വി.നോമ്പുകാലധ്യാനങ്ങൾ -24
24-നാലാം തിങ്കൾ
---------------
ഇന്നത്തെ വായനകളിൽ വി.നോമ്പിലൂടെ ആർജ്ജിക്കേണ്ടതും ജീവിതത്തിന്റെ എല്ലാ നാളുകളിലും പാലിക്കേണ്ടതുമായ പല ആത്മീയ സത്യങ്ങളും ദർശിക്കുവാൻ കഴിയുന്നുണ്ടു.ഈ ദിവസത്തെ ചിന്തയ്ക്കും ധ്യാനത്തിനുമായി വി.സഭ ഒരുക്കിയിരിക്കുന്ന വി.ഏവൻഗേലിയോൻ വി.മർക്കോഃ12;35-44 ൽ രണ്ടു മൂന്നു കാര്യങ്ങൾ പ്രതിപാദിച്ചിരിക്കുന്നു.വി.മർക്കോഃ12;35-37 വാക്യങ്ങളാണു ആദ്യം നമ്മുടെ ചിന്തയ്ക്കു വിഷയമാകുന്നതു.വ്യാഖ്യാനിക്കുവാൻ ബുദ്ധിമുട്ടുള്ള ഭാഗമായിട്ടാണു ചില വേദപണ്ഡിതന്മാർ ഈ വാക്യങ്ങളെ കാണുന്നതു.എന്നാൽ 28 മുതലുള്ള വാക്യങ്ങൾ കൂടെ കൂട്ടി വായിക്കുമ്പോൾ മാത്രമേ അതിന്റെ അർത്ഥഗ്രഹണം സാദ്ധ്യമാകയുള്ളുവെന്നു മറ്റു ചില വേദപണ്ഡിതന്മാർ പറയുന്നു.ഏതായാലും നമ്മുടെ ഇന്നത്തെ ധ്യാനചിന്തകൾക്കു ഈ ഭാഗം കൂടെ അറിഞ്ഞിരിക്കേണ്ടതു ആവശ്യമാണു.ശാസ്ത്രിമാർ കർത്താവിനോടു തർക്കിക്കുന്നു.ഉചിതമായ കർത്താവിന്റെ ഉത്തരം കേട്ട ഒരു ശാസ്ത്രി കർത്താവിനോടു മുഖ്യകല്പന ഏതാണെന്നു ചോദിക്കുന്നു.ദൈവത്തെ സ്‌നേഹിക്കേണം,കൂട്ടുകാരനെ സ്നേഹിക്കേണം,ഈ രണ്ടു കല്പനകളേക്കാൾ വലുതായിട്ടു ഒന്നമില്ലായെന്ന കർത്താവു മറുപടി പറഞ്ഞു.ശാസ്ത്രി അതു അംഗീകരിച്ചു.യേശു അവനോടു നീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നു പറഞ്ഞു.പിന്നെ യേശു ദേവാലയത്തിൽ ചെന്നു ഉപദേശിച്ചതാണു ഇന്നത്തെ ചിന്താവിഷയം.ഒരുവിധത്തിൽ ഇതിന്റെ തുടർച്ചയാണു കർത്താവിന്റെ ദേവാലയത്തിലെ വാക്കുകൾ.യേശു ദേവാലയത്തിൽ ചെന്നു ചില ചോദ്യങ്ങൾ ചോദിക്കുന്നു.ക്രിസ്തു ദാവീദിന്റെ പുത്രൻ എന്നു ശിഷ്യന്മാർ പറയുന്നതു എങ്ങനെ?കർത്താവു എന്റെ കർത്താവിനോടു ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം എന്റെ വലത്തുഭാഗത്തിരിക്ക എന്നു അരുളിച്ചെയ്തു.എന്നു ദാവീദു പരിശുദ്ധാത്മാവിലായി പറയുന്നു.ദാവീദു അവനെ കർത്താവു എന്നു പറയുമ്പോൾ അവൻ പുത്രനാകുന്നതു എങ്ങനെ?
