Posts

Showing posts from November, 2019

വി.കന്യകമറിയം- വി.ദൈവമാതാവു.

വി.കന്യകമറിയം- വി.ദൈവമാതാവു.                      അപ്പോസ്തോലിക സഭകള്‍, പ്രത്യേകിച്ചു പൗരസ്ത്യ ഓര്‍ത്തഡോക്സു സഭകള്‍ മുഴുവനും പരിശുദ്ധ കന്യകമറിയം ദൈവമാതാവാണെന്നു അംഗീകരിക്കുകയും  വി.ദൈവമാതാവിന്റെ മദ്ധ്യസ്ഥതയില്‍ വിശ്വസിക്കുകയും ചെയ്യുന്നു. എന്നാല്‍ പ്രൊട്ടസ്റ്റന്റു സഭകളും നവീകരണ സഭകളും പരിശുദ്ധ കന്യകമറിയത്തെ ദൈവമാതാവായി അംഗീകരിക്കുകയോ വി.മാതാവിന്റെ മദ്ധ്യസ്ഥതയില്‍ വിശ്വസിക്കുകയോ ചെയ്യുന്നില്ല. അതിനു അവര്‍ പല ന്യായങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ടു. അതിന്റെ ന്യായാന്യായങ്ങളെ കുറിച്ചു പിന്നീടു ചിന്തിക്കാം. പരിശുദ്ധകന്യകമറിയത്തെ ദൈവമാതാവായി അംഗീകരിക്കുകയും, മദ്ധ്യസ്ഥതയെ സ്വീകരിക്കുകയും ചെയ്യുന്ന സഭകള്‍ വി.മാതാവിനെ കര്‍ത്താവിനു താഴെ മാത്രമാണു കാണുന്നതു. അതുകൊണ്ടു വി.മാതാവിനെ ആരാധിക്കുകയോ കൃപയും അനുഗ്രഹങ്ങളും യാചിക്കുകയോ ചെയ്യുകയില്ല. ഏകദൈവത്തെ മാത്രമേ ആരാധിക്കുകയുള്ളു. വി.മാതാവും പരിശുദ്ധന്മാരും നമുക്കു വേണ്ടി കര്‍ത്താവിനോടു അപേക്ഷിക്കുവാനാണു ആവശ്യപ്പെടുന്നതു. നാം കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കുന്നതിനോടൊപ്പം അവരും നമുക്കു വേണ്ടി അപേക്...