വി.നോമ്പു കാലധ്യാനങ്ങൾ -22
22-മൂന്നാം ശനി
--------------
കർത്താവു ചെയ്ത ഒരു അത്ഭുതമാണു ഇന്നത്തെ ഏവൻഗേലിയോൻ വി.മർക്കോഃ8;1-10 ലെ പ്രതാപാദ്യം.ഏഴപ്പവും കുറെ ചെറുമീനും കൊണ്ടു നാലായിരത്തോളം പുരുഷാരത്തെ തൃപ്തിപ്പെടുത്തിയ സംഭവമാണു അവിടെ വായിക്കുന്നതു.ഇന്നത്തെ മറ്റൊരു ഏവൻഗേലിയോനായ വി.മത്താഃ15;32-39ലും ഈ സംഭവം തന്നെയാണു കാണുന്നതു.അഞ്ചപ്പംകൊണ്ടു അയ്യായിരത്തിൽപരം പുരുഷാരത്തെ തീറ്റി തൃപ്തിപ്പെടുത്തിയ മറ്റൊരു അത്ഭുതം നാലു സുവിശേഷകരും രേഖപ്പെടുത്തിയിരിക്കുന്നു.ഇതു രണ്ടും സമാനങ്ങളായ സംഭവങ്ങൾ ആയതിനാൽ ഒരു സംഭവം തന്നെയാണു എന്നു ചിന്തിക്കുന്നവരുണ്ടു.എന്നാൽ രണ്ടും രണ്ടു സംഭവങ്ങൾ തന്നെയാണു എന്ന അഭിപ്രയമാണു ഭൂരിപക്ഷം വേദപണ്ഡിതന്മാർക്കും ഉള്ളതു.രണ്ടു സംഭവങ്ങളും നടന്ന സ്ഥലങ്ങളും കാലവും വ്യത്യസ്തമാണെന്നതു പോലെതന്നെ ഇവയുടെ ഉള്ളടക്കവുംവ്യത്യാസപ്പെട്ടിരിക്കുന്നു.എന്നതു ശ്രദ്ധേയമാണു.
സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള സംഭവങ്ങളുടെ കാലത്തെക്കുറിച്ചു വ്യക്തമായി ഒന്നും പറഞ്ഞിട്ടില്ല.അവിടെ നിന്നു ലഭിക്കുന്ന ചില സൂചനകളിൽ നിന്നു അതിൻറെ കാലഗണന ചിലപ്പോൾ സാദ്ധ്യമായിയെന്നു വരാം.ഈ രണ്ടു സംഭവങ്ങളും നടന്ന കാലത്തെ കുറിച്ചു ചെറിയ സൂചന ആ വിവരണങ്ങളിൽ കണ്ടെത്താൻ കഴിയുന്നുണ്ടു.അഞ്ചപ്പത്തിൻറെ അത്ഭുതത്തിൽ പുരുഷാരത്തെ ഇരുത്തിയതു പച്ചപ്പുൽപ്പുറത്തായിരുന്നുവെന്നു വി.മത്താഃ14;19,വി.മർക്കോഃ6;39 എന്നിവിടങ്ങളിൽ പറയുന്നു.അതു വസന്തകാലമായിരുന്നു എന്നു ഊഹിക്കാവുന്നതാണു.ഏഴപ്പത്തിൻറെ സംഭവത്തിൻറെ വിവരണത്തിൽ പുരുഷാരത്തെ ഇരുത്തിയതു നിലത്തായിരുന്നുവെന്നു വി.മക്കോഃ8;6,വി.മത്താഃ15;35 എന്നിവിങ്ങളിൽ കാണുന്നു.അതു വേനൽക്കാലത്തിൻറെ സൂചനയാണു നൽകുന്നതു.അഞ്ചപ്പത്തിൻറെ അത്ഭുതം നടന്നു കഴിഞ്ഞു ഏതാണ്ടു ആറുമാസം കഴിഞ്ഞാണു ഈ അത്ഭുതം നടന്നതു എന്നു ഇതിൽനിന്നു നമുക്കു മനസ്സിലാക്കാം.
