വി.നോമ്പു കാലധ്യാനങ്ങൾ -21
21-മൂന്നാം വെള്ളി
---------------
ഇന്നത്തെ വി.വേദവായനകളെല്ലാംപ്രാർത്ഥനയുടെ ചില പ്രധാന ആശയങ്ങൾ ഉൾക്കൊള്ളുന്നവയാണു.പ്രാർത്ഥനയിൽ നിന്നകന്നു നോമ്പില്ല.ഒരു വിധത്തിൽ നോമ്പുംപ്രാർത്ഥനയും പരസ്പര പൂരകങ്ങളാണു.നോമ്പു ചില വർജ്ജനങ്ങളോടു കൂടിതാണു.വർജ്ജനങ്ങൾ ഇല്ലാതെയുള്ള പ്രാർത്ഥന പ്രാർത്ഥനയുമാകയില്ല.അതുകൊണ്ടു നോമ്പു കാലചിന്തകളിൽ പ്രാർത്ഥനയ്ക്കു അത്യധികം പ്രാധാന്യമുണ്ടു.ഇന്നത്തെ ഏവൻഗേലിയോനുകളായ വി.മത്താഃ6;5-15,വി.ലൂക്കോഃ18;9-17 എന്നിവ പ്രാർത്ഥനയെക്കുറിച്ചു തന്നെയാണു പറഞ്ഞിരിക്കുന്നതു.മറ്റുള്ള വായനകളും പ്രാർത്ഥനയോടു ബന്ധമുള്ളവയാണു.എന്താണു പ്രാർത്ഥന?എങ്ങനെയാണു പ്രാർത്ഥിക്കേണ്ടതു?പ്രാർത്ഥനയുടെ ഉദ്ദേശം എന്താണു?പ്രാർത്ഥനയുടെ ഫലമെന്താണു? എന്നീ ചോദ്യങ്ങൾക്കുള്ള മറുപടി ഈ വേദഭാഗങ്ങൾ നൽകുന്നു.പ്രാർത്ഥന എന്നതു ഒരു വലിയ വിഷയമാണു.ഒരു പുസ്തകരചനയ്ക്കുതന്നെ മതിയായതാണു.അതിനാൽ തന്നെ സമഗ്രമായ ഒരു ചിന്ത ഇവിടെ സുസാദ്ധ്യമല്ല.പ്രാർത്ഥനയെക്കുറിച്ചു ചിലകാര്യങ്ങള്‍ മാത്രം സംക്ഷിപ്തമായി ചിന്തിക്കുക മാത്രമാണു ഇവിടെ കരണീയം.അതിനാൽ ഇവിടെ ചിന്തിക്കുന്നതു മാത്രമാണു പ്രാർത്ഥന എന്നു കരുതരുതു.വി.വേദപുസ്തകത്തിലെ 66 പുസ്തകങ്ങളിലും പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഒന്നിച്ചു ചേർത്തു ചിന്തിക്കുമ്പോൾ മാത്രമേ പ്രാർത്ഥനയെക്കുറിച്ചുള്ള പഠനം പൂർണ്ണമാകുകയുള്ളു.രണ്ടാം ബുധനാഴ്ചയിലെ ധ്യാനത്തിലും നാം പ്രാർത്ഥനയെക്കുറിച്ചു ചിന്തിക്കുകയുണ്ടായി.അതിനോടു ചേർന്ന ചില ചിന്തകൾ മാത്രമാണു ഇവിടെ കുറിക്കുന്നതു
. നമ്മുടെ കർത്താവു പ്രാർത്ഥനയെക്കുറിച്ചു പഠിപ്പിച്ച ചിലകാര്യങ്ങളാണു രണ്ടു ഏവൻഗേലിയോനുകളിലും നാം വായിക്കുന്നതു.ഈ രണ്ടു ഭാഗങ്ങളും നമ്മുടെ ചിന്തയ്ക്കു വിഷയമാകുമ്പോൾ ഒരു ആമുഖ കുറിപ്പു ആവശ്യമാണു.പ്രാർത്ഥന എന്നതു വളരെ തെറ്റിദ്ധരിക്കുവാൻ സാദ്ധ്യത ഉണ്ടു.പ്രാർത്ഥന രണ്ടു വിധത്തിലുണ്ടു;പരസ്യാരാധനയും രഹസ്യ പ്രാർത്ഥനയും.പരസ്യാരാധനയേയും നാം പ്രാർത്ഥന എന്നാണു വിളിക്കുക.നമ്മുടെ പൂർവ്വ പിതാക്കന്മാർ പള്ളിയിൽ നമസ്കരിക്കുവാൻ തുടങ്ങുമ്പോൾ പറഞ്ഞിരുന്നതു 'നമുക്കു നമസ്ക്കരിക്കാം' എന്നായിരുന്നു.ഇന്നു അതിനെല്ലാം മാറ്റം സംഭവിച്ചിരിക്കുന്നു.അതു നമ്മുടെ ചിന്താഗതിയിലും ധാരണയിലും വിശ്വാസത്തിലും വന്ന മാറ്റത്തെയാണു പ്രകടമാക്കുന്നതു .പ്രാർത്ഥനയും ആരാധനയും രണ്ടാണു.ഇവ രണ്ടും ഒരു പോലെ സമ്മേളിക്കുമ്പോൾ മാത്രമേ പ്രാർത്ഥനാജീവിതം പൂർണ്ണമാകുകയുള്ളു.ആരാധനയുടെ പ്രാധാന്യം നഷ്ടപ്പെടുകയുംപ്രാർത്ഥനയ്ക്കു അത്യധികം പ്രാധാന്യം കല്പിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലാണു നാം ജീവിക്കുന്നതു.വി.കുർബ്ബാന ഓർത്തഡോക്സുകാരൻറെ ആരാധനയുടെ മകുടമാണു.