Posts

ഏവന്‍ഗേലിയോന്യചിന്തകള്‍.

1.കൂദോശീത്തോ.                   വി.സഭയുടെ ആരാധനാവര്‍ഷം ആരംഭിക്കുന്നതു കൂദോശീത്തോ ഞായറാഴ്ചയിലാണു. ആരാധനാവര്‍ഷത്തെ ഏഴുകാലങ്ങളായി  വിഭജിച്ചിരിക്കുന്നു എന്നു പലരും പറയുന്നുണ്ടെങ്കിലും മലങ്കര ഓര്‍ത്തഡോക്സു സഭയുടെ ഔദ്യോഗിക അറിയിപ്പുകളില്‍ ആറു കാലങ്ങളായിട്ടാണു കാണുന്നതു. സഭ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന വി.കുര്‍ബ്ബാനക്രമത്തില്‍ ആറു കാലങ്ങളായിട്ടാണു തിരിച്ചിരിക്കുന്നതു എന്നും അതു ഏതൊക്കെയാണു എന്നും കാണാന്‍ കഴിയുന്നു. ഏഴുകാലങ്ങളായിട്ടാണു തിരിച്ചിരിക്കുന്നതു എന്നു അഭിപ്രായപ്പെടുന്നവര്‍ ആദ്യത്തെ അഞ്ചു കാലങ്ങള്‍ അതേപോലെ സ്വീകരിക്കുന്നു. പിന്നെയുള്ളതിലാണു വ്യത്യാസം. ആറാമത്തെ കാലം തേജസ്കരണകാലവും ഏഴാമത്തേതു ശ്ളീഹാകാലവുമായിട്ടാണു അവര്‍ കാണുന്നതു. മറുരൂപ പെരുന്നളിനു ശേഷമുള്ള കാലത്തെയാണു അവര്‍ ഉദ്ദേശിക്കുന്നതു. ഈ തേജസ്കരണകാലത്തില്‍ മൂന്നുനാലു ഞായറാഴ്ചകള്‍ മാത്രമാണു ഉള്‍പ്പെടുന്നതു എന്നതും ശ്ളീഹന്മാരുടെ ഓര്‍മ്മദിനം കാലഗണനയില്‍ പെടുത്തിയതും ഇതിന്റെ വിശ്വാസ്യതയില്‍ സംശയം ഉളവാക്കാവുന്നതാണു. സഭയുടെ ഔദ്യോഗിക കണക്കില്‍ ആറാം കാലം സ്ളീബാ പെരുന്നാളോടു കൂടിയാണു ...

വേദകഥകള്‍. 15.സ്വീകാര്യബലി.

15. സ്വീകാര്യബലി.                 ഓടിയും നടന്നും തളര്‍ന്നു. ഇത്രയും ദൂരം ആയുസ്സില്‍ ആദ്യമായിട്ടാണു സഞ്ചരിച്ചതു. അതും കാല്‍നടയായി. കൊട്ടാരത്തിലെ സുഖസൗകര്യങ്ങളില്‍ വളര്‍ന്നതു കൊണ്ടു മോശെയ്ക്കു അതിന്റെ ആവശ്യമുണ്ടായിട്ടില്ല. മണിക്കൂറുകള്‍ പിന്നിട്ടിരിക്കുന്നു. ഇടയ്ക്കു ദാഹിച്ചെങ്കിലും ഭയം പലായനത്തിനു പ്രേരിപ്പിച്ചു. മിസ്രയീം അതിര്‍ത്തി പിന്നിട്ടതിനാല്‍ വലിയ ഭയത്തിനു കാര്യമില്ല. എങ്കിലും ഭയം വിട്ടുമാറിയിട്ടില്ല. അതാ അവിടെയൊരു നീരുറവ. ആര്‍ത്തിയോടെ അതില്‍ നിന്നു ദാഹം തീരെ വെള്ളം കുടിച്ചു.                   ഇരുട്ടു വ്യാപിച്ചു തുടങ്ങി. മോശെയുടെ മനസ്സിലും. ഇരുട്ടില്‍  ആരും തന്നെ കാണുകയില്ല എന്ന ചിന്ത ആശ്വാസം പകര്‍ന്നുവെങ്കിലും. ഭാവിയെക്കുറിച്ചുള്ള ചിന്ത ഭയവും ദുഃഖവും ആകുലവും വര്‍ദ്ധിപ്പിച്ചു.                   അതാ അടുത്തു ഒരു ചെറിയ ഗുഹ. രാത്രിയില്‍ അവിടെ കഴിയാമെന്നു കരുതി അതില്‍ കയറി കിടന്നു. വെറും തറയില്‍. സുഖസമൃദ്ധമായ മെത്തയില്‍ കിടന്ന മോശെയ്ക്കു ഇതു അരോ...