വി.യോഹന്നാൻസ്നാപകൻറെ ശിരച്ഛേദം നടന്നുകഴിഞ്ഞു യേശുവും ശിഷ്യന്മാരും ഒരു നിർജ്ജന പ്രദേശത്തേക്കു വാങ്ങിപ്പോയപ്പോഴായിരുന്നു അഞ്ചപ്പത്തിന്റെ അത്ഭുതം നടന്നതു.സ്വന്ത ജനമായ യിസ്രായേൽ ജനതയുടെ അടുക്കൽ തന്നെയാണു ഈ അത്ഭുതം കർത്താവു ചെയ്തതു എന്ന സൂചന ഇതിൽനിന്നും ലഭിക്കുന്നു.ഏഴപ്പത്തിന്റെ അത്ഭുതം ദക്കപ്പോലി നാട്ടിൽ പുറജാതികളുടെ ഇടയിലാണു നടക്കുന്നതു.ഈ അത്ഭുതം നടക്കുന്നതിനു മുന്പു കർത്താവു ചെയ്ത അത്ഭുതങ്ങൾ കണ്ടിട്ടു അവിടെയുള്ള ജനം അത്ഭുതപരതന്ത്രരായി യിസ്രായേലിന്റെ ദൈവത്തെ മഹത്വപ്പെടുത്തിയെന്നു രേഖപ്പെടുത്തിയിരിക്കുന്നതും അവിടെ കൂടിയിരുന്നവർ പുറജാതികളായിരുന്നുവെന്നതിനു മതിയായ തെളിവാണു.ശേഷിച്ച കഷണങ്ങൾ ശേഖരിച്ചതിന്റെ എണ്ണവുംഇതു രണ്ടു സംഭവങ്ങളാണെന്നു വ്യക്തമാകുന്നു.അഞ്ചപ്പത്തിന്റെ സംഭവത്തിൽ പന്ത്രണ്ടു കുട്ടയും ഏഴപ്പത്തിൽ ശേഷിച്ചതു ഏഴുവട്ടിയുമെന്നാണു കാണുന്നതു.ജനത്തെ ഭക്ഷണം കഴിപ്പാനായി പറഞ്ഞയക്കണമെന്നു,അഞ്ചപ്പത്തിന്റെ സംഭവത്തിൽ ശിഷ്യന്മാർ കർത്താവിനോടു പറയുമ്പോൾ ഏഴപ്പസംഭവത്തിൽ കർത്താവിനു മനസ്സലിയുന്നതാണു നാം വായിക്കുന്നതു.രണ്ടാം സംഭവത്തിൾ ജനം മൂന്നു ദിവസം കർത്താവിനോടൊപ്പം ആയിരുന്നിട്ടും ശിഷ്യന്മാർ ഒന്നും പറഞ്ഞില്ലായെന്നതും ശ്രദ്ധാർഹമായ ഒന്നാണു.ആദ്യസംഭവത്തിൽ'നിങ്ങൾ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പീൻ'എന്ന കർത്താവു പറഞ്ഞതു അവർ മറന്നിരുന്നില്ല എന്നതാകാം അതിനു കാരണം.ഇതെല്ലാം ഇവ രണ്ടു സംഭവങ്ങളാണു എന്നു പറയുവാൻ മതിയായ കാരണങ്ങളാണു.
ഈ സംഭവത്തിൽ നമ്മുടെ ചിന്തയിലേക്കു ആദ്യം കടന്നു വരുന്നതു കർത്താവിന്റെ മനസ്സലിവാണു.വി.മർക്കോഃ8;2,3 'ഈ പുരുഷാരം ഇപ്പോൾ മൂന്നു നാളായി എന്നോടുകൂടെ പാർക്കുന്നു.അവർക്കു ഭക്ഷിപ്പാൻ ഒന്നും ഇല്ലായ്കകൊണ്ടു എനിക്കു അവരോടു അലിവു ( മനസ്സലിവു എന്നാണു വി.മത്താഃ15;22ൽ) തോന്നുന്നു.ഞാൻ അവരെ പട്ടിണിയായി വിട്ടയച്ചാൽ അവർ വഴിയിൽ തളർന്നു പോകും.അവരിൽ ചിലർ ദൂരത്തുനിന്നു വന്നവരല്ലോ.എന്നു പറഞ്ഞു.'മനുഷ്യരുടെ വേദനകളിൽ,ദുഃഖങ്ങളിൽ,പ്രശ്നങ്ങളിൽ മനസ്സലിയുന്ന,കരുതുന്ന ദൈവസ്നേഹം ഇവിടെ തെളിയുന്നു.അവരുടെ പട്ടിണി മാത്രമല്ല,അവർക്കണ്ടാകാവുന്ന തളർച്ചയും അവൻ അറിയുന്നു.
