവചരിത്രത്തെ കുറിച്ചു വ്യക്തമായ പ്രസ്താവങ്ങളൊന്നും വി.വേദപുസ്തകത്തില്‍ കാണുന്നില്ല. ഏലിയാവിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നതു 1.രാജാഃ 17-ാം അദ്ധ്യായത്തിലാണു. 1.രാജാഃ 17;1. 'എന്നാല്‍ ഗിലയാദിലെ തിശ്ബയില്‍ നിന്നുള്ള തിശ്ബ്യനായ ഏലിയാവു ആഹാബിനോടു ഞാന്‍ സേവിച്ചു നില്ക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയാണ, ഞാന്‍ പറഞ്ഞല്ലാതെ ഈയാണ്ടുകളില്‍ മഞ്ഞും മഴയും ഉണ്ടാകുകയില്ല എന്നു പറഞ്ഞു.' ഏലിയാവു ഗിലയാദിലെ തിശ്ബയിലാണു ജനിച്ചതും വളര്‍ന്നതുമെന്ന സൂചനയല്ലാതെ മാതാപിതാക്കളെ കുറിച്ചോ മുന്‍കാലജീവിതത്തെ കുറിച്ചോ ഒന്നും പറയുന്നില്ല.ആഹാബിന്റെ കാലത്താണു പ്രവചനം ആരംഭിച്ചതു എന്നു ഇതുകൊണ്ടു മനസ്സിലാക്കാം. ദൈവം ഏലിയാവിനെ എങ്ങനെ എവിടെ വച്ചു വിളിച്ചു ഈ കാര്യങ്ങള്‍ക്കായി നിയോഗിച്ചു എന്നു വ്യക്തമായി പറയുന്നില്ല. എങ്കിലും 'ഞാന്‍ സേവിച്ചു വരുന്ന യഹോവയാണ എന്നു ആഹാബിനോടു പറയുന്നതില്‍ നിന്നു ഏലിയാവു യഹോവാഭക്തനായി യഹോവയുടെ വഴികളില്‍ നടന്നവനായിരുന്നു എന്നു വ്യക്തമാകുന്നു. ആഹാബു, അഹസ്യാവു എന്നീ യിസ്രായേല്‍ രാജാക്കന്മാരുടെ കാലത്താണു ജീവിച്ചിരുന്നതു. ആയതിനാല്‍ 875- 851 കാലഘട്ടമായിരുന്നു പ്രവചനകാലമെന്നു വേദപുസ്തക ചരിത്രപണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു.
പില്ക്കാലത്തും ഏലിയാവിനെ കുറിച്ചുള്ള പരാമര്‍ശം വി.വേദപുസ്തകത്തില്‍ കാണുന്നുവെന്നതു ഏലിയാവിന്റെ മഹത്വം ഉയര്‍ത്തുന്നു. ഏലിയാവു രാജാക്കന്മാരുടെ പുസ്തകത്തില്‍ നിന്നു വളര്‍ന്നു പുതിയനിയമ കാലം വരെ എത്തിയെന്നതു എടുത്തു പറയേണ്ട ഒന്നാണു. മലാഖീ പ്രവചനത്തിലും ഏലിയാവിനെ കുറിച്ചു പറയുന്നുണ്ടു. യഹോവയുടെ വലിയതും ഭയങ്കരവുമായ നാള്‍ വരുന്നതിനു മുമ്പെ ഞാന്‍ നിങ്ങള്‍ക്കു ഏലിയാപ്രവാചകനെ അയയ്ക്കും. എന്ന മലാഖിയുടെ പ്രവചനം വി.യോഹന്നാന്‍ സ്നാപകനില്‍ നിറവേറിയതായി വി.വേദപുസ്തകം സാക്ഷിക്കുന്നു. വി.മത്താഃ 11;14 ല്‍ നമ്മുടെ കര്‍ത്താവു വി.യോഹന്നാനെക്കുറിച്ചു പറയുന്നു.'നിങ്ങള്‍ക്കു ഗ്രഹിപ്പാന്‍ മനസ്സുണ്ടെങ്കില്‍ വരുവാനുള്ള ഏലിയാവു അവന്‍ തന്നേ.' എന്നാല്‍ കര്‍ത്താവിന്റെ ഈ പ്രസ്താവം കൊണ്ടു മാത്രം ഏലിയാവിന്റെ മഹത്വം അവസാനിക്കുന്നില്ല. കര്‍ത്താവു മറുരൂപ മലയില്‍ തേജസ്ക്കരിക്കപ്പെട്ടപ്പോള്‍, കര്‍ത്താവിന്റെ നിര്യാണത്തെ കുറിച്ചു സംസാരിക്കുവാനായി മോശെയോടൊപ്പം ഏലിയാവും പ്രത്യക്ഷപ്പെട്ടിരുന്നു.വി.മത്താഃ 17;3. യിസ്രായേലിന്റെ വിമോചകനും ദീര്‍ഘദര്‍ശിമാരില്‍ തലവനുമായ മോശെയോടൊപ്പം, മോശെയ്ക്കു തുല്യനായിട്ടാണു ഏലിയാവിനെ അവിടെ കാണുന്നതു. ഇസ്ളാം മതവും ഏലിയാവിനെ ഒരു വലിയ പ്രവാചകനായി ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു.
