വചനപരിച്ഛേദം- 8
8- ദൈവകൃപയുടെ അര്‍ത്ഥതലങ്ങള്‍.
ഉല്പഃ 6;8 നോഹയ്ക്കു ദൈവത്തിന്റെ കൃപ ലഭിച്ചു.
ഉല്പത്തിപുസ്തകത്തില് പ്രത്യേകിച്ചു ആദ്യത്തെ പതിനൊന്നു അദ്ധ്യായങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന രണ്ടു പ്രധാന വ്യക്തികളില്‍ വളരെ ശ്രദ്ധാര്‍ഹനും പഠനാര്ഹനുമായ ഒരു വ്യക്തിയാണു നോഹ. ആദ്യപുസ്തകത്തിലെ ആറു അദ്ധ്യായങ്ങളിലെ രണ്ടു പരിശുദ്ധന്മാരാണു ഹാനോക്കും നോഹയും.മറ്റുള്ളവരെ കുറിച്ചു പറയുന്നതില്‍ നിന്നു വ്യത്യസ്ഥമായ ചില കാര്യങ്ങള്‍ ഇവരെ കുറിച്ചു ഇവിടെ പറഞ്ഞിരിക്കുന്നു. ഹാനോക്കിനെ കുറിച്ചു മൂന്നു വാക്യങ്ങളില്‍( ഉല്പഃ 5;22-24) പറഞ്ഞു നിര്‍ത്തുമ്പോള്‍, നോഹയെ കുറിച്ചു അഞ്ചു അദ്ധ്യായങ്ങളിലായി ഏതാണ്ടു നൂറോളം വാക്യങ്ങളിലായി അല്പം വിശദമായി പ്രതിപാദിച്ചിരിക്കുന്നു. '' ഹാനോക്കു ദൈവത്തോടു കൂടെ നടന്നു ദൈവം അവനെ എടുത്തുകൊണ്ടതിനാല്‍ കാണാതെയായി എന്നു മാത്രമാണു ഹാനോക്കിനെ കുറിച്ചു രേഖപ്പെടുത്തിയിരിക്കുന്നതു. എന്നാല്‍ നോഹയെ കുറിച്ചു ദൈവത്തോടു കൂടെ നടന്നു എന്നു പറയുന്നതിനോടൊപ്പം നോഹയുടെ ചില സ്വഭാവ വൈശിഷ്ട്യങ്ങള്‍ കൂടെ വ്യക്തമാക്കിയിരിക്കുന്നു. ഹാനോക്കും നോഹയും തങ്ങളുടെ തലമുറയില്‍ വേറിട്ട ജീവിതം നയിച്ച വ്യക്തികളായിരുന്നു. മനുഷ്യന് ദൈവത്തെ വിട്ടു താന്താങ്ങളുടെ വഴികളില്‍ സഞ്ചരിച്ചപ്പോള്‍ ഇവര്‍ രണ്ടു പേരും ദൈവത്തോടു കൂടെ ദൈവത്തിന്റെ വഴികളില്‍ സഞ്ചരിച്ചു.ദൈവത്തെ ഉപേക്ഷിച്ചു സ്വന്തമോഹങ്ങളില് കുടുങ്ങി ജീവിച്ച മനുഷ്യജാതിയെ കുറിച്ചും, അവരെ കുറിച്ചുള്ള ദൈവതീരുമാനത്തെ കുറിച്ചും ആറാമദ്ധ്യായം ആദ്യഭാഗത്തു നാം വായിക്കുന്നു. ഭൂരിപക്ഷത്തെ പോലെ ആകാതെ ദൈവഹിതാനുവര്ത്തികളായി ജീവിച്ചവരാകകൊണ്ടാണു ഇവരെ പരിശുദ്ധന്മാരായി പരിഗണിക്കുന്നതു. നോഹയെ കുറിച്ചു ആറാമദ്ധ്യായം ഒന്‍പതാം വാക്യത്തില്‍ പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുകഃ '' നോഹ നീതിമാനും തന്റെ തലമുറയില്‍ നിഷ്കളങ്കനുമായിരുന്നു. നോഹ ദൈവത്തോടു കൂടെ നടന്നു.'' തന്റെ തലമുറയില്‍ നോഹ വ്യത്യസ്ഥനാകുന്നതു ഈ പ്രത്യേകതകള്കൊണ്ടാണു.വി.