Posts

14. പടികളിറങ്ങുമ്പോള്‍.

 14. പടികളിറങ്ങുമ്പോള്‍. ---------------------------------------                  മൂന്നു വര്‍ഷത്തെ സേവനം അവസാനിപ്പിച്ചു ഈ ദേവാലയത്തിന്റെ പടികളിറങ്ങുകയാണു. അല്പം ഭയപ്പാടൊടെയാണു ഇവിടേക്കു സേവനത്തിനായി കടന്നു വന്നതു.                    ഭദ്രാസന മെത്രാപ്പോലീത്താ തിരുമേനി, സാധാരണമല്ലാത്ത വിധത്തില്‍ എന്നെ അരമനയിലേക്കു വിളിച്ചു ഇവിടേക്കുള്ള സ്ഥലം മാറ്റകല്പന നേരിട്ടു തരികയായിരുന്നു. കല്പന തന്നിട്ടു അഭിവന്ദ്യ തിരുമേനി പറഞ്ഞുഃ അച്ചാ,അല്പം പ്രശ്നമുള്ള ഇടവകയാണെന്നു അറിയാമല്ലോ. വളരെയധികം പ്രാര്‍ത്ഥനയും ദൈവാശ്രയവും ശ്രദ്ധയും ഇവിടെ ആവശ്യമാണു. 65 വീട്ടുകാരു മാത്രമുള്ള ഒരു കൊച്ചു ഇടവകയാണെങ്കിലും ശക്തമായ രണ്ടു ഗ്രൂപ്പാണു അവര്‍. അവിടെ ചെല്ലുന്ന അച്ചന്മാരെ അവര്‍ എങ്ങനെയെങ്കിലും ഒരു ഗ്രൂപ്പിലാക്കും. അവിടെയുള്ള പ്രശ്നത്തെ കുറിച്ചു എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍, അതു ഏതെങ്കിലും ഗ്രൂപ്പിനെ പിന്താങ്ങുന്നതായി അവര്‍ തന്നെ വ്യാഖ്യാനിച്ചു ആ ഗ്രൂപ്പില്‍ ആക്കി കളയും. പിന്നെ അവിടെ പിടിച്ചു നില്‍ക്കുവാന്‍ കഴിയാതെ അച്ചന്...

13. ഒരു പിന്മാറ്റത്തിന്റെ കഥ.

 13. ഒരു പിന്മാറ്റത്തിന്റെ കഥ. -------------------------------------------                  ഇടവക സേവനത്തിന്റെ രണ്ടാം വര്‍ഷമാണു. ഈ വര്‍ഷത്തെ ഭവനസന്ദര്‍ശനം ഇന്നു രാവിലെയാണു ആരംഭിച്ചതു. വെറുതെയുള്ള ഒരു സന്ദര്‍ശനം അല്ല. കാതോലിക്കാദിന കവര്‍ പിരിക്കുവാനുള്ള സന്ദര്‍ശനമാണു. ഇനിയും ഒരു ഭവനസന്ദര്‍ശനം കൂടെയുണ്ടു. അതാകട്ടെ അഞ്ചാറു മാസം കഴിഞ്ഞാണു നടക്കുക. അതും ഇതു പോലെ ഒരു പിരിവാണു. അതാകട്ടെ വഞ്ചികളക്ഷനാണു. അതില്‍ നിന്നു കിട്ടുന്ന തുക സാധുസംരക്ഷണത്തിനാണു. ഈ പള്ളിയില്‍ ചാര്‍ജ്ജെടുത്തപ്പോള്‍ തന്നെ അവിടുത്തെ പ്രവര്‍ത്തനത്തെ കുറിച്ചു ചോദിച്ചു മനസ്സിലാക്കിയിരുന്നു. അതിനു മുമ്പു സേവനം അനുഷ്ഠിച്ച അച്ചനാണു കാതോലിക്കാദിനപ്പിരിവു ഈ വിധത്തിലാക്കിയതു. ആദ്യം കേട്ടപ്പോള്‍ അതുവേണോയെന്നു സംശയം തോന്നി. എന്നാല്‍ ഭവനസന്ദര്‍ശനം കഴിഞ്ഞപ്പോള്‍ എന്റെ അഭിപ്രായത്തിനു മാറ്റമുണ്ടായി. കാരണം ആളുകളുടെ സഹകരണം പ്രോത്സാഹജനകമായിരുന്നു. ഇങ്ങനെയെങ്കിലും ആണ്ടിലൊരിക്കല്‍ അച്ചന്‍ ഞങ്ങളുടെ വീട്ടില്‍ വന്നു ഒന്നു പ്രാര്‍ത്ഥിക്കുമല്ലോ എന്നു പലരും പറയുന്നതു കേട്ടപ്പോള്‍ ഞാന്‍ ഇളിഭ്യനായി. അതുകൊ...

