Posts

4. ഇതാ പുതുതായി തീര്‍ന്നിരിക്കുന്നു.

4. ഇതാ പുതുതായി തീര്‍ന്നിരിക്കുന്നു.                  ജോസിനെ മുറിയിലേക്കു മാറ്റിയെന്നു അറിഞ്ഞാണു ഞാന്‍ ചെന്നതു. ആശുപത്രിമുറിയിലേക്കു പ്രവേശിച്ചപ്പോള്‍ തന്നെ എന്തോ ഒരു പ്രത്യേകത അനുഭവപ്പെട്ടു. നേരത്തെ ചെന്നപ്പോള്‍ ദുഃഖ ഭാവവുമായിരുന്നു എല്ലാവരുടെയും മുഖത്തു പ്രതിഫലിച്ചിരുന്നതു. ഇന്നു എല്ലാവരും പ്രസന്നവദനരായിരിക്കുന്നു. ജോസിനു ബോധം തിരിച്ചു കിട്ടിയതിന്റെ സന്തോഷമായിരിക്കും.               'എന്തു പറ്റി? എല്ലാവരും വലിയ സന്തോഷത്തിലാണല്ലോ.' വെറുതെ ഒരു ചോദ്യം.               'അച്ചാ അതു' ജോസിന്റെ ഭാര്യപറയാന്‍ തുടങ്ങി.                പെട്ടെന്നു ജോസു ഇടയില്‍ കയറി പറഞ്ഞു. 'വേണ്ടാ, ഞാന്‍ പറഞ്ഞോളാം.'                  ,അധികം സംസാരിക്കരുതെന്നാ ഡോക്ടര്‍ പറഞ്ഞിരിക്കുന്നതു.' ഭാര്യ ജോസിനെ വിലക്കി കൊണ്ടു പറഞ്ഞു.                  'നീ ചുമ്മാതിരി. ഡോക്ടര...

3. അവന്‍ എന്നെന്നും മതിയായവന്‍.

3. അവന്‍ എന്നെന്നും മതിയായവന്‍.                     വളരെ പ്രതീക്ഷയോടെയാണു അയാളെ കാണുവാന്‍ പോയതു. ഇങ്ങനെ ഒരു കൂടിക്കാഴ്ച വേണ്ടി വരുമെന്നു ഒരിക്കലും കരുതിയിരുന്നില്ല. കാലപ്രവാഹത്തില്‍ എന്തെന്തു  മാറ്റങ്ങളാണു ദിനംതോറും സംഭവിക്കുന്നതു. ആദര്‍ശങ്ങള്‍ പോലും മാറുന്നു, മാറ്റപ്പെടുന്നു. ആരുടെയും ഔദാര്യത്തിന്റെ മുമ്പില്‍ കൈനീട്ടരുതു എന്നു ആഗ്രഹിച്ചു കൊണ്ടാണു പൗരോഹിത്യജീവിതത്തിലേക്കു പദമൂന്നിയതു. വളരെ പണിപ്പെട്ടാണെങ്കിലും ഇന്നുവരെ അതു കാത്തു സൂക്ഷിച്ചു. മകളുടെ കാര്യമായതു കൊണ്ടുതന്നെ അതു ബലികഴിക്കുവാന്‍ തീരുമാനിച്ചു. മകള്‍ക്കു വേണ്ടിയല്ലേ എന്നു കരുതി ആശ്വസിച്ചു.                       മകളുടെ വിവാഹമാണു. ഒരു ലക്ഷം രൂപാകൂടെ ഉണ്ടാകണം. ആരില്‍ നിന്നെങ്കിലും കടം വാങ്ങിയെ കഴിയൂ. നല്ല ഒരു ആലോചനയാണു. ഇതു നടന്നില്ലെങ്കില്‍ ഇനി എത്രകാലം കാത്തിരിക്കേണ്ടി വരുമെന്നറിയില്ല. വളരെ ആലോചിച്ചു. പലരുടെയും പേരുകള്‍ മനസ്സില്‍ കൂടെ കടന്നു പോയി. ആരേയും സമീപിക്കുവാന്‍ മനസ്സു അനുവദിച്ചില്ല. പലരും വേണ്ടപ്പെട്ടവര്‍....