അഞ്ചപ്പ സംഭവത്തിലെ ശിഷ്യന്മാരുടെ മനസ്സലിവും ഇവിടെ പ്രകടമാകുന്ന കർത്താവിന്റെ മനസ്സലിവുംതാരതമ്യം അർഹിക്കുന്നു.ആദ്യസംഭവത്തിൽ ജനത്തിന്റെ ബുദ്ധിമുട്ടു മനസ്സിലാക്കി അവരെ പറഞ്ഞയയ്ക്കണമെന്നാണു ശിഷ്യന്മാർ ആവശ്യപ്പെട്ടതു.ജനത്തിന്റെ ബുദ്ധിമുട്ടു മനസ്സിലാക്കി അവരോടു മനസ്സലിയുന്നു.അവിടെ തങ്ങൾക്കു ഇതല്ലാതെ ഒന്നും ചെയ്യുവാനില്ലായെന്നു അവർ ചിന്തിക്കുന്നു.നമ്മുടെ മനസ്സലിവും പലപ്പോഴും ഈ തലം വരെ മാത്രമേ എത്താറുള്ളു.നമ്മുടെ ചുറ്റുപാടുമുള്ളവരുടെ കഷടങ്ങളിലും ദുഃഖങ്ങളിലും നമ്മുടെ മനസ്സു അലായാറുണ്ടെങ്കിലും അവിടെ എനിക്കു എന്തുചെയ്യാൻ കഴിയും എന്നു ചിന്തിക്കുന്ന തലത്തിലേക്കു അതു ഉയരാറില്ല.പരി.യാക്കോബുശ്ളീഹാ പറയുന്നു.യാക്കോഃ4;15 'ഒരു സഹോദരനോ സഹോദരിയോ നഗ്നരും അഹോവൃത്തിക്കു വകയില്ലാത്തവരുമായിരിക്കെ നങ്ങളിൽ ഒരത്തൻ അവനോടു സമാധാനത്തോടെ പോയി തീകായുകയും വിശപ്പടക്കുകയും ചെയ്യുവീൻ എന്നു പറയുന്നതല്ലാതെ ദേഹരക്ഷയ്ക്കു ആവശ്യമുള്ളതു കൊടുക്കാതിരുന്നാൽ ഉപകാരം എന്തു?' എന്റെ കൈവശമുള്ളതു എനിക്കു തന്നെ തികയുകയില്ല,പിന്നെ ഈ വലിയ പ്രശ്നം എങ്ങനെ എനിക്കു പരിഹരിക്കാൻ കഴിയും എന്ന ശിഷ്യന്മാരുടെ ചിന്ത തന്നെയാണു നമ്മിൽ ഭുരിപക്ഷത്തിനുമുള്ളതു.എന്നാൽ നാം നിസ്സാരമെന്നു കരുതുന്ന ദൈവം തന്ന കഴിവുകൾ അന്യരുടെ പ്രശ്നപരിഹാരത്തിനു സമർപ്പിക്കുവാൻ തയ്യാറാകുമ്പോൾ ദൈവം അവിടെ അത്ഭുതം പ്രവർത്തിക്കൂം.ദൈവം പ്രവർത്തിക്കുന്നതു നമ്മിലൂടെയാണു എന്ന സത്യം ഇതു വെളിവാക്കുന്നു.