ധീരനായ ഒരു പ്രവാചകനായിട്ടാണു ഏലിയാവു 1.രാജാഃ 17-ാം അദ്ധ്യായത്തില്‍ രംഗപ്രവേശം ചെയ്യുന്നതു. 18-ാം അദ്ധ്യായത്തിൽ എത്തിച്ചേരമ്പോൾ ആ ധൈര്യം പ്രശംസനീയമാം വിധം വളരുന്നു. ശരീരവും മനസസും ഒരുപോലെ ഉറപ്പുള്ളവനായി തീർന്ന ഏലിയാവനെ ഒരു ഉരുക്കുമനുഷ്യൻ എന്നു വിശേഷപ്പിക്കാവുന്നതാണു. യിസ്രായേലിന്റെ രാജാവായ ആഹാബു ഭാര്യ സീദോന്യക്കാരി ഇസബേലിന്റെ സ്വാധീനത്തിൽ പെട്ടു യഹോവയുടെ അനേകം പ്രവാചകനമാരെ കൊല്ലുകയും ബാൽ വിഗ്രഹാരാധന പ്രചരിപ്പിക്കുകയും ചെയ്തു. തന്മൂലം യിസ്രായേൽ ജനം ജീവനുള്ള ദൈവത്തിൽ നിന്നു അകലുകയും സന്മാർഗ്ഗനിഷ്ഠ അധഃപ്പതിക്കുയും ചെയ്തു. അതിനെതിരായി യഹോവ എഴുന്നേല്പിച്ച ഏലിയാപ്രവാചകൻ ധൈര്യമായി ആഹാബുരാജാവിന്റെ സന്നിധിയിൽ കയറിച്ചെന്നു ആഹാബിനും യിസ്രയേലിനും എതിരായി യഹോവയുടെ അരുളപ്പാടു അറിയിക്കുന്നു. ഞാൻ പറയാതെ ഭൂമിയിൽ മഞ്ഞും ഉണ്ടാകയില്ല എന്നായിരുന്നു ആ അരുളപ്പാടു.
ദീർഘകാലം മഴ പെയ്യാതാകുമ്പോൾ വന്നു ഭവിക്കുന്ന ക്ഷാമം മുൻകൂട്ടി കണ്ടു യഹോവ പ്രവാചകനെ സംരക്ഷിക്കുന്നു. യോർദ്ദന്റെകിഴക്കുള്ള കെരീബു തോട്ടിന്നരികെ ഒളിച്ചിരിക്കുവാൻ യഹോവ ഏലിയാവിനോടു അരുളിച്ചെയ്തു. അവിടെ തോട്ടിലെ വെള്ളം കുടിച്ചും കാക്ക കൊണ്ടു കൊടുക്കുന്ന അപ്പം ഭക്ഷിച്ചും ഉപജീവിച്ചു. തോട്ടിലെ വെള്ളം വറ്റിയപ്പോൾ പ്രവാചകനെ സംരക്ഷിക്കുവാൻ യഹോവ സാരാഫാത്തിലെ ഒരു വിധവയെ കണ്ടെത്തി. കലത്തിൽ അവശേഷിക്കുന്ന ഒരുപിടി മാവും തുരുത്തിയിലെ അല്പം എണ്ണയും കൊണ്ടു അപ്പമുണ്ടാക്കി തിന്നു മരിക്കുവാന്‍ ഒരുങ്ങിയിരുന്ന വിധവയുടെയും മകന്റെയും കുടത്തിലെ മാവു തീർന്നു പോകാതെയും തുരുത്തിയിലെ എണ്ണ വറ്റിപ്പോകാതെയും ഏതാണ്ടു മൂന്നു വർഷക്കാലം യഹോവ അവരെ സംരക്ഷിച്ചു.
