വി.നോമ്പുകാലധ്യാനങ്ങൾ -28
28-നാലാം വെള്ളി. --------------- ഇന്നത്തെ പ്രധാന ചിന്തയ്ക്കു വിഷയമാക്കുന്നതു സന്ധ്യയുടെ ഏവൻഗേലിയോൻ ഭാഗമായ വി.ലൂക്കോഃ16;19-31 ആണു.കർത്താവു പറഞ്ഞ ഒരു ഉപമയാണു അവിടുത്തെ പ്രതിപാദ്യം.ധനവാന്റേയും ലാസറിന്റേയുംഉപമ.ഏവർക്കും സുപരിചിതമായ ഒരു ഉപമ.ഇതിൽനിന്നു വി.നോമ്പിന്റെ ചില പാഠങ്ങൾ നമുക്കു പഠിക്കുവാനുണ്ടു.എന്നാൽ അതിലുപരി ഈ ലോക ജീവിതത്തെക്കുറിച്ചും മരണാനന്തര ജീവിതത്തെക്കുറിച്ചുമുള്ള ചില ഗൗരവമേറിയ കാര്യങ്ങളാണു ഈ ഉപമ കൊണ്ടു ഉദ്ദേശിച്ചിരിക്കുന്നതു.അതുകൊണ്ടു ഈ ഉപമ ഉദീരണം ചെയ്യുന്ന എല്ലാ ചിന്തകളും നമ്മുടെ ധ്യനവിഷയമാക്കേണ്ടതുണ്ടു. കർത്താവിന്റെ ഉപമകളെക്കുറിച്ചു ചിന്തിക്കുമ്പോൾ ആദ്യമേ നാം അറിഞ്ഞിരിക്കേണ്ട ചില വസ്തുതകളുണ്ടു.അതു ഗ്രഹിച്ചെങ്കിൽ മാത്രമേ ആ ഉപമകൾ ...