Posts

Showing posts from August, 2018

കൗടുംബികം12

12- ഇയ്യോബിന്റെ കുടുംബം. --------------------------------                                          ഇയ്യോബിന്റെ പുസ്തകം വി.വേദപുസ്തകത്തിൽ വളരെയധികം ശ്രദ്ധിക്കപ്പെടുന്ന ഒന്നാണു. വി.വേദപുസ്തകത്തിലെ  ഗ്രന്ഥങ്ങളെ വേദപണ്ഡിതന്മാർ മൂന്നു ഗണങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ചരിത്രപുസ്തകങ്ങൾ, പ്രവചനങ്ങൾ, എഴുത്തുകൾ എന്നിങ്ങനെയാണു  തിരിച്ചിട്ടുള്ളതു.ഇയ്യോബിന്റെ പുസ്തകം എഴുത്തുകളിൽ ഉൾപ്പെടുന്നു.എന്നാൽ ഈ പുസ്തകം ആ ഗണത്തിലും വേറിട്ടു നിൽക്കുന്ന ഒന്നാണു. ഈ ഗണത്തിൽ പെടുന്ന പുസ്തകങ്ങളെല്ലാം യഹൂദചരിത്രത്തോടു ബന്ധപ്പെട്ടതോ, യഹൂദ ചരിത്രത്തിൽ അറിയപ്പെടുന്ന വ്യക്തികളാൽ വിരചിതമോ ആണു.' രൂത്തു ' എന്ന പുസ്തകത്തിനു യഹൂദ ചരിത്രത്തോടു നേരിട്ടുബന്ധമൊന്നും ഇല്ലെങ്കിലും ദാവീദിന്റെ മുത്തശ്ശിയുടെ സ്ഥാനം രൂത്തിനു അവകാശപ്പെട്ടതാണു എന്നതിനാൽ  ആ പുസ്തകം വി.വേദപുസ്തകത്തിൽ  ഉൾപ്പെടുത്തിയിരിക്കുന്നു.ദാവീദു , ശലോമോൻ തുടങ്ങിയവരുടെ രചനകളാണു മറ്റുള്ളവ. മാത്രമല്ല, അവരെല്ലാം കർത്താവിന്റെ രക്ഷാകരപദ്ധതിയിലെ കണ്...

കൗടുംബികം-11

11-- ശലോമോന്റെ  സങ്കല്പ കുടുംബം. --------------------------------------------                                  യിസ്രായേലിന്റെ രാജാക്കന്മാരിൽ അഗ്രഗണ്യനാണു ശലോമോൻ എന്നു പറയാം.എങ്കിലും പല കാര്യങ്ങളിലും തന്റെ  പിതാവായ ദാവീദിനോളം  എത്തിയിരുന്നില്ല എന്നതു നിഷേധിക്കുവാനും കഴിയുകയില്ല.ജ്ഞാനത്തിന്റെ കാര്യത്തിലാണു ശലോമോൻ  അറിയപ്പെടുന്നതു.ശലോമോനെ പോലെ ഒരു ജ്ഞാനി ഉണ്ടായിട്ടില്ല,ഇനിയും ഉണ്ടാകുകയുമില്ല. ജ്ഞാനവും വിവേകവുമുള്ള ഹൃദയം നൽകികൊണ്ടു യഹോവ പറഞ്ഞു 1.രാജാഃ 3;12 ''നിനക്കു സമനായവൻ  നിനക്കു മുമ്പു ഉണ്ടായിട്ടില്ല,നിന്റെ ശേഷം ഉണ്ടാകുകയുമില്ല.''  സർവ്വശക്തനായ ദൈവം നൽകിയ ഒരു വരമായിരുന്നു അതു.'യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു.'' എന്നു സ്വാനുഭവത്തിൽ നിന്നു പറഞ്ഞു എങ്കിലും  ആ ഭക്തി ജീവിതാന്ത്യം വരെ  കാത്തു സൂക്ഷിക്കുവാൻ കഴിഞ്ഞില്ല എന്നതാണു ശലോമോനെ  പിതാവായ ദാവീദിൽ നിന്നു വ്യതിരിക്തനാക്കി നിർത്തുന...

