വചനപരിച്ഛേദം- 75
75- പാപപരിഹാരമാര്‍ഗ്ഗങ്ങള്‍.
യെശയ്യാഃ6; 6,7 അപ്പോള്‍ സെറാഫുകളില്‍ ഒരുത്തന്‍ യാഗപീഠത്തില്‍ നിന്നു കൊടില്‍ കൊണ്ടു ഒരു തീക്കനല്‍ എടുത്തു കൈയ്യില്‍ പിടിച്ചുകൊണ്ടു എന്റെ അടുക്കല്‍ പറന്നു വന്നു, അതു എന്റെ വായ്ക്കു തൊടുവിച്ചുഃ ഇതാ, ഇതു നിന്റെ അധരങ്ങളെ തൊട്ടതിനാല്‍ നിന്റെ അകൃത്യം നീങ്ങി നിന്റെ പാപത്തിനു പരിഹാരം വന്നിരിക്കുന്നു എന്നു പറഞ്ഞു.
വി.കുര്‍ബ്ബാന പരസ്യമായി ആരംഭിക്കുന്നതിനു മുമ്പു നമസ്കാരം പൂര്‍ത്തീകരിച്ചതിനു ശേഷം ആ ദിവസത്തിന്റെ പ്രത്യേകതയോടു ബന്ധമുള്ള പഴയനിയമപുസ്തകങ്ങളില്‍ നിന്നു ചിലഭാഗങ്ങള്‍ നമ്മുടെ ചിന്തയ്ക്കും ധ്യാനത്തിനുമായി വായിക്കാറുണ്ടു. അതില്‍ പഞ്ചഗ്രന്ഥങ്ങള്‍ അനിവാര്യമാണു. അതുപോലെ യെശയ്യാവിന്റെ പുസ്തകവും സാധാരണ വായിക്കുക പതിവാണു. അത്രമാത്രം പ്രാധാന്യമര്‍ഹിക്കുന്ന ഒരു പഴയനിയമ ഗ്രന്ഥമാണു യെശയ്യാവിന്റെ പുസ്തകം. അതു വായിക്കുമ്പോള്‍ ആമുഖമായി ' മഹത്വമുള്ള ഏശയാദീര്‍ഘദര്‍ശിയുടെ പുസ്തകത്തില്‍ നിന്നും' എന്നു പറയുന്നതില്‍ നിന്നു ആ പുസ്തകത്തിനും യെശയ്യാവിനും സഭ നല്‍കുന്ന പ്രാധാന്യം നമുക്കു ഗ്രഹിക്കുവാന്‍ കഴിയും. ആ വലിയ പ്രവാചകന്‍ ആ പദവിയിലേക്കു ഉയര്‍ത്തപ്പെട്ടതു എങ്ങനെയാണു എന്നത്രേ ഇവിടെ വെളിപ്പെടുത്തുന്നതു.
പ്രവാചകന്‍ സര്‍വ്വശക്തനായ ദൈവത്തിന്റെ നാവായിട്ടാണു അറിയപ്പെടുതു.കാരണം,പ്രവാചകന്‍ സ്വന്തമായി ഒന്നും പറയുകയില്ല. ദൈവത്തിന്റെ അരുളപ്പാടു ജനത്തെ അറിയിക്കുക മാത്രമാണു പ്രവാചകന്റെ ദൗത്യം. അതുകൊണ്ടാണു 'യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു പ്രവാചകന്മാര്‍ ആവര്‍ത്തിച്ചു പറയുന്നതു. ദൈവത്തിനു ജനത്തോടു പറയുവാനുള്ളതു പ്രവാചകനിലൂടെ അറിയിക്കുന്നതു കൊണ്ടാണു പ്രവാചകനെ യഹോവയുടെ നാവായി പറയുന്നതു. വിശുദ്ധനായ ദൈവത്തിന്റെ നാവായി മാറണമെങ്കില്‍ അതിനു ചില യോഗ്യതകള്‍ അനിവാര്യമാണു. അതില്‍ ഏറ്റം പ്രധാനപ്പെട്ടതു, ദൈവം വിശുദ്ധനായതിനാല്‍ അവന്റെ നാവായി തീരണമെങ്കില്‍ അവരുടെ നാവും വിശുദ്ധിയുള്ളതായേ മതിയാകൂ. നാവു വിശുദ്ധമാകണമെങ്കില്‍ ശരീരം മുഴുവന്‍ വിശുദ്ധമായേ മതിയാകൂ. ആ വലിയ സത്യമാണു ഇന്നു നമ്മുടെ ധ്യാനത്തിനു വിഷയമായ വാക്യം വെളിവാക്കുന്നതു.
