വചനപരിച്ഛേദം-66.
66-മൗനം മൃതിയാല്‍ ഞാന്‍ പൂകും.
സങ്കീഃ 115;17,18 മരിച്ചവരും മൗനതയില്‍ഇറങ്ങിയവരും ആരും യഹോവയെ സ്തുതിക്കുന്നില്ല. നാമോ ഇന്നു മുതല്‍ എന്നേക്കും ദൈവത്തെ വാഴ്ത്തും.
സങ്കീര്‍ത്തനങ്ങള്‍ ക്രോഡീകരിച്ചപ്പോള്‍ അവയെ അഞ്ചു പുസ്തകങ്ങളായി തിരിച്ചിരിക്കുന്നു. അതിലെ പ്രതിപാദ്യവിഷയമാണു അതിനു അടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്നതു എന്നു പറയാം. ആ വിധത്തില്‍ അഞ്ചാം പുസ്തകത്തിലെ സങ്കീര്‍ത്തനങ്ങള്‍ ആരാധനാഗീതങ്ങളായിട്ടാണു കാണുന്നതു. 107 മുതല്‍ 150 വരെയുള്ള സങ്കീര്‍ത്തനങ്ങള്‍ ഈ പുസ്തകത്തില്‍ പെടുന്നു. അതിനാല്‍ 115-ാം സങ്കീര്‍ത്തനം ആരാധനാഗീതത്തില്‍ ഉള്‍പ്പെടുന്നു. ഇതിന്റെ കര്‍ത്താവാരാണു എന്നു അവിടെ രേഖപ്പെടുത്തിയിട്ടില്ല. ഗാനപ്രതിഗാനമായിട്ടാണു ഈ സങ്കീര്‍ത്തനം രചിച്ചിരിക്കുന്നതു. ആരാധനയില്‍ വിശ്വാസികളുടെ സജീവ പങ്കാളിത്തം അനിവാര്യമായതിനാല്‍ ഇങ്ങനെയുള്ള ഗാനങ്ങള്‍ വിശ്വാസികളുടെ ഹൃദയത്തില്‍ നിന്നു മാഞ്ഞു പോകാതെ എന്നാളും നിലകൊള്ളും എന്നതാണു ഈവിധ ഗാനങ്ങളുടെ സവിശേഷത. ആരാധനയില്‍ സംബന്ധിക്കുന്നവര്‍ വെറും കേഴ്വിക്കാരാകാതെ വാക്യപ്രതിവാക്യങ്ങളും ഗാനപ്രതിഗാനങ്ങളും ഉരുവിടുമ്പോള്‍ മാത്രമേ മനസ്സും ഹൃദയവും ആരാധനയില്‍ ലയിച്ചു ചേരുകയുള്ളു. അപ്പോള്‍ മാത്രമേ ആരാധനയില്‍ കൂടെ ലഭിക്കേണ്ട അഭൗമമായ ആനന്ദവും സംതൃപ്തിയും കരഗതമാകയുള്ളു എന്ന സത്യം ഈ ഗാനങ്ങള്‍ വ്യക്തമാക്കുന്നു.
ആധുനിക കാലത്തു് ഈ സങ്കീർത്തനം വളരെ ശ്രദ്ധിക്കപ്പെട്ട ഒരു സങ്കീർത്തനമായി തീർന്നിരിക്കുന്നു. പ്രത്യേകിച്ച് നമ്മുടെ ചിന്തയ്ക്ക് വിഷയമായ വാക്യം വളരെ തെറ്റിദ്ധരിക്കപ്പെടുകയും ചർച്ചചെയ്യപ്പെടുകയും ചെയ്തിട്ടുണ്ടു. അപ്പോസ്തോലിക പിന്‍തുടര്‍ച്ചയുള്ള സഭകളുടെയെല്ലാം കാതലായ വിശ്വാസങ്ങളില്‍ ഒന്നാണു വാങ്ങിപ്പോയ വിശ്വാസികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക , പരിശുദ്ധന്മാരുടെയും ശുദ്ധിമതികളുടെയും മദ്ധ്യസ്ഥതക്കായി അപേക്ഷിക്കുക എന്നീ ആചാരങ്ങള്‍. എന്നാല്‍ പ്രൊട്ടസ്റ്റന്റു സഭകള്‍ ഈ വിശ്വാസം അംഗീകരിക്കുന്നില്ല. അതിനു അവര്‍ പല ന്യായങ്ങളും ചൂണ്ടിക്കാണിക്കുന്നു. അതില്‍ ഒന്നാണു മരിച്ചു പോയവര്‍ മൗനതയിലാണെന്ന അവരുടെ ചിന്താഗതി. അതിനു എടുത്തു കാണിക്കുന്ന ഒരു വാക്യമാണു മരിച്ചവരും മൗനതയില്‍ ഇറങ്ങിയവരും ആരും യഹോവയെ സ്തിക്കുന്നില്ലായെന്ന ഈ വാക്യം. ഇതിന്റെ അര്‍ത്ഥം പൂര്‍ണ്ണമായി മനസ്സിലാക്കണമെങ്കില്‍ ആ സങ്കീര്‍ത്തനം ആരംഭം മുതല്‍ ശ്രദ്ധാപൂര്‍വ്വം വായിക്കണം. ഏതെങ്കിലും ഒരു വാക്യമോ,ഒരു വാക്യത്തിന്റെ ഒരു ഭാഗമോ എടുത്തു വ്യാഖ്യാനിക്കുന്നതു കൊണ്ടു ഉണ്ടാകുന്ന തെറ്റു അപ്പോള്‍ മനസ്സിലാകും.