സ്തുതിയും സ്തോത്രവും പ്രാഭവവും പുകഴ്ചയും മാഞ്ഞുപോകാത്ത നല്ല ഉന്നതിയുംനിത്യവും ഇടവിടാതെ കരേറ്റുന്ന ആരാധന അനേകം വിശ്വാസികൾക്കും ആത്മസംതൃപ്തി നൽകുന്നില്ലായെന്നതിനാൽ, അവരെ ആകർഷിക്കുവാൻ വേണ്ടി ഇന്നു പല പുരോഹിതന്മാരും വി.കുർബ്ബാനയ്ക്കു ശേഷം ക്രിസ്തീയ ഗാനങ്ങൾ ആലപിക്കുകയും വാചാലമായി പ്രാർത്ഥിക്കുകയും ചെയ്തു തുടങ്ങിയിരിക്കുന്നു.ഈ വാചാ പ്രാർത്ഥനയിലെ വിഷയങ്ങളെല്ലാം രഹസ്യമായും പരസ്യമായും ആരാധനയിൽ സമർപ്പിച്ചു കഴിഞ്ഞതാണു.അതു ചൊല്ലിയ അച്ചനും, ആമ്മീനും കുറിയേലായിസോനും പറഞ്ഞ വിശ്വാസികളും അതൊന്നും ശ്രദ്ധിക്കാത്തതിനാലാണു പ്രാർത്ഥിക്കേണ്ടതായി വരുന്നതു.വി.കുർബ്ബാനയുടെ അർത്ഥതലങ്ങൾ ഗ്രഹിക്കാതെ യാന്ത്രികമായി അതിൽ സംബന്ധിക്കുന്നതിനാൽ വന്നു ഭവിക്കുന്ന പിഴവാണു ഇതു.ഇവിടെ ആരാധനയെക്കുറിച്ചുള്ള ഗൗരവമായ പഠനം അനിവാര്യമായിരിക്കുന്നു.ആരാധനയെക്കറിച്ചുള്ള അജ്ഞത വി.കുർബ്ബാനയുടെ മഹത്വവും പ്രാധാന്യവുംവിശ്വാസികളുടെ ഹൃദയത്തിൽ നിന്നു ചോർന്നു പോകുവാൻ ഇടയാക്കിയിരിക്കുന്നു.
,കർത്താവു ഇവിടെ പറഞ്ഞിരിക്കുന്നതു ആരാധനയെക്കുറിച്ചല്ല,പ്രാർത്ഥനയെക്കുറിച്ചാണു.പ്രാർത്ഥന വ്യക്തിപരമായ ദൈവസംസർഗ്ഗത്തിൻറെ അനുഭവമാണെങ്കിൽ,ആരാധന ഒരു സമൂഹം ഒന്നായി ഒരുമനസ്സോടെ ദൈവസന്നിധിയിൽ ആയിരിക്കുന്ന അനർഘനിമിഷങ്ങളാണു.വ്യക്തിപരമായ ഈ ദൈവികസംസർഗ്ഗത്തെ രഹസ്യ പ്രാർത്ഥന എന്നും മനഃപ്രാർത്ഥനയെന്നും നാം വിളിക്കുന്നു. കർത്താവിന്റെ വാക്കുകൾ ശ്രദ്ധിക്കാം.'നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽകടന്നു വാതിൽ അടച്ചു രഹസ്യത്തിലുള്ള നിൻറെ പിതാവിനോടു പ്രാർത്ഥിക്ക,രഹസ്യത്തിൽ കാണുന്ന പിതാവു നിനക്കു പ്രതിഫലം തരും.'എന്നും,പ്രാർത്ഥിക്കുമ്പോൾ കപടഭക്തിക്കാരായ മനുഷ്യരെപോലെ പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ടു പ്രാർത്ഥിക്കരുതു എന്നും കർത്താവു പറയുമ്പോൾ അതു പരസ്യാരാധനയെ എതിർക്കുകയായിരുന്നുവെന്നുആരും പറയുമെന്നു തോന്നുന്നില്ല.കർത്താവു പരസ്യാരാധനയെ നിഷേധിച്ചിട്ടില്ലെന്നു മാത്രമല്ല,യെറുശലേം ദേവാലയത്തിലും സുന്നഗോഗുകളിലും ഉള്ള ആരാധനകളിൽ സംബന്ധിച്ചിരുന്നുവെന്നു വി.വേദപുസ്തകം സാക്ഷിക്കുന്നു.കർത്താവിനെ പോലെതന്നെ ,കർത്താവിന്റെ കാലശേഷവും ശിഷ്യന്മാരും ആ പാത പിൻതുടർന്നിരുന്നു.അപ്പോസ്തോലന്മാരും അവരോടൊപ്പം ഉണ്ടായിരുന്ന വിശ്വാസികളും ആദ്യനൂറ്റാണ്ടുകളിൽ എങ്ങനെയായിരുന്നു ആരാധിക്കുകയും പ്രാർത്ഥിക്കുകയുംചെയ്തിരുന്നതെന്നു അപ്പോഃ2;46,47ൽ നാം കാണുന്നു.,ഒരുമനപ്പെട്ടു ദിനംപ്രതി ദേവാലയത്തിൽ കൂടി വരികയും വീട്ടിൽ അപ്പം നുറുക്കിക്കൊണ്ടു ഉല്ലാസവും ഹൃദയപരമാർത്ഥതയും പൂണ്ടു ഭക്ഷണം കഴിക്കയും ദൈവത്തെ സ്തുതിക്കുകയും സകലജനത്തിൻറേയും കൃപ അനുഭവിക്കുകയും ചെയ്തു പോന്നു.'യഹൂദന്മാരുടെ ആരാധന തന്നെ അവർ പിൻതുടരുകയും കർത്താവു അവരെ ഭരമേല്പിച്ച വി.