Posts

Showing posts from August, 2019

വചനപരിച്ഛേദം- 75

75- പാപപരിഹാരമാര്‍ഗ്ഗങ്ങള്‍. യെശയ്യാഃ6; 6,7 അപ്പോള്‍ സെറാഫുകളില്‍ ഒരുത്തന്‍ യാഗപീഠത്തില്‍ നിന്നു കൊടില്‍ കൊണ്ടു ഒരു തീക്കനല്‍ എടുത്തു കൈയ്യില്‍ പിടിച്ചുകൊണ്ടു എന്റെ അടുക്കല്‍ പറന്നു വന്നു, അതു എന്റെ വായ്ക്കു തൊടുവിച്ചുഃ ഇതാ, ഇതു നിന്റെ അധരങ്ങളെ തൊട്ടതിനാല്‍ നിന്റെ അകൃത്യം നീങ്ങി നിന്റെ പാപത്തിനു പരിഹാരം വന്നിരിക്കുന്നു എന്നു പറഞ്ഞു.                        വി.കുര്‍ബ്ബാന പരസ്യമായി ആരംഭിക്കുന്നതിനു മുമ്പു നമസ്കാരം പൂര്‍ത്തീകരിച്ചതിനു ശേഷം ആ ദിവസത്തിന്റെ പ്രത്യേകതയോടു ബന്ധമുള്ള പഴയനിയമപുസ്തകങ്ങളില്‍ നിന്നു ചിലഭാഗങ്ങള്‍ നമ്മുടെ ചിന്തയ്ക്കും ധ്യാനത്തിനുമായി വായിക്കാറുണ്ടു. അതില്‍ പഞ്ചഗ്രന്ഥങ്ങള്‍ അനിവാര്യമാണു. അതുപോലെ യെശയ്യാവിന്റെ പുസ്തകവും സാധാരണ വായിക്കുക പതിവാണു. അത്രമാത്രം പ്രാധാന്യമര്‍ഹിക്കുന്ന ഒരു പഴയനിയമ ഗ്രന്ഥമാണു യെശയ്യാവിന്റെ പുസ്തകം. അതു വായിക്കുമ്പോള്‍ ആമുഖമായി ' മഹത്വമുള്ള ഏശയാദീര്‍ഘദര്‍ശിയുടെ പുസ്തകത്തില്‍ നിന്നും' എന്നു പറയുന്നതില്‍ നിന്നു ആ പുസ്തകത്തിനും യെശയ്യാവിനും സഭ നല്‍കുന്ന പ്രാധാന്യം നമുക്കു ഗ്രഹിക്കുവാന...