വി.നോമ്പുകാലധ്യാനങ്ങള്‍- 1

1.കൊത്തിനെ ഞായര്‍. _______________________                 വി.വലിയനോമ്പിലെ ആദ്യത്തെ ഞായറാഴ്ചയാണു കൊത്തിനെ ഞായറാഴ്ച. വി.യോഹഃ 2; 1_11 ആണു ഇന്നത്തെ പ്രധാന ചിന്താവിഷയമായ, വി.കുര്‍ബ്ബാനയിലെ ഏവന്‍ ഗേലിയോന്‍. കാനാവിലെ കല്യാണവിരുന്നില്‍ നമ്മുടെ കര്‍ത്താവു പച്ചവെള്ളത്തെ വീഞ്ഞാക്കി മാറ്റിയ അത്ഭുതമാണു ഇന്നത്തെ ഏവന്‍ഗേലിയോനായി പരിശുദ്ധ പിതാക്കന്മാര്‍ ക്രമപ്പെടുത്തിയിരിക്കുന്നതു. നോമ്പിന്റെ പ്രഥമ ഞായറാഴ്ച, കര്‍ത്താവു ചെയ്ത ആദ്യത്തെ അത്ഭുതം തന്നെ നമ്മുടെ ധ്യാനത്തിനു വിഷയമാക്കിയതിനു ചില പ്രധാന കാരണങ്ങള്‍ കണ്ടെത്തുവാന്‍ കഴിയും. വി.നോമ്പിലെ വായനകളെല്ലാം തന്നെ, പ്രത്യേകിച്ചു ഞായറാഴ്ചകളിലെ വായനകളെല്ലാം വി.നോമ്പു ആചരിക്കുന്നതിലൂടെ നാം നേടേണ്ടതു എന്തെല്ലാമാണെന്നു വ്യക്തമാക്കുന്നവയാണു. ആവിധത്തില്‍ ഈ അത്ഭുതം വി.നോമ്പിന്റെ വലിയ ലക്ഷ്യം എന്താണെന്നു നമ്മോടു സംവദിക്കുന്നു.                  കാനാവിലെ ഈ അത്ഭുതം വളരെ അധികം ആത്മീയസത്യങ്ങള്‍ പകര്‍ന്നു തരുന്നുണ്ടെങ്കിലും, വി.നോമ്പിനോടു ചേര്‍ന്നു എന്തെല്ലാം ചിന്തകളാണു ഇതില്‍ തെളിയുന്നതു ...

ഏവന്‍ഗേലിയോന്യചിന്തകള്‍.