ക്ഷാമകാലം മുഴുവനും മൂവരേയും യഹോവ ക്ഷേമമായി പരിപാലിച്ചു. ദേശം മുഴുവന്‍ ദുരിതത്തിലും പട്ടിണിയിലും കഷ്ടതയിലും ആയപ്പോള്‍ അവര്‍ മാത്രം സുരക്ഷിതരായി കഴിഞ്ഞു. ദൈവപരിപലനയെക്കുറിച്ചള്ള അവബോധം ദൃഡതരമാക്കുവാനും, സുഭിക്ഷതയില്‍ അഹങ്കരിച്ചു പോകാതിരിപ്പാനുമായിട്ടു അവര്‍ക്കും ഒരു ദുഃഖാനുഭവം കൊടുത്തു. വിധവയുടെ മകന്‍ ദീനം പിടിച്ചു മരിച്ചു. വിധവസ്ത്രീക്കു അതു ആവിശ്വസനീയമായി. എന്തുകൊണ്ടു ഇങ്ങനെ സംഭവിച്ചു? അവള്‍ ഏലിയാവിനോടു പറഞ്ഞു. 1.രാജാഃ 17;18. 'അയ്യോ ദൈവപുരുഷനേ, എനിക്കും നിനക്കും തമ്മില്‍ എന്തു? എന്റെ പാപം ഓര്‍മ്മിപ്പിക്കേണ്ടതിനും എന്റെ മകനെ കൊല്ലേണ്ടതിനും ആകുന്നുവോ നീ എന്റെ അടുക്കല്‍ വന്നതു? ' ഈ ചോദ്യം സ്വാഭാവികമാണു. ഇടയ്ക്കു ഒരുകാര്യം. കാനാവിലെ കല്യണത്തില്‍ വി.മാതാവിനോടു യേശു പറഞ്ഞ അതേ വാചകമാണു ഇവിടെ വിധവ ഏലിയാവിനോടു പറഞ്ഞതു. ഈ വാചകം വി.വേദപുസ്തകത്തില്‍ പലയിടത്തും കാണുന്നു. ദാവീദു രാജാവു പറഞ്ഞതും ഇതുതന്നെയായിരുന്നുവല്ലോ. അതു നേരത്തെ നാം ചിന്തിക്കുകയും ചെയ്തതാണു. ഇവിടെയും അതുസൂചിപ്പിച്ചെന്നു മാത്രം. പോകട്ടെ. ഈ ചോദ്യത്തിനു മുമ്പില്‍ പ്രവാചകനും പകച്ചു നിന്നുപോയി. അതുകൊണ്ടാണു പ്രവാചകന്‍ യഹോവയോടു ഞാന്‍ വന്നു പാര്‍ക്കുന്ന ഇവിടുത്തെ വിധവയുടെ മകനെ കൊല്ലുവാന്‍ തക്കവണ്ണം നീ അവള്‍ക്കു അനര്‍ത്ഥം വരുത്തിയോ? എന്നു ചോദിക്കുന്നതു. എങ്കിലും താന്‍ സേവിക്കുന്ന യഹോവയില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഏലിയാവു അവനെ കട്ടിലില്‍ കിടത്തി മൂന്നു പ്രാവശ്യം അവന്റെ മേല്‍ കവിണ്ണുവീണു. യഹോവേ ഈ കുട്ടിയുടെ പ്രാണന്‍ അവനില്‍ മടങ്ങി വരുമാറാകട്ടെ എന്നു പ്രാര്‍ത്ഥിച്ചു. യഹോവ പ്രാര്‍ത്ഥന കേട്ടു കുട്ടിയുടെ ജീവന്‍ തിരികെ നല്‍കി. ഇതു നമ്മെ ഒരുകാര്യം ഉദ്ബോധിപ്പിക്കുന്നു. നന്മയുടെ നടുവില്‍ നാം നിഗളിച്ചു പോകായിരിക്കുവാന്‍ ദൈവം ചിലപ്പോഴൊക്കെ ചെറിയ ചെറിയ വേദനകളും ദുഃഖങ്ങളും നല്‍കിക്കൊണ്ടിരിക്കും. അതാകട്ടെ നാം അവനില്‍ നിന്നു അകന്നു പോകാതിരിക്കുവാനാണു. പക്ഷെ അവന്‍ നമ്മെ പൂര്‍ണ്ണമായി ഉപേക്ഷിക്കുകയില്ല. അതില്‍ നിന്നെല്ലാം അത്ഭുതകരമായി വിടുവിക്കും. അവനില്‍ സങ്കേതപ്പെടണം എന്നു മാത്രം. സങ്കീര്‍ത്തനക്കാരന്‍ പറഞ്ഞിരിക്കുന്നതു നമുക്കു സുപരിചിതമാണല്ലോ. തന്റെ ഭക്തന്മാര്‍ക്കു അനര്‍ത്ഥങ്ങള്‍ അനവധിയാണെങ്കിലും വീണാലും നിലംപരിചാകാതെ ദൈവം കൈകളില്‍ താങ്ങിക്കൊള്ളും. സങ്കീഃ34;19.'നീതിമാന്റെ അനര്‍ത്ഥങ്ങള്‍ അസംഖ്യമാകുന്നു. അവ എല്ലാറ്റില്‍ നിന്നും യഹോവ അവനെ വിടുവിക്കുന്നു.' സങ്കീഃ 37;24. 'വന്‍ വീണാലും നിലംപരിചാകയില്ല. യഹോവ അവനെ കൈപിടിച്ചു താങ്ങുന്നു.'