2. ഭാഗ്യം വില്ക്കുന്ന ഭാഗ്യഹീന.

2. ഭാഗ്യം വില്ക്കുന്ന ഭാഗ്യഹീന.                  സാധാരണ  വായിക്കുന്നതു പോലെ പ്രത്യേക ഉദ്ദേശമൊന്നുമില്ലാതെയാണു പത്രം വായിക്കുവാന്‍ തുടങ്ങിയതു.അന്നു മറ്റു ജോലിയൊന്നും ഇല്ലാതിരുന്നതിനാല്‍ വിശദമായി തന്നെ വായിച്ചു. കേരള ലോട്ടറിയുടെ ഫലം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നതു കണ്ടപ്പോള്‍ യാദൃശ്ചികമായി എടുത്ത ടിക്കറ്റിന്റെ കാര്യം ഓര്‍മ്മിയില്‍ വന്നു. പ്രതീക്ഷയൊന്നും ഇല്ലാതെ വെറുതെ നോക്കിയതാണു. കണ്ണുകളെ വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല. അപ്പോഴത്തെ വികാരം അനിര്‍വ്വചനീയമായിരുന്നു. ബംബര്‍ സമ്മാനമായ പത്തു ലക്ഷം രൂപയും മാരുതികാറും. വീണ്ടും നോക്കി. ശരി തന്നെ. അല്പസമയം തരിച്ചിരുന്നു പോയി. ഭാര്യയെ വിളിച്ചു കാര്യം പറഞ്ഞു. മക്കളും അറിഞ്ഞു. ആര്‍ക്കും ഒന്നും പറയുവാന്‍ കഴിയുന്നില്ല.                   ഇങ്ങനെയൊരു ഭാഗ്യം! ഭാഗ്യമാണോ? തന്റെ മനസ്സിന്റെ കോണില്‍ പോലുമില്ലായിരുന്നു. ആഗ്രഹിക്കുവാന്‍ അവകാശമില്ല. ആദ്യമായിട്ടാണു ഒരു ലോട്ടറി ടിക്കറ്റു എടുത്തതു. എന്തിനു താന്‍ എടുത്തു. ലോട്ടറിയും ഗ്യാംബ്ളിംഗില്‍ പെടുന്നതാണെന്നു സെമിനാരി...

അലിഞ്ഞുപോകുന്ന ആത്മനൊമ്പരങ്ങള്‍. ചെറുകഥാസമാഹാരം.

1. അലിഞ്ഞു പോകുന്ന ആത്മനൊമ്പരങ്ങള്‍.                മകനെയും മരുമകളെയും യാത്രയാക്കി. ആത്മനിര്‍വൃതിയുടെ ദീര്‍ഘനിശ്വാസത്തോടെ സ്വീകരണമുറിയിലെ കസേരയില്‍ ഇരുന്നു. ബന്ധുക്കളും ചാര്‍ച്ചക്കാരും യാത്ര പറഞ്ഞു പിരിഞ്ഞു പോയി. ഭാര്യ അടുക്കളയില്‍ തത്രപ്പാടിലാണു.                'ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍പോരാ                 നന്ദി ചൊല്ലിത്തീര്‍ക്കുവാനീജീവിതം പോരാ.' എന്ന ഗാനം മനസ്സില്‍ നിന്നു പ്രാര്‍ത്ഥനാമന്ത്രമായി ഉയര്‍ന്നു. കണ്ണുകളടച്ചു ചാരുകസേരിയിലേക്കു ചാരിക്കിടന്നു. ഓര്‍മ്മകള്‍ സ്ഥലകാലബോധമില്ലാത്ത ഒരു ചട്ടമ്പിയെ പോലെ മനസ്സിലേക്കു കയറിവന്നു. സന്തോഷത്തിന്റെ, സംതൃപ്തിയുടെ, ദുഃഖത്തിന്റെ, ആകുലതയുടെ, വ്യാകുലതയുടെ ഇങ്ങനെ സങ്കീര്‍ണ്ണങ്ങളായ ഗതകാലസ്മൃതികള്‍. അതില്‍ നിന്നൊക്കെ മനസ്സിനെ ബലമായി പിടിച്ചു മാറ്റി, കുടംബജീവിതത്തിലേക്കു കാലൂന്നിയ മകനു വേണ്ടിയുള്ള പ്രാര്‍ത്ഥനയിലേക്കു മനസ്സിനെ ബന്ധിച്ചിടുവാന്‍ ശ്രമിച്ചു. ഒരു മരക്കൊമ്പില്‍ നിന്നു മറ്റൊന്നിലേക്കു ചാടി നടക്കുന്ന മരഞ്ചാ...

