വചനപരിച്ഛേദം - 45.
45- അമ്മഃ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മൂര്‍ത്തിമത് ഭാവം.
2.ശമുഃ21;10.'അയ്യാവിന്റെ മകളായ രിസ്പ ചാക്കുശീല എടുത്തു പാറമേല്‍ വിരിച്ചു കൊയ്ത്തുകാലത്തിന്റെ ആരംഭംം മുതല്‍ അവരുടെ മേല്‍ മഴ പെയ്യുന്നതു വരെ പകല്‍ ആകാശത്തിലെ പക്ഷികളോ രാത്രി മൃഗങ്ങളോ അവരെ തൊടുവാന്‍ സമ്മതിക്കാതെയിരുന്നു.'
വി.വേദപുസ്തകത്തിന്റെ താളുകളില്‍ അനേകം സ്ത്രീകളെ നമുക്കു ദര്‍ശിക്കുവാന്‍ കഴിയുന്നുണ്ടു. അവരെല്ലാം സത്രീകളുടെ സവിശേഷതകളെ ഓരോന്നായി നമ്മുടെ മുമ്പില്‍ വരച്ചു കാട്ടുന്നു. ആദ്യസ്ത്രീയായ ഹവ്വായില്‍ തുടങ്ങി വി.ദൈവമാതാവില്‍ എത്തിച്ചേരുന്ന പഴയനിയമ ചരിത്രത്തിലെ സത്രീരത്നങ്ങളെക്കുറിച്ചുള്ള ഗൗരവമായ പഠനം ഇന്നിന്റെ ഒരാവശ്യമാണു. അവരിലൂടെ കടന്നു പോയി നാം അനുകരിക്കേണ്ട സത്ഭാവങ്ങളെ വ്യക്തമാക്കുന്ന പല ഗ്രന്ഥങ്ങളും പ്രസിദ്ധീകൃതമായിട്ടുണ്ടു എന്ന വസ്തുത വിസ്മരിക്കുന്നില്ല. എന്നാല്‍ സ്ത്രീവിമോചനപ്രസ്ഥാനങ്ങളും സ്ത്രീപക്ഷ വേദശാസ്ത്രവുമൊക്കെ ശക്തമായിക്കൊണ്ടിരിക്കുന്ന ഇന്നു ഈ വിഷയത്തില്‍ കുറേക്കൂടെ ശ്രദ്ധാപൂര്‍വ്വമായ വിലയിരുത്തല്‍ ആവശ്യമായിരിക്കുന്നു. വി.വേദപുസ്തകം പുരുഷന്മാരാല്‍ വിരചിതമായതിനാല്‍ സ്ത്രീകള്‍ക്കു അവിടെ അര്‍ഹമായ സ്ഥാനം നല്‍കിയിട്ടില്ലായെന്നും അതിനാല്‍ ഒരു സ്ത്രീപക്ഷ പുനഃവായന അനുപേക്ഷണീയമാണു എന്നും അവര്‍ വാദിക്കുന്നു. ദൈവത്തെ പുരുഷനായി കാണുന്നതില്‍ അവര്‍ വിയോജിക്കുന്നു. വി.വേദപുസ്തകം ദൈവാത്മനിശ്വസിതമാണു എന്ന സത്യം അവര്‍ വിസ്മരിക്കുന്നു. അവിടെ സത്രീപുരുഷഭേദത്തിനു സ്ഥാനമില്ല. മനുഷ്യനെ വേര്‍തിരിവില്ലാതെ മനുഷ്യനായി കാണുവാനാണു വി.വേദപുസ്തകം പഠിപ്പിക്കുന്നതു. മാത്രമല്ല, സ്ത്രീയും പുരുഷനും ഒന്നായി തീരമ്പോഴാണു മനുഷ്യന്‍ മനുഷ്യനാകുന്നതു. 'അതുകൊണ്ടു പുരുഷന്‍ അപ്പനേയും അമ്മയേയും വിട്ടു ഭാര്യയോടു പറ്റിച്ചേരും അവര്‍ ഏകശരീരമായി തീരും.' (ഉല്പഃ2;24) എന്ന മനുഷ്യസൃഷ്ടിയുടെ ആരംഭത്തിലെ പ്രസ്താവം ഇതു വ്യക്തമാക്കുന്നു. ഒരുവന്‍ വി.