ഇതു ഒരു ആരാധനാഗീതമായിട്ടാണു വേദപണ്ഡിതന്മാര്‍ കാണുന്നതു എന്നു നേരത്തെ സൂചിപ്പിച്ചതാണല്ലോ. മറ്റു ചില സങ്കീര്‍ത്തനങ്ങളെ പോലെ ഇതും വാക്യപ്രതിവാക്യങ്ങളായിട്ടാണു രചിച്ചിരിക്കുന്നതു. ഒന്നു മുതല്‍ മൂന്നു വരെയുള്ള വാക്യങ്ങള്‍ ആരാധനയ്ക്കായി കടന്നു വരുന്ന ഭക്ത ജനം പറയുന്ന വാക്കുകളാണു. തങ്ങള്‍ ആരാധിക്കുന്ന ജീവനുള്ള ദൈവത്തിനു മഹത്വം വരുത്തേണമെന്നും, അവരുടെ ദൈവം എവിടെ എന്നു ജാതികള്‍ പറയുന്നതു എന്തിനു എന്നും അവര്‍ ചോദിക്കുന്നു. ദൈവനാമം മഹത്വപ്പെടണം എന്നു ആഗ്രഹിക്കുന്ന ജനത്തിന്റെ ഈ സംശയത്തിനു പുരോഹിതന്‍ നല്‍കുന്ന മറുപടിയാണു നാലു മുതല്‍ എട്ടുവരെയുള്ള വാക്യങ്ങള്‍ . ജാതികള്‍ ആരിധിക്കുന്ന വിഗ്രഹങ്ങള്‍ , വായുണ്ടെങ്കിലും സംസാരിക്കാത്തവയും, കണ്ണുണ്ടെങ്കിലും കാഴ്ചയില്ലാത്തവയും, ചെവിയുണ്ടെങ്കിലും കേള്‍ക്കാത്തവയും, മൂക്കുണ്ടെങ്കിലും മണക്കാത്തവയും, കൈയുണ്ടെങ്കിലും സ്പര്‍ശിക്കാത്തവയും, കാലുണ്ടെങ്കിലും നടക്കാത്തവയും, തൊണ്ട കൊണ്ടു സംസാരിക്കാത്തവയും ആണെന്നും, അവയെ ഉണ്ടാക്കുന്നവരും അവയെ ആശ്രയിക്കുന്നവരും അവയെ പോലെയാണെന്നും പുരോഹിതന്‍ മറുപടി പറയുന്നു. അവയെ ആരാധിക്കുന്നവരില്‍ നിന്നും തങ്ങള്‍ തികച്ചും വ്യത്യസ്ഥരാണെന്നു അതു വ്യക്തമാക്കുന്നു. ജാതികള്‍ ഉണ്ടാക്കി വണങ്ങുന്ന വിഗ്രഹങ്ങളെ പോലെ കേള്‍ക്കാത്തവനും കാണാത്തവനും ഒന്നും അറിയാത്തവനും അല്ല തങ്ങള്‍ ആരാധിക്കുന്ന ജീവനുള്ള ദൈവമെന്നു ഈ മറുപടിയിലൂടെ പുരോഹിതന്‍ ജനത്തെ ബോദ്ധ്യപ്പെടുത്തുന്നു. പുരോഹിതന്റെ മറുപടിയില്‍ നിന്നു ഈ സത്യം തിരിച്ചറിഞ്ഞ യഹോവാഭക്തന്മാരുടെ പ്രതികരണമാണു 9 മുതല്‍ 11 വരെയുള്ള വാക്യങ്ങള്‍. തങ്ങള്‍ക്കു പരിചയും പലകയും സഹായവുമായി എന്നാളും തങ്ങളെ പരിപാലിക്കുന്ന സര്‍വ്വശക്തനായ യഹോവയില്‍ ആശ്രയിപ്പാന്‍ ജനം എല്ലാവരേയും ആഹ്വാനം ചെയ്യുമ്പോള്‍, തങ്ങളുടെ തീരുമാനം എന്താണു എന്നു അവര്‍ വ്യക്തമാക്കുകയുമാണു ചെയ്യുന്നതു. അങ്ങനെ സത്യം തിരിച്ചറിഞ്ഞു യഹോവയില്‍ ആശ്രയിക്കുകയും , യഹോവ തന്നെ ആശ്രയമായിരിക്കുകയും ചെയ്യുന്ന യഹോവാഭക്തന്മാരെ പുരോഹിതന്മാര്‍ ആശീര്‍വ്വദിച്ചു അനുഗ്രഹിക്കുന്നതാണു 12 മുതല്‍ 16 വരെയുള്ള വാക്യങ്ങള്‍.