വേദപുസ്തകത്തില്‍ പരിശുദ്ധന് എന്ന വാക്കു ഉപയോഗിച്ചിരിക്കുന്നതു കളങ്കരഹിതന്‍ എന്ന അര്‍ത്ഥത്തില്‍ മാത്രമല്ല. അതിന്റെ ഗ്രീക്കു പദം Hagios എന്നാണു.Holly എന്നാണു ഇംഗ്ളീഷു തര്ജ്ജുമയെങ്കിലും ആ വാക്കിന്റെ ധാത്വര്‍ത്ഥം defferent, seperate എന്നിങ്ങനെയാണു. വേര്‍തിരിക്കപ്പെട്ടതു, കലര്‍പ്പില്ലാത്തതു എന്നൊക്കെ അര്‍ത്ഥം പറയാം. പരിശുദ്ധനായ പൗലോസുസ്ളീഹാ തന്റെ ലേഖനങ്ങളില്‍ സഭാംഗങ്ങളെ വിശുദ്ധര്‍ എന്നു വിളിച്ചിരിക്കുന്നതു ഈ അര്‍ത്ഥത്തിലാണു. എല്ലാവരും ലോകമോഹങ്ങളില്‍ പെട്ടു ദൈവത്തിന്റെ വഴിവിട്ടുനടന്നപ്പോള് ഇവര്‍ ദൈവത്തിന്റെ വഴികളില്‍ സഞ്ചരിക്കുകയുു ദൈവകല്പന അനുസരിച്ചു ജീവിക്കുകയും ചെയ്തു. ഹാനോക്കും നോഹയും പരിശുദ്ധന്മാരുടെ ഗണത്തില്‍ പെട്ടതും അതുകൊണ്ടാണു. എന്നാല്‍ ഇതിലും അപ്പുറമായി വി.വേദപുസ്തക ചരിത്രത്തില്‍ നോഹിനു മറ്റൊരു വലിയ സ്ഥാനമുണ്ടു. ആദാമിലാണു മനുഷ്യകുലത്തിന്റെ ആരംഭം എങ്കില്‍ നോഹയില്‍ മനുഷ്യകുലത്തിന്റെ പുനനാരംഭമാണു നാം ദര്‍ശിക്കുന്നതു. ആദാമിനെ ആദ്യപിതാവായി കാണാമെങ്കില്‍, നോഹയെ രണ്ടാം പിതാവായി പരിഗണിക്കാം.
നോഹ ദൈവത്തോടു കൂടെ നടക്കുകയും നീതിമാനും തന്റെ തലമുറയില്‍ നിഷ്കളങ്കനുമായി ജീവിക്കുകയും ചെയ്തതിനാല്‍ ദൈവം തന്റെ ഹിതം നോഹയ്ക്കു വെളിപ്പെടുത്തി കൊടുത്തു. പരിശുദ്ധന്മാര്ക്കു മാത്രം ലഭിക്കുന്ന ഒരു വരമാണു അതു. എബ്രാഃ 11;7 ല്‍ '' വിശ്വാസത്താല്‍ നോഹ അതുവരെ കാണാത്തവയെ കുറിച്ചു അരുളപ്പാടുണ്ടായിട്ടു........'' എന്നാണു പറഞ്ഞിരിക്കുന്നതു. ഓര്ത്തഡോക്സു സഭയുടെ ആരാധനയും നമസ്കാരങ്ങളും കൂദാശാക്രമങ്ങളും എല്ലാം പൂര്വ്വപിതാക്കന്മാര് ക്രമപ്പെടുത്തിയതു പരിശുദ്ധന്മാര്ക്കു ലഭിക്കുന്ന ഈ വരദാനത്തിനു അവര്‍ അര്ഹരായതുകൊണ്ടാണെന്ന സത്യം നാം ഇവിടെ ഗ്രഹിക്കേണ്ടതാണു. ദൈവം നോഹയെ കുറിച്ചു സാക്ഷ്യം പറയുന്നു. ഉല്പഃ 7;1 ''ഞാന്‍ നിന്നെ ഈ തലമുറയില്‍ എന്റെ മുമ്പാകെ നീതിമാനായി കണ്ടിരിക്കുന്നു.'' ഉല്പഃ 6;12ല്‍ ദൈവം ഭൂമിയെ കുറിച്ചു പറയുന്നു.'' ദൈവ ഭൂമിയെ നോക്കി അതു വഷളായി എന്നു കണ്ടു. സകലജഡവും ഭൂമിയില്‍ തന്റെ വഴി വഷളാക്കിയിരിക്കുന്നു.'' അതുകൊണ്ടുതന്നെ എല്ലാവരും ദൈവകോപത്തിനു പാത്രമായി ഭവിച്ചപ്പോള്‍ നോഹയും കുടുംബവും രക്ഷിക്കപ്പെട്ടവരായി തീരുന്നു. നോഹയ്ക്കു ലഭിച്ച കൃപയുടെ മഹത്വം ഇവിടെയാണു വെളിവാകുന്നതു.