മൂന്നാം സംവത്സരത്തില്‍ ഏലിയാവിനു വീണ്ടും യഹോവയുടെ അരുളപ്പാടു ഉണ്ടായി. ആഹാബിന്റെ അടുക്കല്‍ പോകണം. ദേശത്തു മഴപെയ്യിക്കുവാന്‍ പോകുന്നു. ദേശത്തു ക്ഷാമം കഠിനമായതിനാല്‍ ആഹാബു ഗൃഹവിചാരകനായ ഒബെദ്യാവിനെ കുതിരകളെയും കോവര്‍കഴുതകളെയും എങ്കിലും രക്ഷിക്കുവാന്‍ തക്കവണ്ണം എവിടെങ്കിലും പുല്ലു കിട്ടുമോ എന്നു അന്വേഷിക്കുവാനായി പറഞ്ഞു വിട്ടു. ഒബെദ്യാവു ഒരു യഥാര്‍ത്ഥ യഹോവാഭക്തനായിരുന്നു. ഈസബേല്‍ യഹോവയുടെ പ്രവാചകന്മാരെ വധിച്ചപ്പോള്‍ അവന്‍ നൂറു പ്രവാചകന്മാരെ അമ്പതു വീതം ഒളിപ്പിച്ചു. അപ്പവും വീഞ്ഞും കൊടുത്തു സംരക്ഷിച്ചു.യാത്രയില്‍ ഏലിയാവും ഒബെദ്യാവും തമ്മില്‍ കണ്ടുമുട്ടി. ഒബെദ്യാവിനു ഏലിയാവിനെ മനസ്സിലായി. താന്‍ ഇവിടെയുണ്ടെന്നു ആഹാബിനോടു പറയുവാന്‍ ഏലിയാവു ഒബെദ്യാവിനെ നിര്‍ബ്ബന്ധിച്ചു. എന്നാല്‍ അവനു ഭയമാണു ഉണ്ടായതു. കാരണം ഏലിയാവിനെ അന്വേഷിച്ചു കണ്ടുകിട്ടാതെ ആഹാബു കോപിച്ചിരിക്കുകയാണു. ഏലിയാവു ഇവിടെയുണ്ടെന്നു ചെന്നു പറയുമ്പോള്‍ യഹോവ ഏലിയാവിനെ അപ്രത്യക്ഷനാക്കിയെങ്കില്‍ ആഹാബിനു ഏലിയാവിനെ കാണുവാന്‍ കഴിയുകയില്ല. കോപം പൂണ്ടു ആഹാബു തന്നെ വധിക്കുമെന്നു ഒബെദ്യാവു ഭയന്നു. താന്‍ ഒരു യഹോവാഭക്തനാണെന്നും നൂറു പ്രവാചകന്മാരെ താന്‍ സംരക്ഷിക്കുന്നുണ്ടെന്നും ഒബെദ്യാവു ഏലിയാവിനോടു പറഞ്ഞു. സൈന്യങ്ങളുടെ ദൈവമായ യഹോവയെ കൊണ്ടു ആണയിട്ടു, താന്‍ ഇന്നു തന്നെ ആഹാബിനെ കാണുമെന്നു ഏലിയാവു തറപ്പിച്ചു പറഞ്ഞപ്പോള്‍ ഒബെദ്യാവു പോയി ആഹാബിനോടു വിവരം പറഞ്ഞു. ആഹാബു ഏലിയാവിന്റെ അടുക്കല്‍ എത്തി. ഏലിയാവിനോടു ഇതു ആര്‍? യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നവനോ? എന്നു ചോദിച്ചു. അതിനു ഏലിയാവു ധൈര്യമായി ഞാനല്ല, രാജാവു തന്നെയാണെന്നു പറഞ്ഞു. ഏലിയാവിന്റെ അഭിപ്രായപ്രകാരം ആഹാബു എല്ലാ യിസ്രായേല്യരേയും ബാലിന്റെ നൂറ്റിയമ്പതു പ്രവാചകന്മാരേയും കര്‍മ്മേല്‍ പര്‍വ്വതത്തില്‍ വിളിച്ചു വരുത്തി. ഏലിയാവു സര്‍വ്വജനത്തോടും നിങ്ങള്‍ എത്രത്തോളം രണ്ടു തോണിയില്‍ കാല്‍ വയ്ക്കും? യഹോവ ദൈവമെങ്കില്‍ അവനെ അുഗമിപ്പീന്‍. ബാല്‍ എങ്കിലോ അവനെ അനുഗമിപ്പീന്‍ എന്നു പറഞ്ഞു. ജീവനുള്ള ദൈവം ആരെന്നു തെളിയിക്കുവാന്‍ യാഗം അര്‍പ്പിക്കുന്നതിനും തീരുമാനിച്ചു.
കര്‍മ്മേല്‍ പര്‍വ്വതത്തില്‍ രണ്ടു യാഗപീഠങ്ങള്‍ പണിതു. അതില്‍ യാഗം അര്‍പ്പിക്കുവാന്‍ രണ്ടു കാളകളേയും കൊണ്ടുവന്നു. ബാലിന്റെ പ്രവാചകന്മാരോടു അതില്‍ ഒന്നു തെരഞ്ഞെടുക്കുവാന്‍ ഏലിയാവു ആവശ്യപ്പെട്ടു. അവര്‍ ഒന്നിനെ എടുത്തു കാളയെ അറുത്തു യാഗപീഠത്തില്‍ വച്ചു. ഏലിയാവിന്റെ അഭിപ്രായപ്രകാരം ബാലിന്റെ പ്രവാചകന്മാര്‍ ആകാശത്തു നിന്നു തീ ഇറങ്ങി വന്നു യാഗവസ്തുവിനെ ദഹിപ്പിക്കുവാന്‍ ബാലിനോടു പ്രാര്‍ത്ഥിക്കുന്നു. അവര്‍ തങ്ങളെ മുറിവേല്പിച്ചും മറ്റും പ്രാര്‍ത്ഥിക്കുകയും നിലവിളിക്കുകയും ചെയ്തിട്ടും ഫലം ഒന്നുമുണ്ടായില്ല.