യഹോവാഭക്തന്മാരായ ചെറിയവരേയും വലിയവരേയും അവരുടെ മക്കളേയും അനുഗ്രഹിച്ചു മേല്ക്കുമേല്‍ വര്‍ദ്ധിച്ചു വരുമാറാകട്ടെ,എന്നു പുരോഹിതന്‍ ആശീര്‍വ്വദിക്കുന്നു. മാത്രമല്ല, ആകാശത്തേയും ഭൂമിയേയും സൃഷ്ടിച്ച യഹോവയാല്‍ നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ടവാരാകുന്നു എന്നു അനുഗ്രഹിക്കുകയും ചെയ്യുന്നു. ഓര്‍ത്തഡോക്സു സഭയിലെ മേല്പട്ടക്കാരും പട്ടക്കാരും ജനത്തെ ആശീര്‍വ്വദിക്കുന്നതു ഈ സങ്കീര്‍ത്തനവാക്കുകള്‍ ഉദ്ധരിച്ചു കോണ്ടാണു എന്നു മനസ്സിലാക്കുമ്പോള്‍ ഈ അനുഗ്രഹങ്ങളുടെ മഹത്വം വെളിവാകുന്നു. ആനുഷംഗികമായി ഒരു കാര്യം കൂടെ പറയട്ടെ, നമ്മുടെ ആരാധന പരിശുദ്ധന്മാരായ പൂര്‍വ്വപിതാക്കന്മാര്‍ ഒരുക്കിയിരിക്കുന്നതു വി.വേദപുസ്തകത്തിന്റെ അടിസ്ഥാനത്തിലാണു എന്ന സത്യവും ഈ ആശീര്‍വ്വാദം തെളിയിക്കുന്നു.
സത്യ ദൈവത്തെ ആരാധിക്കുന്നവരും വിഗ്രഹങ്ങളെ വണങ്ങുന്നവരും തമ്മിലുള്ള വ്യത്യാസവും, യഹോവയെ സത്യമായി ആരാധിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്കു ലഭിക്കുന്ന നന്മയും അനുഗ്രഹവുമാണു ഈ സങ്കീര്‍ത്തനത്തിന്റെ പ്രതിപാദ്യം എന്നു പറയാം. അതുകൊണ്ടു തന്നെ അവസനത്തെ രണ്ടു വാക്യങ്ങൾ മുകളിൽ പറഞ്ഞിരിക്കുന്ന ആശയങ്ങളുടെ ഒരു സമാപന കുറിപ്പാണു എന്നതിന് സംശയമില്ല. സത്യ ദൈവത്തെ ആരാധിക്കാതെ വിഗ്രഹങ്ങളെ വണങ്ങുന്നവരുടെ അവസ്ഥയും, യഹോവയാം ദൈവത്തെ ആരാധിക്കുന്നവരുടെ ശ്രേഷഠമായ അനുഭവവും ആണ് ഈ വാക്യത്തിൽ വെളിവാക്കുന്നത്. മരണാന്തര ജീവിതത്തെ കുറിച്ചാണ് ഇവിടെ പറയുന്നത് എന്നു തോന്നാം.ശാരീരിക മരണം മാത്രമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. ആത്മമരണത്തിന്റെ ഒരു ചിത്രം കൂടെ ഇവിടെ വെളിവകുന്നുണ്ട്. സങ്കീർത്തനങ്ങളെ കുറിച്ചു ഗൗരവമായി പഠിച്ച A. P. Carleton M A, BD തന്റെ How shall I study psalms എന്ന ഗ്രന്ഥത്തിൽ ഈ വാക്യത്തെ കുറിച്ചു പറഞ്ഞിരിക്കുന്നത് വളരെ ശ്രദ്ധാര്‍ഹമായ ഒന്നാണു. '' Those who willnot worship God are dead in this world , and their future is but cold silence of sheol.''