കുർബ്ബാന അവിടെ വച്ചു അർപ്പിക്കാൻ കഴിയാത്തതിനാൽ ഭവനത്തിൽ അതു നിർവ്വഹിക്കുകയും ചെയ്തു.അപ്പോഃ3;1ൽ പത്രോസും യോഹന്നാനുംചെയ്തതു എന്താണു എന്നു രേഖപ്പെടുത്തിയിരിക്കുന്നു.ഒരിക്കൽ പത്രോസുംയോഹന്നാനും ഒൻപതാം മണി നേരം പ്രാർത്ഥനാസമയത്തു ദേവാലയത്തിലേക്കു ചെല്ലുമ്പോൾ......'യഹൂദന്മാരുടെ യാമപ്രാർത്ഥനകൾ അവർ മുടക്കം കൂടാതെ നടത്തിയിരുന്നുവെന്നതിനു ഇതു മതിയായ തെളിവാണു.ഓർത്തഡോക്സു സഭയുടെ യാമപ്രാർത്ഥനയുടെ പ്രാഗ്രൂപം ഇവിടെ ദർശിക്കാം.ഓർത്തഡോക്സു സഭയുടെ നമസ്കാരങ്ങളും ആരാധനളുമെല്ലാം വേദാനുസരണവും ശിഷ്യന്മാരുടെ കാലംമുതൽ തന്നെ ആചരിച്ചുവരുന്നതുമാണെന്നു ഇതു വ്യക്തമാക്കുന്നു.എഴുതി വച്ചിരിക്കുന്ന പ്രാർത്ഥനകളൊന്നും ശരിയല്ലെന്നും മനപ്രാർത്ഥന മാത്രം മതിയെന്നുമുള്ളതിനു തെളിവായി വി.മത്താഃ6;6 മുതലുള്ള വാക്യങ്ങൾ കണക്കാക്കുവാൻ കഴിയുകയില്ലായെന്നു ആമുഖമായി പറയട്ടെ
. രഹസ്യത്തിൽ പ്രാർത്ഥിക്കണമെന്നും,പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ടു പ്രാർത്ഥിക്കരുതെന്നും കർത്താവു പറഞ്ഞതു ഏതു അർത്ഥിലാണു എന്നു ഗൗരവമായി ചിന്തിക്കേണ്ടതുണ്ടു.അന്നത്തെ ദേവാലയ ആരാധനയെയല്ല കർത്താവു ഇവിടെ വിമർശിച്ചതു. ഈ പ്രാർത്ഥനകളെ അതിൻറെ യഥാർത്ഥ അർത്ഥത്തിൽ കാണാതെ അതു വെറും പ്രകടനമാക്കി മാറ്റിയ പരീശമനോഭാവത്തെയാണു കർത്താവു വിമർശിച്ചതു.യഹൂദന്മാർക്കു ഈ ആരാധനയിൽ വന്നുപോയ പിഴവു,അതു വെറുംആചാരപരമായി മാത്രം കാണുകയൂം ആചരിക്കുകയും ചെയ്തവെന്നതാണു.അതിൻറെ ഉദ്ദേശം എന്താണു എന്നു ചിന്തിക്കുകയോ അതു പ്രാപിക്കുവാനുള്ള ആഗ്രഹമോ അവർക്കില്ല.ഇതു വെറും അധരവ്യവസായമായി അധഃപതിച്ചുപോയി.അതാകട്ടെ ആരാധനയുടെ തകരാറല്ല,ആചരിച്ചവരുടെ മനോഭവത്തിൻറെ വൈകല്യമാണു പ്രകടമാക്കുന്നതു.പള്ളികളിലും തെരുക്കോണുകളിലും നിന്നു പ്രാർത്ഥിക്കുന്നതിൻറെ പിന്നിലെ ഉദ്ദേശശുദ്ധിയാണു ഇവിടെ ചോദ്യംചെയ്യപ്പടുന്നതു.ഇതു യഹോവയായ ദൈവം യെശ്ശയ്യാപ്രവാചകനിലൂടെ മുന്നമേ അരുളിച്ചെയ്തിരിക്കുന്നു.യെശഃ 29;13.'ഈ ജനം ആടുത്തുവന്നു വായ്കൊണ്ടും അധരംകൊണ്ടുംഎന്നെ ബഹുമാനിക്കുന്നു. എങ്കലുംതങ്ങളുടെ ഹൃദയത്തെ എങ്കൽനിന്നു ദൂരത്താക്കിയിരിക്കുന്നു.എന്നോടുള്ള ഭക്തി മനഃപാഠമാക്കിയ മാനുഷിക കല്പനയത്രേ.'യെശ്ശയ്യാപ്രവാചകനിലൂടെ യഹോവ അരുളിച്ചെയ്ത ഈ മാനുഷികബലഹീനതകളെ അംഗീകരിച്ചുകൊണ്ടുവേണം ഇന്നത്തെ ഒരു പഴമവായനയായ യെശഃ 1;10-20 ചിന്തിക്കേണ്ടതുും ധ്യാനിക്കേണ്ടതും.ദേവാലയ ആരാധന എങ്ങനെ ആയിരിക്കണം എന്നും അതിൻറെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്ത യഹോവ തന്നെയാണു യെശ്ശയ്യാപ്രവാചകനിലൂടെ ഇങ്ങനെ പറയുന്നതു.അതു ആരാധനയുടെ തകരാറല്ല,മനുഷ്യഹൃദയത്തിലെ ചിന്താഗതിയുടെ വൈകല്യമാണു എന്നു ഇതു വ്യക്തമാക്കുന്നു.യെശഃ1;10മുതലുള്ള വാക്യങ്ങളിൽ,ധൂപം എനിക്കു വെറുപ്പാകുന്നു,അമാവാസ്യയും ശബ്ബത്തും സഭായോഗം കൂടുന്നതും ഉത്സവവും എനിക്കു സഹിച്ചു കൂടാ,അവ ഞാൻ വെറുക്കുന്നു എന്നൊക്കെ പറയുന്നതിനു കാരണം എന്താണെന്നു തുടർന്നു പറയുന്നു.