24. കുശവന് കൈയ്യില്‍ കളിമണ്ണു ഞാന്‍......
24. കുശവന് കൈയ്യില്‍ കളിമണ്ണു ഞാന്‍......... ---------------------------------------------------------- ഇങ്ങനെ അനുഗ്രഹകരമായി സേവനകാലം പൂര്‍ത്തീകരിച്ചു യാത്രപറഞ്ഞു പോരുവാന്‍ സാധിക്കുമെന്ന ശുഭ പ്രതീക്ഷയിലല്ല ഈ പള്ളിയിലെ ചുമതല ഏറ്റെടുത്തതു. ഭദ്രാസന മെത്രാപ്പോലീത്താ തിരുമേനിയുടെ കല്പന കിട്ടി കഴിഞ്ഞു അവിടെ തനിക്കു മുമ്പു സേവനം അനുഷ്ഠിച്ച പല അച്ചന്മാരെയും കണ്ടു ഈ പള്ളിയെ കുറിച്ചു അന്വേഷിച്ചു. അവരില്‍ നിന്നു കിട്ടിയ അറിവാണു തന്റെ പ്രതീക്ഷയ്ക്കു മങ്ങലേല്പിച്ചതു. ഉദ്ദേശം 125 കുടുംബങ്ങള്‍ ഉള്ള ഒരു ഇടവക. അതില്‍ തൊണ്ണൂറ്റി ഒന്‍പതു ശതമാനം ഭവനങ്ങളും നല്ല സാമ്പത്തിക ശേഷിയുള്ളവരാണു. എല്ലാ ഭവനങ്ങളില്‍ നിന്നും ആരെങ്കിലും ഗള്‍ഫില്‍ ജോലി ചെയ്യുന്നവരുണ്ടായിരിക്കും. അതിന്റെ ഒരു ചെറിയ അഹങ്കാരം ഇവര്‍ക്കുണ്ടെന്നാണു അച്ചന്മാര് പറഞ്ഞതു. അതുകൊണ്ടു തന്നെ ആരാധനാകാര്യത്തിലും വിശ്വാസാചാരങ്ങളുടെ കാര്യത്തിലും ആത്മീയ സംഘടനാകാര്യങ്ങളിലും ഭരണപരമായ കാര്യങ്ങളിലും അവര്‍ പറയുന്നതു ...