മരിച്ചവരും മൗനതയിറങ്ങിയവരും എന്നു ഇവിടെ പറഞ്ഞിരിക്കുന്നതു ശാരീരികമരണം പ്രാപിച്ചവരെ കുറിച്ചു മാത്രമല്ല എന്നു ഈ സങ്കീര്‍ത്തനം മുഴുവന്‍ വായിക്കുന്ന ഒരാള്‍ക്കു മനസ്സിലാകും. സത്യദൈവത്തെ ആരാധിക്കാത്തവരെ കുറിച്ചു തന്നെയാണു . മരിച്ചവരും മൗനതയില്‍ ഇറങ്ങിയവരും രണ്ടു കൂട്ടരാണു എന്നു വാദിക്കുന്നവരുമുണ്ടു. എന്നാല്‍ ഈ വാക്കുകള്‍ രണ്ടും ഒരു വിഭാഗത്തെ കുറക്കുന്നതു തന്നെയാണു. അതു വിശേഷണവിശേഷ്യങ്ങളായിട്ടാണു പറഞ്ഞിരിക്കുന്നതു. അതാകട്ടെ എബ്രായഭാഷയിലെ ഒരു ശൈലിയാണു.ഒരു ഉദാഹരണം. സഖറിയാഃ 9;9 ല്‍ കര്‍ത്താവിനെ കുറിച്ചുള്ള പ്രവചനം ശ്രദ്ധിക്കുക. ''അവന്‍ നീതിമാനും ജയശാലിയും താഴ്മയുള്ളവനുമായി കഴുതപ്പുറത്തും പെണ്‍കഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറി വരുന്നു.'' യഹോവാസാക്ഷികള്‍ ക്രിസ്തു ഇതുവരെ അവതരിച്ചിട്ടില്ലായെന്നതിനു ഒരു തെളിവായി ഇതു ചൂണ്ടിക്കാണിക്കുന്നു. അവരുടെ അഭിപ്രായത്തില്‍ ക്രിസ്തു കഴുതയുടേയും കഴുതക്കുട്ടിയുടേയും പുറത്തു കയറിയാണത്രേ വരേണ്ടതു.നസ്രായനായ യേശു അങ്ങനെയല്ല വന്നതു എന്നതിനാല്‍ അവര്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ കഴുതയ്ക്കു നല്‍കുന്ന ഒരു വിശദീകരണമാണു പെണ്‍കഴുതയുടെ കുട്ടിയായ ചെറു കഴുത എന്നു പറഞ്ഞിരിക്കുന്നതു. അതുപോലെ മരിച്ചവര്‍ എന്നതിന്റെ ഒരു വിശദീകരണമാണു മൗനതയില്‍ ഇറങ്ങിയവര്‍ . മരിച്ചു മൗനതയിലായവരെ കുറിച്ചാണു ഇവിടെ പറയുന്നതു. സത്യ ദൈവത്തെ ആരാധിക്കാതെ ജീവിക്കുന്നവര്‍ മരിച്ചവരാണു, അവര്‍ മൗനതയിലുമാണു. ഇവിടെ മൗനത എന്നതുകൊണ്ടു സംസാരിക്കുവാന്‍ കഴിയാത്ത അവസ്ഥ എന്നല്ല അര്‍ത്ഥമാക്കുന്നതു. മറിച്ചു ദൈവത്തെ സ്തുതിക്കുവാന്‍ കഴിയാത്തവര്‍ എന്നാണു അര്‍ത്ഥം.അടുത്തവാക്യം 'നാമോ ഇന്നുമുതല്‍ എന്നേക്കും ദൈവത്തെ വാഴ്ത്തും എന്നതു കൂടെ ചേര്‍ത്തു വായിക്കുമ്പോള്‍ കുറേക്കൂടെ വ്യക്തമാകും.