യെശഃ 1;15 'നിങ്ങൾ കൈമലർത്തുമ്പോൾ ഞാൻ എൻറെ കണ്ണുകളെ മറച്ചുകളയും,നിങ്ങൾ എത്ര തന്നെ പ്രാർത്ഥന കഴിച്ചാലും ഞാൻ കേൾക്കുകയില്ല,നിങ്ങളുടെ കൈ രക്തം കൊണ്ടു നിറഞ്ഞിരിക്കുന്നു.'പ്രാർത്ഥനയിലൂടെയും ആരാധനയിലൂടയുമുള്ള ദൈവസംസർഗ്ഗം നമ്മിൽ രൂപാന്തരം സൃഷ്ടിക്കേണ്ടതാണു.അതിനു സാദ്ധ്യമാകാത്ത പ്രാർത്ഥനയും ആരാധനയും ദൈവമുൻപാകെ സ്വീകാര്യമാകുകയില്ല.ദൈവത്തോടു അടുത്തു ചെല്ലുന്നവർക്കു മാനസ്സാന്തരം അനുപേക്ഷണീയമാണെന്നു ഇന്നത്തെ ഒരു ലേഖനമായ വി.റോമഃ2;2-13 ൽ പരി.പൗലോസുശ്ളീഹാ പറയുന്നു.റോമഃ2;4'അല്ല,ദൈവത്തിന്റെ ദയ നിന്നെ മാനസ്സാന്തരത്തിലേക്കു നടത്തുന്നുവെന്നു അറിയാതെ നീ അവൻറെ ദയ,ക്ഷമ,ദീർഘക്ഷാന്തി എന്നിവയുടെ ഐശ്വര്യം നിരസിക്കുന്നുവോ.'ഇന്നത്തെ മറ്റൊരു ലേഖനമായ 1.പത്രോഃ3;7-15 ഈ കാര്യംതന്നെ വെളിവാക്കുന്നു.1.പത്രോഃ3;12 'കർത്താവിന്റെ കണ്ണു നീതിമാൻമാരുടെ മേലും അവൻറെ ചെവി അവരുടെ പ്രാർത്ഥനയ്ക്കും തുറന്നിരിക്കുന്നു.എന്നാൽ കർത്താവിന്റെ മുഖം ദുഷ്പ്രവർത്തിക്കാർക്കു പ്രതികൂലമായിരിക്കുന്നു.'
യഹൂദന്മാരുടെ പ്രാർത്ഥനയിൽ വന്നുഭവിച്ച മറ്റൊരു കുറവായി കർത്താവു ചൂണ്ടിക്കാണിക്കുന്നതു അവർ മനുഷ്യരുടെ മുൻപിൽ വിളങ്ങേണ്ടതിനു പള്ളികളിലും തെരുക്കോണുകളിലും നിന്നു പ്രാർത്ഥിക്കുവാൻ ഇഷ്ടപ്പെടുന്നുവെന്നതാണു.അവർ യഥാർത്ഥത്തിൽ പ്രാർത്ഥിക്കുന്നതു ദൈവത്തോടല്ല,മനുഷ്യർക്കു ഇഷ്ടപ്പെടുവാനാണു.കേൾക്കുന്ന മനുഷ്യർ അയാളുടെ പ്രാർത്ഥന മനോഹരമായിരുന്നു എന്നു പറയണമെന്നും അയാൾ ഒരു പ്രാർത്ഥനാജീവിതമുള്ള ആളാണെന്നു അംഗീകരിക്കുകയും ചെയ്യണമെന്നും ആഗ്രഹിക്കുന്നു.അവർക്കു പ്രതിഫലം കിട്ടിപ്പോയിയെന്നാണു കർത്താവു പറയുന്നതു.അവർക്കു പ്രാർത്ഥനയിൽ കൂടെ കിട്ടുന്ന പ്രതിഫലം ദൈവം നൽകുന്നതല്ല,മനുഷ്യരിൽ നിന്നു ലഭിക്കുന്ന നല്ല വാക്കുകൾ മാത്രമാണു.പലരുടേയും പ്രാർത്ഥനകൾ ശ്രദ്ധിച്ചാൽ ദൈവത്തിനു പ്രീതികരമായിരിക്കന്നതിനേക്കാൾ അധികം കേഴ്വിക്കാർക്കു ഇഷ്ടപ്പെടുന്നതായിരിക്കണംഎന്ന ചിന്താഗതിയാണു പ്രകടമാകുന്നതു എന്നു മനസ്സിലാകും.അറയിൽ കടന്നു രഹസ്യത്തിൽ പ്രാർത്ഥിക്കുവാൻ പറഞ്ഞ കർത്താവിന്റെ വാക്കുകൾക്കു വിലകല്പിക്കാതെ,തെരുക്കോണുകളിൽ മൈക്കുവച്ചു ദിഗന്തം പൊട്ടുമാറു ഉച്ചത്തിൽ പ്രാർത്ഥിക്കുന്നവർ പരീശന്മാരുടെ ഗണത്തിൽ പെടുന്നു.ഇങ്ങനെയുള്ള പ്രാർത്ഥന മനുഷ്യർക്കു ശല്യവും മുഷിച്ചിലും ഉണ്ടാക്കുന്നതോടൊപ്പം ദൈവത്തേയും മുഷിപ്പിക്കുന്നുവെന്നു യെശ്ശയ്യാപ്രവാചകനിലൂടെ യഹോവ അരുളിച്ചെതിരിക്കുന്നു.യെശഃ 7;13 'ദാവീദു ഗൃഹമേ കേൾപ്പീൻ,മനുഷ്യരെ മുഷിപ്പിക്കുന്നതു പോരാഞ്ഞിട്ടോ നിങ്ങൾ എൻറെ ദൈവത്തെക്കൂടെ മുഷിപ്പിക്കുന്നതു.'പ്രാർത്ഥന മുഖംമൂടിയില്ലാത്തതും ആത്മാർത്ഥവുമായിരിക്കണം.
