വി.നോമ്പു കാലധ്യാനങ്ങൾ -22
22-മൂന്നാം ശനി -------------- കർത്താവു ചെയ്ത ഒരു അത്ഭുതമാണു ഇന്നത്തെ ഏവൻഗേലിയോൻ വി.മർക്കോഃ8;1-10 ലെ പ്രതാപാദ്യം.ഏഴപ്പവും കുറെ ചെറുമീനും കൊണ്ടു നാലായിരത്തോളം പുരുഷാരത്തെ തൃപ്തിപ്പെടുത്തിയ സംഭവമാണു അവിടെ വായിക്കുന്നതു.ഇന്നത്തെ മറ്റൊരു ഏവൻഗേലിയോനായ വി.മത്താഃ15;32-39ലും ഈ സംഭവം തന്നെയാണു കാണുന്നതു.അഞ്ചപ്പംകൊണ്ടു അയ്യായിരത്തിൽപരം പുരുഷാരത്തെ തീറ്റി തൃപ്തിപ്പെടുത്തിയ മറ്റൊരു അത്ഭുതം നാലു സുവിശേഷകരും രേഖപ്പെടുത്തിയിരിക്കുന്നു.ഇതു രണ്ടും സമാനങ്ങളായ സംഭവങ്ങൾ ആയതിനാൽ ഒരു സംഭവം തന്നെയാണു എന്നു ചിന്തിക്കുന്നവരുണ്ടു.എന്നാൽ രണ്ടും രണ്ടു സംഭവങ്ങൾ തന്നെയാണു എന്ന അഭിപ്രയമാണു ഭൂരിപക്ഷം വേദപണ്ഡിതന്മാർക്കും ഉള്ളതു.രണ്ടു സംഭവങ്ങളും നടന്ന സ്ഥലങ്ങളും കാലവും വ്യത്യസ്തമാണെന്നതു പോലെതന്നെ ഇവയുടെ ഉള്ളടക്കവുംവ്യത്യാസപ്പെട്ടിരിക്കുന്നു.എന്നതു ശ്രദ്ധേയമാണു. സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള സംഭവങ്ങളുടെ കാലത്തെക്കുറിച്ചു വ്യക്തമായി ഒന്നും പറഞ്ഞിട്ടില്ല.അവിടെ നിന്നു ലഭിക്കുന്ന ചില സൂചനകളിൽ നിന്നു അതിൻറെ കാലഗണന ചിലപ്പോൾ സാദ്ധ്യമായിയെന്നു വരാം.ഈ രണ്ടു സംഭവങ്ങളും നടന്ന കാലത്തെ കുറിച്ച...