'മരണം' എന്ന വാക്കുകൊണ്ടു വി.വേദപുസ്തകം അര്‍ത്ഥമാക്കുന്നതു എന്താണെന്നു അറിഞ്ഞെങ്കില്‍ മാത്രമേ 'മരിച്ചു മൗനതയില്‍ ഇറങ്ങിയവര്‍' എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം പൂര്‍ണ്ണമായി ഗ്രഹിക്കുവാന്‍ കഴിയുകയുള്ളു. രണ്ടു വിധത്തിലുള്ള മരണത്തെ കുറിച്ചു വി.വേദപുസ്തകത്തില്‍ പരാമര്‍ശം ഉണ്ടു.സാധാരണ ആ വാക്കിനു കല്പിക്കുന്ന ശാരീരികമരണമാണു ഒന്നു.മരണത്തിനു, മലയാളപദങ്ങളുടെ അര്‍ത്ഥം ഗ്രഹിക്കുവാന്‍ ഉള്ള ആധികാരികഗ്രന്ഥമായ 'ശബ്ദതാരാവലി' പറഞ്ഞിരിക്കുന്ന അര്‍ത്ഥം ശ്രദ്ധാര്‍ഹമാണു.'ജീവാത്മാവു ശരീരത്തെ വെടിയുന്ന അവസ്ഥ' ,'പ്രാണനെ ഉപേക്ഷിക്കുന്നതു എന്നിങ്ങനെ ആണു അവിടെ അര്‍ത്ഥം പറഞ്ഞിരിക്കുന്നതു.ശരീരം നിര്‍ജ്ജീവാസ്ഥയില്‍ ആകുന്നതാണു മരണം. അതാകട്ടെ ആത്മാവിനെ ബാധിക്കുന്നുമില്ല. വി.വേദപുസ്തകത്തില്‍ പലരുടേയും മരണത്തെ കുറിച്ചു രേഖപ്പെടുത്തിയിരിക്കുന്നതില്‍ ഈ പ്രത്യേകത ദര്‍ശിക്കുവാന്‍ കഴിയും.'പ്രാണനെ വിട്ടു പിതാക്കന്മാരോടു ചേര്‍ന്നു' എന്നു പറയുമ്പോള്‍ ശാരീരിക മരണത്തെ കുറിച്ചു മാത്രമാണു പറയുന്നതു.മരണാനന്തര ജീവിതത്തിന്റെ സൂചനയും അതു നല്‍കുന്നു.ഇതാകട്ടെ,ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ജീവിതത്തിന്റെ ഒരു പരിണതിയാണു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ മാറ്റമില്ലാത്ത , ജീവിതത്തിലെ ഒരേയൊരു സത്യം മരണം മാത്രമാണു. ജനിച്ച ഏവനും മരിക്കും നിശ്ചയം.
'മരണം' എന്നതുകൊണ്ടു രണ്ടാമതു അര്‍ത്ഥമാക്കുന്നതു ' ആത്മമരണ' മാണു. അതാകട്ടെ ശരീരത്തില്‍ ഇരിക്കുമ്പോള്‍ തന്നെ സംഭവിക്കുന്നതുമാണു. ഉല്പത്തി പുസ്തകത്തില്‍ യഹോവയായ ദൈവം ആദ്യമനുഷ്യനു ആദ്യം നല്‍കിയ കല്പന ഈ സത്യം വെളിവാക്കുന്നു.ഉല്പഃ2;17 ''എന്നാല്‍ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്‍ ഫലം തിന്നരുതു, തിന്നുന്ന നാളില്‍ നീ മരിക്കും.'' ഉല്പത്തിപുസ്തകം മൂന്നാം അദ്ധ്യായത്തില്‍ ആദമും ഹവ്വയും വിലക്കപ്പെട്ട ഈ കനി തിന്നതായി നാം വായിക്കുന്നു.'