അവര്‍ പരാജയപ്പെട്ടപ്പോള്‍ ഏലിയാവു തന്റെ യാഗപീഠത്തില്‍ വിറകു അടുക്കി കാളയെ കൊന്നു അതില്‍ വച്ചിട്ടു വെള്ളം ഒഴിച്ചു അതു മുഴുവന്‍ നനച്ചു. വെള്ളം യാഗപീഠത്തിന്റെ ചുറ്റും ഒഴുകി. ഏലിയാവു യഹോവയോടു പ്രാര്‍ത്ഥിച്ചു. ഒറ്റ വാചകത്തിലുള്ള ഒരു പ്രാര്‍ത്ഥന. 'യഹോവേ എനിക്കു ഉത്തരമരുളേണമേ.' ജാതികളായ പ്രവാചകന്മാരുടെ വാതോരാതെയുള്ള ജല്പനവും നിലവിളിയും, ഏലിയാവിന്റെ ഹ്രസ്വമായ പ്രാര്‍ത്ഥനയും പ്രാര്‍ത്ഥന എങ്ങനെയാകരുതു എന്നും, എങ്ങനെയായിരിക്കണമെന്നും നമ്മെ പഠിപ്പിക്കുന്നു. പരിശുദ്ധറൂഹാ ഇറങ്ങി ആവസിച്ചു അപ്പവീഞ്ഞുകളെ കര്‍ത്താവിന്റെ തിരുശരീരരക്തങ്ങളാക്കി രൂപാന്തരപ്പെടുത്തുവാന്‍ അപേക്ഷിക്കുന്നതിനു മുമ്പു പട്ടക്കാരന്‍ ഈ പ്രാര്‍ത്ഥന മൂന്നു പ്രാവശ്യം ഉരുവിടുന്നുണ്ടു. ഇവിടെ ആ ചെറിയ പ്രാര്‍ത്ഥന ഉയരങ്ങളില്‍ എത്തി ആകാശത്തു നിന്നു തീ ഇറങ്ങി ഹോമയാഗവും വാറകും മണ്ണും ദഹിപ്പിച്ചു. തോട്ടിലെ വെള്ളവും വറ്റിപ്പോയി. ജനമല്ലാം അതുകണ്ടു കവിണ്ണുവീണു. യഹോവ തന്നെ ദൈവമെന്നു പറഞ്ഞു. ഏലിയാവു ആഹാബിനോടു ഇനിയും കൊട്ടാരത്തിലേക്കു പൊയ്ക്കൊള്‍ക. മഴ ഉടനെ ഉണ്ടാകും എന്നു പറഞ്ഞു. താമസമെന്യേ കാര്‍മേഘം ഉരുണ്ടു കൂടി. ഏലിയാവു പറഞ്ഞതനുസരിച്ചു ആഹാബു രഥം പൂട്ടി അതിവേഗം യിസ്രായലിലേക്കു ഓടി.യഹോവയുടെ കൈ ഏലിയാവിന്റെ മേല്‍ വന്നിട്ടു അവന്‍ അരമുറുക്കി ആഹാബിനു മുമ്പിലായി ഏതാണ്ടു 45 കിലോമീറ്റര്‍ ഓടി.
അതിശക്തനായ ആഹാബിന്റെ രഥത്തേക്കാള്‍ വേഗത്തില്‍ അത്രയും ദൂരം തളരാതെ ഓടുകയും ബാലിന്റെ വിഗ്രഹവും പ്രവാചകന്മാരെയും ഇല്ലാതാക്കുകയും ചെയ്ത ഏലിയാവു ഇതാ അടുത്ത നിമിഷത്തില്‍ ഒരു സ്ത്രീയുടെ ഭീഷണിയുടെ മുമ്പില്‍ ദുര്‍ബ്ബലനായി മാറുന്ന കാഴ്ചയാണു പിന്നീടു നാം കാണുന്നതു. അതു അവിശ്വസനീയം തന്നെയാണു. ഈസബേല്‍ ദൂതനെ വിട്ടു ഏലിയാവിനോടു , നാളെ ഈ നേരത്തു ഞാന്‍ നിന്റെ ജീവനെ അവരില്‍ ഒരുത്തന്റെ ജീവനെപ്പോലെയാക്കും.' എന്നു പറയിച്ചു. ഈസബേലിന്റെ ഈ വാക്കുകള്‍ കേട്ട ഏലിയാവിന്റെ പ്രതികരണം 1.രാജാഃ 19;3 ല്‍ നമുക്കു കാണാം. 'അവന്‍ ഭയപ്പെട്ടു. എഴുന്നേറ്റു ജീവരക്ഷയ്ക്കായി പുറപ്പെട്ടു. ബേത്ശേബയില്‍ ഭൃത്യനെ ആക്കിയിട്ടു മരുഭൂമിയില്‍ ഒരു ദിവസത്തെ ദൂരം ചെന്നു ഒരു ചൂരച്ചെടിയുടെ തണലില്‍ ഇരുന്നു. മരിപ്പാന്‍ ഇച്ഛിച്ചു. ഇപ്പോള്‍ മതി യഹോവേ എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ എന്നു അപേക്ഷിക്കുന്നു. ഭയവും നിരാശയും അവനെ തളര്‍ത്തി. ജീവിക്കുവാനുള്ള ആശയും നഷ്ടപ്പെട്ടിരിക്കുന്നു.