കർത്താവിന്റെ ഈ ചോദ്യം തെറ്റുദ്ധാരണ ഉളവാക്കാവുന്നതാണു.ക്രിസ്തുവിനെ ദാവീദുപുത്രൻ എന്നു വിളിക്കുന്നതു ശരിയല്ലായെന്നു സ്ഥാപിക്കുകയായിരുന്നു ഈ ചോദ്യത്തിന്റെ ഉദ്ദേശം എന്നു സംശയിക്കുന്നതിൽ തെറ്റു പറയാൻ കഴിയുകയില്ല.എന്നാൽ വി.വേദപുസ്തകം മുഴുവനായി ശ്രദ്ധിക്കുമ്പോൾ കർത്താവു ഈ നാമത്തെ എതിർക്കുവാൻ സാദ്ധ്യതയില്ലെന്നു വ്യക്തമാകും.ക്രിസ്തുവിനെക്കുറിച്ചുള്ള പ്രവചനങ്ങളിൽ അവൻ ദാവീദിന്റെ വംശത്തിലാണു ജനിക്കുന്നതു എന്നു വ്യക്തമായി പറഞ്ഞിട്ടുണ്ടു.കർത്താവു പോലും തന്നെ ദാവീദുപുത്രൻ എന്നുവിളിച്ചതിനെഎതിർത്തിട്ടുമില്ല.വി.മത്താഃ9;27,15;22,20;30,31,വി.മർക്കോഃ10;47,49,വി.ലൂക്കോഃ18;38,39,വി.മത്താഃ21;9 എന്നീ ഭാഗങ്ങളിലെല്ലാം കർത്താവിനെ ദാവീദു പുത്രാ എന്നാണു വിളിച്ചിരിക്കുന്നതു.കനാന്യസ്ത്രീയും,കുരുടന്മാരും ദാവീദു പുത്രാ കരുണതോന്നേണമേ എന്നു അപേക്ഷിച്ചപ്പോൾ ഒരു എതിരും പറഞ്ഞില്ലെന്നു മാത്രമല്ല അവരിൽ കനിഞ്ഞു സൗഖ്യം നൽകുകയുംചെയ്തു.അവസാനം രാജാധിരാജാവായി കഴുതപ്പുറത്തു കയറി യെറുശലേമിലേക്കു ആഘോഷപൂർവ്വം യാത്രചെയ്തപ്പോൾ ജനം ദാവീദു പുത്രന്നു ഹോശന്നാ പാടിയതിനേയും യേശു എതിർത്തില്ല.ദാവീദു പുത്രൻ എന്ന പ്രയോഗം കൂടുതൽ കാണുന്നതു വി.മത്തായിയുടെ സുവിശേഷത്തിലാണു.അതിനു പ്രത്യേക കാരണമുണ്ടു.വി.മത്തായിശ്ളീഹാ സുവിശേഷം എഴുതിയതു യഹൂദന്മാർക്കു വേണ്ടിയാണു.ന്യായപ്രമാണവും പ്രവാചകന്മാരും പറഞ്ഞിരിക്കുന്ന വരുവാനുള്ള മശിഹാ യേശു തന്നെയാണു എന്നു സമർദ്ധിക്കുകയായിരുന്നു വി.മത്തായിശളീഹായുടെ സുവിശേഷ രചനയുടെ പ്രധാന ലക്ഷ്യം.അപ്പോൾ ദാവീദു പുത്രാ എന്ന പ്രയോഗം അദ്ദേഹത്തിനു ഒഴിവാക്കുവാൻ കഴിയുമായിരുന്നില്ല.അത്രമാത്രം ആ പദം ക്രിസ്തുവിനോടു ബന്ധപ്പെട്ടു കിടക്കുന്നു.കർത്താവു തന്നെ അതിനെ എതിർക്കുകയാണെങ്കിൽ,താൻ ക്രിസ്തു അല്ലായെന്നു പറയുന്നതായി ഭവിക്കും.ക്രിസ്തു ദാവീദു പുത്രനാണു എന്നു പറയുന്നതിനെയല്ല കർത്താവു ഇവിടെ എതിർക്കുന്നതു എന്നതിൽ സംശയത്തിനു അവകാശമില്ല. പിന്നെ എന്താണു ഈ ചോദ്യത്തിലൂടെ കർത്താവു ഉദ്ദേശിച്ചതു.