യെശയ്യാപ്രവചനം ആറാം അദ്ധ്യായം ആരംഭം മുതല്‍ വായിക്കുമ്പോള്‍, യെശയ്യാവിനു പ്രവാചകന്റെ ദൗത്യം ലഭിക്കുന്നതു ഇവിടെയാണു എന്നു കാണാം. യെശയ്യാവു യഹോവയുടെ മഹത്വപൂര്‍ണ്ണമായ ദര്‍ശനം കാണുമ്പോള്‍ 'അയ്യോ എനിക്കു കഷ്ടം, ഞാന്‍ ശുദ്ധിയില്ലാത്ത അധരങ്ങളുള്ളോരു മനുഷ്യന്‍, ശുദ്ധിയില്ലാത്ത അധരങ്ങളുള്ള ജനത്തിന്റെ നടുവില്‍ വസിക്കുന്നു, എന്റെ കണ്ണു സൈന്യങ്ങളുടെ ദൈവമായ യഹോവയെ കണ്ടുവല്ലോ എന്നു വിലപിക്കുന്നു. ഉടനെ ദൂതന്‍ കൊടിലു കൊണ്ടു യാഗപീഠത്തില്‍ നിന്നു ഒരു തീക്കനല്‍ എടുത്തു യെശയ്യാവിന്റെ നാവില്‍ തൊടുവിക്കുകയും, നിന്റെ അകൃത്യം നീങ്ങി നിന്റെ പാപത്തിനു പരിഹാരം വന്നിരിക്കുന്നു എന്നു ദൂതന്‍ പറയുകയും ചെയ്തു. അപ്പോള്‍ 'ഞാന്‍ ആരെ അയയ്ക്കേണ്ടു? ആര്‍ നമുക്കു വേണ്ടി പോകും? എന്നു ചോദിക്കുന്ന ശബ്ദം കേട്ടു. അതിനു, അടിയന്‍ ഇതാ, അടിയനെ അയയ്ക്കേണമേ എന്നു യെശയ്യാവും പറയുന്നു. അപ്പോള്‍ യഹോവ അരുളിച്ചെയ്തു, എന്നിങ്ങനെ ആ വിവരണം നീണ്ടു പോകുന്നു. യഹോവയുടെ ചോദ്യം കേട്ടു എന്നെ അയയ്ക്കേണമേ എന്നു യെശയ്യാവു പറഞ്ഞതു അനുസരിച്ചു യഹോവ യെശയ്യാവിനോടു തന്റെ അരുളപ്പാടു അറിയിക്കുകയാണല്ലോ ചെയ്യുന്നതു. അതിനാല്‍ യഹോവയുടെ പ്രവാചകനായി ദൈവത്തിന്റെ അരുളപ്പാടുകള്‍ ജനത്തെ അറിയിക്കുവാനുള്ള നിയോഗം യെശയ്യാവിനു ഇവിടെ വച്ചാണു ലഭിച്ചതു എന്നു പറയാം. ഇവിടെ ഒരു ചോദ്യം സ്വാഭാവികമാണു. ആദ്യത്തെ അഞ്ചു അദ്ധ്യായങ്ങളില്‍ കാണുന്നതു അപ്പോള്‍ പ്രവചനമല്ലേ? എന്ന ചോദ്യം പ്രസക്തമാണു. ആ അദ്ധ്യായങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വായിക്കുമ്പോള്‍, അതെല്ലാം ദര്‍ശനങ്ങളായിരുന്നു എന്നു അവിടെ പറഞ്ഞിരിക്കുന്നതു നമ്മുടെ ശ്രദ്ധയില്‍ പെടുന്നു. എന്നാല്‍ ഇവിടെയാണു യഹോവയുടെ അരുളപ്പാടു ലഭിച്ചു യെശയ്യാവു യഹോവയുടെ നാവായി പരിണമിക്കുന്നതു. ആദ്യ അദ്ധ്യായങ്ങളില്‍, യിസ്രായേല്‍ ജനതയുടെ അകൃത്യങ്ങളെയാണു ദര്‍ശങ്ങളിലൂടെ വെളിപ്പെടുത്തുന്നതെങ്കില്‍ പിന്നീടു ലോകരക്ഷകനായി പിറക്കുവാന്‍ പോകുന്ന മിശിഹായെ കുറിച്ചുള്ള പ്രവചനങ്ങളാണല്ലോ നാം വായിക്കുന്നതു. വര്‍ത്തമാനകാലചെയ്തികളിലെ കുറവുകളെ കണ്ടെത്തി ജനത്തെ അതു ബോദ്ധ്യപ്പെടുത്തുന്നതോടൊപ്പം, കരണീയമായതു എന്താണെന്നും ഭാവിയില്‍ സംഭവിക്കുവാന്‍ പോകുന്നതു എന്താണെന്നും അറിയിക്കുകയാണല്ലോ പ്രവാചകദൗത്യം. ആ ദൗത്യനിര്‍വ്വഹണത്തിനായി തെരഞ്ഞെടുക്കപ്പെടണമെങ്കില്‍ എന്തൊക്കെ യോഗ്യതകളാണു വേണ്ടതു എന്നു ആറാമദ്ധ്യായത്തിലെ ദര്‍ശനവും തുടര്‍ന്നുള്ള സംഭവങ്ങളും വ്യക്തമാക്കുന്നു. അതാണു നമ്മുടെ ധ്യാനവിഷയം എന്നതിനാല്‍ മുകളില്‍ പറഞ്ഞ കാര്യങ്ങളുടെ ന്യായാന്യായങ്ങളെ കുറിച്ചുള്ള ചിന്ത വിടുന്നു. വിഷയത്തിലേക്കു പ്രവേശിക്കുന്നു.
