വി.നോമ്പുകാലധ്യാനങ്ങള്‍- 1
1.കൊത്തിനെ ഞായര്‍. _______________________ വി.വലിയനോമ്പിലെ ആദ്യത്തെ ഞായറാഴ്ചയാണു കൊത്തിനെ ഞായറാഴ്ച. വി.യോഹഃ 2; 1_11 ആണു ഇന്നത്തെ പ്രധാന ചിന്താവിഷയമായ, വി.കുര്‍ബ്ബാനയിലെ ഏവന്‍ ഗേലിയോന്‍. കാനാവിലെ കല്യാണവിരുന്നില്‍ നമ്മുടെ കര്‍ത്താവു പച്ചവെള്ളത്തെ വീഞ്ഞാക്കി മാറ്റിയ അത്ഭുതമാണു ഇന്നത്തെ ഏവന്‍ഗേലിയോനായി പരിശുദ്ധ പിതാക്കന്മാര്‍ ക്രമപ്പെടുത്തിയിരിക്കുന്നതു. നോമ്പിന്റെ പ്രഥമ ഞായറാഴ്ച, കര്‍ത്താവു ചെയ്ത ആദ്യത്തെ അത്ഭുതം തന്നെ നമ്മുടെ ധ്യാനത്തിനു വിഷയമാക്കിയതിനു ചില പ്രധാന കാരണങ്ങള്‍ കണ്ടെത്തുവാന്‍ കഴിയും. വി.നോമ്പിലെ വായനകളെല്ലാം തന്നെ, പ്രത്യേകിച്ചു ഞായറാഴ്ചകളിലെ വായനകളെല്ലാം വി.നോമ്പു ആചരിക്കുന്നതിലൂടെ നാം നേടേണ്ടതു എന്തെല്ലാമാണെന്നു വ്യക്തമാക്കുന്നവയാണു. ആവിധത്തില്‍ ഈ അത്ഭുതം വി.നോമ്പിന്റെ വലിയ ലക്ഷ്യം എന്താണെന്നു നമ്മോടു സംവദിക്കുന്നു. കാനാവിലെ ഈ അത്ഭുതം വളരെ അധികം ആത്മീയസത്യങ്ങള്‍ പകര്‍ന്നു തരുന്നുണ്ടെങ്കിലും, വി.നോമ്പിനോടു ചേര്‍ന്നു എന്തെല്ലാം ചിന്തകളാണു ഇതില്‍ തെളിയുന്നതു ...