വചനപരിച്ഛേദം - 55.

55- പരീക്ഷ സഹിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍. ഇയ്യോഃ2;3. 'യഹോവ സാത്താനോടു, എന്റെ ദാസനായ ഇയ്യോബിന്റെ മേല്‍ നീ ദൃഷ്ടി വച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയില്‍ ആരുമില്ലല്ലോ; അവന്‍ തന്റെ ഭക്തി മുറുകെ പിടിച്ചിരിക്കുന്നു; വെറുതെ അവനെ നശിപ്പിക്കേണ്ടതിന്നു നീ എന്നെ സമ്മതിപ്പിച്ചു.'                      വി.വേദപുസ്തകത്തില്‍ തികച്ചും വേറിട്ടു നില്‍ക്കുന്ന ഒരു പുസ്തകമാണു ഇയ്യോബു. വി.വേദപുസ്തകത്തെ ന്യായപ്രമാണം, പ്രവാചകന്മാര്‍, എഴുത്തുകള്‍ എന്നിങ്ങനെ വേര്‍തിരിക്കാറുണ്ടു. എഴുത്തുകളില്‍ തന്നെയുള്ള മറ്റൊരു വിഭാഗമാണു ജ്ഞാനഗ്രന്ഥങ്ങള്‍. സദൃശവാക്യങ്ങള്‍, ഉത്തമഗീതം, സഭാപ്രസംഗി, ഇയ്യോബു എന്നിവയാണു ജ്ഞാനഗ്രന്ഥങ്ങളായി അറിയപ്പെടുന്നതു. ഈ നാലുഗ്രന്ഥങ്ങളില്‍ ഇയ്യോബു വേറിട്ടു നില്‍ക്കുന്ന ഒന്നാണു. മറ്റു മൂന്നു ഗ്രന്ഥങ്ങളുടെയും കര്‍ത്താവു ശലോമോന്‍ ആണെന്നു വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ അതിന്റെ രചനാകാലത്തെ കുറിച്ചു വലിയ സംശയമില്ല. എന്നാല്‍ ഇയ്യോബിന്റെ ഗ്രന്ഥകര്‍ത്താവു ആരാണു എന്നതും രചനാകാലം ഏതാണു എന്നതും ഇന്നു...

വചനപരിച്ഛേദം - 54.