വേദപുസ്തകം വായിക്കുന്നതു പുരുഷപക്ഷത്തോ സ്ത്രീപക്ഷത്തോ നിന്നുകൊണ്ടല്ല; മനുഷ്യനായിട്ടാണു. അങ്ങനെയായിരിക്കുകയും വേണം. 'മനുഷ്യന്‍' എന്ന പ്രയോഗം പോലും പുരുഷമേധാവിത്വത്തെയാണു കാണിക്കുന്നതു എന്നു അവര്‍ പറയുമോ, ആവോ? ഒരുകാര്യം സത്യമാണു, അതില്‍നിന്നു ഇതരമായ ചിന്താഗതിയോടെ വി.വേദപുസ്തകത്തെ സമീപിച്ചതാണു ഈ വികലമായ സ്ത്രീപക്ഷ വേദശാസ്ത്രത്തിനു വഴിതെളിച്ചതു. അതിനാല്‍ സ്ത്രീയെ വിവേദപുസ്തകം എങ്ങനെ കാണുന്നു എന്നും സ്ത്രീപുരുഷബന്ധത്തിന്റെ മഹനീയത എന്താണെന്നും തിരിച്ചറിയുവാന്‍ ഉതകുന്ന ഒരു പഠനം ഇന്നിന്റെ ആവശ്യമായി തീര്‍ന്നിരിക്കുന്നു എന്നതു ഇവിടെ ആനുഷംഗികമായി പറഞ്ഞു എന്നു മാത്രം. ഇവിടെ ആ വിധത്തിലുള്ള ഒരു പഠനത്തിനല്ല; പ്രത്യുത രിസ്പ എന്ന സ്ത്രീ നമുക്കു നല്‍കുന്ന സന്ദേശം എന്താണു എന്നു മാത്രം ചിന്തിക്കുവാനാണു ശ്രമിക്കുന്നതു.
വി.വേദപുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുള്ള അനേകം സ്ത്രീകളില്‍ ഒട്ടും അപ്രധാനമല്ലാത്ത സ്ഥാനം അര്‍ഹിക്കുന്ന ഒരു സ്ത്രീയാണു രിസ്പ. എന്നാല്‍ മാതൃത്വത്തിന്റെ മഹനീയത വിളംബരം ചെയ്യുന്ന രിസ്പ എന്ന സ്ത്രീരത്നം പലരുടെയും ശ്രദ്ധയ്ക്കു വിഷയമായിട്ടുണ്ടോ എന്നു സംശയിക്കണം. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ഉത്തമ മാതൃകയായി വി.വേദപുസ്തകം ചുരുങ്ങിയ വാക്കുളിലൂടെ നമ്മുടെ മുമ്പില്‍ വരച്ചു കാട്ടുന്ന മാതൃഭാവത്തെ കണ്ടറിയുവാനാണു ഇവിടെ ശ്രമിക്കുന്നതു. സ്ത്രീകളില്‍ സ്വാഭാവികമായി ഉണ്ടാകാവുന്ന പല ദൗര്‍ബല്യങ്ങളും രിസ്പയില്‍ ദര്‍ശിക്കുവാന്‍ കഴിയുമെങ്കിലും വാത്സല്യത്തിന്റെയും ത്യാഗത്തിന്റെയും മൂര്‍ത്തിമത് ഭാവമായി അവര്‍ ഇവിടെ മാറിയിരിക്കുന്നു എന്നതാണു മറ്റു സ്ത്രീകളില്‍ നിന്നു വേറിട്ട ഒരു സ്ഥാനത്തിനു രിസ്പയെ അര്‍ഹയാക്കുന്നതു. ഈ മഹനീയ മാതൃഭാവമാണു സ്ത്രീയെ സ്ത്രീയാക്കുന്നതു. മാതൃത്വമാണു സ്ത്രീത്വത്തിന്റെ പൂര്‍ണ്ണത എന്നു പറയാം.