1.കൂദോശീത്തോ.                   വി.സഭയുടെ ആരാധനാവര്‍ഷം ആരംഭിക്കുന്നതു കൂദോശീത്തോ ഞായറാഴ്ചയിലാണു. ആരാധനാവര്‍ഷത്തെ ഏഴുകാലങ്ങളായി  വിഭജിച്ചിരിക്കുന്നു എന്നു പലരും പറയുന്നുണ്ടെങ്കിലും മലങ്കര ഓര്‍ത്തഡോക്സു സഭയുടെ ഔദ്യോഗിക അറിയിപ്പുകളില്‍ ആറു കാലങ്ങളായിട്ടാണു കാണുന്നതു. സഭ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന വി.കുര്‍ബ്ബാനക്രമത്തില്‍ ആറു കാലങ്ങളായിട്ടാണു തിരിച്ചിരിക്കുന്നതു എന്നും അതു ഏതൊക്കെയാണു എന്നും കാണാന്‍ കഴിയുന്നു. ഏഴുകാലങ്ങളായിട്ടാണു തിരിച്ചിരിക്കുന്നതു എന്നു അഭിപ്രായപ്പെടുന്നവര്‍ ആദ്യത്തെ അഞ്ചു കാലങ്ങള്‍ അതേപോലെ സ്വീകരിക്കുന്നു. പിന്നെയുള്ളതിലാണു വ്യത്യാസം. ആറാമത്തെ കാലം തേജസ്കരണകാലവും ഏഴാമത്തേതു ശ്ളീഹാകാലവുമായിട്ടാണു അവര്‍ കാണുന്നതു. മറുരൂപ പെരുന്നളിനു ശേഷമുള്ള കാലത്തെയാണു അവര്‍ ഉദ്ദേശിക്കുന്നതു. ഈ തേജസ്കരണകാലത്തില്‍ മൂന്നുനാലു ഞായറാഴ്ചകള്‍ മാത്രമാണു ഉള്‍പ്പെടുന്നതു എന്നതും ശ്ളീഹന്മാരുടെ ഓര്‍മ്മദിനം കാലഗണനയില്‍ പെടുത്തിയതും ഇതിന്റെ വിശ്വാസ്യതയില്‍ സംശയം ഉളവാക്കാവുന്നതാണു. സഭയുടെ ഔദ്യോഗിക കണക്കില്‍ ആറാം കാലം സ്ളീബാ പെരുന്നാളോടു കൂടിയാണു ...

വേദകഥകള്‍. 15.സ്വീകാര്യബലി.

15. സ്വീകാര്യബലി.                 ഓടിയും നടന്നും തളര്‍ന്നു. ഇത്രയും ദൂരം ആയുസ്സില്‍ ആദ്യമായിട്ടാണു സഞ്ചരിച്ചതു. അതും കാല്‍നടയായി. കൊട്ടാരത്തിലെ സുഖസൗകര്യങ്ങളില്‍ വളര്‍ന്നതു കൊണ്ടു മോശെയ്ക്കു അതിന്റെ ആവശ്യമുണ്ടായിട്ടില്ല. മണിക്കൂറുകള്‍ പിന്നിട്ടിരിക്കുന്നു. ഇടയ്ക്കു ദാഹിച്ചെങ്കിലും ഭയം പലായനത്തിനു പ്രേരിപ്പിച്ചു. മിസ്രയീം അതിര്‍ത്തി പിന്നിട്ടതിനാല്‍ വലിയ ഭയത്തിനു കാര്യമില്ല. എങ്കിലും ഭയം വിട്ടുമാറിയിട്ടില്ല. അതാ അവിടെയൊരു നീരുറവ. ആര്‍ത്തിയോടെ അതില്‍ നിന്നു ദാഹം തീരെ വെള്ളം കുടിച്ചു.                   ഇരുട്ടു വ്യാപിച്ചു തുടങ്ങി. മോശെയുടെ മനസ്സിലും. ഇരുട്ടില്‍  ആരും തന്നെ കാണുകയില്ല എന്ന ചിന്ത ആശ്വാസം പകര്‍ന്നുവെങ്കിലും. ഭാവിയെക്കുറിച്ചുള്ള ചിന്ത ഭയവും ദുഃഖവും ആകുലവും വര്‍ദ്ധിപ്പിച്ചു.                   അതാ അടുത്തു ഒരു ചെറിയ ഗുഹ. രാത്രിയില്‍ അവിടെ കഴിയാമെന്നു കരുതി അതില്‍ കയറി കിടന്നു. വെറും തറയില്‍. സുഖസമൃദ്ധമായ മെത്തയില്‍ കിടന്ന മോശെയ്ക്കു ഇതു അരോ...