12.ഒരു പരീക്ഷ.

12. ഒരു പരീക്ഷ.             രണ്ടു അപരിചിതര്‍ എന്നെ കാണുവാന്‍ വന്നു.സ്വീകരിച്ചു ഇരുത്തി. ഒരു ചെറുപ്പക്കാരനും ഒരുമദ്ധ്യവയസ്കനും. മനഃക്ളേശതരംഗങ്ങള്‍ അലയടിക്കുന്ന മുഖഭാവം.                  'മനസ്സിലായില്ല?'                    ഞങ്ങള്‍ അല്പം അകലെ നിന്നു വരികയാണു.' അവരില്‍ ഒരാള്‍ പറഞ്ഞു.                    'ഞങ്ങളുടെ സഹോദരി പറഞ്ഞാണു ഞങ്ങള്‍ അച്ചനെക്കുറിച്ചു അറിഞ്ഞതു. അച്ചന്‍ ഞങ്ങളെ സഹായിക്കണം.'                       എന്തു സഹായം? ഞാന്‍ ചോദിച്ചു.                      'അച്ചന്‍ ഞങ്ങളുടെ കൂടെ വീട്ടില്‍ വരെ ഒന്നു വരണം.'                      'എന്തിനു? എനിക്കു ഒന്നും മനസ്സിലാകുന്നില്ല. എന്താണെന്നു വച്ചാല്‍ തെളിച്ചു പറ.'        ...

11. ഒരു യാത്രാമൊഴി.

11. ഒരു യാത്രാമൊഴി.            പത്രത്തില്‍ കണ്ട വാര്‍ത്തയും പടവും ശരിക്കും എന്നെ ഞെട്ടിച്ചു. ഒരു അജ്ഞാത മൃതദേഹം. കോട്ടയം റയില്‍വേഫ്ളാറ്റുഫോമില്‍. ഉദ്ദേശം 65 വയസ്സു. തലമുടിയും ദീക്ഷയും വളര്‍ത്തിയിരിക്കുന്നു. മുഷിഞ്ഞ വേഷം. രാവിലെ മുതല്‍ ഇവിടെ അലഞ്ഞു നടക്കുന്നതു കണ്ടവര്‍ ഉണ്ടു.             ഇന്നലെ രാവിലെ ട്രയിനില്‍ വച്ചു പരിചയപ്പെട്ട മനുഷ്യന്‍ തന്നെ. കോട്ടയത്തു പോകുവാന്‍ ഞാന്‍ രാവിലത്തെ പരശുറാം എക്സ്പ്രസിനു കേറിയതാണു. ഭാഗ്യത്തിനു ഒരു സീറ്റു കിട്ടി. യാത്രാവേളയില്‍ കൂടെ സഞ്ചരിക്കുന്നവരെ പരിചയപ്പെടുന്നതു ഇപ്പോള്‍ ഒരു ശീലമായി തീര്‍ന്നിരിക്കുന്നു. പള്ളിയില്‍ ഞായറാഴ്ച പ്രസംഗിക്കുവാന്‍ വിഷയം വേണമല്ലോ. ഒരു വര്‍ഷം കഴിഞ്ഞാല്‍ പിന്നെ ഏവന്‍ഗേലിയോനെ കുറിച്ചു എന്തു പറയാന്‍. പറയാതിരിക്കുവാന്‍ കഴിയുകയുമില്ല. 'പരിശുദ്ധന്മാരെ എന്ന ഗീതം ചൊല്ലിത്തുടങ്ങുമ്പോള്‍ പലരും ഇരുന്നു കഴിഞ്ഞിരിക്കും.പ്രസംഗം അവര്‍ക്കു അനിവാര്യമാണു. കേള്‍ക്കുവാനുള്ള താല്പര്യം മാത്രമല്ല. ഇടയ്ക്കു ഒരു വിശ്രമം. ഒത്താല്‍ ഒന്നു കണ്ണുമടയ്ക്കാം.          ...

10. ദൈവത്തിന്റെ വഴികള്‍ .