മക്കള്‍ക്കുവേണ്ടി ഒരു മാതാവു അനുഷ്ഠിച്ച വലിയ ത്യാഗത്തിന്റെ കഥയാണു 2.ശമുഃ 21;10 ല്‍ നാം വായിക്കുന്നതു. തങ്ങളുടെ മക്കളുടെ നന്മയ്ക്കും അഭിവൃദ്ധിയ്ക്കും വേണ്ടി കഷ്ടങ്ങള്‍ സഹിക്കുവാനും ത്യാഗം അനുഷ്ഠിക്കുവാനും സുഖസൗകര്യങ്ങള്‍ പരിത്യജിക്കുവാനും തയ്യാറാകുന്നവരാണു അമ്മമാര്‍. എന്നാല്‍ മാനവ ചരിത്രത്തില്‍ മക്കള്‍ക്കു വേണ്ടി ഇതുപോലെ ത്യാഗം അനുഷ്ഠിച്ച ഒരമ്മയെ നമുക്കു കണ്ടെത്തുവാന്‍ കഴിയുകയില്ല. മരിച്ചു പോയ തന്റെ മക്കള്‍ക്കു വേണ്ടിയാണു ഈ കഷ്ടതകള്‍ ആ മാതാവു ഏറ്റെടുത്തിരിക്കുന്നതു.അതുകൊണ്ടാണു ഈ അമ്മ അതുല്യയായി നിലകൊള്ളുന്നതു. അയ്യാവിന്റെ മകളും ശൗലിന്റെ വെപ്പാട്ടിയുമായ രിസ്പയാണു ആ സ്ത്രീരത്നം. പ്രസവിച്ച ഉടന്‍ തന്റെ പിഞ്ചു കുഞ്ഞിനെ ട്രയിനിന്റെ ടോയിലറ്റില്‍ ഉപേക്ഷിച്ച അമ്മയും, കൊള്ളരുതാത്ത നാളില്‍ ജനിച്ചു എന്ന ഒറ്റ കാരണത്താല്‍ തന്റെ മകനെ കൊല്ലുവാന്‍ ശ്രമിച്ച അമ്മയും, നടക്കുവാന്‍ പ്രായമാകുന്നതിനു മുമ്പെ കഴുത്തില്‍ കയറിട്ടു കെട്ടി കുറ്റിയില്‍ തളച്ചു പട്ടിക്കു കൊടുക്കുന്ന പാത്രത്തില്‍ ഭക്ഷണം നല്‍കി 'ഇതെന്റെ വളര്‍ത്തുനായ' എന്ന അടിക്കുറിപ്പോടെ മകന്റെ ചിത്രം ഫേസ്ബൂക്കിലും ട്വിറ്ററിലും പ്രസിദ്ധപ്പെടുത്തിയ അമ്മയും, പ്രസവിച്ചു താമസമെന്യേ ആശുപത്രികളിലും കടത്തിണ്ണകളിലും മക്കളെ ഉപേക്ഷിക്കുന്ന അമ്മമാരും, പ്രായപൂര്‍ത്തിയാകാത്ത മകളെ അനാശാസ്യപ്രവൃത്തിക്കു നിര്‍ബ്ബന്ധിക്കുകയും വിലപേശി വില്ക്കുകയും ചെയ്യുന്ന അമ്മമാരും, പെണ്ണായി പിറന്നു പോയിയെന്ന ഒറ്റ കാരണത്താല്‍ മകളെ വേണ്ടായെന്നു തീരുമാനിക്കുന്ന അമ്മമാരും ജീവിക്കുന്ന ആധുനിക കാലഘട്ടത്തില്‍ രിസ്പ എന്ന ഈ അമ്മ നമ്മുടെ മുമ്പില്‍ ഒരു മാര്‍ഗ്ഗദീപമായി വേറിട്ടു വിരാജിക്കുന്നു.