17 ഉം 18 ഉം അദ്ധ്യായങ്ങളില്‍ കണ്ട ഏലിയാവിനെയല്ല 19-ാം അദ്ധ്യായത്തില്‍ നാം കാണുന്നതു. എന്തു വലിയ മാറ്റമാണു സംഭവിച്ചിരിക്കുന്നതു. ഏലിയാവു എന്തുകൊണ്ടു ഇങ്ങനെ മാറി? ഏലിയാവു നിരാശനായി മരിക്കുവാന്‍ ആഗ്രഹിക്കുന്നതിനു ചില കാരണങ്ങള്‍ ഊഹിക്കുവാന്‍ കഴിയും. ശാരീരിക ക്ഷീണം മനസ്സിനെയും ബാധിക്കാവുന്നതാണു. 45 കിലോമീറ്റര്‍ ദൂരം അതിവേഗം ഓടി തളര്‍ന്നപ്പോഴാണു ഈസബേലിന്റെ ഭീഷണി വരുന്നതു. ഇനിയും തന്നെക്കൊണ്ടു ഒന്നും കഴിയുകയില്ല എന്ന തോന്നല്‍ നിരാശയിലേക്കു തള്ളിവിടുന്നു. രോഗം, വാര്‍ദ്ധക്യം, പ്രശ്നങ്ങള്‍, പ്രതിസന്ധികള്‍ തുടങ്ങിയവ സാധാരണ മനുഷ്യനില്‍ ഉളവാക്കുന്ന ഒരു വ്യതിയാനമാണിതു. ഇനിയും എനിക്കു ഒന്നും ചെയ്യുവാന്‍ കഴിയുകയില്ല എന്നു ചിന്തിച്ചു തളര്‍ന്നു പോകുന്നു. ഇതുവരെ ചെയ്തതെല്ലാം തന്റെ കഴിവുകൊണ്ടായിരുന്നു എന്നു ചിന്തിച്ചുപോയതിന്റെ പരിണതഫലമാണു ഈ വിധചിന്തകള്‍. അവിടെയെല്ലാം ദൈവം നടത്തി. ഇനിയും അവന്‍ നടത്തും എന്നു ഉറച്ചു വിശ്വസിച്ചു, അവന്റെ കരം പിടിച്ചു നടക്കുവാന്‍ ശ്രമിക്കുമ്പോഴാണു ദൈവം അത്ഭുതകരമായി നമ്മെ നടത്തുന്നതു.
ഇതുവരെയുള്ള തന്റെ പ്രവര്‍ത്തനങ്ങളെല്ലാം നിഷ്ഫലമായി പോയി എന്ന തോന്നലാണു മറ്റൊരു കാരണം. 1.രാജാഃ 19;1. ഏലിയാവു പറയുന്നു. 'സൈന്യങ്ങളുടെ ദൈവമായ യഹോവയ്ക്കു വേണ്ടി ഞാന്‍ വളരെ ശുഷ്കാന്തിച്ചിരിക്കുന്നു. യിസ്രായേല്‍ മക്കള്‍ നിന്റെ നിയമത്തെ ഉപേക്ഷിച്ചു നിന്റെ യാഗപീഠങ്ങളെ ഇടിച്ചു, നിന്റെ പ്രവാചകന്മാരെ അവര്‍ വാള്‍ കൊണ്ടു കൊന്നു. ഞാന്‍ ഒരുവന്‍ മാത്രം ശേഷിച്ചിരിക്കുന്നു. അവര്‍ എനിക്കും ജീവഹാനി വലുത്തുവാന്‍ നോക്കുന്ന.' ഇവിടെയും അറിയാതെയാണെങ്കിലും ഞാനെന്ന ഭാവം മുഴച്ചു നില്‍ക്കുന്നു. ദൈവത്തിന്റെ കരുതലില്‍ സംശയിക്കുന്നു. യഹോവയ്ക്കു വേണ്ടി പോരാടിയിട്ടും തന്റെ ജീവന്‍ അപകടത്തിലായിരിക്കുന്നു. ഭീതിയോടെ ഭാവിയിലേക്കു നോക്കുമ്പോള്‍ എല്ലാം പ്രതികൂലമാണെന്നു തോന്നുന്നു. പ്രത്യാശയോടെ ഭാവിയിലേക്കു നോക്കുമ്പോള്‍ മാത്രമേ ദൈവത്തിന്റെ വഴികള്‍ തെളിഞ്ഞുവരുന്നതു കാണുവാന്‍ കഴിയുന്നതു. ചകിതമായ ഹൃദയത്തിനും നിറമിഴികള്‍ക്കും അതു ഗ്രഹിക്കുവാനും കാണുവാനും കഴിയുകയില്ല. ദൈവത്തിന്റെ പദ്ധതികള്‍ മനസ്സിലാകുകയുമില്ല. ബാലിന്റെ മുമ്പില്‍ മുട്ടുകുത്താത്ത ഏഴായിരം പേരെ ഞാന്‍ യിസ്രായേലില്‍ അവശേഷിപ്പിച്ചിരിക്കുന്നു എന്ന യഹോവയുടെ വാക്കുകള്‍ ഈ സത്യം വെളിവാക്കുന്നു. ഏലിയാവിനോടൊപ്പം മറുരൂപമലയില്‍ പ്രത്യക്ഷ്പെട്ട മോശെയും ഇങ്ങനെ ചിന്തിക്കുകയും ആഗ്രഹിക്കുകയും ചെയ്തതായി സംഖ്യാഃ 11;15,16 ല്‍ കാണുന്നുണ്ടു. താന്‍ പറഞ്ഞതുപോലെ സംഭവിക്കാത്തതില്‍ നിരാശപ്പെട്ടു മരിക്കുവാന്‍ ആഗ്രഹിക്കുന്ന യോനാപ്രവാചകനെയും യോനായുടെ പുസ്തകത്തില്‍ നാം കാണുന്നുണ്ടു.