പ്രാർത്ഥന എങ്ങനെയുള്ളതായിരിക്കണമെന്നു കർത്താവു പറയുന്നു.വി.മത്താഃ6;6 'നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടച്ചു രഹസ്യത്തിൽ കാണുന്ന പിതാവിനോടു പ്രാർത്ഥിക്ക,രഹസ്യത്തിൽ കാണുന്ന പിതാവു നിനക്കു പ്രതിഫലം തരും.''പ്രാർത്ഥന രഹസ്യമായിരിക്കണം.എങ്കിൽ മാത്രമേ പിതാവു പ്രതിഫലം തരികയുള്ളു.ഏകാന്തതയിൽ ദൈവമുന്പാകെ ഹൃദയം പകരുന്നതായിരിക്കണം പ്രാർത്ഥന .പ്രാർത്ഥനയിൽ മനസ്സു ലയിച്ചിരിക്കേണ്ടതിൻറെ ആവശ്രകതയാണു അതു വെളിവാക്കുന്നതു.അതു രഹസ്യവും പരസ്യവുമായ പ്രാർത്ഥനകൾക്കു ഒരുപോലെ ബാധകമാണു. വി.കുർബ്ബാനയുടെ പ്രാരംഭത്തിൽ പുരോഹിതൻ നടത്തുന്ന ഒരു പ്രാർത്ഥനാഹ്വാനം നമുക്കു സുപരിചിതമാണു.'ഈ സമയത്തു നമ്മുടെ ബോധങ്ങളും വിചാരങ്ങളും ഹൃദയങ്ങളും മേലിൽ പിതാവാം ദൈവത്തിന്റെ വലത്തുഭാഗത്തു മശിഹാതമ്പുരാന്‍ എഴുന്നെള്ളിയിരിക്കുന്ന ആ മഹോന്നതങ്ങളില്‍ ആയിരിക്കണം.അങ്ങനെയുള്ള ആരാധനയും പ്രാർത്ഥനയുമാണു ദൈവസന്നിധിയിൽ സ്വീകാര്യമായിട്ടുള്ളതു.പ്രാർത്ഥനയ്ക്കായിട്ടു മുറിയുടെ വാതിൽ മാത്രമല്ല ഹൃദയത്തിൻറെ കവാടവും കൊട്ടിയടച്ചേ മതിയാകൂ.ശമുവേൽ പ്രവാചകൻറെ അമ്മ ഹന്നായുടെ വാക്കുകളിൽ ഹൃദയം പകരലാണു പ്രാർത്ഥന.(1.ശമുഃ1;15)ഹിസ്കിയാരാജാവിൻറെ പ്രാർത്ഥന പോലെയായാരിക്കണം പ്രാർത്ഥന.യെശഃ38;2.'അപ്പോൾ ഹിസ്കിയാവു മുഖം ചുവരിൻറെ നേരേ തിരിച്ചു യഹോവയോടു പ്രാർത്ഥിച്ചു.'താനും ദൈവവും മാത്രമായിരിക്കുന്ന അനുഭവമായി മാറണം പ്രാർത്ഥന.
എഴുതി വച്ചിരിക്കുന്ന പ്രാർത്ഥനകൾക്കു മനുഷ്യൻറെ ബലഹീനതകൾ കൊണ്ടു വന്നുഭവിക്കുന്ന കുഴപ്പങ്ങളേക്കാൾ വളരെ ഗൗരവതരമായ തകരാറുകൾ മനസ്സു പകരുവാൻ പര്യാപ്തങ്ങൾ എന്നു ധരിക്കുന്ന വാചാപ്രാർത്ഥനകൾക്കു ഉണ്ടാകും എന്നാണു കർത്താവു തുടർന്നു പറയുന്നതു.വാചാടോപവും അതിഭാഷണവും ജല്പനങ്ങളും പ്രാർത്ഥനയില്‍ ഒഴിവാക്കേണ്ടതാണു.ജാതികളാണു അങ്ങനെ ചെയ്യുന്നതു.രഹസ്യ പ്രാർത്ഥനയ്ക്കു വാക്കുകൾ പോലും ആവശ്യമില്ലായെന്നതാണു സത്യം.ശമുവേൽപ്രവാചകൻറെ അമ്മയുടെ രഹസ്യത്തിൽ ഉള്ള ഹൃദയം പകർന്ന പ്രാർത്ഥനയുടെ പ്രത്യേകതയെക്കുറിച്ചു പറഞ്ഞിരിക്കുന്നതു കേൾക്കുക ,1.ശമുഃ113 'ഹന്നാ ഹൃദയം കൊണ്ടു സംസാരിച്ചതിനാൽ അവളുടെ അധരം അനങ്ങിയതല്ലാതെ ശബ്ദം കേൾപ്പാനില്ലായിരുന്നു.'പ്രാർത്ഥനയിൽ വാക്കുകളെ പെരുപ്പിക്കുന്നവർ മറ്റുള്ളവർ തങ്ങളുടെ പ്രാർത്ഥനയെ പുകഴ്ത്തണമെന്നു ചിന്തിക്കുന്നവരാണു.പലപ്പോഴും പ്രാർത്ഥിക്കുന്ന ആളിൻറേയോ കേൾക്കുന്നവരുടേയോ ഹൃദയവും മനസ്സും അതിൽ ലയിച്ചു ചേരുന്നില്ലായെന്നതാണു യാഥാർത്ഥ്യം.ദൈവത്തോടു സംസാരിക്കുമ്പോൾ അതിഭാഷണം ഒഴിവാക്കേണ്ടതാണു.സഭാപ്രസംഗി പറഞ്ഞിരിക്കുന്നതു കേൾക്കുക,സഭാഃ5;2'അതിവേഗത്തിൽ ഒന്നും പറയരുതു,ദൈവസന്നിധിയിൽ ഒരു വാക്കു ഉച്ചരിപ്പാൻ നിൻറെ ഹൃദയം ബദ്ധപ്പെടരുതു,ദൈവം സ്വർഗ്ഗത്തിലും നീ ഭൂമിയിലും അല്ലോ.ആകയാൽ നിൻറെ വാക്കു ചുരുക്കമായിരിക്കട്ടെ.'