ആറാമദ്ധ്യായത്തില്‍ യെശയ്യാവു കണ്ട ദര്‍ശനം അതുവരെ കണ്ട ദര്‍ശനങ്ങളുടെ പരിണതഫലവും അതിന്റെ പൂര്‍ത്തീകരണവുമായിരുന്നു എന്നു പറയാം. ആദ്യ അദ്ധ്യായങ്ങളില്‍ കാണുന്ന ദര്‍ശനങ്ങള്‍ യഹൂദയേയും യെരുശലേമിനെയും പറ്റിയുള്ളവയായിരുന്നു. പാപമുള്ള ജാതി! അകൃത്യഭാരം ചുമക്കുന്ന ജനം! ദുഷ്പ്രവൃത്തിക്കാരുടെ സന്തതി! വഷളായി നടക്കുന്ന മക്കള്‍ ! അവര്‍ യഹോവയെ ഉപേക്ഷിച്ചു യിസ്രായേലിന്റെ പരിശുദ്ധനെ നിരസിച്ചു പുറകോട്ടു മാറിക്കളഞ്ഞിരിക്കുന്ന അവസ്ഥയാണു യെശയ്യാവു ദര്‍ശനത്തിലൂടെ കാണുന്നതു.തിന്മ വിട്ടുമാറാതെയും അകൃത്യം ഉപേക്ഷിക്കാതെയും അവര്‍ ചെയ്യുന്ന യാഗങ്ങളും പ്രാര്‍ത്ഥനകളുമൊന്നും യഹോവ കൈക്കൊള്ളുകയില്ല. അവരെ ശിക്ഷിച്ചാലും അവര്‍ പിന്മാറുകയേയുള്ളു എന്നു അറിയുന്ന യഹോവ അവരുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു. അവര്‍ തങ്ങളെ തന്നെ കഴുകി വെടിപ്പാക്കി, തിന്മ ചെയ്യുന്നതു മതിയാക്കി, നന്മ ചെയ്വാന്‍ പഠിച്ചു തന്നിലേക്കു തിരികെ വരികയാണെങ്കില്‍ അവരുടെ പാപങ്ങള്‍ കടുഞ്ചുവപ്പായിരുന്നാലും ഹിമം പോലെ വെളുക്കും; രക്താംബരം പോലെ ചുവപ്പായിരുന്നാലും പഞ്ഞിപോലെ ആയിത്തീരും എന്ന ദൈവത്തിന്റെ വലിയ കരണയും വാഗ്ദത്തവും വെളിപ്പെടുത്തുകയും ചെയ്യുന്നു. തുടര്‍ന്നും അവരുടെ അകൃത്യങ്ങള്‍ എത്ര വലിയതാണെന്നു വെളിവാക്കുന്നു.ഈവിധത്തില്‍ നാശത്തിനു പാത്രമായി തീരാവുന്ന ദാരുണമായ അവസ്ഥയില്‍ നിന്നു മോചനം പ്രാപിച്ചു രക്ഷയുടെ അനുഭവത്തിലേക്കു കടന്നു വരുവാന്‍ എന്താണു ചെയ്യേണ്ടതെന്നു ആറാമദ്ധ്യായത്തിലെ ദര്‍ശനത്തിലൂടെ വെളിവാക്കുന്നു.
പാപപരിഹാരം നേടി രക്ഷയുടെ സന്തോഷം അനുഭവിക്കണമെങ്കില്‍ പ്രധാനമായും രണ്ടു കാര്യങ്ങള്‍ അനുഷ്ഠിക്കണമെന്നു ഈ ദര്‍ശനത്തിലൂടെ വ്യക്തമാകുന്നു.പ്രഥമവും പ്രധാനവുമായിട്ടുള്ളതു സത്യ അനുതാപമാണു. അനുതാപത്തിനു പാപബോധമുണ്ടാകണം. പാപബോധമുളവാകണമെങ്കില്‍ ദൈവത്തിന്റെ മുഖം ദര്‍ശിക്കണം. ഈ സത്യമെല്ലാം ഇവിടെ നമുക്കു വായിച്ചെടുക്കുവാന്‍ കഴിയുന്നു. യെശയ്യാവിനു ഉണ്ടായ ദര്‍ശനം ശ്രദ്ധിക്കുക. യെശയ്യാഃ6; 1 മുതലുള്ള വാക്യങ്ങള്‍. '' ഉസ്സിയാരാജാവു മരിച്ച ആണ്ടില്‍ കര്‍ത്താവു, ഉയര്‍ന്നും പൊങ്ങിയുമുള്ള സിംഹാസനത്തില്‍ ഇരിക്കുന്നതു ഞാന്‍ കണ്ടു; അവന്റെ വസ്ത്രത്തിന്റെ വിളുമ്പുകള്‍ മന്ദിരത്തെ നിറച്ചിരുന്നു. സാറാഫുകള്‍ അവന്നു ചുറ്റും നിന്നു; ഓരോരുത്തന്നു ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ടു അവര്‍ മുഖം മൂടി; രണ്ടുകൊണ്ടു കാല്‍ മൂടി; രണ്ടുകൊണ്ടു പറന്നു. ഒരുത്തനോടു ഒരുത്തന്‍ ; സൈന്യങ്ങളുടെ യഹോവ പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍; സര്‍വ്വഭൂമിയും അവന്റെ മഹത്വം കൊണ്ടു നിറഞ്ഞിരിക്കുന്നു എന്നു ആര്‍ത്തു പറഞ്ഞു. അവര്‍ ആര്‍ക്കുന്ന ശബ്ദത്താല്‍ ഉമ്മറപ്പടികളുടെ അടിസ്ഥാനങ്ങള്‍ കുലുങ്ങി ആലയം പുകകൊണ്ടു നിറഞ്ഞു.അപ്പോള്‍ ഞാന്‍ഃ എനിക്കു അയ്യോ കഷ്ടം; ഞാന്‍ നശിച്ചു; ഞാന്‍ ശുദ്ധിയില്ലാത്ത അധരങ്ങള്‍ ഉള്ളോരു മനുഷ്യന്‍; ശുദ്ധിയില്ലാത്ത അധരങ്ങള്‍ ഉള്ള ജനത്തിന്റെ നടുവില്‍ വസിക്കുന്നു; എന്റെ കണ്ടു സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ എന്നു പറഞ്ഞു.'' ആനുഷംഗികമായി ഒരു കാര്യം പറഞ്ഞു വിഷയത്തിലേക്കു പ്രവേശിക്കാം. ഓര്‍ത്തഡോക്സു സഭയുടെ നമസ്കാരങ്ങളും ആരാധനകളുമെല്ലാം വി.വേദപുസ്തകാടിസ്ഥാനത്തിലും വി.വേദപുസ്തകത്തില്‍ നിന്നു എടുത്തിട്ടുള്ളതുമാണെന്നതിനു ഈ ഭാഗം ഒരു തെളിവാണു.