കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.
കര്‍ത്തൃപ്രാര്‍ത്ഥന. 'കര്‍ത്തൃപ്രാര്‍ത്ഥന' എന്ന തലക്കെട്ടു വി.വേദപുസ്തകത്തിലുള്ളതല്ല. പില്ക്കാലത്തു വേദപണ്ഡിതന്മാര് സൃഷ്ടിച്ച ഒരു പേരാണു . കര്‍ത്താവു പഠിപ്പിച്ച പ്രാര്‍ത്ഥന എന്ന അര്‍ത്ഥത്തിലാണു അതു ഉപയോഗിച്ചിരിക്കുന്നതു. എന്നാല്‍ ആ പദത്തിനു ആ അര്‍ത്ഥം കിട്ടുകയില്ല. കര്‍ത്തൃപ്രാര്‍ത്ഥന അഥവാ Lords preyer എന്നതിനു കര്‍ത്താവിന്റെ പ്രാര്‍ത്ഥന എന്നാണു അര്‍ത്ഥം. യഥാര്‍ത്ഥത്തില്‍ ഇതു ശിഷ്യന്മാരുടെ പ്രാര്ത്ഥനയാണു. ശിഷ്യന്മാര് പ്രാര്‍ത്ഥിക്കുവാനായി കര്‍ത്താവു ചൊല്ലി കൊടുത്തതാണിതു., വി.മത്തായി, വി.ലൂക്കോസു എന്നീ രണ്ടു സുവിശേഷങ്ങളിൽ മാത്രമാണു ഇതു കണ്ടെത്താന്‍ കഴിയുന്നതു.. വി.മത്തായിയില്‍ ഇതു പര്വ്വതപ്രസംഗത്തിലാണു കാണുന്നതു. പര്വ്വതപ്രസംഗത്തിന്റെ സന്ദര്‍ഭമായി വി.മത്തായി രേഖപ്പെടുത്തിയിരിക്കുന്നതു ശ്രദ്ധിച്ചാല്‍ അതു മനസ്സിലാകും. വി.മത്താഃ5;1,2 '' അവന് പുരുഷാരത്തെ കണ്ടാറെ മലമേല്‍ കയറി, അവന്റെ ശിഷ്യന്മാര് അടുക്കല്‍ വന്നു. അവന് തിരുവായ്മൊഴിഞ്ഞു അവരോടു ഉപദേശിച്ചതെന്തെന്നാല്ഃ'' പര്‍വ്വതപ്രസംഗം മ...