തിന്നുന്ന നാളില്‍ നീ മരിക്കും ' എന്നു ദൈവം കല്പിച്ചിട്ടും അവര്‍ ഉടനെ മരിച്ചില്ല. ഉല്പഃ5;4 ല്‍ 'ശേത്തിനെ ജനിപ്പിച്ച ശേഷം ആദാം എണ്ണൂറു സംവത്സരം ജീവിച്ചിരുന്നു'' എന്നു രേഖപ്പെടുത്തിയിരിക്കുന്നു. ഇവിടെ മരണം എന്നതുകൊണ്ടു ഉദ്ദേശിച്ചതു ശാരീരിക മരണം അല്ലെന്നും ആത്മമരണമാണെന്നും വ്യക്തമാകുന്നു.കല്പന ലംഘനമാണു ആത്മമരണത്തിനു കാരണം. ലംഘനം വര്‍ദ്ധിച്ചപ്പോള്‍ കല്പനകളും കൂടിക്കൊണ്ടിരുന്നു. അവസാനം മോശെയുടെ കാലമായപ്പോള്‍ യഹോവ പത്തു കല്പനകള്‍ നല്‍കുന്നു.അതിലെ ആദ്യകല്പനയാകട്ടെ ഞാന്‍ അല്ലാതെ അന്യദൈവങ്ങള്‍ നിനക്കു ഉണ്ടാകരുതു എന്നാണല്ലോ. അന്യദൈവങ്ങളെ ആരാധിക്കുന്നതു കല്പനലംഘനവും ആത്മമരണം ഉളവാക്കുകയും ചെയ്യുന്നു. സത്യദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കാത്തവര്‍ ആത്മമരണം പ്രാപിച്ചവരാണു.അവര്‍ക്കു ദൈവത്തെ സ്തുതിക്കുവാന്‍ കഴിയുകയില്ല. എന്നാല്‍ ചിലര്‍ ഈ മൗനതയെ സംസാരിപ്പാന്‍ കഴിയാത്ത അവസ്ഥയായിട്ടാണു കാണുന്നതു.അതിനാല്‍ മരിച്ചവരെല്ലാം മൗനതയിലാണു എന്നും അവര്‍ കരുതുന്നു. മരിച്ചതിനുശേഷം ആത്മാവിനു കാഴ്ചശക്തിയും കേള്‍വിയും സംസാരശേഷിയും ഉണ്ടു എന്നതിനു കര്‍ത്താവു പറഞ്ഞ ധനവാന്റേയും ലാസറിന്റേയും ഉപമ മതിയായ തെളിവാണു. മരിച്ചു പാതാളത്തില്‍ ചെന്ന ധനവാന്‍ സംസാരിക്കുകയും കേള്‍ക്കുകയും കാണുകയും ചെയ്യുന്നതായി അവിടെ നാം വായിക്കുന്നു. ഒരുവിധത്തില്‍ പറഞ്ഞാല്‍ ധനവാന്‍ മരിച്ചു മൗനതയില്‍ ഇറങ്ങയവനാണു. എന്നിട്ടും അയാള്‍ സംസാരിക്കുന്നു എങ്കില്‍ മൗനത സംസാരശേഷിയില്ലായ്മ അല്ലെന്നു വ്യക്തം. അയാള്‍ ദൈവത്തെ സ്തുതിക്കുവാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു എന്നാണു അതു വ്യക്തമാക്കുന്നതു.അതു വെറും ഉപമയല്ലേ എന്നു പറഞ്ഞു ചിലര്‍ ഈ അഭിപ്രായത്തെ തള്ളിക്കളയുന്നു. അവര്‍ ഒരുകാര്യം അറിഞ്ഞേ മതിയാകൂ. കര്‍ത്താവിനെ പൊട്ടക്കഥ പറഞ്ഞു മനുഷ്യരെ കബളിക്കുന്ന സാധാരണ ഉപദേശിമാരുടെ തലത്തിലേക്കു തരം താഴ്ത്തുകയാണു അവര്‍ ചെയ്യുന്നതു.