സഭയുടെ നമസ്കാരങ്ങളും ആരാധനയും ആരംഭിക്കുന്നതു കൗമായോടു കൂടിയാണു. കൗമാ ആരംഭിക്കുന്നതു 'പിതാവിനും പുത്രനും പരിശുദ്ധറൂഹായ്ക്കും സ്തുതി എന്ന സ്തുതിപ്പോടെയാണു. 'ആദിമുതല്‍ എന്നുമെന്നേക്കും തന്നെ എന്നു പ്രതിവാക്യമായി പറഞ്ഞു കഴിഞ്ഞുള്ള സ്തുതി , 'തന്റെ സ്തുതികളാല്‍ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്ന ബലവാനായ ദൈവംതമ്പുരാന്‍ പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍ ഉയരങ്ങളില്‍ സ്തുതി.' എന്നതു യെശയ്യാ ആറാമദ്ധ്യായത്തില്‍ കാണുന്ന മാലാഖമാരുടെ സ്തുതിപ്പു തന്നെയാണു.പരിശുദ്ധ പിതാക്കന്മാര്‍ ആത്മനിറവില്‍, വി.വേദപുസ്തകം ശ്രദ്ധാപൂര്‍വ്വം വായിച്ചു ധ്യാനിച്ചതിന്റെ ഫലമായി ഉരുത്തിരിഞ്ഞു വന്നതാണു നമ്മുടെ നമസ്കാരങ്ങളും ആരാധനകളുമെല്ലാം. അതിലപ്പുറം ഒരു ആരാധനയും നമസ്കാരങ്ങളും ഇല്ലായെന്നു നാം തിരിച്ചറിയേണ്ടതുണ്ടു. വിഷയത്തിലേക്കു കടക്കാം.
യെശയ്യവു അതുവരെ കണ്ടതില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ ഒരു ദര്‍ശനമാണു ഇവിടെ കണ്ടതു. ഇതുവരെ കണ്ട ദര്‍ശനങ്ങളെല്ലാം ജനത്തിലേക്കു തിരിയുന്നതായിരുന്നു എങ്കില്‍ ഇവിടെ ഈ ദര്‍ശനം തന്നിലേക്കു തന്നെ തിരിയുന്നതായി പരിണമിക്കുന്നു. സൈന്യങ്ങളുടെ യഹോവയായ ദൈവത്തെ ദര്‍ശിച്ചപ്പോള്‍ യെശയ്യാവു അതില്‍ തന്നെത്തന്നെ കാണുന്നു. ദൈവത്തിന്റെ കണ്ണുകളില്‍ അദ്ദേഹം തന്നെ കണ്ടതു ശുദ്ധിയില്ലാത്ത അധരങ്ങളുള്ള ഒരു മനുഷ്യനായിട്ടാണു. തന്റെ കുറവുകളെ മുഴുവനായി യെശയ്യാവു കണ്ടു വിലപിക്കുന്നു. ദൈവത്തെ ദര്‍ശിച്ചവര്‍ക്കെല്ലാം ഉണ്ടായ ആദ്യ അനുഭവം പാപബോധമാണു. വി.വേദപുസ്തകത്തില്‍ അനേകം ഉദാഹരണം ചൂണ്ടി കാണിക്കുവാന്‍ കഴിയും. ചില ഉദാഹരണങ്ങള്‍. കര്‍ത്താവു ശതാധിപദാസനെ സൗഖ്യമാക്കുവാനായി ആ ഭവനത്തിലേക്കു പോകുവാന്‍ തുടങ്ങുമ്പോള്‍ അദ്ദേഹം പറഞ്ഞതു കേള്‍ക്കുകഃ കര്‍ത്താവേ നീ എന്റെ ഭവനത്തില്‍ വരുവാന്‍ ഞാന്‍ യോഗ്യനല്ല. ചുങ്കക്കാരനായ സഖായി യേശുവിനെ കാണുവാനായി ഓടിച്ചെന്നപ്പോഴാണു, തനിക്കു യേശുവിനെ കാണുവാന്‍ തക്ക ഉയരമില്ലായെന്നു ബോദ്ധ്യമായതു. നല്ലവനായ ചെറുപ്പക്കാരന്‍ യേശുവിന്റെ അടുക്കല്‍ ചെന്നപ്പോഴാണു തനിക്കു ഒരു കുറവുണ്ടു എന്ന മനസ്സിലായതു. ഹേരോദാവിന്റെ അരമനയില്‍ നിന്നു വിസ്താരം കഴിഞ്ഞു ഇറങ്ങി വരുമ്പോള്‍ യേശു പത്രോസിനെ നോക്കി. അപ്പോള്‍, ഇന്നു കോഴികൂവും മുമ്പെ നീ എന്നെ മൂന്നു വട്ടം തള്ളിപ്പറയുമെന്ന യേശുവിന്റെ വാക്കുകള്‍ ഓര്‍ത്തു പത്രോസു വെളിയില്‍ പോയി അതുദുഃഖത്തോടെ പൊട്ടി കരഞ്ഞു എന്നു നാം വായിക്കുന്നു. അന്നു തന്റെ ഗുരുവിന്റെ കണ്ണുകളില്‍ പത്രോസു തന്നെത്തന്നെയാണു കണ്ടതു. ഈ പാപബോധം പശ്ചാത്താപത്തില്‍ എത്തിച്ചേരണം. യെശയ്യാവും പത്രോസും സഖായിയുമെല്ലാം പാപബോധം ഉണ്ടായപ്പോള്‍ പശ്ചാത്തപിക്കുകയും പാപമോചനത്തിനു അര്‍ഹരായി തീരുകയും ചെയ്യുന്നു. എന്നാല്‍ നല്ലവനായ ചെറുപ്പക്കാരന്‍ മാത്രം പാപത്തെ കുറിച്ചു ബോധമുണ്ടായിട്ടും പശ്ചാത്തപിക്കുവാന്‍ മനസ്സില്ലാതെ ദുഃഖിതനായി രക്ഷയില്‍ നിന്നു പിന്‍വാങ്ങി പോയി. നാം ഇവരില്‍ ആരുടെ ഗണത്തില്‍ പെടും എന്ന ആത്മശോധന ആവശ്യമായി വരുന്നു. പശ്ചാത്താപമാണു രക്ഷയിലേക്കുള്ള ആദ്യ ചവിട്ടു പടി എന്നു തിരിച്ചറിഞ്ഞു പാപബോധമുണ്ടാകുമ്പോഴെല്ലാം പശ്ചാത്താപത്തിന്റെ കണ്ണുനീര്‍ തൂകി രക്ഷയിലേക്കുള്ള ചുവടുവച്ചു കയറുവാന്‍ ദൈവസന്നിധിയിലേക്കു കടന്നു വരുമ്പോള്‍ ഇടയാകണം.