രിസ്പയെ കുറിച്ചു അധികം വിവരങ്ങള്‍ ഒന്നും വി.വേദപുസ്തകത്തില്‍ നിന്നു നമുക്കു ലഭിക്കുന്നില്ല. അയ്യാവിന്റെ മകളായിരുന്നു എന്നും ശൗലിന്റെ വെപ്പാട്ടിയായിരുന്നു എന്നും മാത്രമാണു രിസ്പയെ കുറിച്ചു പറഞ്ഞിരിക്കുന്നതു. അവള്‍ എങ്ങനെ ശൗലിന്റെ വെപ്പാട്ടിയായി തീര്‍ന്നുവെന്നോ രാജകൊട്ടാരത്തിലെ അവളുടെ വാസം എങ്ങനെയുള്ളതായിരുന്നു എന്നൊന്നും അവിടെ കാണുന്നുമില്ല. 2.ശമുഃ 3;7 ലും, 2.ശമുഃ 21-ാം അദ്ധ്യായത്തിലും ആണു നാം രിസ്പയെ കാണുന്നതു. 2.ശമുഃ3;7 ല്‍ നിന്നു ചിലകാര്യങ്ങള്‍ നമുക്കു ഊഹിച്ചെടുക്കുവാന്‍ കഴിയും. അബ്നേര്‍ ശൗലിന്റെ വെപ്പാട്ടിയായ രിസ്പയുടെ അടുക്കല്‍ ചെന്നതായി ഈശ്ബോശേത്തു അറിയുകയും അതു സംബന്ധിച്ചു വാക്കുതര്‍ക്കം ഉണ്ടാകുകയും ചെയ്തതായി അവിടെ കാണുന്നു. ഇതില്‍ നിന്നു രിസ്പയെ കുറിച്ചു ചില കാര്യങ്ങള്‍ നമുക്കു ഊഹിച്ചെടുക്കുവാന്‍ കഴിയും. ഒന്നു അവള്‍ അതീവ സുന്ദരിയായ ഒരു സത്രീയായിരുന്നു. ആ സൗന്ദര്യമാകാം അവള്‍ക്കു ശൗലിന്റെ വെപ്പാട്ടിസ്ഥാനം കിട്ടുവാന്‍ കാരണം. ഒരു ഭാര്യയ്ക്കുളള സ്ഥാനമോ അവകാശമോ ഒന്നും ഒരു വെപ്പാട്ടിക്കു ലഭിക്കുകയില്ല എന്നു അറിഞ്ഞിട്ടും ഈ സ്ഥാനം സ്വീകരിക്കുവാന്‍ അവളെ പ്രേരിപ്പിച്ചതു രാജകൊട്ടാരത്തിലെ സുഖസൗകര്യപൂര്‍വ്വമായ ആഡംബര ജീവിതമായിരിക്കാം. രാജാധികാരം ഉപയോഗിച്ചു ശൗല്‍ അവളെ വെപ്പാട്ടിയാക്കിയതാണെന്നു ചിന്തിച്ചാലും അവളുടെ സൗന്ദരത്തിന്റെ മാറ്റു വര്‍ദ്ധിക്കുന്നു. ശൗല്‍ രാജാവിനു തന്നോടുള്ള താത്പര്യവും ഇഷ്ടവും നഷ്ടപ്പെടാതിരിക്കണമെങ്കില്‍ തന്റെ യൗവ്വനവും സൗന്ദര്യവും നിലനിര്‍ത്തിയേ മതിയാകൂ എന്നു അവള്‍ക്കു അറിയാമായിരുന്നു. രാജകൊട്ടാരത്തിലെ എല്ലാ സൗകര്യങ്ങളും ഉപയോഗിച്ചു തന്റെ യൗവ്വനവും സൗന്ദര്യവും നിലനിര്‍ത്തുവാന്‍ അവള്‍ ശ്രദ്ധിച്ചിരുന്നിരിക്കണം. അതുകൊണ്ടാണല്ലോ രണ്ടു കുട്ടികളുടെ മാതാവായി തീര്‍ന്നിട്ടും അബ്നേര്‍ അവളില്‍ ആകൃഷ്ടനായതു. മറ്റെന്തിനെക്കാളും അധികമായി തങ്ങളുടെ യൗവ്വനവും സൗന്ദര്യവും നിലനിര്‍ത്തുവാന്‍ വ്യഗ്രത കാട്ടുന്ന ആധുനിക തലമുറയിലെ സ്ത്രീകളുടെ പ്രതിനിധിയാണു രിസ്പയെന്നു പറയാം. തങ്ങളുടെ ആകാരസൗഷ്ടവം നഷ്ടപ്പെടുമെന്ന ചിന്തയാല്‍ മക്കളെ മുലയൂട്ടി വളര്‍ത്താന്‍ മടിക്കുന്ന അമ്മമാര്‍ ഈ ഗണത്തില്‍ പെടുന്നു. എന്നാല്‍ അവളുടെ മാതൃത്വം മങ്ങലേല്ക്കാതെ നിലനിര്‍ത്തിയിരുന്നു എന്നു 21-ാം അദ്ധ്യായത്തിലെ സംഭവം വ്യക്തമാക്കുന്നു. മരിച്ചു പോയ തന്റെ രണ്ടു മക്കള്‍ക്കുവേണ്ടിയും തന്റെ ഭര്‍ത്താവിന്റെ അഞ്ചു കൊച്ചു മക്കള്‍ക്കു വേണ്ടിയും ജീവിതത്തില്‍ ഏററവും ശ്രേഷ്ഠമെന്നു കരുതിയിരുന്ന സൗന്ദര്യവും ആരോഗ്യവും സുഖസൗകര്യങ്ങളും പരിത്യജിക്കുവാന്‍ അവള്‍ തയ്യാറായിരിക്കുന്നു. രിസ്പയെ അതിനു പ്രേരിപ്പിച്ച സംഭവങ്ങളിലേക്കു ശ്രദ്ധിക്കാം.