ദൈവത്തിന്റെ മനസ്സലിവിന്റെ പ്രത്യേകത ഇവിടെ നമുക്കു വായിച്ചടുക്കുവാൻ കഴിയുന്നുണ്ടു.ആരിലാണു കർത്താവിന്റെ മനസ്സലിഞ്ഞതു എന്നതാണു ഒന്നാമത്തെ കാര്യം.അവന്റെ അടുക്കലേക്കു കടന്നു ചെന്നവരിലാണു അവനു മനസ്സലിവു തോന്നിയതു.മാത്രമല്ല,മൂന്നു ദിവസം ഭക്ഷണത്തെക്കൂറിച്ചുപോലും ചിന്തിക്കാതെയാണു അവർ അവിടെ ഇരുന്നതു.ഇതു നോമ്പിലെ ഭക്ഷണ വർജ്ജനത്തിലേക്കു നമ്മുടെ ശ്രദ്ധ തിരിച്ചു വിടുന്നു.ഉപവാസവും നോമ്പും ഭക്ഷണം വെടിഞ്ഞു ദൈവത്തിടു അടുത്തിരിക്കുന്ന ദിനങ്ങളാണല്ലോ.അവന്റെ അടുക്കൽ ഇരുന്നു അവന്റെ ഇഷടം ആചരിക്കുന്നവരിലാണു അവനു മനസ്സലിവു തോന്നുന്നതു.വി.നോമ്പും ഉപവാസവും സ്വന്ത ഇഷ്ടങ്ങൾ വെടിഞ്ഞു ദൈവഇഷ്ടം ആചരിക്കുവാൻ ശീലിക്കുകയാണല്ലോ. മൂന്നു ദിവസം ഭക്ഷണത്തെക്കുറിച്ചുള്ള ചിന്തകൾ പോലും വെടിഞ്ഞു അവന്റെ അടുക്കൽ ഇരുന്നവരിലാണു യേശുവിനു മനസ്സലിവു ഉണ്ടായതു.ഇതു നോമ്പിനെ അനുസ്മരിപ്പിക്കുന്നു.ദൈവമുമ്പാകെ നാം ആയിരിക്കുമ്പോൾ ചിലതെല്ലാം വർജ്ജിച്ചേ മതിയാകൂ.മൂന്നു ദിവസമായിട്ടും ഞങ്ങൾക്കു വിശക്കുന്നു,ഞങ്ങൾ പോയി ആഹാരം കഴിച്ചിട്ടു വരാം എന്നിങ്ങനെ ആരും കർത്താവിനോടു പറഞ്ഞില്ല.പിന്നീടു നടന്നതു പോലെ അത്ഭുത ഭക്ഷണം കിട്ടുമെന്ന പ്രതീക്ഷയും അവർക്കുണ്ടായിരുന്നുവെന്നു കരുതുവാനും കഴിയുകയില്ല.സാത്താന്റെ പരീക്ഷകൾക്കുള്ള എല്ലാ സാദ്ധ്യതകളും ഉണ്ടായിരുന്നിട്ടും അവർ പ്രലോഭനത്തിൽ അകപ്പെട്ടില്ല.കാരണം അവർ പ്രലോഭനങ്ങളെ അതിജീവിച്ച കർത്താവിനോടൊപ്പമായിരുന്നു.
വി.നോമ്പിലെ വർജ്ജനങ്ങളോടൊപ്പം ദൈവത്തോടു അടുത്തിരിക്കുകയും ചെയ്യുമ്പോഴാണു പിശാചിനെ പരാജയപ്പെടുത്തുവാനുള്ള ആത്മബലം ലഭിക്കുന്നതു.അവിടെ നാം തളർന്നു പോകുമെന്നു അവനു അറിയാമെന്നതിനാൽ അവൻ നമ്മെ പട്ടിണിയായി വിട്ടയയ്ക്കുകയില്ല.അതു വെറും ശരീരത്തിനു ആവശ്യമായ അപ്പം മാത്രമായിരുന്നില്ല,ആത്മീയ ആഹാരം കൂടെ ആയിരുന്നുവെന്നു വി.യോഹന്നാന്റെ സുവിശേഷം ആറാമദ്ധ്യയത്തിൽ,അഞ്ചപ്പത്തിന്റെ അത്ഭുതത്തിനു ശേഷം വ്യക്തമാക്കിയിരിക്കുന്നു.വി.യോഹഃ 6;27 'നശിച്ചുപോകുന്ന ആഹാരത്തിനായിട്ടല്ല,നിത്യജീവനിലേക്കു നിലനില്ക്കുന്ന ആഹാരത്തിനായിട്ടുതന്നെ പ്രവർത്തിപ്പീൻ.