യിസ്രായേൽ ജനം വിശ്വസിക്കുകയും പ്രതീക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്ന ഒന്നാണു രക്ഷകനായ ക്രിസ്തുവിന്റെ ആഗമനം.ക്രിസ്തു വന്നു തങ്ങളെ അടിമത്തത്തിൽ നിന്നു വിടുവിക്കും എന്ന വലിയ പ്രത്യാശയാണു അവരെ നയിക്കുന്നതു.ഈ ക്രിസ്തു ആരാണു എന്ന ചോദ്യത്തിൻറെ മറുപടി ആണു ദാവീദിന്റെ പുത്രൻ എന്നതു.ദാവീദിന്റെ പുത്രൻ എന്ന സങ്കല്പത്തിൽ അവൻ രാജാധിരാജാവും കർത്താധികർത്താവുമായി വരുമെന്നു തന്നെയാണു അർത്ഥമാക്കുന്നതു.എന്നാൽ ദാവീദു തന്റെ പുത്രനെ കർത്താവു എന്നു വിളിക്കുന്നതു യുക്തിക്കും ബുദ്ധിക്കും നിരക്കാത്തതാണു.പക്ഷേ,അതു പരിശുദ്ധാത്മാവു വെളിപ്പെടുത്തിയ ഒരു സത്യമാണു.അതു മറ്റൊരു വലിയ സത്യം വെളിവാക്കുന്നു.മനുഷ്യന്റെ ബുദ്ധിക്കും യുക്തിക്കും ഗ്രഹിക്കാൻ കഴിയാത്തവയാണു പരിശുദ്ധാത്മാവു വെളിപ്പെടുത്തുന്ന ദൈവിക സത്യങ്ങൾ എന്ന വലിയ യാഥാർത്ഥ്യമാണു ഇവിടെ കർത്താവു വെളിപ്പെടുത്തുന്നതു.ഈ കാര്യം കർത്താവു തന്റെ ശിഷ്യന്മാർക്കു പരിശുദ്ധാത്മാവിനെ വാഗ്ദത്തം ചെയ്തപ്പോൾ വ്യക്തമായി പറഞ്ഞിരിക്കുന്നതു വി.യോഹഃ 16;13 ൽ കാണുന്നുണ്ടു.'സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും.'1.കൊരി.12;13 ൽ പരി.പൗലോസുശ്ളീഹാ പറയുന്നു.'ആകയാൽ ദൈവാത്മാവിൽ സംസാരിക്കുന്നവൻ ആരും യേശുവിനെ ശപിക്കപ്പെട്ടവൻ എന്നു പറയുകയില്ല.പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവെന്നു പറവാൻ ആർക്കും കഴിയുകയില്ല.'അതുകൊണ്ടു സങ്കീഃ110;1 ൽ ദാവീദു പറഞ്ഞിരിക്കുന്നതു ക്രിസ്തുവിനെക്കുറിച്ചുള്ള സത്യ വെളിപാടാണു.ഇവിടെ ദാവീദു അവനെ കർത്താവെന്നു പറയുമ്പോൾ അവൻ പുത്രനാകുന്നതു എങ്ങനെ എന്നു കർത്താവു ചോദിക്കുന്നതു,ദാവീദിന്റെ പുത്രനായിട്ടാണു ക്രിസ്തു ജനിക്കുന്നതു എന്നതിനെ എതിർക്കുകയോ നിഷേധിക്കുകയോ ചെയ്യുവാനായിരുന്നില്ല.യുക്തിയിലൂടെയും ബുദ്ധിയിലൂടെയും ദൈവത്തെക്കുറിച്ചും വിശ്വാസസത്യങ്ങളെക്കുറിച്ചുംചോദ്യങ്ങൾ ചോദിക്കുകയും തർക്കിക്കുകയും ചെയ്യുന്നതു ഇതുപോലെയാണെന്നു കർത്താവു ഈ ചോദ്യത്തിലൂടെ സമർത്ഥിക്കുകയാണു ചെയ്തതു.വിശ്വാസസത്യങ്ങൾക്കും ആചാരാനുഷ്ഠാനങ്ങൾക്കും വേദപുസ്തക തെളിവുകൾ തേടുന്നവരും ഈ സത്യം തിരിച്ചറിയേണ്ടതുണ്ടു.