കര്‍ത്താവും മരണത്തെ കുറിച്ചു പറയുമ്പോള്‍ ആത്മമരണത്തെ ആണു ഭയപ്പെടേണ്ടതെന്നു പറയുന്നു.വി.മത്താഃ10;28 '' ദേഹിയെ കൊല്ലുവാന്‍ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ട, ദേഹിയേയും ദേഹത്തേയും നരകത്തില്‍ നശിപ്പിപ്പാന്‍ കഴിയുന്നവനെ ഭയപ്പെടുവീന്‍.'' സത്യവിശ്വാസിക്കു ; സത്യദൈവത്തെ സത്യത്തിലും ആത്മാവിലും ആരാധിക്കുന്നവര്‍ക്കു മരണമില്ലെന്നാണു കര്‍ത്താവു പറഞ്ഞിരിക്കുന്നതു.വി.യോഹഃ 11;25,26 'ഞാന്‍ തന്നെ പുനരുത്ഥാനവും ജീവനും ആകുന്നു.എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും ; ജീവിച്ചിരുന്നു എന്നില്‍ വിശ്വസിക്കുന്നവന്‍ ആരും ഒരുനാളും മരിക്കയില്ല.'' പുനരുത്ഥാനത്തില്‍ ഉയിര്‍ത്തെഴുന്നേല്ക്കും എന്നു മാര്‍ത്ത മനസ്സിലാക്കിയ അര്‍ത്ഥം മാത്രമല്ല അതിനെന്നു ഇവിടെ വ്യക്തമാണു.ശാരീരിക മരണം സംഭവിച്ചാലും അവര്‍ ആത്മാവില്‍ ജീവിക്കുന്നു എന്ന അര്‍ത്ഥത്തില്‍ തന്നെയാണു കര്‍ത്താവു പറഞ്ഞതു. അതുകൊണ്ടാണു വിശ്വസിക്കുന്നവന്‍ മരിക്കയില്ല എന്നു കര്‍ത്താവു പറഞ്ഞതു. ജീവിച്ചിരുന്നപ്പോള്‍ കര്‍ത്താവില്‍ വിശ്വസിക്കുകയും അവനെ സ്തുതിച്ചുപുകഴ്ത്തി ആരാധിക്കുകയും ചെയ്ത സത്യവിശ്വാസി ഈ ലോകം വിട്ടു അങ്ങേ ലോകത്തില്‍ ചെന്നാലും സജീവമായി നിലനില്ക്കുന്നതിനാല്‍ അവനു മൗനമായിരിപ്പാന്‍ കഴിയുകയില്ല.ഇവിടെ അദൃശ്യമായതിനെയാണു ആരാധിച്ചതെങ്കില്‍ അവിടെ മുഖാമുഖം കണ്ടു ആരാധിക്കുന്നു എന്നു വ്യത്യാസം. എന്നാല്‍ ഇവിടെ സത്യാരാധനയില്ലാതെ ജീവിച്ചു മരിച്ചു അങ്ങേ ലോകത്തില്‍ മൗനതയിലായിരിക്കുന്നവര്‍ക്കു ദൈവത്തെ സ്തുതിക്കുവാന്‍ കഴിയുകയില്ല എന്നാണു അതിന്റെ അര്‍ത്ഥം. പുരോഹിതന്മാരുടെ ഓര്‍മ്മ കഴിക്കുമ്പോള്‍ വായിക്കുന്ന സെദറായിലെ ഒരു വാചകം ഈ സത്യമാണു വ്യക്തമാക്കുന്നതു. '' എന്റെ കര്‍ത്താവേ, ആത്മീയഗീതങ്ങള്‍ നിനക്കു പാടിയിട്ടുള്ള വാകളും നാവുകളും അടയ്ക്കപ്പെട്ടവയും പൊത്തപ്പെട്ടവയുമായി തീരുവാന്‍ നീ അവയെ മൗനമാക്കരുതേ.'' എന്നു അപേക്ഷിക്കുമ്പോള്‍ അവിടെയും അവര്‍ നിനക്കു സ്തുതി പാടുന്നവരായിക്കേണമേ എന്നു അപേക്ഷിക്കുകയാണല്ലോ ചെയ്യുന്നതു.