അതു മനുഷ്രപുത്രൻ നിങ്ങൾക്കു തരും.'നിത്യജീവന്റെ ആഹാരമായ പെസഹായിലേക്കുള്ള ഒരുക്കമാണു വി.നോമ്പു എന്ന കാര്യം ഇവിടെ അനുസ്മരിക്കുക.ഏഴപ്പം എടുത്തു സ്തോത്രം ചെയ്തു നുറുക്കി ശിഷ്യന്മാരുടെ പക്കൽ വിളമ്പുവാൻ കൊടുത്തു.അവർ പുരുഷാരത്തിനു വിളമ്പി.(വി.മർക്കോ്8;6)വി.പെസഹായിൽ 'പിന്നെ അപ്പം എടുത്തു വാഴ്ത്തീ നുറുക്കി അവർക്കു കൊടുത്തു .'(വി.ലൂക്കോഃ22;19)എന്ന കർത്താവു പറഞ്ഞ വാക്കുകളും കൂട്ടി വായിക്കുമ്പോൾ അപ്പംകൊണ്ടു തൃപ്തി വരുത്തിയതിന്റെ അർത്ഥതലങ്ങൾ നമ്മുടെ ചിന്തയിൽ വിടരുന്നു. അഞ്ചപ്പംകൊണ്ടു അയ്യായിരത്തിൽപരം പുരുഷാരത്തെ തൃപ്തിപ്പെടുത്തിയതു ദൈവത്തിന്റെ സ്വന്തജനമായ യിസ്രായേലിനെ ആയിരുന്നുവെങ്കിൽ ഏഴപ്പംകൊണ്ടു തൃപ്തിപ്പെടുത്തിയതു പുറജാതികളെയായിരുന്നുവെന്നു നേരത്തെ നാം മനസ്സിലാക്കുകയുണ്ടായല്ലോ.എന്നാൽ ഇവിടെ അതു കുറേക്കൂടെ നമ്മുടെ ശ്രദ്ധ ആകർഷിക്കുന്നു.പെസഹായിൽ അപ്പവീഞ്ഞുകളെ വാഴ്ത്തി തന്റെ തിരുശരീരരക്തങ്ങളാക്കി ശിഷ്യന്മാർക്കു നൽകുമ്പോൾ,അതു സ്വന്തജനത്തിനുവേണ്ടീ മാത്രമായിരുന്നില്ല,സകല ജാതികൾക്കും വേണ്ടി കൂടെയായിരുന്നുവെന്ന വലിയ സത്യം ഈ രണ്ടു അത്ഭുതങ്ങളിൽ കൂടെ കർത്താവു നമ്മെ പഠിപ്പിക്കുന്നു.കർത്താവിന്റെ ജനനസമയത്തു'സർവ്വലോകർക്കും ഉണ്ടാകുവാനുള്ളോരു മഹാസന്തോഷം....'(വി.ലൂക്കോഃ2;10)എന്നു മാലാഖമാർ പാടിയതു ഇവിടെ സാർത്ഥകമാകുന്നു.പെസഹായിൽ അപ്പവീഞ്ഞുകൾ വാഴ്ത്തി ശിഷ്യന്മാർക്കു കൊടുത്തിട്ടു അവരോടു 'ഇതു അനേകർക്കു വേണ്ടി പാപമോചനത്തിനായി ചൊരിയുന്ന പുതിയനിയമത്തിനുള്ള എന്റെ രക്തം'എന്നു പറഞ്ഞതിലെ 'അനേകരിൽ'പുറജാതികളുംപെടുന്നുവെന്ന സത്യം ഇവ കൂട്ടി വായിക്കുമ്പോൾ വെളിവാകുന്നു.ശേഷിച്ച കഷണങ്ങൾ ശേഖരിച്ച പാത്രങ്ങളുടെ സംഖ്യയിലും ഈ സത്യം വായിച്ചെടുക്കുവാൻ കഴിയും.അഞ്ചപ്പത്തിന്റെ സംഭവത്തിൽ 'കുട്ട' എന്നും ഏഴപ്പത്തിന്റെ കാര്യത്തിൽ'വട്ടി'എന്നുമാണു പറഞ്ഞിരിക്കുന്നതു.കുട്ട യഹൂദന്മാർ ഭക്ഷണം കൊണ്ടുപോകുവാൻ ഉപയോഗിക്കുന്ന ഒരു പാത്രമാണു.