കൗടുംബികം-7
7- മനോഹയുടെ കുടുംബം ----------------------------- മനോഹയുടെ കുടുംബജീവിതത്തെക്കുറിച്ചു വ്യക്തവും വിശദവുമായ വിവരങ്ങൾ ഒന്നും വി.വേദപുസ്തകം നമുക്കു നൽകുന്നില്ല.യിസ്രയേലിന്റെ ന്യായാധിപന്മാരിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ട ശിംശോനെ കുറിച്ചു പറയുമ്പോൾ മനോഹയും കുടുംബവും പരാമർശിക്കപ്പെടുന്നു. മനോഹയുടെ കുടുംബജീവിതത്തെക്കുറിച്ചു പറയുകയായിരുന്നില്ല വി.വേദപുസ്തകത്തിന്റെ ഉദ്ദേശം എന്നതുകൊണ്ടു ആ വിധ വിവരങ്ങൾ ഒഴിവാക്കപ്പെടുകയും ചെയ്തിരിക്കുന്നു.എങ്കിലും ശിംശോൻ എന്ന ന്യായാധിപന്റെ ജനനത്തെ കുറിച്ചു പറയുന്നിടത്തു കുടുംബജീവിതത്തിൽ നാം അറിഞ്ഞു പിൻതുടരേണ്ട ചില വലിയ സത്യങ്ങൾ വെളിപ്പെടുത്തപ്പെട്ടിരിക്കുന്നതിനാൽ മനോഹയുടെ കുടുംബം നമ്മുടെ ശ്രദ്ധപിടിച്ചു പറ്റിയിരിക്കുന്നു ശിംശോൻ യിസ്രയേലിന്റെ ന്യായാധിപനായി ഉയർത്തപ്പെട്ടതിൽ മനോഹയ്ക്കും ഭാര്യയ്ക്കും അവരുടെ കുടുംബാന്തരീക്ഷത്തിനും എത്രമാത്രം പങ്കുണ്ടു എന്നു വെളിവാക്കുകയായിര...