20. സര്‍വ്വവുംയേശുനാഥനായ്.......
20. സര്‍വ്വവും യേശുനാഥനായ്........ --------------------------- അന്നു പള്ളയില്‍ ചെന്നപ്പോള്‍ ട്രസ്റ്റി സാധാരണ പോലെ വന്നു വിശേഷങ്ങള്‍ ആരാഞ്ഞു. ഏതാണ്ടു നാല്പത്തിയഞ്ചു വീട്ടുകാര്‍ മാത്രമുള്ള ഒരു കൊച്ചു ഇടവക. അതില്‍ ഉദ്ദേശം 98 ശതമാനം ഭവനങ്ങളും സാമ്പത്തിക ഭദ്രതയുള്ളതാണു.ഒന്നു രണ്ടു ഭവനങ്ങള്‍ മാത്രമാണു ഞെരുക്കം അനുഭവിക്കുന്നവര്‍. എല്ലാവരും പള്ളിക്കാര്യത്തില്‍ താത്പര്യമുള്ളവരാണു. വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതെ പോകുന്ന ഒരു ഇടവക. ഞാന്‍ അവിടെ സേവനം ആരംഭിച്ചിട്ടു ഇതു രണ്ടാം വര്‍ഷമാണു. ഈ സാമ്പത്തിക വര്‍ഷാരംഭത്തില്‍ കൂടിയ പൊതുയോഗം തെരഞ്ഞെടുത്തതാണു ഈ ട്രസ്റ്റി. ഒരു റിട്ടയേര്‍ഡു ഹൈസ്ക്കുള്‍ അദ്ധ്യാപകനാണു അദ്ദേഹം. അതിന്റെ ഒരു ബഹുമാനം ഞാന്‍ നല്‍കുന്നുമുണ്ടു. അദ്ദേഹം തുടര്‍ന്നു പറഞ്ഞുഃ അച്ചാ, നമ്മുടെ കുരിശും തൊട്ടിയുടെ പണി അടുത്തതിന്റെ പിന്നത്തെ തിങ്കളാഴ്ച ആരംഭിക്കാം എന്നാണു ആഗ്രഹിക്കുന്നതു. അച്ചന്‍ വന്നു കല്ലിട്ടു അതു ആരംഭിക്കണം. തിരുമേനിമാരൊന്നും വേണ്ടെന്നാണു പലരു...