പാപമോചനത്തിലൂടെ പൂര്‍ണ്ണമായി രക്ഷയിലേക്കു കടക്കണമെങ്കില്‍ ഒരു കാര്യം അനിവാര്യമാണു എന്നു ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു. പശ്ചാത്താപ വിവശനായി എനിക്കു അയ്യോ കഷ്ടം, ഞാന്‍ നശിച്ചു എന്നിങ്ങനെ വിലപിക്കുന്ന യെശയ്യാവിന്റെ അകൃത്യം നീങ്ങി പാപം പരിഹരിക്കപ്പെട്ടതു യഹോവയുടെ ദൂതന്‍ യാഗപീഠത്തില്‍ നിന്നു ഒരു തീക്കനല്‍ കൊടിലുകൊണ്ടു എടുത്തു നാവിന്മേല്‍ തൊടുവിച്ചപ്പോഴാണു. ഇതു വി.കുര്‍ബ്ബാനയുടെ മുന്‍കുറിയായിട്ടാണു വേദപണ്ഡിതന്മാര്‍ കാണുന്നതു. പുരോഹിതന്‍ ജനത്തിനു വിശുദ്ധ കുര്‍ബ്ബാന നല്‍കുമ്പോള്‍ നടത്തുന്ന ഒരു പ്രാര്‍ത്ഥനാമന്ത്രം ഈ സത്യം വിളംബരം ചെയ്യുന്നു.''നമ്മുടെ കര്‍ത്താവായ യേശുമിശിഹായുടെ തിരുശരീര രക്തങ്ങളാകുന്ന തീക്കട്ട കടങ്ങളുടെ പരിഹാരത്തിനും പാപങ്ങളുടെ മോചനത്തിനും നിത്യജീവനുമായി തന്റെ സത്യവിശ്വാസികള്‍ക്കു നല്‍കുന്നു.' എന്ന വാക്കുകള്‍ യെശയ്യാപ്രവചനത്തിലെ ഈ സംഭവമാണു വെളിവാക്കുന്നതു. വി.കുര്‍ബ്ബാനയുടെ അവസാനത്തിലെ ആശീര്‍വ്വാദത്തിനു ശേഷം മറിയിട്ടിട്ടു പുരോഹിതന്‍ വി.കുര്‍ബ്ബാന പൂര്‍ത്തീകരിച്ചു കൊണ്ടു നടത്തുന്ന രഹസ്യപ്രാര്‍ത്ഥനാവേളയില്‍ ശുശ്രൂഷകര്‍ ആലപിക്കുന്ന അഗ്നിമയന്മാര്‍ ആരേ നോക്കി വിറച്ചീടുന്നു എന്നു ആരംഭിക്കുന്ന ഗാനങ്ങളിലും ഈ കാര്യം സൂചിപ്പിച്ചിട്ടുണ്ടു. '' എരിതീ പുത്രരഹസ്യങ്ങളഹോ- വിണ്ണവരിടയില്‍ ഏശായാ താന്‍ - കണ്ടിവ നമ്മൊടു- സാക്ഷിക്കുന്നു.'' എന്നീ വരികളിലും ഈ പ്രവചനമാണു നാം ശ്രവിക്കുന്നതു. വീണ്ടും ആവര്‍ത്തിച്ചു പറയട്ടെ, ഓര്‍ത്തഡോക്സു സഭയുടെ വി.കുര്‍ബ്ബാനയും ആരാധനയും നമസ്കാരങ്ങളും വി.വേദപുസ്തകത്തില്‍ നിന്നു പരിശുദ്ധ പിതാക്കന്മാര്‍ കണ്ടെത്തിയതും വി.വേദപുസ്തകാടിസ്ഥാനത്തിലുള്ളതും ആണെന്നതിനു ഇതിലും വലിയ തെളിവുകള്‍ ആവശ്യമില്ല.