54-പ്രതികരണത്തിന്റെ നല്ല പാഠങ്ങള്‍.  എസ്ഥേഃ 4; 14. ഈ സമയത്തു നീ മിണ്ടാതിരുന്നാല്‍ യഹൂദന്മാര്‍ക്കു ഈ സ്ഥലത്തുനിന്നു ഉദ്ധാരണവും രക്ഷയും ഉണ്ടാകും. എന്നാല്‍ നീയും നിന്റെ പിതൃഭവനവും നശിച്ചുപോകും. ഇങ്ങയുള്ളോരു കാലത്തിനായിട്ടല്ലയോ നീ രാജസ്ഥാനത്തു വന്നിരിക്കുന്നതു? ആര്‍ക്കറിയാം?                     വി.വേദപുസ്തകം എസ്ഥേര്‍ എന്ന പുസ്തത്തിലൂടെ എല്ലാക്കാലത്തും എല്ലാ ദേശത്തും വസിക്കുന്ന മനുഷ്യര്‍ക്കു നല്‍കുന്ന ഒരു വലിയ സന്ദേശമാണു ഈ വാക്യം. ഈ വാക്യത്തിന്റെ അര്‍ത്ഥതലങ്ങളിലേക്കു കടന്നു ഇതിന്റെ കാലിക പ്രാധാന്യത്തിലേക്കും ഇന്നത്തെ ലോകത്തിനു പ്രത്യേകിച്ചു ക്രിസ്ത്യാനിക്കു  അതു നല്‍കുന്ന സന്ദേശത്തെക്കുറിച്ചും ചിന്തിക്കുന്നതിനു മുമ്പു 'എസ്ഥേര്‍' എന്ന പുസ്തകത്തിന്റെ സവിശേഷതകളും പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളും ഗ്രഹിക്കേണ്ടതുണ്ടു.                     ഒന്‍പതു അദ്ധ്യായങ്ങളും 167 വാക്യങ്ങളും മാത്രമുള്ള 'എസ്ഥേര്‍' എന്ന ചെറിയ പുസ്തകത്തിനു വി.വേദപുസ്തകത്തിലെ മറ്റു പുസ്തകങ്ങളില്‍ നിന്നു വേറിട്ടു...

വചനപരിച്ഛേദം - 53.

53- ദേവാലയം - ദൈവത്തിന്റെ ദൃഷ്ടിയും ഹൃദയവും എല്ലായ്പോഴും ഇരിക്കുന്നിടം.  2.ദിനഃ 7; 14.'എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം തങ്ങളെ താഴ്ത്തി പ്രാര്‍ത്ഥിച്ചു എന്റെ മുഖം അന്വേഷിച്ചു തങ്ങളുടെ ദുര്‍മാര്‍ഗ്ഗങ്ങളെ വിട്ടു തിരിയുമെങ്കില്‍, ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു കേട്ടു അവരുടെ പാപം ക്ഷമിച്ചു അവരുടെ ദേശത്തിനു സൗഖ്യം വരുത്തും.'                      ദാവീദുരാജാവു അത്യധികം  ആഗ്രഹിക്കുകയും പണിയുവാന്‍ കഴിയാതെ പോയതുമായ ദേവാലയം ദൈവനിയോഗപ്രകാരം അവന്റെ മകനായ ശലോമോന്‍ പണിയിച്ചു.ഏഴുവര്‍ഷം കൊണ്ടാണു ദേവാലയപണി പുര്‍ത്തിയായതു. യിസ്രായേലിന്റെ ചരിത്രത്തിലെ ഒരു പുതിയ അദ്ധ്യായം ഈ ദേവാലയ നിര്‍മ്മിതിയോടെ ആരംഭിച്ചു. യിസ്രായേല്‍ ജനതയുടെ ആദ്ധ്യാത്മിക സിരാകേന്ദ്രമായി യെറുശലേം ദേവാലയം പരിണമിച്ചു. ഈ ദേവാലയത്തെ ചുറ്റിപ്പറ്റിയാണു പിന്നീടുള്ള ചരിത്രസംഭവങ്ങളെല്ലാം നടന്നിട്ടുള്ളതു. ദൈവത്തിന്റെ നിറഞ്ഞ സാന്നിദ്ധ്യം യെറുശലേം ദേവാലയത്തില്‍ അവര്‍ ദര്‍ശിച്ചതിനാല്‍ ദൈവാരാധന മുഴുവന്‍ ദേവാലയത്തെ കേന്ദ്രീകരിച്ചു നിലനിന്നു. യിസ്രായേലിന്റെ സാംസ്കാരിക കേന്ദ...