വി.മർക്കോഃ12;38-40 വാക്യങ്ങളിൽ,തർക്കിച്ചും വാദിച്ചും ആത്മീയ സത്യങ്ങളെ സ്ഥാപിക്കുവാൻ ശ്രമിക്കുന്നവരുടെ പ്രത്യേകതകളാണു വായിക്കുന്നതു.ആധുനിക കാലത്തും അതു സത്യമാണു.അവർ സ്ഥാനമോഹികളാണു എന്നതാണു ഒരു പ്രത്യേകത.അവർ പള്ളികളിൽ മുഖ്യാസനവും അത്താഴത്തിൽ പ്രധാന സ്ഥലവും ഇച്ഛിക്കുന്നു.മാത്രമല്ല ആത്മീയത ആദായമാർഗ്ഗമാക്കുകയും വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായത്താൽ നീണ്ട പ്രാർത്ഥന നടത്തുകയും ചെയ്യുന്നു.ഇന്നത്തെ ഒരു ലേഖനമായി വായിക്കുന്ന 2.കൊരിഃ11;1-15 ഈ സത്യം നമുക്കു വെളിപ്പെടുത്തി തരുന്നു.'13-15 വാക്യങ്ങൾ ശ്രദ്ധിക്കുക.'ഇങ്ങനെയുള്ളവർ കള്ള അപ്പോസ്തോലന്മാർ,കപട വേലക്കാർ,ക്രിസ്തുവിന്റെ അപ്പോസ്തോലന്മാരുടെ വേഷം ധരിക്കുന്നവരത്രേ.അതു ആശ്ചര്യവുമല്ല.സാത്താൻ താനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ.ആകയാൽ അവന്റെ ശുശ്രൂഷക്കാർ നീതിയുടെ വേഷം ധരിച്ചാൽ അതിശയമില്ല.'സ്വയം അപ്പോസ്തോലന്റെ വേഷം ധരിച്ചു വെളിപാടുകളുമായി നമ്മുടെ ഭവനങ്ങളിൽ നുഴഞ്ഞു കയറുന്ന കപടവേഷക്കാർ അനവധിയാണു.ഇങ്ങനെയുള്ളവരെക്കുറിച്ചു തിമോഥയോസിനു എഴുതുമ്പോൾ പരി.പൗലോസുശ്ളീഹാ പറയുന്നു.2.തിമോഃ3;5-7 'ദൈവപ്രിയമല്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും.അങ്ങനെയുള്ളവരെ വിട്ടൊഴിയുക.വീടുകളിൽ നൂണുകടക്കുകയും പാപങ്ങളെ ചുമന്നു കൊണ്ടു നാനാമോഹങ്ങൾക്കും അധീനരായി എപ്പോഴും പഠിച്ചിട്ടും ഒരിക്കലും സത്യത്തിന്റെ പരിജ്ഞാനം പ്രാപിക്കാൻ കഴിയാത്ത പെണ്ണുങ്ങളെ സ്വാധീനമാക്കുകയും ചെയ്യുന്നവർ ഇക്കൂട്ടത്തിലുള്ളവർ ആകുന്നു.'ഉപായത്താൽ നീണ്ട പ്രാർത്ഥന നടത്തി വശീകരിക്കുന്നവരെ കുറിച്ചു പരി.പൗലോസുശ്ളീഹാ വീണ്ടും പറയുന്നു.1.തിമോഃ6;5,6 'അവർ ദൈവഭക്തി ആദായ സൂത്രം എന്നു വിചാരിക്കുന്നു.അലംഭാവത്തോടു കൂടിയ ദൈവഭക്തി വലുതായ ആദായം ആകുന്നുതാനും.