'' കൃപ ലഭിച്ചു '' എന്നു ഇവിടെ പറഞ്ഞിരിക്കുന്നതിനു നാം മനസ്സിലാക്കുന്നതിലും ഉന്നതമായ അര്ത്ഥവ്യാപ്തിയുണ്ടു. കൃപ എന്നതിന്റെ ഇംഗ്ളീഷു പദം grace എന്നാണല്ലോ. ഈ grace ആകട്ടെ അനര്‍ഹര്‍ക്കു ലഭിക്കുന്ന സൗജന്യമാണു. S.S.L.C , Plus two പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കുമ്പോള്‍ വിജയശതമാനം കൂട്ടുവാന്‍ വേണ്ടി grace mark കൊടുക്കാറുണ്ടു. പരീക്ഷയ്ക്കു ജയിക്കുവാന്‍ അല്പം മാര്‍ക്കു കുറഞ്ഞവര്‍ക്കു അതു നല്കി അവരേയും വിജയിപ്പിക്കുന്നു.അതായതു അയോഗ്യരെ യോഗ്യരാക്കുന്നതാണു grace അഥവാ കൃപ എന്നു സാരം.
പക്ഷെ നോഹയ്ക്കു ലഭിച്ച കൃപ അനര്‍ഹര്‍ക്കു ലഭിക്കുന്ന സൗജന്യമായിരുന്നില്ല. ഇംഗ്ളീഷു വേദപുസ്തകത്തില്‍ ആ ഭാഗം ശ്രദ്ധിച്ചാല്‍ അതു വ്യക്തമാകും. '' And Noah found favour in the eyes of the Lord.'' എന്നാണു അവിടെ നാം കാണുന്നതു. Grace നു പകരം favour എന്ന വാക്കാണു അവിടെ ഉപയോഗിച്ചിരിക്കുന്നതു. Favour നു മലയാളത്തില്‍ കൃപയെന്നു അര്‍ത്ഥം പറയുമെങ്കിലും അതിനു grace നേക്കാള്‍ ഉന്നതമായ ഒരു അര്‍ത്ഥമുണ്ടു. മലയാളത്തില്‍ ലഭിച്ചു എന്ന വാക്കിന്റെ സ്ഥാനത്തു അവിടെ found എന്ന പദമാണു കാണുന്നതു. കണ്ടെത്തി എന്നാണല്ലോ അതിനര്‍ത്ഥം. കൃപ ലഭിക്കുന്നതാണെങ്കില്‍favour നേടിയെടുക്കുന്നതാണു. ഒരാള്‍ക്കു മറ്റൊരാളോടു favour തോന്നണമെങ്കില്‍ ആ ആളിനു അവര്‍ ആഗ്രഹിക്കുന്ന ചില ഗുണവിശേഷങ്ങള്‍ ഉണ്ടായിരിക്കണം. ദൈവത്തിനു പ്രീതികരമായ ചില സ്വഭാവങ്ങള്‍ ഉള്ളവരോടാണു favuor തോന്നുന്നതു. നോഹ സ്വജീവിത്തിലെ മറ്റാരിലും കാണാത്ത സവിശേഷതകള്‍ മൂലം ദൈവത്തിന്റെ favour നേടിയെടുക്കുകയായിരുന്നു. അങ്ങനെയുള്ളവരാണു പരിശുദ്ധന്മാരായി അറിയപ്പെടുന്നതു.
