വി.നോമ്പുകാലധ്യാനങ്ങൾ -31
31-അഞ്ചാം തിങ്കൾ. ----------------- ഇന്നത്തെ ഏവൻഗേലിയോൻ വി.ലൂക്കോഃ4;31-41 ആണു.മൂന്നു സംഭവങ്ങളുടെ സംക്ഷിപ്തമായ വിവരണങ്ങളാണു ഈ ഭാഗത്തു നാം വായിക്കുന്നതു.കർത്താവു തന്റെ പരസ്യശുശ്രൂഷയിൽ ആദ്യം ചെയ്ത അത്ഭുതമായി വി.ലൂക്കോസു രേഖപ്പെടുത്തിയിരിക്കുന്നതു കഫർന്നഹൂമിൽ ശബ്ബത്തുനാളിൽ ദേവാലയത്തിൽ ഉണ്ടായിരുന്ന അശുദ്ധഭൂതം ബാധിച്ച ഒരു മനുഷ്യനെ സൗഖ്യമാക്കിയ സംഭവമാണു.കർത്താവു ഭൂതോപദ്രവമുള്ള പലരേയും സൗഖ്യമാക്കിയ സംഭവങ്ങൾ സുവിശേഷങ്ങളിൽ നമുക്കു വായിക്കുവാൻ കഴിയുന്നുണ്ടു.എന്നാൽ ഈ സംഭവം ദേവാലയത്തിൽ വച്ചായിരുന്നുവെന്നതാണു ഇതിന്റെ പ്രത്യേകത.ഈ ഞായറാഴ്ചത്തെ ഏവൻഗേലിയോൻ ഭാഗമായി നാം ധ്യാനിച്ച കൂനിയെ സൗഖ്യമാക്കിയതും ശബ്ബത്തിൽ ദേവാലയത്തിൽ വച്ചായിരുന്നു.അവിടെ അവൾക്കു സൗഖ്യം ലഭിക്കുവാൻ കാരണമായി ചിന്തിച്ചതു അവൾ മുറയ്ക്കു ദേവാലയ ആരാധനയിൽ സംബന്ധിക്കുന്നവളും,മറ്റു സൗഖ്യം പ്രാപിച്ചവരേക്കാൾ ആദ്ധ്യാത്മിക ചിന്തയുള്ളവളുമായിരുന്നു എന്നതായിരുന്നു.രണ്ടു പേരേയും അപേക്ഷ കൂടാതെ സൗഖ്യം നൽകിയെന്നല്ലാതെ മറ്റൊരു സാമ്യവും കാണുവാൻ കഴിയുന്നില്ല.ഈ മനുഷ്യനെ ആരും ആവശ്യപ്പെടാതെ സൗഖ്യമാക്കിയതിനു കാരണമെന്താണു എന്ന ചോദ്യം ഇവിടെ ...