വി.കുര്‍ബ്ബാനയെ ഈ പ്രവചനത്തിലും നമ്മുടെ ആരാധനയിലും തീ ആയിട്ടാണു വിശേഷിപ്പിച്ചിരിക്കുന്നതു. അഗ്നി ദഹിപ്പിക്കുന്നതും, അതേസമയം ശുദ്ധീകരിക്കുന്നതും ആണു. അതീവ ശ്രദ്ധയോടും ഒരുക്കത്തോടും കൂടെ അതു ഉപയോഗിക്കുമ്പോള്‍ അതു ശുദ്ധീകരിക്കുന്നതായി മാറുന്നു.സ്വര്‍ണ്ണവും മറ്റും ശുദ്ധീകരിക്കുന്നതു തീക്കനലില്‍ വച്ചാണല്ലോ. എന്നാല്‍ അശ്രദ്ധയോടെയും ഒരുക്കം കൂടാതെയും അതിനെ സമീപിക്കുന്നവരെ അതു ദഹിപ്പിക്കുകയും ചെയ്യുന്നു. വി.കുര്‍ബ്ബാനയെ സംബന്ധിച്ചു ഇതു പൂര്‍ണ്ണമായും സത്യമാണു. വി.കുര്‍ബ്ബാനയില്‍ പട്ടക്കാരന്‍ അപ്പവീഞ്ഞുകളാകുന്ന രഹസ്യങ്ങളെ കൈകളില്‍ ഉയര്‍ത്തി ആഘോഷിക്കുമ്പോള്‍ '' ഈ വിശുദ്ധതകള്‍ വിശുദ്ധിയുള്ളവര്‍ക്കും വെടിപ്പുള്ളവര്‍ക്കും മാത്രം നല്‍കപ്പെടുന്നു '' എന്നു പറയുന്നതില്‍ ഈ സത്യമാണു വെളിവാകുന്നതു. ഇവിടെ സ്വാഭാവികമായി ഒരു സംശയം ഉണ്ടാകാം. വിശുദ്ധിയുള്ളവര്‍ക്കും വെടിപ്പുള്ളവര്‍ക്കും മാത്രം നല്‍കുന്നു എന്നു പറഞ്ഞിട്ടു അതു കൊടുക്കുമ്പോള്‍ ' ഇതു കടങ്ങളുടെ പരിഹാരത്തിനും പാപങ്ങളുടെ മോചനത്തിനുമായി നല്‍കുന്നു എന്നു പറയുന്നതില്‍ ഒരു പൊരുത്തക്കേടു തോന്നുകയില്ലേ എന്നു സംശയിക്കാം. പശ്ചാത്താപത്തിന്റെ കണ്ണുനീരാല്‍ പാപങ്ങള്‍ കഴുകി കളയുന്നു എങ്കിലും അകൃത്യം നീങ്ങി പാപങ്ങള്‍ പരിഹരിക്കപ്പെട്ടു പാപത്തിന്റെ ശമ്പളമായ മരണത്തില്‍ നിന്നു വിടുതല്‍ പ്രാപിച്ചു പൂര്‍ണ്ണ രക്ഷയിലേക്കു കടക്കുന്നതു കര്‍ത്താവിന്റെ തിരുശരീരരക്തങ്ങള്‍ വിശുദ്ധിയോടെ ഒരുക്കത്തോടെ സ്വീകരിക്കുമ്പോഴാണു എന്നത്രേ അതിന്റെ അര്‍ത്ഥം. അതിന്റെ ഒരുക്കവും വിശുദ്ധിയിലേക്കുള്ള ആദ്യ ചുവടുവെപ്പുമാണു പശ്ചാത്താപവും വി.കുമ്പസാരവും. അതു കൂടാതെയുള്ള വി.കുര്‍ബ്ബാനാനുഭവം രക്ഷയില്‍ നിന്നും അകറ്റി ശിക്ഷയിലേക്കു വഴിനടത്തുന്നതായി ഭവിക്കുന്നു. പരിശുദ്ധനായ പൗലോസുസ്ളീഹാ കൊരിന്ത്യരെ ഈ സത്യം ഉദ്ബോധിപ്പിക്കുന്നു. 1. കൊരിഃ 11; 27-31'' അതുകൊണ്ടു അയോഗ്യമായി അപ്പം തിന്നുകയോ കര്‍ത്താവിന്റെ പാനപാത്രം കുടിക്കുകയോ ചെയ്യുന്നവന്‍ എല്ലാം കര്‍ത്താവിന്റെ ശരീരവും രക്തവും സംബന്ധിച്ചു കുറ്റക്കാരന്‍ ആകും. മനുഷ്യന്‍ തന്നെത്താന്‍ ശോധന ചെയ്തിട്ടു വേണം ഈ അപ്പം തിന്നുകയും പാനപാത്രത്തില്‍ നിന്നു കുടിക്കുകയും ചെയ്വാന്‍. തിന്നുകയും കുടിക്കുകയും ചെയ്യുന്നവന്‍ ശരീരത്തെ വിവേചിക്കാഞ്ഞാല്‍ തനിക്കു ശിക്ഷാവിധി തിന്നുകയും കുടിക്കുകയും ചെയ്യുന്നു. ഇതു ഹേതുവായി നിങ്ങളില്‍ പലരും ബലഹീനരും രോഗികളും ആകുന്നു; അനേകരും നിദ്രകൊള്ളുന്നു.'' ഇതും ഇന്നു വളരെ തെറ്റായി ധരിക്കുകയും വ്യാഖ്യാനിക്കുകയും പഠിപ്പിക്കുകയും ചെയ്തു തുടങ്ങിയിരിക്കുന്നു. വി. കുര്‍ബ്ബാന ഭക്ഷിക്കണമെങ്കില്‍ തന്നെത്താന്‍ ശോധന ചെയ്താല്‍ മാത്രം മതി,വി.കുമ്പസാരം നടത്തുകയോ ഹൂസോയോ പ്രാപിക്കുക പോലുമോ ആവശ്യമില്ലായെന്നു പുരോഹിതന്മാര്‍ വരെ ഇന്നു ഉപദേശിക്കുകയും പഠിപ്പിക്കുകയും ചെയ്തു തുടങ്ങിയിരിക്കുന്നു. തന്നെത്താന്‍ ശോധന ചെയ്യുമ്പോള്‍ പാപം ചെയ്തിരിക്കുന്നു എന്നു ബോദ്ധ്യപ്പെട്ടാല്‍ ആ പാപങ്ങള്‍ പശ്ചാത്താപത്താല്‍ കഴുകി വി.കുമ്പസാരത്തില്‍ ഏറ്റു പറഞ്ഞു വിശുദ്ധിയുടെ ആദ്യചുവടു വെയ്ക്കുന്നവര്‍ മാത്രമാണു വി.കുര്‍ബ്ബാന അനുഭവിക്കുവാന്‍ യോഗ്യരായി തീരുന്നതു എന്ന സത്യം അവര്‍ ഗ്രഹിക്കുന്നില്ല എന്നതാണു ദുഃഖകരമായ വസ്തുത.
