Posts

വചനപരിച്ഛേദം - 50.

50 - പ്രലോഭനങ്ങളില്‍ കാലിടറുമ്പോള്‍ നഷ്ടമാകുന്ന ഭാഗ്യാതിരേകം.  2. രാജാഃ 5; 26. 'ദ്രവ്യം സമ്പാദിപ്പാനും, വസ്ത്രം, ഒലിവു തോട്ടം, ആടുമാടുകള്‍,ദാസീദാസന്മാര്‍ എന്നീവക മേടിപ്പാനും ഇതാകുന്നുവോ സമയം?'                  അരാം രാജാവിന്റെ സൈന്യാധിപനായ നയമാന്റെ കുഷ്ഠരോഗം സൗഖ്യമായ സംഭവത്തിന്റെ അനുബന്ധമെന്ന വിധം വി.വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന മറ്റൊരു സംഭവമാണു ഈ വാക്യത്തിലൂടെ നാം വായിച്ചെടുക്കുന്നതു. ഏലായാപ്രവാചകന്റെ ആത്മാവിന്റെ ഇരട്ടി പ്രാപിക്കണമെന്നു ആഗ്രഹിക്കുകയും അതു അതേപടി പ്രാപിക്കുകയും ചെയ്ത ഏലിശാപ്രവാചകന്റെ പ്രധാന ഭൃത്യനായ ഗേഹസിയുടെ ജീവിതത്തില്‍ ഉണ്ടായ അതിദാരുണമായ അവസ്ഥാവിശേഷത്തിന്റെ കാരണമാണു ഈ വാക്യം വ്യക്തമാക്കുന്നതു. ഏലിശാപ്രവാചകനെ പോലെ ഉന്നതനായ ഒരു പ്രവാചകനായി തീരുവാനുള്ള എല്ലാ സാദ്ധ്യതകളും ഉണ്ടായിരുന്നിട്ടും പ്രലോഭനത്തിനു വശംവദനായി അനുഗ്രഹകരമായ ഭാവി ഇല്ലാതാക്കി ശാപം പേറേണ്ടി വന്ന ചരിത്രമാണു ഗേഹസിക്കുള്ളതു. 'ദര്‍ശന താഴ്വര' എന്നു അര്‍ത്ഥമുള്ള നാമത്തിന്റെ ഉടമയായിട്ടും തന്നെ കുറിച്ചുള്ള ദൈവനിയോഗം തിരിച്ചറിയുവാന്‍ കഴിയാതെ പോയ ...

വചനപരിച്ഛേദം - 49.

49-  തീരുമാനങ്ങള്‍ ഭഞ്ജിക്കുന്ന മനഷ്യന്‍.  2. രാജാഃ 5;10. 'ഒരു കാര്യത്തില്‍ മാത്രം യഹോവ അടിയനോടു ക്ഷമിക്കുമാറാകട്ടെ. എന്റെ യജമാനന്‍ നമസ്കരിപ്പാന്‍ രിമ്മോന്റെ ക്ഷേത്രത്തില്‍ ചെന്നു എന്റെ കൈത്താങ്ങലോടെ കുമ്പിടുമ്പോള്‍ ഞാനും രിമ്മോന്റെ ക്ഷേത്രത്തില്‍ നമസ്കരിച്ചു പോകുന്ന ഈ കാര്യത്തില്‍ യഹോവ അടിയനോടു ക്ഷമിക്കേണമേ.'                    അരാം രാജാവിന്റെ പടനായകനും പുറജാതിക്കാരനുമായ നയമാനു ജീവനുള്ള ദൈവമായ യഹോവയില്‍ നിന്നു ലഭിച്ച കൃപാതിരേകത്തില്‍ ഉണ്ടായ സാരമായ മാറ്റമാണു ഈ വാക്യത്തില്‍ വായിക്കുന്നതു. 2.രാജാഃ 5;1-7 വാക്യങ്ങളില്‍ പ്രതിപാദിക്കുന്ന നയമാന്റെ ജീവിതാനുഭവങ്ങള്‍ പല സാധനപാഠങ്ങളും നമുക്കു പറഞ്ഞു തരുന്നുണ്ടു. അവ വ്യക്തമായി മനസ്സിലാക്കുവാന്‍ ആ ഭാഗം ശ്രദ്ധാപൂര്‍വ്വം വായിക്കേണ്ടതാണു. ധ്യാനാത്മകമായ വായനയില്‍ നയമാന്റെ ജീവിതാനുഭവങ്ങളെല്ലാം നമ്മുടെ ജീവിതത്തിലും നിഴലിട്ടു കിടക്കുന്നതായി ബോദ്ധ്യമാകും.                     യിസ്രായേല്‍ രാജ്യത്തിന്റെ വടക്കു ഭാഗത്തു സ്ഥിതിചെയ്യുന്ന ഒരു ര...