ശൗലിന്റെ കാലം കഴിഞ്ഞു ദാവിദിന്റെ കാലമായപ്പോള്‍ ദേശത്തു മൂന്നു സംവത്സരം തുടരെ തുടരെ ക്ഷാമമുണ്ടായി. രാജാവിന്റെ അധര്‍മ്മ പ്രവൃത്തികളാണു ദേശത്തു ക്ഷാമവും പ്രകൃതിക്ഷോഭങ്ങളും മറ്റും ഉണ്ടാകുവാന്‍ കാരണമെന്നു പണ്ടു വിശ്വസിച്ചിരുന്നു. ദാവീദു യഹോവയോടു അരുളപ്പാടു ചോദിച്ചു. ശൗല്‍ ഉടമ്പടി ലംഘിച്ചു ഗിബയോന്യരെ കൊന്നതുകൊണ്ടു അവന്‍ നിമിത്തവും അവന്റെ ഗൃഹം നിമിത്തവുമാകുന്നുവെന്നു യഹോവ അരുളിച്ചെയ്തതു. യോശുവയുടെ കാലത്തു ഗിബയോന്യര്‍ യിസ്രായേലിനെ ഭയപ്പെട്ടു വേഷം മാറി വന്നു തങ്ങളുടെ ആവലാതികള്‍ അറിയിച്ചു. അവര്‍ പറയുന്നതു സത്യമാണെന്നു ധരിച്ചു യോശുവയും മൂപ്പന്മാരും അവരെ ഒരിക്കലും കൊല്ലുകയില്ലെന്നു ഉടമ്പടി ചെയ്തു. അവര്‍ കാണിച്ചതു വ്യാജമാണെന്നു അറിഞ്ഞിട്ടും സത്യലംഘനം ഭയന്നു ആരും അവരെ ഉപദ്രവിച്ചിരുന്നില്ല.( യോശുഃ 9-ാം അദ്ധ്യായം.) ഈ ഉടമ്പടിയാണു അറിഞ്ഞോ അറിയാതെയോ ശൗല്‍ ലംഘിച്ചതു. ദാവീദിനെ അന്വേഷിച്ചു നടന്നിരുന്ന കാലത്തു ശൗല്‍ ഗിബയോന്യരോടു അതിക്രമം കാട്ടുകയുണ്ടായി. ദാവീദു ഗിബയോന്യരോടുഃ 'ഞാന്‍ നിങ്ങള്‍ക്കു എന്തു ചെയ്തു തരേണം? നിങ്ങള്‍ യഹോവയുടെ അവകാശത്തെ അനുഗ്രഹിക്കേണ്ടതിനു എന്തു പ്രതിശാന്തി ചെയ്യേണം?' എന്നു ചോദിച്ചു. അവര്‍ പൊന്നും വെള്ളിയും ആവശ്യപ്പെട്ടില്ല. പകരം ശൗലിന്റെ ഏഴു മക്കളെ അവരെ ഏല്പിക്കണമെന്നും അവര്‍ അവരെ ഗിബയയില്‍ തൂക്കിക്കളയുമെന്നും പറഞ്ഞു. ശൗലിനു രിസ്പ പ്രസവിച്ച രണ്ടു പുത്രന്മാരായ അര്‍മ്മോനിയേയും മെഫിബോശത്തിനേയും, ശൗലിന്റെ മകളായ മീഖള്‍ അദ്രിയേലിനു പ്രസവിച്ച അഞ്ചു പുത്രന്മാരേയും ഗിബയോന്യര്‍ക്കു കൊടുത്തു. അവര്‍ അവരെ മലയില്‍ യഹോവയുടെ മുമ്പാകെ തൂക്കിക്കളഞ്ഞു. അവര്‍ ഏഴുപേരും ഒരുമിച്ചു മരിച്ചു. കൊയ്ത്തുകാലത്തിന്റെ ആദ്യ ദിവസമായ യവക്കൊയ്ത്തിന്റെ ആരംഭത്തിലാണു അവരെ തൂക്കിക്കൊന്നതു. രിസ്പയാകട്ടെ ചാക്കുശീല പാറമേല്‍ വിരിച്ചു