ഇവിടെയും ഒരു ആത്മശോധന ഇന്നു അനിവാര്യമായിരിക്കുന്നു. എത്രമാത്രം ഒരുക്കത്തോടെയാണു ഇന്നു നാം വി.കുര്‍ബ്ബാനയില്‍ സംബന്ധിക്കുന്നതും അതു അനുഭവിക്കുന്നുതും എന്നു ചിന്തിക്കേണ്ടതാണു. ഇന്നു വി.കുമ്പസാരം അന്യം നിന്നു പോയിരിക്കുന്നു. ഹൂസോയോ എന്ന എളുപ്പമാര്‍ഗ്ഗം അതു കൈയ്യടക്കുകയും ചെയ്തിരിക്കുന്നു. ഹൂസോയോ കുമ്പസാരിച്ച ആളിന്റെ തലയില്‍ കൈവച്ചു പട്ടക്കാരന്‍ നടത്തുന്ന പ്രാര്‍ത്ഥനയാണു. അതു രഹസ്യപ്രാര്‍ത്ഥന ആയതിനാല്‍ കുമ്പസാരിച്ചവര്‍ക്കോ അന്യര്‍ക്കോ അതു മനസ്സിലാക്കുവാനും കഴിഞ്ഞിട്ടില്ല. ആ പ്രാര്‍ത്ഥന ശ്രദ്ധിച്ചാല്‍ അതു മൂലം പാപമോചനം ലഭിക്കുന്നതു ആര്‍ക്കാണെന്നു മനസ്സിലാകും. 'നമ്മുടെ കര്‍ത്താവായ യേശുമിശിഹാ തന്റെ പരിശുദ്ധ ശ്ളീഹന്മാര്‍ക്കു നല്‍കുകയും പരിശുദ്ധ ശ്ളീഹന്മാര്‍ മേല്പട്ടക്കാര്‍ക്കു നല്‍കുകയും മേല്പട്ടക്കാര്‍ എന്റെ ബലഹീനതയ്ക്കു നല്‍കുകയും ചെയ്തിട്ടുള്ള അധികാരത്താല്‍ വാത്സല്യ സഹോദരാ( സഹോദരീ) നീ ഏറ്റു പറഞ്ഞിട്ടുള്ളതും വിസ്മരിച്ചു പോയതുമായ സകലപാപങ്ങള്‍ക്കും എന്നില്‍ സമര്‍പ്പിതമായ അധികാരത്താല്‍ ഞാന്‍ നിനക്കു മോചനം നല്‍കുന്നു.'' ഇതാണു ആ പ്രാര്‍ത്ഥന. ഏറ്റു പറഞ്ഞ പാപങ്ങള്‍ക്കാണു ഇവിടെ മോചനം നല്‍കുന്നതു. ഏറ്റു പറയാതെ ഈ ഹൂസോയോ പ്രാര്‍ത്ഥന എങ്ങനെ ഫലവത്താകും. പോകട്ടെ, പാപങ്ങള്‍ ഒന്നും ഓര്‍മ്മയില്ലായെന്നു സമാധാനിച്ചാലും, മറ്റൊരുക്കങ്ങള്‍ നടത്താറുണ്ടോ എന്നും ചിന്തിക്കേണ്ടതാണു. വി.കുര്‍ബ്ബാനയില്‍ സംബന്ധിക്കുന്നവര്‍ നമസ്ക്കാരങ്ങളെല്ലാം പൂര്‍ത്തീകരിക്കേണ്ടതാണു. വി.കുര്‍ബ്ബാന അനുഭവിക്കുന്നവര്‍ നിര്‍ബ്ബന്ധമായും അതു പാലിച്ചേ മതിയാകൂ. തത്രപ്പാടു നിറഞ്ഞ ആധുനികകാലത്തു പള്ളിയില്‍ വന്നു ഈ നമസ്കാരങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ ബുദ്ധിമുട്ടായതിനാല്‍ വീട്ടില്‍ വച്ചെങ്കിലും നമസ്കാരം പൂര്‍ത്തീകരിക്കേണ്ടതാണു. സന്ധ്യാനമസ്കാരം മുതല്‍ തന്നെ അതിനായി ഒരുങ്ങേണ്ടതുമാണു. വി.കുര്‍ബ്ബാന പരസ്യമായി ആരംഭിക്കുമ്പോള്‍ മുതല്‍ അതില്‍ സംബന്ധിക്കണമെന്നതു അനിവാര്യമാണു. കാലംചെയ്ത പരിശുദ്ധ മാത്യൂസ് ദ്യുതീയന്‍ കാതോലിക്കാബാവാ തിരുമേനി ഇതു സംബന്ധിച്ചു പുറപ്പെടുവിച്ച കല്പന ഇന്നു പലര്‍ക്കും അജ്ഞാതമാണു. വി.കുര്‍ബ്ബാന അനുഭവിക്കുന്നവര്‍ അതിന്റെ ആരംഭം മുതല്‍ സംബന്ധിച്ചേ മതിയാകൂ എന്നും വി.