തീത്തോഃ1;11'അവർ ദുരാദായം വിചാരിച്ചു അരുതാത്തതു ഉപദേശിച്ചുംകൊണ്ടു കുടുംബങ്ങളെ മുഴുവൻ മറിച്ചു കളയുന്നു.'പത്രോസുശ്ളീഹായും പറയുന്നു.1.പത്രോഃ2;3 ''അവർ ദ്രവ്യാഗ്രഹത്തിൽ കൗശലവാക്കു പറഞ്ഞു നിങ്ങളെ വാണിഭമാക്കും.' ആദ്ധ്യാത്മികതയെ കച്ചവടമാക്കി മാറ്റിയവർ ഇന്നു അനവധിയാണു.വി.മത്താഃ16;21 മുതലുള്ള വാക്യങ്ങളിൽ നാം നേരത്തെ കണ്ടതു പോലെ നമുക്കു പ്രിയപ്പെട്ടവരുടെ വേഷത്തിലും ഭാവത്തിലും ഭാഷയിലും പിശാചു നമ്മെ പരീക്ഷിക്കുമെന്നു തിരിച്ചറിയേണ്ടതാണു.പത്രോസുശ്ളീഹായുടെ വേഷത്തിലും ഭാഷയിലുമായിരുന്നുവല്ലോ ഫിലിപ്പിയസിസറിയയിൽ വച്ചു പിശാചു കർത്താവിനെ പരീക്ഷിച്ചതു.വി.നോമ്പിന്റെ കാര്യത്തിൽ ഇതു പലരേസംബന്ധിച്ചും സത്യമാണു.നമ്മുടെ ആരോഗ്യസംരക്ഷണം എന്ന വ്യാജേനയാണു പലപ്പോഴും നോമ്പു ലംഘിക്കുവാനുള്ള പ്രലോഭനം ഉണ്ടാകുക.
ദൈവികാര്യങ്ങൾക്കു നൽകുന്നതിനെ കുറിച്ചാണു വി.മർക്കോഃ12;41-44 വാക്യങ്ങളിൽ കർത്താവു തുടർന്നു പറയുന്നതു.ഭണ്ഡാരത്തിൽ ദരിദ്രയായ ഒരു വിധവ ഒരു പൈസായ്ക്കു തുല്യമായ രണ്ടു ചില്ലിക്കാശു ഇടുന്നതു കണ്ടിട്ടു അവളെ പ്രകീർത്തിച്ചു കൊണ്ടു കർത്താവു തന്റെ ശിഷ്യന്മാരോടു സംസാരിക്കുന്നു.ഭണ്ഡാരത്തിൽ പണം ഇട്ട എല്ലാവരേക്കാളും ഈ ദരിദ്രയായ വിധവ അധികം ഇട്ടിരിക്കുന്നു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്നു ഇട്ടു.ഇവളോ തന്റെ ഇല്ലായ്മയിൽ നിന്നു തനിക്കുള്ളതൊക്കെയും തന്റെ ഉപജീവനം മുഴുവനും ഇട്ടു എന്നു അവരോടു പറഞ്ഞു.ഈ വിധവയുടെ ചില്ലിക്കാശിൽ കൂടെ ചില നല്ലപാഠങ്ങൾ നമുക്കു വായിച്ചെടുക്കുവാൻ കഴിയുന്നു.ദൈവിക കാര്യങ്ങൾക്കായി ദേവാലയത്തിൽ നാം സമർപ്പിക്കുന്നതെല്ലാം യാഗമാണു.അതുകൊണ്ടാണു വി.കുർബ്ബാനയുടെ ഹൂത്തോമോയിൽ,'നിർദ്ധനയാമാ വിധവയുടെ ചില്ലിക്കാശിനു തുല്യമതായി നിന്തിരുസഭയുടെ കൈകളിൽ നിന്നിത്തിരുബലിയെ കൈക്കൊൾക.'എന്നു പാടുവാൻ പരി.