വട്ടിയാകട്ടെ പുറജാതികൾ ഉപയോഗിച്ചിരുന്ന,ഒരാൾക്കു കയറിയിരിക്കുവാൻ മതിയായ വലിയ വട്ടിതന്നെയാണു.പന്ത്രണ്ടു എന്ന സംഖ്യ യിസ്രായേൽ ഗോത്രങ്ങളെ കാണിക്കുന്നുവെങ്കിൽ ഏഴു പുറജാതികളെ മുഴുവനേയും കുറിക്കുന്നു. ഇന്നത്തെ പഴമവായനയിൽപെടുന്ന പുറഃ16;1-10 നോമ്പിന്റെ പ്രാഗ്രൂപമെന്നു വിശേഷിപ്പിക്കാവുന്ന,മരുഭൂപ്രയാണത്തിൽ മന്നാകൊണ്ടു തന്റെ ജനത്തെ ദൈവം പരാപോഷിപ്പിക്കുന്ന സംഭവമാണു പ്രതിപാദിച്ചിരിക്കുന്നതു.അപ്പംകൊണ്ടു തൃപ്തിപ്പെടുത്തിയ മശിഹാതമ്പുരാന്റെ അത്ഭുതം ഇതിനോടു ചേർത്തു ചിന്തിക്കേണ്ടതാണു.മറ്റൊരു പഴമവായനയിൽ 2.രാജാഃ4;38-44 ൽ മരണത്തിനു കാരണമായി തീർന്ന പായസത്തെ ഏലിശാ പത്ഥ്യമുള്ളതാക്കി തീർത്ത സംഭവമാണു കാണുന്നതു.ഭക്ഷണത്തിലൂടെ കടന്നു വന്ന പാപവും തൽഫലമായുണ്ടായ മരണവും.(ആദ്യ പാപം ഓർക്കുക.)ഭക്ഷണത്തിലൂടെ തന്നെ മാറ്റുന്ന ഈ സംഭവം കർത്താവിന്റെ രക്ഷണ്യ പ്രവൃത്തിയേയും വി.നോമ്പുനേയും സൂചിപ്പിക്കുന്നു.മരണത്തിൽനിന്നു നിത്യജീവനിലേക്കു നയിക്കുന്ന,സാധാരണ അപ്പത്തിൽ നിന്നു കത്തൃശരീരത്തിലേക്കുള്ള പരിണാമം ഇവിടെ നമുക്കു വായിച്ചെടുക്കുവാൻ കഴിയുന്നു
.ഇന്നത്തെ പഴമവായനയിൽ പെടുന്ന ഹോശഃ2;18-35 ഇതിനോടു ബന്ധമുള്ള ചിന്തകൾ ഉണർത്തുന്നു.'ഞാൻ അതിനെ ദേശത്തു വിതയ്ക്കും,കരുണ ലഭിക്കാത്തവളോടു ഞാൻ കരുണ കാണിക്കും,എന്റെ ജനമല്ലാത്തതിനോടു 'നീ എനറെ ജനം എന്നു ഞാൻ പറയും.' പുറജാതികളുടെ ഇടയിൽ ചെയ്ത ഈ അത്ഭുതം ഈ വാക്യത്തോടു ചേർത്തു ധ്യാനിക്കുക.1.പത്രോസു.2;10'മുമ്പെ നിങ്ങൾ എന്റെ ജനമല്ലാത്തവർ,ഇപ്പോഴോ ദൈവത്തിന്റെ ജനം.കരുണ ലഭിക്കാത്തവർ,ഇപ്പോഴോ കരുണ ലഭിച്ചവർ തന്നെ' നാലായിരത്തിൽപരം പുരുഷാരം ഇവിടെ കർത്താവിന്റെ അടുക്കൽ വന്നു മൂന്നു ദിവസം പാർത്തതിന്റെ കാരണം മനസ്സിലാക്കുമ്പോഴാണു നമ്മുടെ ഉത്തരവാദിത്തം വെളിവാകുന്നതു.വി.മർക്കോഃ5;1-20 ഭാഗത്തിൽ ദെക്കപ്പോലീനാട്ടിൽ ഉണ്ടായ വിപ്ളവകരമായ ഒരു മാറ്റം നാം വായിക്കുന്നു.കർത്താവു ഗദര ദേശത്തു ചെല്ലുമ്പോൾ,കല്ലറകളിൽ പാർത്തിരുന്ന ദുരാത്മാവു ബാധിച്ച മനുഷ്യനെ സൗഖ്യമാക്കുന്നു.