കുര്‍ബ്ബാന പരസ്യമായി ആരംഭിച്ചു കഴിഞ്ഞു കുമ്പസാരമോ ഹൂസോയോയോ നടത്തി വി.കുര്‍ബ്ബാന കൊടുക്കുവാന്‍ പാടില്ലായെന്നും വ്യക്തമായി കല്പിച്ചിട്ടുണ്ടു. അറിഞ്ഞോ അറിയാതെയോ ഇന്നു ഇതിനു ഒരു വിലയും കല്പിക്കുന്നില്ല എന്നതു നിഷേധിക്കുവാന്‍ കഴിയാത്ത ഒരു സത്യമാണു. വി.കുര്‍ബ്ബാനയുടെ ഇടയ്ക്കും അവസാനവും ഹൂസോയോ കൊടുക്കുന്ന അച്ചന്മാരുടെ സംഖ്യ വിരളമല്ല. അങ്ങനെ ചെയ്യുക ഇല്ല എന്നു പറയുന്ന അച്ചന്മാരെ ജനത്തിനു ഇഷ്ടവുമല്ല. ഇടയ്ക്കു വച്ചു ഹൂസോയോ കൊടുക്കുമ്പോള്‍ താമസിച്ചു വന്നവരില്‍ ചിലര്‍ അന്നു വി.കുര്‍ബ്ബാന അനുഭവിക്കുവാന്‍ ഉദ്ദേശിച്ചു അതിനുള്ള ഒരുക്കം കൂടാതെയാണു വന്നതെങ്കിലും അച്ചന്‍ ഹൂസോയോ കൊടുക്കുന്നു, എന്നാല്‍ അങ്ങു കുര്‍ബ്ബാന കൊണ്ടുകളയാം എന്നു ചിന്തിക്കുന്നവരും ഇന്നു വിരളമല്ല. എന്നാല്‍ ഹൂസോയോ പോലും പ്രാപിക്കാതെ വി.കുര്‍ബ്ബാന അനുഭവിക്കുന്നവര്‍ ഉണ്ടെന്നതാണു ദുഃഖകരമായ സത്യം. ഒരു അനുഭവം പങ്കുവയ്ക്കുന്നു. എന്റെ സ്നേഹിതന്‍ ഒരച്ചന്‍ അദ്ദേഹത്തിന്റെ പള്ളിയില്‍ വി.കുര്‍ബ്ബാന അര്‍പ്പിക്കുവാന്‍ ക്ഷണിച്ചതനുസരിച്ചു ഞാന്‍ അവിടെ വി.കുര്‍ബ്ബാന അര്‍പ്പിച്ചു. അന്നു ഹൂസോയോ കൊടുത്തതു ആ അച്ചനായിരുന്നു. വി.കുര്‍ബ്ബാന കൊടുക്കുവാനായി അച്ചന്‍ പറഞ്ഞതിനേക്കാള്‍ പത്തിരുപതു കഷണം കൂടുതല്‍ മുറിച്ചെങ്കിലും വി.കുര്‍ബ്ബാന ഭക്ഷിക്കുവാന്‍ പിന്നെയും കുറേപ്പേര്‍ ഉണ്ടായിരുന്നു. അച്ചന്‍ പറഞ്ഞ സംഖ്യ ശരായാണെന്നാണു അദ്ദേഹം പറയുന്നതു. ഇവിടെ ആര്‍ക്കാണു തെറ്റു പറ്റിയതു? ഏതായാലും സഭ അനുശാസിക്കുന്ന വിധത്തിലുള്ള ശരിയായ ഒരുക്കം കൂടാതെയാണു പലരും ഇതില്‍ ഭാഗഭാക്കാകുന്നതു എന്നതു നിഷേധിക്കുവാന്‍ കഴിയാത്ത ഒരു സത്യമാണു.
മഹത്വമുള്ള ഏശയാദീര്‍ഘദര്‍ശിയുടെ ഈ വലിയ ദര്‍ശനം നമുക്കു ഒരു സാധനപാഠമായി ഇന്നും നില്‍ക്കുന്നു. ദൈവസന്നിധിയിലേക്കു ചെല്ലുമ്പോഴെല്ലാം നമ്മിലേക്കു തിരിഞ്ഞു നോക്കി വന്നു പോയ പിഴവുകളെ കണ്ടറിഞ്ഞു പശ്ചാത്താപത്തിന്റെ കണ്ണുനീരാല്‍ കഴുകി സത്യകുമ്പസാരത്തിലൂടെ വിശുദ്ധിയുടെ പടവുകളിലേക്കു കയറി, കടങ്ങളുടെ മോചനത്തിനും പാപങ്ങളുടെ പരിഹാരത്തിനുമായി നല്‍കപ്പെടുന്ന കര്‍ത്താവിന്റെ തിരുശരീരരക്തങ്ങളാകുന്ന തീക്കട്ട നമ്മുടെ അധരങ്ങളില്‍ സ്വീകരിച്ചു പൂര്‍ണ്ണരക്ഷയിലേക്കു കടക്കുവാന്‍ ഈ ചിന്തകള്‍ പ്രേരകമായി ഭവിക്കട്ടെ.

Comments
Post a Comment