വചനപരിച്ഛേദം - 48.

48- പ്രത്യാശയിലേക്കുള്ള പടവുകള്‍.  1.രാജാഃ 19; 13.'ഏലിയാവു അതു കേട്ടിട്ടു തന്റെ പുതപ്പു കൊണ്ടു മുഖം മൂടി പുറത്തു വന്നു. ഗുഹാമുഖത്തു നിന്നു. ഏലിയാവേ ഇവിടെ നിനക്കു എന്തു കാര്യം എന്നു ചോദിക്കുന്ന ഒരു ശബ്ദം അവന്‍ കേട്ടു.'                     പഴയനിയമ പ്രവാചകന്മാരില്‍ അഗ്രഗണ്യനായ ഏലിയാ ദീര്‍ഘദര്‍ശിയുടെ ചിന്താഗതിയിലും ജീവിതത്തിലും സമൂലമായ മാറ്റം വരുത്തിയ, യഹോവയായ ദൈവത്തില്‍ നിന്നുള്ള ഒരു ചോദ്യമാണു ഇതു. 'ഏലിയാവേ ഇവിടെ നിനക്കു എന്തു കാര്യം?' മരണഭീതിയില്‍ പെട്ടു നിരാശയുടെ പടുകുഴിയില്‍ നിപതിച്ചു, ജീവിക്കുന്നതിനേക്കാള്‍ മരിക്കുന്നതു നല്ലതു എന്നു ചിന്തിക്കുന്ന ഏലിയാവിനെ പ്രത്യാശയിലേക്കു പിടിച്ചുയര്‍ത്തിയ ചോദ്യമാണു ഇതു. മരണം കൂടാതെ ഉടലോടെ സ്വര്‍ഗ്ഗത്തിലേക്കു എടുക്കപ്പെട്ട രണ്ടു വ്യക്തികളില്‍ ഒരാളായി തീരുവാന്‍ ഏലിയാവിനെ അര്‍ഹനാക്കി തീര്‍ത്തതു ഈ ചോദ്യമായിരുന്നു എന്നു പറയുന്നതില്‍ തെറ്റില്ല. ഉടലോടെ സ്വര്‍ഗ്ഗത്തിലേക്കു എടുക്കപ്പെട്ടവരില്‍ മറ്റൊരാള്‍ ഹാനോക്കാണു. ഹാനോക്കിനെക്കുറിച്ചു വി.വേദപുസ്തകത്തില്‍ ഉല്പത്തിപുസ്തകം അഞ്ചാമദ്ധ്യായം 21 മുതല്‍ 24...

വചനപരിച്ഛേദം - 47.

47- ഭക്തിയില്ലാത്ത ജ്ഞാനം അനര്‍ത്ഥമുണ്ടാക്കുന്നു.  1.രാജഃ 11;11.'യഹോവ ശലോമോനോടു അരുളിച്ചെയ്തതു എന്തെന്നാല്‍ എന്റെ നിയമവും ഞാന്‍ നിന്നോടു കല്പിച്ച കല്പനകളും നീ പ്രവര്‍ത്തിച്ചില്ല എന്നുള്ള സംഗതി നിന്റെ പേരില്‍ ഇരിക്ക കൊണ്ടു ഞാന്‍ രാജത്വം നിങ്കല്‍ നിന്നു നീക്കി നിശ്ചയമായി പറിച്ചു നിന്റെ ദാസനു കൊടുക്കും.                     ജ്ഞാനിയായ ശലോമോന്റെ ജീവിതത്തിന്റെ ആകെത്തുകയാണു ഈ വാക്യത്തില്‍ സംഗ്രഹിച്ചിരിക്കുന്നതു. എന്തെല്ലാം നേടിയെന്നതല്ല; വരും തലമുറയ്ക്കു വേണ്ടി എന്തൊക്കെ നല്‍കിയെന്നതാണു ധന്യമായ ജീവിതത്തിന്റെ മാനദണ്ഡം. യിസ്രായേലിന്റെ ചരിത്രത്തില്‍ ശലോമോനെ പോലെ ഒരു രാജാവു ഉണ്ടായിട്ടില്ല. ദാവീദുരാജാവിനെ വിസ്മരിച്ചു കൊണ്ടല്ല ഇതു പറയുന്നതു.ദാവീദിനെയും ശലോമോനെയും താരതമ്യം ചെയ്യുമ്പോള്‍ പല കാര്യങ്ങളിലും ദാവീദു ശലോമോനെക്കാള്‍ മുമ്പില്‍ നില്ക്കുന്നുണ്ടെങ്കിലും ജ്ഞാനത്തിലും ഭരണതന്ത്രജ്ഞതയിലും ശലോമോന്‍ തന്നെയാണു ഒന്നാമന്‍. എന്നാല്‍ ദൈവഭക്തിയില്‍ ദാവീദിനോടൊപ്പം എത്തുവാന്‍ ശലോമോനു സാധിച്ചില്ല എന്നതാണു ശലോമോന്റെ ദൗര്‍ഭാഗ്യത്തിനു കാരണം. രണ്ടുപേരും ന...