പിതാക്കന്മാർ നമ്മെ പഠിപ്പിച്ചിരിക്കുന്നതു.നൽകുന്നതിന്റെ വലമയല്ല,അതിനുവേണ്ടി നാം കൊടുക്കേണ്ടിവരുന്ന വിലയാണു അതിന്റെ മൂല്യം നിർണ്ണയിക്കുന്നതു.സമൃദ്ധിയിൽ നിന്നു കൊടുത്ത വലിയ തുകയേക്കാൾ ഇല്ലായ്മയിൽ നിന്നു മുഴുവൻ കൊടുത്ത സ്ത്രീയുടെ പ്രവൃത്തി വലമതിക്കുന്നതായി തീരാൻ കാരണമിതാണു.അതിന്റെ പിന്നിലെ മനോഭാവമാണു വല നിശ്ചയിക്കുന്നതു.ചിലർക്കു കൊടുക്കുന്നതു ഒരു ചടങ്ങാണു.ചിലർ കൊടുക്കുന്നതു പേരിനും പ്രശസ്തിക്കും വേണ്ടിയാണു.വലങ്കൈ കൊടുക്കുന്നതു ഇടംകൈ അറിയരുതു വി.മത്താഃ6;3) എന്നു കർത്താവു പറഞ്ഞതു ഭിക്ഷ കൊടുക്കുന്നതിൽ മാത്രമായി ഒതുക്കിക്കളയരുതു.യാഗം എന്നതു തന്നെ മുഴുവനായി സമർപ്പിക്കുന്നതിനു തുല്യമായ പ്രവൃത്തിയാണെന്നു തിരിച്ചറിയുമ്പോഴാണു എങ്ങനെ? എന്തു കൊടുക്കണം എന്നു മനസ്സിലാകുക.ഇന്നത്തെ പഴമവായനയിൽ പെട്ട ലേവ്യഃ16;1-17 ൽ യാഗാർപ്പണത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നതു ഇതിനോടൊപ്പം ശ്രദ്ധാപൂർവ്വം ധ്യാനിക്കുക.
ചില്ലിക്കാശു സമർപ്പിച്ച വിധവസ്ത്രീയിൽ നിന്നു മറ്റൊരു വലിയ സത്യം തിരിച്ചറിയേണ്ടതുണ്ടു.തന്റെ കൈയ്യിലുള്ള സകല സമ്പാദ്യവും സമർപ്പിച്ചതു വീണ്ടുവിചാരമില്ലാത്തതു കൊണ്ടാണെന്നു സാധാരണ മനുഷ്യൻ പറയും.ഇനി അടുത്ത നിമിഷത്തേക്കു തന്റെ കൈയ്യിൽ എന്തുണ്ടു? നാളെ ഞാൻ എന്തു ചെയ്യും? എന്നീ വീണ്ടു വിചാരങ്ങൾ,മുഴുവൻ സമർപ്പിക്കുന്നതിനു പ്രതിബന്ധമായി നിൽക്കും.എന്നാൽ ആ സ്തീക്കു ആ വിധ വിചാരങ്ങൾ ഒന്നുമില്ലായിരുന്നു.അതുകൊണ്ടാണല്ലോ കൈയ്യിലുണ്ടായിരുന്നതു മുഴുവൻ സമർപ്പിച്ചതു.നാം ദശാംശം കൊടുത്തെന്നു വരാം.പക്ഷെ,നാളയെക്കുറിച്ചുള്ള വിചാരം അതിന്റെ പിന്നിലും ശക്തമായി നിലനില്ക്കുന്നുവെന്നതാണു സത്യം.നമ്മിൽ പലരുംആ വിധത്തിൽ നൽകുന്നതു അതിൽ കൂടുതൽ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയോടും ആഗ്രഹത്തോടും കൂടിയാണു.