Posts

Showing posts from 2019

വി.കന്യകമറിയം- വി.ദൈവമാതാവു.

(b) തിങ്കളാഴ്ച നമസ്കാരം .              തിങ്കളാഴ്ച നമസ്കാരം അനുതാപത്തിന്റേതായി വേര്‍തിരിച്ചതാണെങ്കിലും അവിടെയും വി.മാതാവിനെ ഓര്‍ക്കുകയും മദ്ധ്യസ്ഥത യാചിക്കുകയും ചെയ്യുന്നുണ്ടു. സൂത്താറായിലെ വിശ്വാസപ്രമാണം, കുക്കുലിയോന്‍, ഹൂത്തോമോ എന്നിവയും, രാത്രി നാലാം കൗമായിലെ മാവുര്‍ബോ, എനിയോനോ എന്നീ പൊതുവായ പ്രാര്‍ത്ഥനകളും കൂടാതെ ഒന്നാം കൗമായില്‍ കോലോയിലെ നാലു ഗീതങ്ങളും മദ്ധ്യാഹ്ന നമസ്കാരവും വി.മാതാവിനെ ഓര്‍ക്കുന്നതിനായി വേര്‍തിരിച്ചിരിക്കുന്നു.               രാത്രി ഒന്നാം കൗമായില്‍ ,വി.മറിയാമിനെ ഹസ്കിയേല്‍ ദര്‍ശിച്ച രഥമായിട്ടു വാഴ്ത്തിപാടുകയും പ്രാര്‍ത്ഥനയില്‍ ശരണപ്പെടുകയും ചെയ്യുന്നു. അനുഗ്രഹത്തിന്റെ വയലിലെ നല്‍കതിരായ ഭാഗ്യവതിയായ മറിയാം ചക്രങ്ങളോടു കൂടിയ തേരായി തീര്‍ന്നു രക്ഷകനെ ഉദരത്തില്‍ വഹിച്ചതിനാല്‍ ഏറ്റവും ഭാഗ്യവതി ആകുന്നു എന്നു പുകഴ്ത്തുകയും ചെയ്യുന്നു. ബോവൂസായില്‍ മാതാവിന്റെ പ്രാര്‍ത്ഥനയാല്‍ നാഥന്‍ പുണ്യം നല്‍കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. ഭൂമിയിലെ അന്ധകാരം നീക്കുവാനായി സ്വര്‍ഗ്ഗത്തിന്റെ അധിപതി രണ്ടാം സ്വര്‍ഗ്ഗമാകുന്...

വി.കന്യകമറിയം- വി.ദൈവമാതാവു.

വി.കന്യകമറിയം- വി.ദൈവമാതാവു.                      അപ്പോസ്തോലിക സഭകള്‍, പ്രത്യേകിച്ചു പൗരസ്ത്യ ഓര്‍ത്തഡോക്സു സഭകള്‍ മുഴുവനും പരിശുദ്ധ കന്യകമറിയം ദൈവമാതാവാണെന്നു അംഗീകരിക്കുകയും  വി.ദൈവമാതാവിന്റെ മദ്ധ്യസ്ഥതയില്‍ വിശ്വസിക്കുകയും ചെയ്യുന്നു. എന്നാല്‍ പ്രൊട്ടസ്റ്റന്റു സഭകളും നവീകരണ സഭകളും പരിശുദ്ധ കന്യകമറിയത്തെ ദൈവമാതാവായി അംഗീകരിക്കുകയോ വി.മാതാവിന്റെ മദ്ധ്യസ്ഥതയില്‍ വിശ്വസിക്കുകയോ ചെയ്യുന്നില്ല. അതിനു അവര്‍ പല ന്യായങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ടു. അതിന്റെ ന്യായാന്യായങ്ങളെ കുറിച്ചു പിന്നീടു ചിന്തിക്കാം. പരിശുദ്ധകന്യകമറിയത്തെ ദൈവമാതാവായി അംഗീകരിക്കുകയും, മദ്ധ്യസ്ഥതയെ സ്വീകരിക്കുകയും ചെയ്യുന്ന സഭകള്‍ വി.മാതാവിനെ കര്‍ത്താവിനു താഴെ മാത്രമാണു കാണുന്നതു. അതുകൊണ്ടു വി.മാതാവിനെ ആരാധിക്കുകയോ കൃപയും അനുഗ്രഹങ്ങളും യാചിക്കുകയോ ചെയ്യുകയില്ല. ഏകദൈവത്തെ മാത്രമേ ആരാധിക്കുകയുള്ളു. വി.മാതാവും പരിശുദ്ധന്മാരും നമുക്കു വേണ്ടി കര്‍ത്താവിനോടു അപേക്ഷിക്കുവാനാണു ആവശ്യപ്പെടുന്നതു. നാം കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കുന്നതിനോടൊപ്പം അവരും നമുക്കു വേണ്ടി അപേക്...