വി.വേദപുസ്തകത്തില്‍ കൃപ ലഭിച്ചു എന്നു രേഖപ്പെടുത്തിയിട്ടുള്ളതില്‍ അധിക ഭാഗങ്ങളിലും ഇംഗ്ളീഷില്‍ fabour എന്നു തന്നെയാണു കാണുന്നതു. അപ്പോഃ 7;46 ല്‍ ദാവീദിനെ കുറിച്ചു പറയുമ്പോള്‍ ' who found favour before God എന്നാണു കാണുന്നതു. ഗബ്രിയേല്‍ മാലാഖ കന്യകമറിയാമ്മിനു പ്രത്യക്ഷപ്പെട്ടു ദൈവത്തിന്റെ അരുളപ്പാടു അറിയിക്കുമ്പോള്‍ ' For thou hast found favour with God (ലൂക്കോഃ1;30) എന്നാണു. ഇവിടെയെല്ലാം യോഗ്യതകൊണ്ടു നേടിയെടുക്കുന്നതാണു favour എന്ന സത്യം വെളിവാകുന്നു. ഭൂരിപക്ഷത്തിനും കൃപ ലഭിക്കുമ്പോള്‍, ദൈവത്തോടു കൂടെ നടന്നു ദൈവയിഷ്ടം ആചരിക്കുന്നവര്‍ നേടിയെടുക്കുന്നതാണു favour. നേരത്തെ പറഞ്ഞതു ആവര്‍ത്തിക്കട്ടെ,അവരാണു പരിശുദ്ധന്മാര്. വി.വേദപുസ്തകത്തില്‍ കാണുന്ന പരിശുദ്ധന്മാരെല്ലാം ആ ഗണത്തില്‍ പെടുന്നവരാണു. പിന്നിടു സഭ പരിശുദ്ധനമാരായി പ്രഖ്യാപിച്ചിട്ടുള്ളവരും ദൈവത്തിന്റെ favour കണ്ടെത്തിയവര്‍ തന്നെയാണു.
ഇങ്ങനെ പരിശുദ്ധന്മാരായി തീര്‍ന്നവര്‍ അവര്‍ക്കു മാത്രമല്ല തലമുറകള്‍ക്കു കൂടി ദൈവവരപ്രസാദം പ്രദാനം ചെയ്യുന്നവരായി തീരുന്നു എന്നു നോഹയുടെ ജീവിതം വെളിവാക്കുന്നു. ഉല്പഃ8;21 ഇതിന്റെ തെളിവാണു. 'യഹോവ സൗരഭ്യവാസന മണത്തപ്പോള്‍ തന്റെ ഹൃദയത്തില്‍ അരുളിച്ചെയ്തതുഃ ഞാന്‍ മനുഷ്യന് നിമിത്തം ഇനി ഭൂമിയെ ശപിക്കുകയില്ല. മനുഷ്യന്റെ മനോനിരൂപണം ബാല്യം മുതല്‍ ദോഷമുള്ളതാകുന്നു. ഞാന്‍ ചെയ്തതു പോലെ സകലജീവികളേയും ഇനി നശിപ്പിക്കുകയില്ല. നോഹ യാഗപീഠം പണിതതും ഹോമയാഗം കഴിച്ചതും ദൈവത്തിന്റെ മനം മാറ്റുവാന്‍ ആയിരുന്നില്ല. പക്ഷെ ദൈവത്തിന്റെ തീരുമാനം തിരുത്തുവാന്‍ അതു പര്യാപ്തമായി. ഭൂരിപക്ഷത്തിന്റെ വഷളായ ജീവിതം ദൈവകോപത്തിനും കഠിനനാശത്തിനും കാരണമായി ഭവിച്ചപ്പോള്‍ ഒരാളുടെ വിശുദ്ധജീവിതം ലോകാവസാനത്തോളം ഉള്ള കൃപയ്ക്കു വഴിതെളിക്കുന്നു.പ്രപഞ്ചം നിലനില്‍ക്കുന്നിടത്തോളം കാലം നോഹയിലൂടെ ലഭിച്ച കൃപ നിലനില്ക്കുന്നു; ഒരു മഴവില്ലിന്റെ രൂപത്തില്‍. ദൈവത്തിന്റെ ദൃഷ്ടിയില് favour കണ്ടെത്തിയ പരിശുദ്ധന്മാര് പ്രാപിച്ച കൃപ തലമുറകള്‍ക്കു ഭാഗ്യം നല്‍കുന്നതും അവരുടെ മദ്ധ്യസ്ഥത ദൈവത്തിന്റെ കരുണ പ്രാപിക്കുവാന്‍ പര്യാപ്തവുമാണെന്ന സത്യം നാം വിസ്മരിക്കരുതു. നോഹയിലൂടെ ദൈവം നല്കുന്ന വലിയ സന്ദേശം അതാണു.

Comments
Post a Comment