അതുകൊണ്ടുതന്നെ അതു ആത്മസമർപ്പണത്തിനു സമമാകയില്ല.അപ്പോസ്തോലപ്രവൃത്തികളിൽ നാം വായിക്കുന്ന അനന്യാസിന്റേയും സഫീറയുടേയും സമർപ്പണം പോലെയാണു നമ്മുടെ പ്രവൃത്തികളും.നാം ആഡംബരത്തിനു വേണ്ടി ചെലവഴിക്കുന്നതിൽ ഒരംശം പോലും ഇങ്ങനെയുള്ള കാര്യത്തിനു ന ൽകാറുണ്ടോ.ഇന്നത്തെ മറ്റൊരു പഴമവായനയായ ആമോഃ6;1-9 ആഡംബരത്തെ കുറിച്ചാണു പറഞ്ഞിരിക്കുന്നതു.നാം ആഡംബരപൂർവ്വം സുഖിച്ചു മദിക്കുമ്പോൾ പട്ടിണിയിലും ദാരിദ്ര്യത്തിലും പെട്ടുഴലുന്ന അനേകായിരങ്ങളെ കുറിച്ചുള്ള ചിന്ത അല്പംപോലും നമ്മെ ബാധിക്കാറില്ല.വി.നോമ്പിലെ വർജ്ജനങ്ങൾ സുഖലോലുപതയോടും ആഡംബരത്തോടുമുള്ള നമ്മുടെ ആസക്തി നിയന്ത്രിക്കുവാനുള്ള പ്രേരകശക്തിയായി മാറണം.ഉപവാസവും നോമ്പും പ്രാർത്ഥനയുമെല്ലാം ക്രൈസ്തവ ജീവിതത്തിൽ അനുപേക്ഷണീയമാണെന്നു ഇന്നത്തെ മറ്റൊരു വായനയായ അപ്പോഃ14;19-15;3 വ്യക്തമാക്കുന്നു.അപ്പോഃ14;23'അവർ സഭതോറും മൂപ്പന്മാരെ നിയമിക്കുകയും ഉപവസിച്ചും പ്രാർത്ഥിച്ചുംകൊണ്ടു തങ്ങൾ വിശ്വസിച്ച കർത്താവിൽ ഭരമേല്പിക്കുകയും ചെയ്തു.'ഇതെല്ലാം നമ്മുടെ അനുഭവമായി മാറുവാൻ,സന്ധ്യ സ്ളൂസോയിലെ ഈ പ്രാർത്ഥന നമ്മുടെ ധ്യാനമായി അർപ്പിക്കാം
ദൈവമായ കർത്താവേ! പാപത്തിന്റെ അന്ധകാരകുഴിയിൽ നിന്നും ദുഷ്പരിചയങ്ങളുടെ ഭൗമികമായ ഇടപാടുകളിൽ നിന്നും ഞങ്ങളെ കോരിയെടുത്തു സൽപ്രവൃത്തികളുടെ ദൈവികപദവിയിലേക്കു കരേറ്റേണമേ.പാപികളെ സ്വീകരിക്കുന്ന നിന്റെ വാതിൽക്കൽ ഞങ്ങൾ വന്നു നിന്നിൽനിന്നു അധർമ്മങ്ങളുടെ പൂർണ്ണമോചനവൂം തികഞ്ഞ പുണ്യവും സമൃദ്ധിയായി പ്രാപിക്കുമാറാകേണമേ.എല്ലാവരോടും ദയ തോന്നേണമേ.എല്ലാവരോടും മനസ്സലിയേണമേ.എല്ലാവരേയും വിളിച്ചു നിന്റെ വിശുദ്ധ കല്പനകളുടെ വഴിയിലേക്കു വരുത്തേണമേ,വിവിധ പരീക്ഷകളിൽ അകപ്പെട്ടിരിക്കുന്ന എല്ലാവരേയും രക്ഷിക്കേണമേ. ആമ്മീൻ.

Comments
Post a Comment