വാചാലമായി പ്രാർത്ഥിക്കുന്നവർ കേൾക്കുന്നവരുടെ പ്രതികരണം എന്തായിരിക്കും എന്നുപോലും ചിന്തിക്കാറുമില്ല.പ്രാർത്ഥന ശ്രദ്ധാപൂർവ്വം കേൾക്കുന്നവർ പോലും ആ പ്രാർത്ഥനയെക്കുറിച്ചു പറയുന്നതു കേൾക്കുമ്പോഴാണു അത്ഭുതം തോന്നുക.ചിലരുടെ പ്രാർത്ഥനയെക്കുറിച്ചുള്ള അഭിപ്രായം ഇങ്ങനെയായിരിക്കും.'എന്തു മനോഹരമായ പ്രാർത്ഥന.'മനുഷ്യർക്കു മനോഹരമായതു ദൈവത്തിനു എത്രമാത്രം പ്രീതികരമായിരിക്കും!ഒരിക്കൽ ഒരു പള്ളിയിൽ സേവനത്തിനായി ചുമതലയേറ്റുകഴിഞ്ഞു ആദ്യവെള്ളിയാഴ്ച സ്തീകളുടെ പ്രാർത്ഥനയ്ക്കു ചെന്നപ്പോൾ ചില സ്തീകൾ വന്നു എന്നോടു പറഞ്ഞതും ഗൗരവമായി ചിന്തിക്കേണ്ടതാണു.അച്ചൻ ദയവു ചെയ്തു; രണ്ടു മൂന്നു സ്തീകളുടെ പേരു പറഞ്ഞിട്ടു പറഞ്ഞു,അവരെക്കൊണ്ടു പ്രാർത്ഥിപ്പിക്കരുതേ.' കാരണം ചോദിപ്പോൾ പറഞ്ഞ മറുപടി കേൾവിക്കാരുടെ പ്രതികരണത്തിൻറെ പ്രത്യേകത വെളിവാക്കുന്നു.'എൻറച്ചാ,അവർ പ്രാർത്ഥിക്കാൻ തുടങ്ങിയാൽ തീരുകയില്ല,ഒന്നൊന്നര മണിക്കൂറാണു പ്രാർത്ഥന.മനുഷ്യരേയും ദൈവത്തേയും ഒരുപോലെ മുഷിപ്പിക്കുന്ന പ്രാർത്ഥന.
അതിഭാഷണത്താൽ ജല്പനമായി പരിണമിക്കുന്ന ഏവംവിധ പ്രാർത്ഥനകൾക്കു ഉണ്ടാകാവുന്ന,അല്ല ഉണ്ടാകുന്ന ഒരു വലിയ കുറവു അതു തങ്ങളുടെ ആവശ്യങ്ങളെ മാത്രം നിരത്തി വയ്ക്കുന്നതായി തീരുന്നു.ഒരു പിതാവിന്റെ മുൻപിൽ തൻറെ ആവശ്യങ്ങളെ അറിയിക്കുവാനായി മാത്രം കടന്നു ചെല്ലുന്ന മകൻ മുടിയൻപുത്രൻറെ ഗണത്തിൽ പെടുന്നുവെന്നു 'മുടിയൻ പുത്രൻറെ ഉപമ വ്യക്തമാക്കുന്നു.തങ്ങളുടെ കുറവുകളോടെ,ബലഹീനതകളോടെ,ദുഃഖങ്ങളോടെ നമ്മെ മുഴുവനായി ദൈവസന്നിധിയിൽ സമർപ്പിക്കുന്നതാണു,ആയിരിക്കണം പ്രാർത്ഥന.ഫിലിഃ4;6ൽ പരി.പൗലോസുശ്ളീഹാ പറയുന്നു,'ഒന്നിനെ ക്കുറിച്ചും വിചാരപ്പെടരുതു,എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു.ചോദിക്കുകയല്ല,അപേക്ഷിക്കുകയല്ല,അറിയിക്കുക മാത്രമാണു പ്രാർത്ഥന.ചിലരുടെ പ്രാർത്ഥന അവകാശവാദങ്ങളാണു. കർത്താവു പറഞ്ഞു വി.മത്താഃ6;8'അവരോടു(പ്രാർത്ഥനയിൽ ജല്പനം ചെയ്യുകയും അതിഭാഷണം നടത്തുകയും ചെയ്യുന്ന ജാതികള തുല്യരാകരുതു.''നിങ്ങൾക്കു ആവശ്യമുള്ളതു ഇന്നതെന്നു നിങ്ങൾ യാചിക്കും മുൻപേ നിങ്ങളുടെ പിതാവു അറിയുന്നുവല്ലോ.'നാം ചോദിച്ചാലും ചോദിച്ചില്ലെങ്കിലും നമുക്കു ആവശ്യമുള്ളതു ആവശ്യമുള്ളപ്പോൾ തരുന്ന സ്നേഹസ്വരൂപനായ പിതാവായിട്ടാണു യേശു തമ്പുരാൻ ദൈവത്തെ വരച്ചു കാണിച്ചിരിക്കുന്നതു.വി.മത്താഃ6;32'ഉണ്ണാനും ഉടുക്കാനുമുള്ള ലൗകിക ആവശ്യങ്ങളെക്കുറിച്ചു പറഞ്ഞിട്ടു കർത്താവു പറഞ്ഞതും ഇതിനോടു ചേർത്തു ചിന്തിക്കേണ്ടതാണു.'ഈ വക ഒക്കേയും ജാതികൾ അന്വേഷിക്കുന്നു,സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കേയും നിങ്ങൾക്കു ആവശ്യമെന്നു അറിയുന്നുവല്ലോ.'മാത്രമല്ല ശരിയായി പ്രാർത്ഥിക്കേണ്ടതു എന്താണു എന്നു കർത്തൃപ്രാർത്ഥനയിലൂടെ തുടർന്നു കർത്താവു പഠിപ്പിച്ചിരിക്കുന്നു.രണ്ടാം ബുധനിൽ അതിനെക്കുറിച്ചു ചിന്തിച്ചിട്ടുള്ളതിനാൽ ഇവിടെ ആ വിധ ചിന്തകൾ ഒഴിവാക്കുന്നു.