12.ഒരു പരീക്ഷ.

12. ഒരു പരീക്ഷ.             രണ്ടു അപരിചിതര്‍ എന്നെ കാണുവാന്‍ വന്നു.സ്വീകരിച്ചു ഇരുത്തി. ഒരു ചെറുപ്പക്കാരനും ഒരുമദ്ധ്യവയസ്കനും. മനഃക്ളേശതരംഗങ്ങള്‍ അലയടിക്കുന്ന മുഖഭാവം.                  'മനസ്സിലായില്ല?'                    ഞങ്ങള്‍ അല്പം അകലെ നിന്നു വരികയാണു.' അവരില്‍ ഒരാള്‍ പറഞ്ഞു.                    'ഞങ്ങളുടെ സഹോദരി പറഞ്ഞാണു ഞങ്ങള്‍ അച്ചനെക്കുറിച്ചു അറിഞ്ഞതു. അച്ചന്‍ ഞങ്ങളെ സഹായിക്കണം.'                       എന്തു സഹായം? ഞാന്‍ ചോദിച്ചു.                      'അച്ചന്‍ ഞങ്ങളുടെ കൂടെ വീട്ടില്‍ വരെ ഒന്നു വരണം.'                      'എന്തിനു? എനിക്കു ഒന്നും മനസ്സിലാകുന്നില്ല. എന്താണെന്നു വച്ചാല്‍ തെളിച്ചു പറ.'        ...

11. ഒരു യാത്രാമൊഴി.

11. ഒരു യാത്രാമൊഴി.            പത്രത്തില്‍ കണ്ട വാര്‍ത്തയും പടവും ശരിക്കും എന്നെ ഞെട്ടിച്ചു. ഒരു അജ്ഞാത മൃതദേഹം. കോട്ടയം റയില്‍വേഫ്ളാറ്റുഫോമില്‍. ഉദ്ദേശം 65 വയസ്സു. തലമുടിയും ദീക്ഷയും വളര്‍ത്തിയിരിക്കുന്നു. മുഷിഞ്ഞ വേഷം. രാവിലെ മുതല്‍ ഇവിടെ അലഞ്ഞു നടക്കുന്നതു കണ്ടവര്‍ ഉണ്ടു.             ഇന്നലെ രാവിലെ ട്രയിനില്‍ വച്ചു പരിചയപ്പെട്ട മനുഷ്യന്‍ തന്നെ. കോട്ടയത്തു പോകുവാന്‍ ഞാന്‍ രാവിലത്തെ പരശുറാം എക്സ്പ്രസിനു കേറിയതാണു. ഭാഗ്യത്തിനു ഒരു സീറ്റു കിട്ടി. യാത്രാവേളയില്‍ കൂടെ സഞ്ചരിക്കുന്നവരെ പരിചയപ്പെടുന്നതു ഇപ്പോള്‍ ഒരു ശീലമായി തീര്‍ന്നിരിക്കുന്നു. പള്ളിയില്‍ ഞായറാഴ്ച പ്രസംഗിക്കുവാന്‍ വിഷയം വേണമല്ലോ. ഒരു വര്‍ഷം കഴിഞ്ഞാല്‍ പിന്നെ ഏവന്‍ഗേലിയോനെ കുറിച്ചു എന്തു പറയാന്‍. പറയാതിരിക്കുവാന്‍ കഴിയുകയുമില്ല. 'പരിശുദ്ധന്മാരെ എന്ന ഗീതം ചൊല്ലിത്തുടങ്ങുമ്പോള്‍ പലരും ഇരുന്നു കഴിഞ്ഞിരിക്കും.പ്രസംഗം അവര്‍ക്കു അനിവാര്യമാണു. കേള്‍ക്കുവാനുള്ള താല്പര്യം മാത്രമല്ല. ഇടയ്ക്കു ഒരു വിശ്രമം. ഒത്താല്‍ ഒന്നു കണ്ണുമടയ്ക്കാം.          ...