10. ദൈവത്തിന്റെ വഴികള്‍.                     വി.വിവാഹകൂദാശയുടെ സമയത്തു പലപ്പോഴും മണവാട്ടിയെ ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കുരിശുവരയ്ക്കുന്നതു അല്പം മടിയോടു കൂടിയാണെന്നു തോന്നി. വധു പെന്തിക്കോസ്തു വിശ്വസിയാണല്ലോ.                        ബാബു നല്ല ഒരു ചെറുപ്പക്കാരനാണു. വി.മദ്ബഹായിലെ ശുശ്രൂഷക്കാരുടെ കൂട്ടത്തില്‍ ഇവനും ഉണ്ടായിരുന്നു. പ്രണയവിവാഹമാണെന്നു നേരത്തെ അറിഞ്ഞതാണു.                           ഒരുകാര്യത്തില്‍ അവനെ സമ്മതിക്കണം. അവളുടെ കൂടെ അങ്ങോട്ടു പോയില്ലല്ലോ. ഇനിയും തട്ടിക്കൊണ്ടു പോകാതിരുന്നാല്‍ മതിയായിരുന്നു.                           വധുവിന്റെ മുഖത്തേക്കു ഒന്നു കൂടെ നോക്കി. പരിചയമുള്ള മുഖം.                           വി.വിവാഹകൂദാശ കഴിഞ്ഞു. വധൂവരന്മാര്‍ റജിസ്റ...

9. വേദവാക്യങ്ങള്‍ ആദായമാവാന്‍.

9. വേദവാക്യങ്ങള്‍ ആദായമാവാന്‍...                വഴിയരികിൽ ഒരു ആൾക്കൂട്ടം. ബൈക്കു നിറുത്തി ഇറങ്ങിച്ചെന്നു. അപകടം ആയിരിക്കും. ഒരാൾചുരുണ്ടു കൂടി ഓടയിൽ കിടക്കുന്നു. മൂന്നുനാലു ചെറുപ്പക്കാർ അടുത്ത നില്പുണ്ടു. പരിചയമുള്ള മുഖങ്ങൾ.                'എന്തു പറ്റി?' ഞാൻ ചോദിച്ചു.                 'വെള്ളമാ' ഒരു ചെറുപ്പക്കാരൻ.                'ആരാ?'                'അറിയില്ല. ഒരു ഉപദേശിയുടെ ലക്ഷണമുണ്ടു. ഒരു വേദപുസ്തകം അരികിൽ കിടപ്പുണ്ടു.' അല്പം പരിഹാസച്ചുവയോടെ ഒരാൾ പറഞ്ഞു.               'എന്തെങ്കിലും ചെയ്യണ്ടെ?' നല്ലശമര്യാകാരനിലെ പുരോഹിതനാകരുതുഎന്നു കരുതി ചോദിച്ചു.               'എന്തു ചെയ്യാനാ അച്ചാ, ഉപദേശിതന്നെ ഇങ്ങനെയായാൽ. കർത്താവെന്തെങ്കിലും ചെയ്യട്ടെ.' പരിഹാസത്തോടെ അവർ കൈയ്യൊഴിയാൻ ശ്രമിച്ചു.   ...

8. തകര്‍ന്ന സ്വപ്നങ്ങള്‍.

8. തകര്‍ന്ന സ്വപ്നങ്ങള്‍.               കണ്‍വന്‍ഷന്‍ കഴിഞ്ഞു സ്റ്റേജില്‍ നിന്നുമിറങ്ങി. കറുത്തകുപ്പായം മാറുന്നതിനു മുമ്പു വളരെപ്പേര്‍ പരിചയപ്പെടുവാനായി വന്നു. ആ പള്ളിയില്‍ ആദ്യമായിട്ടാണു പ്രസംഗിക്കുന്നതു. പലരും പ്രസംഗത്തെ കുറിച്ചു നല്ല അഭിപ്രായം പറഞ്ഞു കേട്ടപ്പോള്‍ ദൈവത്തിനു മനസ്സില്‍ സ്തുതി അര്‍പ്പിച്ചു.                അന്നത്തെ പ്രസംഗത്തെ കുറിച്ചു എനിക്കും ഒരു മതിപ്പു തോന്നിയിരുന്നു. ചിലപ്പോള്‍ മാത്രം ലഭിക്കുന്ന ഒരു അനുഭൂതി. പരിശുദ്ധാത്മവ്യാപാരമാണു അതിന്റെ കാരണം. കേള്‍വിക്കാരുടെ പ്രതികരണവും സന്തോഷപ്രദമായിരുന്നു.                കുശലാന്വേഷണങ്ങള്‍. ചോദ്യങ്ങള്‍. മറുപടികള്‍. പരിചയപ്പെടുത്തലുകള്‍. അങ്ങനെ നീണ്ടു പോയി. രാത്രിയില്‍ തന്നെ തിരികെ പോരണമെന്നതിനാല്‍ അല്പം തിടുക്കം കാട്ടി. പലരും പിരിഞ്ഞു പോയി.                 അല്പം മാറി ഒരു മദ്ധ്യവയസ്ക. ദുഃഖം തളം കെട്ടിനില്ക്കുന്ന മുഖം. ആരും കൂട്ടിനില്ലാതെ. കണ്ടു മറന്നതു പോലെയുള്ള മുഖം. അ...