പ്രാർത്ഥന മനംപകരുന്നതാകാതെ,അതിഭാഷണവും ജല്പനവുമാക്കി സ്വന്ത മഹത്വത്തിനായി മാറുമ്പോൾ വന്നു ഭവിക്കുന്ന ഏറ്റം വലിയ വിപത്താണു വി.ലൂക്കോഃ18;9 മുതലുള്ള വാക്യങ്ങളിൽ വായിക്കുന്നതു.രണ്ടു പേർ പ്രാർത്ഥിക്കുവാൻ ദേവാലയത്തിൽ പോയ ഉപമയാണു ഇവിടെ കാണുന്നതു.ഒരുത്തൻ പരീശനും മറ്റവൻ ചുങ്കക്കാരനും.രണ്ടു പേരൂടേയും പ്രാർത്ഥനയുടെ ഒരു താരതമ്യമാണു ഇവിടെ ദർശിക്കുന്നതു.പരീശൻ പ്രാർത്ഥിച്ചതു ദൈവത്തോടല്ല.ഒരുവിധത്തിൽ അതു പ്രാർത്ഥന ആയിരുന്നില്ല.വി.ലൂക്കോഃ18;11ൽ അയാളുടെ പ്രാർത്ഥനയെക്കൂറിച്ചു പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക ,'പരീശൻ നിന്നു കൊണ്ടു തന്നോടുതന്നെ.......'എന്നിങ്ങനെയാണു പറഞ്ഞിരിക്കുന്നതു .കുറവുള്ളവരും ആവശ്യക്കാരുമാണല്ലോ പ്രാർത്ഥിക്കുന്നതു.പരീശൻ തന്നിലേക്കു തന്നെ നോക്കുന്നു.ദൈവത്തിങ്കലേക്കു നോക്കുന്നില്ലെന്നു മാത്രമല്ല,അടുത്തു നിൽക്കുന്നവനിലാണു അവൻറെ ശ്രദ്ധ.തനിക്കു കുറവുകളില്ല,ആവശ്യങ്ങളുമില്ല.എന്നാൽ മൗനമായിരിക്കുന്നുമില്ല.അയാൾ തന്നെക്കുറിച്ചു പുകഴ്ത്തി പറയുന്നു.തൻറെ മഹത്വം വെളിവാക്കുവാൻ അടുത്തു നിൽക്കുന്നവനോടു തന്നെ താരതമ്മ്യം ചെയ്യുന്നു.പ്രാർത്ഥന അന്യരിലേക്കു നോക്കുവാനുള്ളതല്ല,തൻറെ ബലഹീനതകളിലേക്കും ദൈവത്തിങ്കലേക്കും നോക്കുവാനുള്ളതാണു.താരതമ്യപ്പെടുത്തുന്നുവെങ്കിൽ ദൈവത്തോടാണു താരതമ്യം ചേയ്യേണ്ടതു.അവിടെ തനിക്കു പുകഴുവാൻ ഒന്നുമില്ല എന്ന ബോധമുണ്ടാകും.ദൈവത്തോടു കരുണയും ദയയും യാചിക്കുവാൻ ഇടയാകുകയും ചെയ്യും.അതാഭാഷണവും ജല്പനവും ഉള്ള പ്രാർത്ഥനയിൽ വന്നു ഭവിക്കാവുന്ന ബലഹീനതയാണു പരീശനിൽ കാണുന്നതു. ചിലർ പ്രാർത്ഥിക്കുന്നതു കേട്ടിട്ടുണ്ടു.'ദൈവമേ!ഈസമയത്തു അനേകായിരങ്ങൾ രോഗത്താലും കഷ്ടതയാലും പ്രയാസം അനുഭവിക്കുന്നു,പലരും ഈലോകത്തിൽനിന്നു കടന്നു പോയിരിക്കുന്നു.ഇതൊന്നും ഞങ്ങൾക്കു വരുത്താതെ കാത്തുപരിപാലിച്ച അവിടുത്തെ കൃപയ്ക്കു സ്തുതി.'പ്രഥമശ്രവണത്തിൽ അതു എത്ര സത്യമാണു എന്നു തോന്നാം.ഗൗരവമായ ചിന്തയിൽ മറ്റൊരു കാര്യം വെളിവാകും.ദൈവം എന്നോടു മാത്രം,അവരോടു ആരോടും കാണിക്കാത്ത സ്നേഹവും കരുണയും കരുതലും കാട്ടിയിരിക്കുന്നു.ഇവിടെ ഞാൻ ദൈവമുൻപാകെ മറ്റുള്ളവരിൽനിന്നു തികച്ചും വ്യത്യസ്തനായി,അവരെക്കാൾ ഉന്നത നിലവാരം പുലർത്തുന്നുതു കൊണ്ടാണു അവരോടു ചെയ്തതു പോലെ എന്നോടു ചെയ്യൊതിരുന്നതെന്നും ഒരു ധ്വനി അറിയാതെ അതിൽ മുഴങ്ങുന്നില്ലേയെന്നു സംശയിക്കാം.ദൈവകൃപയെ കാണരുതു എന്നും അതിനു ദൈവത്തെ സ്തുതിക്കരുതു എന്നുമല്ല അതിനർത്ഥം.എനിക്കു ലഭിച്ച കൃപയെ എന്തിനു അന്യനുമായി താരതമ്യം ചെയ്യണം.ഇവിടെ നാം അഭിമാനിക്കയല്ല വേണ്ടതു.മറിച്ചു നമ്മുടെ നിസ്സാരതയെക്കുറിച്ചും ഇല്ലായ്മയെക്കറിച്ചും ബലഹീനതയെക്കുറിച്ചുമുള്ള ബോധത്തിലേക്കും,അതുവഴി അനുതാപത്തിലേക്കും മനസ്സു ചായുകയാണു വേണ്ടതു.അപ്പോൾ മാത്രമേ അതു പ്രാർത്ഥന ആയി തീരുകയുള്ളു.അല്ലായെങ്കിൽ അതു പരീശൻറെ ജല്പനമായി പരിണമിക്കും.