'നാമോ ഇന്നു മുതല്‍ എന്നേക്കും യഹോവയെ വാഴ്ത്തും.' എന്നു സങ്കീര്‍ത്തനക്കാരന്‍ പറയുമ്പോള്‍ ദൈവത്തെ ആരാധിക്കുന്ന സത്യവിശ്വാസികള്‍ക്കു മരണാനന്തരം ലഭിക്കുന്ന ഭാഗ്യാതിരേകത്തെയാണു വ്യക്തമാക്കുന്നതു. സത്യദൈവത്തെ ആരാധിക്കാതെ അന്യദൈവങ്ങളുടെ അടുക്കലേക്കു പോകുന്നവര്‍ ഈ ലോകത്തിലും അങ്ങേലോകത്തിലും ആത്മാവില്‍ മരിച്ചു മൗനതയില്‍ ഇറങ്ങി ദൈവത്തെ സ്തുതിക്കുവാന്‍ കഴി്യാതെ ദൈവത്തിനു അന്യരായി തീരുമ്പോള്‍ , ജീവനുള്ള ദൈവത്തിന്റെ സത്യാരാധകര്‍ ഈ ലോകത്തിലും മരണാനന്തരവും ദൈവത്തെ സ്തുതിക്കുന്നവരായിരിക്കും. മരണാനന്തരം അവര്‍ മാലാഖമാരുടെ ഗണത്തിലേക്കു ഉയര്‍ത്തപ്പെടുന്നു. ഈ ലോകത്തില്‍ ആയിരുന്നപ്പോള്‍ അദൃശ്യനായ ദൈവത്തെയാണു സ്തുതിച്ചിരുന്നതെങ്കില്‍ , മരണാനന്തരം അവര്‍ ദൈവത്തെ മുഖാമുഖം കണ്ടു ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്ന ഭാഗ്യാവസ്ഥയിലേക്കു ഉയര്‍ത്തപ്പെടുന്നു.' ഇന്നു മുതല്‍ എന്നേക്കും ' എന്നു സങ്കീര്‍ത്തനക്കാരന്‍ പറയുമ്പോള്‍ ഈ ക്ഷണികമായ ആയുസ്സില്‍ മാത്രമല്ല, അനന്തമായ നിത്യജീവിതത്തിലും ദൈവത്തെ സ്തുതിക്കുന്ന നിത്യസൗഭാഗ്യത്തിലേക്കാണു സത്യവിശ്വാസികള്‍ പ്രവേശിക്കുന്നതു എന്നത്രേ അര്‍ത്ഥമാക്കുന്നതു.ഈ സത്യം തിരിച്ചറിയാന്‍ കഴിയാതെ പോയവരാണു മരിച്ചവരെല്ലാവരും മൗനതയിലാണെന്നു വാദിക്കുന്നതു.നാമോ എന്നുസങ്കീര്‍ത്തനക്കാരന്‍ എടുത്തു പറയുമ്പോള്‍ സത്യദേവത്തെ ആരാധിക്കുന്ന സങ്കീര്‍ത്തനക്കാരനെ പോലെയുള്ളവര്‍ മരിച്ചവരും മൗനതയില്‍ ഇറങ്ങിയവരുമായവരുടെ ഗണത്തില്‍ പെടുന്നില്ല എന്നാണല്ലോ അര്‍ത്ഥം.
ദൈവത്തിന്റെ വിശുദ്ധാലയത്തിലേക്കു സത്യവിശ്വാസത്തോടെ അവനെ ആരാധിക്കുവാനായി നാം കടന്നു ചെല്ലുമ്പോള്‍ ഈ വലിയ പദവിയിലേക്കാണു ഉയര്‍ത്തപ്പെടുന്നതു എന്ന സത്യം തിരിച്ചറിയുന്നുണ്ടോ എന്നു സ്വയം ചോദിക്കേണ്ടതുണ്ടു.പലപ്പോഴും , ആഴ്ചയില്‍ ഒരിക്കല്‍ ആചരിക്കുന്ന ഒരു ചടങ്ങായി മാത്രം വിശുദ്ധാരാധനയെ കാണുകയും അതില്‍ സംബന്ധിക്കുകയും ചെയ്യുന്നതിനാല്‍ അതില്‍ നിന്നു പ്രാപിക്കേണ്ട ആത്മീയാനന്ദം പൂര്‍ണ്ണമായി ലഭിക്കുന്നില്ലായെന്നതാണു സത്യം. ' ആകാശത്തേയും ഭൂമിയേയും സൃഷ്ടിച്ച കര്‍ത്താവിനാല്‍ നിങ്ങള്‍ എല്ലാവരും അനുഗ്രഹിക്കപ്പെടുമാറാകട്ടെ' എന്ന ആശീര്‍വ്വാദം അനുഗഹമാരിയായി നമ്മിലേക്കു വര്‍ഷിക്കപ്പെടണമെങ്കില്‍ ഈ സങ്കീര്‍ത്തനത്തില്‍ നാം കാണുന്ന യഹോവഭക്തരെ പോലെ സത്യാരാധകരായി പരിണമിക്കേണ്ടിയിരിക്കുന്നു എന്നു ഈ സങ്കീര്‍ത്തനം നമ്മെ ഉദ്ബോധിപ്പിക്കുന്നു. മൗനം മൃതിയാല്‍ പൂകാതിരിപ്പാന്‍ സത്യദൈവത്തിന്റെ സത്യാരാധകരായി തീരുവാന്‍ ഈ ചിന്തകള്‍ ഉപകരിക്കട്ടെ എന്നു ആശംസിക്കുന്നു പ്രാര്‍ത്ഥിക്കുന്നു.

Comments
Post a Comment