കൊയ്ത്തുകാലത്തിന്റെ ആരംഭം മുതല്‍ ആകാശത്തുനിന്നു അവരുടെ മേല്‍ മഴപെയ്യുന്നതു വരെ പകല്‍ ആകാശത്തിലെ പക്ഷികളോ രാത്രി മൃഗങ്ങളോ അവരെ തൊടുവാന്‍ സമ്മതിക്കാതിരുന്നു. രിസ്പയുടെ ചെയ്തിയെ കുറിച്ചു കേട്ടറിഞ്ഞ ദാവീദുരാജാവു ശൗലിന്റെയും യോനാഥാന്റേയും അസ്ഥികളെ ശേഖരിച്ചു ഗിബയോന്യര്‍ തൂക്കിക്കളഞ്ഞ ഏഴുപേരുടെയും അസ്ഥികളെയും എടുപ്പിച്ചു യഥാവിധി സംസ്കരിച്ചു. യിസ്രായേലിന്റെ ശാപവും മാറി. മരണശേഷം മരിച്ചവര്‍ക്കു വേണ്ടി എന്തു ചെയ്താലും ഫലമില്ലെന്നു വാദിക്കുന്നവര്‍ രിസ്പയുടെ ഈ പ്രവൃത്തിയെ എങ്ങനെ വിലയിരുത്തുമോ, ആവോ?
ആറുമാസക്കാലമാണു രിസ്പ തനിയെ ആ മലമുകളില്‍ ഏഴു മൃതശരീരങ്ങള്‍ക്കു കാവലിരുന്നതു. അവൾ ചാക്കുശീല പാറമേൽ വിരിച്ചുവെന്നും പകൽ പക്ഷികളും രാത്രയിൽ മൃഗങ്ങളും മൃതശരീരങ്ങൾ ഭക്ഷിക്കാതെ കാവലിരന്നു എന്നും ഒരു വാചകത്തൽ രിസ്പയുടെ പ്രവൃത്തിയെ കുറിച്ചു പറഞ്ഞു അവസാനിപ്പിച്ചിരിക്കുന്നു. അല്പം ഭാവന ഉപയോഗിച്ചാൽ രിസ്പയുടെ പ്രവൃത്തിയെ താഴെ വിവരിക്കും പ്രകാരം ദർശിക്കുവാൻ കഴിയും. പകൽ സമയത്തു കരങ്ങളിൽ വൃക്ഷക്കൊമ്പുകളും എടുത്തു അങ്ങോട്ടുമിങ്ങോട്ടു ഓടിനടന്നു പക്ഷികളെ ആട്ടിയോടിക്കുന്ന ഭ്രാന്തിയെ പോലെതോന്നിക്കുന്ന ഒരുസ്ത്രീയുടെ ചിത്രവും, രാത്രികാലങ്ങളിൽ നെരിപ്പോടിൽ തീ കത്തിച്ചു തലയിൽ വച്ചുകൊണ്ടു കൂകിവിളിച്ചു ഓടിനടക്കുന്ന ഭൂതമെന്നു തോന്നിക്കുന്ന മറ്റൊരു ചിത്രവുമാണു മനസ്സിൽ തളിഞ്ഞുവരിക. രാജകൊട്ടാരത്തിൽ പതുപതുത്ത മൃദുലമായ മെത്തയിൽ കിടന്നു സുഖമായി ഉറങ്ങുകയും വിശിഷ്ട ഭോജ്യങ്ങൾ മതിവരുവോളം ഭക്ഷിക്കുകയും ചെയ്തു സുഖലോലുപയായി ജീവിച്ച ഒരു സ്ത്രീയാണു ഇവിടെ ആറുമാസക്കാലം അവയെല്ലാം ഉപേക്ഷിച്ചു, ഉറക്കമിളച്ചും ശരയായി ഭക്ഷണം കഴിക്കാതെയും നല്ല വസ്ത്രം ധരിക്കതെയും പരുക്കമായ പാറമേൽ കിടന്നും വിജനപ്രദേശത്തു ഏകയായ കഴിഞ്ഞതു എന്നു കാണുമ്പോഴാണു ആ ത്യാഗത്തിന്റെ മഹത്വം ബോദ്ധ്യമാകുന്നതു.