കൗടുംബികം-10

10_ ദാവീദിന്റെ കുടുംബം. -----------------------------                                             യിസ്രേയേലിന്റെ രണ്ടാമത്തെ രാജാവാണു ദാവീദു.തദുപരി യിസ്രായേലിനെ കെട്ടുറപ്പുള്ള ഒരു രാഷ്ട്രമാക്കി തീർത്ത പ്രഗത്ഭനായ രാജാവു, യഹോവയുടെ മധുരഗായകൻ എന്നീ നിലകളിൽ ദാവീദു എന്നാളും സ്മരണീയനായി നിലകൊള്ളുന്നു. യിസ്രയേലിന്റെ ചരിത്രത്തിൽ നിർണ്ണായകസ്ഥാനം ആർജ്ജിച്ച വ്യക്തി എന്നതിലുപരി, ദൈവപുത്രനായ മശിഹാതമ്പുരാനെ ദാവീദിന്റെ പുത്രൻ എന്നു വിളിക്കുവാൻ തക്കവണ്ണം ദൈവത്തിന്റെ രക്ഷാകര പദ്ധതിയിൽ  അതുല്യമായ സ്ഥാനം  നേടിയ ആൾ എന്ന നിലയിൽ  ക്രൈസ്തവ ചരിത്രത്തിലും ദാവീദിന്റെ പങ്കു അദ്വിതീയമാണു. ഇതെല്ലാം  വിശ്വാസികളുടെ ഹൃദയത്തിൽ പകർന്നു കൊടുത്തു ദൈവചിന്തയിലും വിശ്വാസത്തിലും അവരെ ഉറപ്പിക്കുക എന്ന ഉദ്ദേശമാണു ദാവീദിന്റെ ചരിത്രത്തിലൂടെ വി.വേദപുസ്തകം  ലക്ഷ്യമാക്കുന്നതു.  എങ്കിലും ദൈവത്തോടുള്ള ബന്ധമെങ്ങനെയായിരിക്കണമെന്നു പഠിപ്പിക്കുന്നതോടൊപ്പം മനുഷ്യരോടുള്ള ബന്ധവും പ്രാധാന്യമർഹിക്കുന്നതാക...

കൗടുംബികം-9

9_ എല്ക്കാനയുടെ കുടുംബം. ------------------------------                                         എല്ക്കാനയുടെ കുടുംബത്തെക്കുറിച്ചു വി.വേദപുസ്തകത്തിൽ വിവരിച്ചിരിക്കുന്നതു ശ്രദ്ധിക്കുമ്പോൾ , ഇതുവരെ നാം കണ്ട കുടുംബങ്ങളെ പോലെ ഗൗരവമായ വിചിന്തനത്തിനു അവിടെ വലിയ സ്ഥാനമുണ്ടോ എന്നു സംശയിക്കാവുന്നതാണു.1.ശമുഃ ഒന്നാമദ്ധ്യായവും രണ്ടാമദ്ധ്യയത്തിലെ ഏതാനും  വാക്യങ്ങളും ഉൾപ്പെടെ ഏതാണ്ടു  43 വാക്യങ്ങളിൽ ഒതുങ്ങി നിൽക്കുന്ന  ചെറു വിവരണം മാത്രമാണു അതിനു നമുക്കു അവലംബമായിട്ടുള്ളതു. എല്ക്കാനയുടെ കുടുംബജീവിതം ചിത്രീകരിക്കുകയായിരുന്നില്ല വി.വേദപുസ്തകത്തിലെ  ഈ വിവരണത്തിന്റെ ഉദ്ദേശം.യിസ്രായേൽ ചരിത്രത്തിലെ ഒരു കാലഘട്ടത്തിന്റെ അവസാന കണ്ണിയും ഒരു പുതുയുഗത്തിന്റെ പ്രാരംഭകനും ജനനായകനും പ്രവാചകനും ഒക്കെ ആയി വിരാജിച്ചിരുന്ന ശമുവേൽ പ്രവാചകന്റെ ജനനസാഹചര്യങ്ങൾ വ്യക്തമാക്കുകയായിരുന്നു ഈ വിവരണത്തിന്റെ ലക്ഷ്യം. എങ്കിലും കുടുംബജീവിതത്തിന്റെ ചില രജതരേഖകൾ അവിടെ നമുക്കു കണ്ടെത്താൻ കഴിയും. ഉത്തമനായ ഒരു പുത്രനെ ...