ചുങ്കക്കാരനിലേക്കു നോക്കു.ദൈവസന്നിധിയിലേക്കു അടുത്തു വരുവാൻപോലും മടിച്ചും,സ്വർഗ്ഗത്തിലേക്കു നോക്കുവാൻ ധൈര്യമില്ലാതെയും മാറത്തടിച്ചു കരഞ്ഞു പ്രാർത്ഥിക്കുന്നു.തൻറെ നിസ്സാരതയെക്കുറിച്ചും ബലഹീനതയെക്കുറിച്ചും കുറവുകളെക്കുറിച്ചും ബോധവാനായവാനായതുകൊണ്ടും അവൻ ദൈവസന്നിധിയിൽ സ്വയം താഴ്ത്തി വിനയത്തോടെ അപേക്ഷിക്കുന്നു.അവൻ അധികമൊന്നൂം ആവശ്യപ്പെടുന്നില്ല.അവകാശവാദങ്ങൾ ഒന്നും ഉന്നയിക്കുന്നുമില്ല.ഒരു അപേക്ഷ മാത്രമാണു സമർപ്പിച്ചതു.'ദൈവമേ പാപിയായ എന്നോടു കരുണയുണ്ടാകേണമേ.'അതിനേക്കാൾ വലിയ ഒരു പ്രാർത്ഥന ദൈവസന്നിധിയിൽ സമർപ്പിക്കുവാനില്ല.നിരവധി ആവശ്യങ്ങളുമായി കർത്താവിന്റെ അടുക്കൽ വന്നവർക്കെല്ലാം ഈയൊരു അപേക്ഷ മാത്രമേ സമർപ്പിക്കുവാനുണ്ടായിരുന്നുള്ളു.കുഷ്ഠരോഗിയും കുരുടനും ഭൂതബാധിതയായ മകളുടെ മാതാവായ കനാന്യസ്ത്രീയുംഎല്ലാം സമർപ്പിച്ചതു ഈയൊരു അപേക്ഷയായിരുന്നു.ഈ അപേക്ഷ നമ്മുടെ ആരാധനയിൽ ആവർത്തിച്ചു ആവർത്തിച്ചു നാം സമർപ്പിക്കാറുണ്ടെങ്കിലും,'കുറ്യേലായിസോൻ'ഒരു പ്രാർത്ഥനയായിട്ടു നമുക്കു തോന്നിയിട്ടില്ലായെന്നതല്ലേ സത്യം.അനേകം വാക്കുകൾ ഉപയോഗിച്ച പരീശൻറെ പ്രാർത്ഥനയേക്കാൾ ഒറ്റവാചകത്തിൽ തൻറെ ഹൃദയം മുഴുവൻ പകർന്ന ചുങ്കക്കാരൻറെ പ്രാർത്ഥന ദൈവം സ്വീകരിക്കുകയും അവൻ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോകുകയും ചെയ്തു.രഹസ്യത്തിൽ കാണുന്ന പിതാവിനോടു രഹസ്യമായി ഹൃദയം പകരുന്ന പ്രാർത്ഥനാ ജീവിതത്തിൻറെ ഉടമകളായി പരിണമിക്കുവാൻ ഈ നോമ്പു ഉപകരിക്കട്ടെ.സന്ധ്യ സെദറായിലെ ഈ പ്രാർത്ഥന സമർപ്പിക്കാം.
ദൈവമായ കർത്താവേ!നിന്നോടു ഞങ്ങൾ അപേക്ഷിക്കുന്നു.നീ ഞങ്ങൾക്കു ഇടിഞ്ഞുപോകാത്ത കോട്ടയും ബലമുള്ള ആയുധവൂമായിരിക്കേണമേ.ഞങ്ങളുടെ തളർച്ചയെ നീക്കേണമേ.ഞങ്ങളുടെ ഭോഷത്വത്തെ ജ്ഞാനപ്പെടുത്തേണമേ.ആകൽക്കറുസായുടെ ചതികൾക്കും തന്ത്രങ്ങൾക്കും എതിരായി നിൽക്കാൻ ഞങ്ങൾക്കു ശക്തി നൽകേണമേ.ദൈവിക പോരാട്ടത്തിൽ ഞങ്ങൾക്കു ജയം നൽകേണമേ.ന്യായരഹിതമായി നോക്കാതിരിക്കത്തക്ക പരിപാകതയുള്ള ദൃഷ്ടിയും ലൗകികമായ പ്രേരണകൾക്കു കീഴ്പ്പെടാതെ ദൈവവിളി അനുസരിക്കുന്ന കാതും,വെറും ,പരിമളവാസനയെ വെടിഞ്ഞു നിൻറെ കല്പനകളുടെ സുഗന്തവാസനയെ ശ്വസിക്കുന്ന ഘ്രാണവും,സ്തോത്രങ്ങളെ ആസ്വദിക്കുകയും സ്രഷ്ടാവിനു സ്തുതിപ്പുകളെ ഉച്ചരിക്കുകയും ചെയ്യുന്ന നാവും ദാനധർമ്മങ്ങൾക്കും സൽപ്രവൃത്തികൾക്കും നീട്ടിയിരിക്കുന്ന കൈകളും ഞങ്ങൾക്കു നൽകേണമേ.ആമ്മീൻ. .

Comments
Post a Comment