ആ ദുരാത്മാക്കളെ അവയുടെ അഭ്യർത്ഥന പ്രകാരം അവിടെ മേഞ്ഞുകൊണ്ടിരുന്ന പന്നികളിലേക്കു പോകുവാൻ അനുവദിച്ചതിനാൽ അവയെല്ലാം കടുംതൂക്കത്തോടെ കടലിൽ ചാടിചത്തു.അതിന്റെ ഉടമസ്ഥർ,തങ്ങൾക്കുണ്ടായ നഷ്ടം മൂലം കർത്താവു തങ്ങളുടെ അതിർത്തി വിട്ടു പോകുവാൻ ആവശ്യപ്പെട്ടു.അന്നു കർത്താവിനെ നിരാകരിച്ചവരാണു ഇപ്പോൾ കർത്താവിന്റെ അടുക്കൽ വന്നിരിക്കുന്നതു.അതിനുള്ള കാരണം വി.മർക്കോഃ5;18-20ൽ കാണാം.ജനം യേശുവിനെ തിരസ്കരിച്ചെങ്കിലും സ്വസ്തത പ്രാപിച്ച മനുഷ്യൻ യേശുവിനെ അനുഗമിക്കുവാൻ തയ്യാറാകുന്നു.എന്നാൽ യേശു അവനെ വീട്ടിലേക്കു പറഞ്ഞു വിടുന്നു.'കർത്താവു നിനക്കു ചെയ്തതൊക്കെയും നിന്നോടു കരുണ കാണിച്ചതും പ്രസ്താവിക്ക എന്നു പറഞ്ഞു.അവൻ പോയി യേശു തനിക്കു ചെയ്തതൊക്കെയും ദെക്കപ്പോലി നാട്ടിൽ ഘോഷിച്ചു തുടങ്ങി.കേട്ടവർ ആശ്ചര്യപ്പെടുകയും ചെയ്തു.'കർത്താവു ഇതു മുന്നമേ കണ്ടിരുന്നുവെന്നതാണു സത്യം.യേശുവിൽനിന്നു കരുണയും കൃപയും സൗഖ്യവും പ്രാപിച്ചവനാണു ഇത്രയും ആളുകൾ കർത്താവിന്റെ അടുക്കൽ വന്നു മൂന്നു ദിവസം പാർക്കുവാൻ കാരണം.വി.നോമ്പിലൂടെയൂം ഉപവാസത്തിലൂടെയും നമുക്കു ലഭിക്കുന്ന രുപാന്തരം എങ്ങനെയുള്ള ഉത്തരവാദിത്തമാണു നമുക്കു നൽകുന്നതെന്നു ഗദരദേശത്തെ ഭൂതഗ്രസ്തനും പുരുഷാരവും നമ്മെ ഉദ്ബോധിപ്പിക്കുന്നു.അതു നമ്മുടെ ജീവിതാനുഭവമായി തീരുവാൻ സന്ധ്യ സെദറായിലെ ഈ അപേക്ഷകൾ ദൈവസന്നധിയിൽ സമർപ്പിക്കാം
. സുരക്ഷിതമായ ആട്ടിൻകൂട്ടത്തെ വിട്ടശേഷം കാണാതെപോയ ആടിനെ കണ്ടുപിടിക്കുന്നതിനായി മനുഷ്യപ്രീതിയാൽ ഇറങ്ങിവരികയും അതിനെ കണ്ടുകിട്ടിയപ്പോൾ തന്റെ പരിശുദ്ധ തോളുകളിൽ ഏന്തി തൊഴുത്തിലേക്കു തിരിച്ചു കൊണ്ടുവരിയും അതിനെ സ്നേഹിക്കുന്ന ദൂതസഹസ്രങ്ങളെ വിളിച്ചു അതിനുവേണ്ടി സന്തോഷകരമായ ഉത്സവം നടത്തുകയും ചെയ്ത സ്വർഗീയസൈന്യങ്ങളുടെ ഇടയനായ കർത്താവേ!കരുണയോടെ ഞങ്ങളിൽ തിരുവുള്ളമുണ്ടാകണമേ.ജഡികന്മാരായ ഞങ്ങൾ മനസ്സോടോ മനസ്സുകൂടാതയോ,അറിവോടോ അറിവു കൂടാതെയോ നിന്റെ സന്നിധിയിൽ ചെയ്തു പോയിട്ടുള്ള എല്ലാ പാപങ്ങളേയുംകടങ്ങളേയും ക്ഷമിച്ചു പരിഹരിച്ചു മായിച്ചു കളയേണമേ. ആമ്മീൻ.

Comments
Post a Comment