മരിക്കുവാന്‍ ആഗ്രഹിക്കുന്ന ഏലിയാവിനെ ഉപേക്ഷിക്കുവാന്‍ യഹോവ തയ്യാറല്ല. ദൈവത്തിനു അവനെക്കൊണ്ടു ഇനിയും പല കാര്യങ്ങള്‍ നിര്‍വ്വഹിക്കുവാനുണ്ടു.അതിനു അവന്‍ വര്‍ദ്ധിത വീര്യവാനായി തീര്‍ന്നേ മതിയാകൂ. അതിനുള്ള ദൈവത്തിന്റെ ഒരു പദ്ധതിയായിട്ടു മാത്രമേ ഇതിനെ കാണാന്‍ കഴിയു. അതിനാല്‍ ചൂരച്ചെടിയുടെ ചുവട്ടില്‍ കിടന്നു ഉറങ്ങുന്ന ഏലിയാവിന്റെ അടുക്കലേക്കു യഹോവ തന്റെ ദൂതനെ അയയ്ക്കുന്നു. ദൂതന്‍ ചെന്നു അവനെ തട്ടിയുണര്‍ത്തി. 'എഴുന്നേറ്റു തിന്നുക.' എന്നു പറഞ്ഞു. അവന്‍ ഉണര്‍ന്നു ഭക്ഷിച്ചു. ആ ബലത്തില്‍ ഏലിയാവു നാല്പതു പകലും നാല്പതു രാവും നടന്നു യഹോവയുടെ പര്‍വ്വതമായ ഹോറേബോളം ചെന്നു. ഭയാകുലനായി തളര്‍ന്നു പോയ ഏലിയാവു ദൈവത്തിന്റെ പര്‍വ്വതമായ ഹോറേബോളം എത്തേണ്ടതിനു നാല്പതു രാവും പകലും നടക്കേണ്ടതായി വന്നു. തളര്‍ന്നും തകര്‍ന്നും പോയ ഏലിയാവിനു ഈ ഊര്‍ജ്ജം എവിടെ നിന്നു കിട്ടി? യഹോവ നല്‍കിയ ഭക്ഷണം മാത്രം കഴിച്ചു നാല്പതു ദിവസം ഉപവസിച്ച ഏലിയാവിനു കരഗതമായതു നഷ്ടപ്പെട്ടതിനേക്കാള്‍ വലിയ ഊര്‍ജ്ജമായിരുന്നു. അതാകട്ടെ ശാരീരിക ബലഹീനതകളെ അതിജീവിക്കുവാനുള്ള ആത്മബലമായിരുന്നു. നോമ്പും ഉപവാസവും ആത്മബലം പ്രാപിക്കുവാനുള്ള ശക്തമായ ആത്മീയ ഉപാധിയാണെന്നു ഇതു വ്യക്തമാക്കുന്നു. എന്നാല്‍ ഇതില്‍ നിന്നു ലഭിച്ച ആത്മബലത്തെ കുറിച്ചു ഏലിയാവു തികച്ചും ബോധവാനായില്ല. അതിനാല്‍ കര്‍മ്മനിരതന്‍ ആകേണ്ടതിനു പകരം ഏലിയാവു ഗുഹയില്‍ കിടന്നു ഉറങ്ങി. യഹോവയുടെ അരുളപ്പാടു അവനെ തേടിവന്നു. 'ഏലിയാവേ ഇവിടെ നിനക്കു എന്തു കാര്യം? എന്ന ചോദ്യത്തിന്റെ അര്‍ത്ഥം പൂര്‍ണ്ണമായി ഗ്രഹിക്കുവാന്‍ അവന്റെ ചിന്താക്ളാന്തത അവനെ അനുവദിച്ചില്ല. അവനില്‍ നിന്നും വീണ്ടും നിരാശയുടെ വാക്കുകളാണു പുറത്തു വന്നതു. എന്നാല്‍ യഹോവ അവനില്‍ ഒരു പുതിയ അവബോധം ഉളവാക്കുന്നു. ഗുഹയുടെ വെളിയില്‍ കൊണ്ടുവന്നിട്ടാണു ഈ പുതിയ വെളിച്ചം അവനു പകര്‍ന്നു കൊടുക്കുന്നതു. നാമും പലപ്പോഴും സ്വന്തം ചിന്താഗതിയനുസരിച്ചു മനസ്സിനേയും ചിന്തകളേയും കൊട്ടിയടച്ചു ഗുഹകളില്‍ ബന്ധിച്ചിട്ടിരിക്കുന്നതിനാല്‍ നമ്മെ വഴിനടത്തുന്ന, വഴികാട്ടിത്തരുന്ന ആത്മീയവെളിച്ചം കടന്നു വരാറില്ല എന്നതാണു സത്യം. നാം സുരക്ഷിതമെന്നും സുഭിക്ഷമെന്നും കരുതുന്ന പലതില്‍ നിന്നും പുറത്തു കടക്കാതെ നമ്മെ നയിക്കുന്ന, നയിക്കേണ്ട ആത്മീയവെളിച്ചം ലഭിക്കുകയില്ല. പര്‍വ്വതങ്ങളെ കീറി പാറകള്‍ തകര്‍ക്കുന്ന കൊടുങ്കാറ്റില്‍ യഹോവ ഇല്ലായിരുന്നു. തീയിലും യഹോവയെ കണ്ടില്ല. ഭൂകമ്പത്തിലും യഹോവ ഇല്ലായിരുന്നു. അതിനുശേഷം സാവധാനം ഒരു മൃദുസ്വരം കടന്നു വന്നു. അതുകേട്ടു ഏലിയാവു പുതപ്പുകൊണ്ടു മുഖം മൂടി ഗുഹാമുഖത്തു വന്നു. യഹോവയുടെ ശബ്ദം ഒരു ചോദ്യമായി കടന്നുവന്നു. ' ഏലിയാവേ ഇവിടെ നിനക്കു എന്തു കാര്യം?'