അവള്‍ എന്തിനു വേണ്ടിയാണു ഈ ത്യാഗം അനുഷ്ഠിച്ചതു എന്നു മനസ്സിലാക്കുമ്പോഴാണു അവളുടെ അസാധാരണത്വം വ്യക്തമാകുന്നതു. ഉചിതമായ ഒരു ശവസംസ്കാരം ലഭിച്ചില്ലായെങ്കില്‍ പുനരുത്ഥാനം ഉണ്ടാകയില്ല എന്നാണു യിസ്രായേല്ക്കാരുടെ വിശ്വാസം. ആ വിശ്വാസമാണു രിസ്പയെ ഈ പ്രവൃത്തിക്കു പ്രേരിപ്പിച്ചതു. തന്റെ രണ്ടു മക്കള്‍ക്കും തന്റെ ഭര്‍ത്താവിന്റെ അഞ്ചു കൊച്ചുമക്കള്‍ക്കും പുനരുത്ഥാനം ഉണ്ടാകണമെന്ന അടങ്ങാത്ത ആഗ്രഹമാണു രിസ്പയെ ഭരിച്ചിരുന്നതു. സാധാരണ ഒരു മാതാവു തന്റെ മക്കളുടെ ലൗകികജീവതത്തിന്റെ നന്മയ്ക്കു വേണ്ടിയാണു കഷ്ടപ്പെടുന്നതും ത്യാഗം അനുഷ്ഠിക്കുന്നതും. അവരുടെ മരണാനന്തര ജീവിതത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുകയോ ഉപവസിക്കുകയോ ചെയ്യുന്ന അമ്മമാര്‍ എത്ര പേരുണ്ടാകും ഈ ഭൂമിയില്‍? ആരെങ്കിലും ഉണ്ടാകുമെന്നു ഉറപ്പു പറയുക പ്രയാസമാണു. മാതൃസ്നേഹത്തെക്കാള്‍ വലിയ സ്നേഹവും മാതാവിന്റെ ത്യാഗത്തെക്കാള്‍ വലിയ ത്യാഗവും ഈ ഭൂമിയില്‍ വേറെയില്ല എന്നു രിസ്പ തെളിയിച്ചിരിക്കുന്നു. പെറ്റ വയറിന്റെ വേദന മറ്റാര്‍ക്കും അറിയില്ല എന്ന ചൊല്ലു സത്യമാണെന്നു ഇവിടെ തെളിയുന്നു. മക്കള്‍ ജീവിച്ചിരുന്നപ്പോള്‍ അവര്‍ക്കു വേണ്ടി അനുഭവിച്ച കഷ്ടതകളേക്കാള്‍ നൂറുമടങ്ങു കഷ്ടതകളാണു അവരുടെ മരണാനന്തര ജീവിതത്തിനു വേണ്ടി ഈ അമ്മ സ്വയം ഏറ്റെടുത്തതു. അതുകൊണ്ടുതന്നെ രിസ്പ എക്കാലവും ഉത്തമമാതൃത്വത്തിന്റെ വലിയ മാതൃകയായി നിലനില്ക്കുന്നു. മക്കളുടെ ലൗകികജീവിത സൗഭഗങ്ങള്‍ക്കു വേണ്ടി പരിശ്രമിക്കുന്നതോടൊപ്പം മരണാനന്തര ജീവിതത്തിനു വേണ്ടിയും ത്യാഗമനുഷ്ഠിക്കുമ്പോഴാണു മാതൃത്വം സഫലമാകുന്നതു എന്നു രിസ്പയുടെ ത്യാഗം നമ്മെ പഠിപ്പിക്കുന്നു

Comments
Post a Comment