ഏലിയാവിനെ കുറിച്ചുള്ള ദൈവനിയോഗം യഹോവ അവനെ അറിയിച്ചു. മരുഭൂമിയില്‍ കൂടെ മടങ്ങിപ്പോകണം. നീ എത്തുമ്പോള്‍ ഹസയേലിനെ അരാമിനു രാജാവായി അഭിഷേകം ചെയ്യണം. നിംശിയുടെ മകനായ യേഹുവിനെ യിസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്യണം. ആബേല്‍- മെഹോലയില്‍ നിന്നുള്ള സാഫിന്റെ മകനായ ഏലിശായെ നിനക്കു പകരം പ്രവാചകനായി അഭിഷകം ചെയ്കയും വേണം. ഏലിയാവു യഹോവ തന്നെ ഏല്പിച്ച എല്ലാ കര്‍ത്തവ്യങ്ങളും നിര്‍വ്വഹിച്ചു. ഉടലോടെ സ്വര്‍ഗ്ഗം പൂകി. സ്വന്തം ചിന്തകളില്‍ നിന്നും നിരാശകളില്‍ നിന്നും പുറത്തു കടന്നു യഹോവയുടെ കല്പനകള്‍ നിര്‍വ്വഹിച്ചു വലിയ ഭാഗ്യാവസ്ഥയിലേക്കു കടക്കുവാന്‍ ഏലിയാവിനെ പ്രാപ്തനാക്കിയതു ആത്മശോധനാപരമായ ' ഇവിടെ നിനക്കു എന്തു കാര്യം' എന്ന ചോദ്യം, അതിന്റെ എല്ലാ അര്‍ത്ഥതലങ്ങളോടെ സ്വീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തതു കൊണ്ടാണു.
ഈ ചോദ്യം നാമും നിരന്തരം നമ്മോടു തന്നെ ചോദിക്കേണ്ട ഒരു ചോദ്യമാണിതു. ആത്മശോധനാപരമായ ഈ ചോദ്യം തെറ്റായ പാതയില്‍ നിന്നും നേരായ പാതയിലേക്കു നമ്മെ നയിക്കും. അരുതാത്ത കൂട്ടുകെട്ടില്‍ നിന്നും അകറ്റും. കാണരുതാത്ത കാഴ്ചകളെ നിരോധിക്കും. കേള്‍ക്കരുതാത്തവയില്‍ നിന്നും നമ്മുടെ കര്‍ണ്ണങ്ങളെ തടയും. പാപത്തിന്റെ പ്രലോഭനങ്ങളെയും പ്രേരണകളെയും അതിജീവിക്കുവാന്‍ ശക്തി പകരും. തെറ്റുകളെ തിരിച്ചറിയുവാനും പശ്ചാത്തപിച്ചു ദൈവത്തിങ്കലേക്കു തിരിച്ചു വരുവാനും സഹായിക്കും. അതിലുപരി, നമ്മെക്കുറിച്ചുള്ള ദൈവനിയോഗം തിരിച്ചറിഞ്ഞു, ദൈവഹിതം നിര്‍വ്വഹിച്ചു, കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിച്ചു ജീവിതം സഫലമാക്കുവാന്‍ ഇടയാക്കും. ഈ ചോദ്യത്തോടുള്ള അനുകൂലയായ നമ്മുടെ പ്രതികരണം നിരാശയില്‍ നിന്നു പ്രത്യാശയിലേക്കും തിന്മയില്‍ നിന്നു നന്മയിയിലേക്കും ശാപത്തില്‍ നിന്നു അനുഗഹത്തിലേക്കും വഴിതുറന്നു തരികയും, നമ്മെക്കുറിച്ചുള്ള ദൈവനിയോഗം പൂര്‍ത്തീകരിച്ചു നിത്യജീവനിലേക്കു കൈപിടിച്ചു നടത്തുകയും ചെയ്യുമെന്നു ഏലിയാവിന്റെ ജീവിതം നമ്മെ ഉദ്ബോധിപ്പിക്കുന്നു. ഈ ചോദ്യം നമ്മോടു തന്നെ ചോദിച്ചു ദൈവത്തിനു പ്രീതികരമായി ജീവിക്കുവാന്‍ ഈ ചിന്തകള്‍ ഉപകരിക്കട്ടെ.

Comments
Post a Comment