വചനപരിച്ഛേദം - 46.

46- ദൈവം സ്വീകരിക്കുന്ന വഴിപാടുകള്‍.  2.ശമുഃ 24; 24. 'അതിനു രാജാവു അരവ്നയോടുഃ അങ്ങനെയല്ല, ഞാന്‍ അതു നിന്നോടു വിലയ്ക്കു വാങ്ങുകയേ ഉള്ളു. എനിക്കു ഒന്നും ചെലവില്ലാതെ എന്റെ ദൈവമായ യഹോവയ്ക്കു യാഗം കഴിക്കയില്ല. എന്നു പറഞ്ഞു.'                       ദാവീദുരാജാവു സാധാരണക്കാരില്‍ നിന്നു വേറിട്ടു നില്‍ക്കുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു എന്നു വ്യക്തമാക്കുന്ന മറ്റൊരു സംഭവമാണു 2.ശമുവേല്‍ 4-ാം അദ്ധ്യായത്തില്‍ വിവരിച്ചിരിക്കുന്നതു. 'യഹോവയുടെ കോപം വീണ്ടും യിസ്രായേലിന്റെ നേരെ ജ്വലിച്ചു. നീ ചെന്നു യിസ്രായേലിനെയും യഹൂദയെയും എണ്ണുക എന്നിങ്ങനെ അവര്‍ക്കു വിരോധമായി ദാവീദിനു തോന്നിച്ചു.' എന്നിപ്രകാരമാണു. യഹോവയ്ക്കു യിസ്രായേലിനോടു കോപം ജ്വലിക്കുവാന്‍ കാരണമെന്തെന്നു അവിടെ വ്യക്തമല്ല. യിസ്രായേല്‍ ജനത്തിന്റെ പ്രവൃത്തികള്‍ തന്നെയാകാം കാരണം. ജനം തെറ്റു ചെയ്തതിനു അവരെ ശിക്ഷിക്കുവാന്‍ യഹോവ ദാവീദില്‍ കൂടെ ഒരു വ്യക്തമായ ഒരു മാര്‍ഗ്ഗം കണ്ടെത്തുകയായിരുന്നു എന്നു ഈ വാചകം ശ്രദ്ധിക്കുമ്പോള്‍ തോന്നാം. 'ദാവീദിനു തോന്നിച്ചു' എന്ന പ്രയോഗം യഹോവയാണു തോന്നിപ...

വചനപരിച്ഛേദം - 45.

45- അമ്മഃ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മൂര്‍ത്തിമത് ഭാവം.  2.ശമുഃ21;10.'അയ്യാവിന്റെ മകളായ രിസ്പ ചാക്കുശീല എടുത്തു പാറമേല്‍ വിരിച്ചു കൊയ്ത്തുകാലത്തിന്റെ ആരംഭംം മുതല്‍ അവരുടെ മേല്‍ മഴ പെയ്യുന്നതു വരെ പകല്‍ ആകാശത്തിലെ പക്ഷികളോ രാത്രി മൃഗങ്ങളോ അവരെ തൊടുവാന്‍ സമ്മതിക്കാതെയിരുന്നു.'                    വി.വേദപുസ്തകത്തിന്റെ താളുകളില്‍ അനേകം സ്ത്രീകളെ നമുക്കു ദര്‍ശിക്കുവാന്‍ കഴിയുന്നുണ്ടു. അവരെല്ലാം സത്രീകളുടെ സവിശേഷതകളെ ഓരോന്നായി നമ്മുടെ മുമ്പില്‍ വരച്ചു കാട്ടുന്നു. ആദ്യസ്ത്രീയായ ഹവ്വായില്‍ തുടങ്ങി വി.ദൈവമാതാവില്‍ എത്തിച്ചേരുന്ന പഴയനിയമ ചരിത്രത്തിലെ സത്രീരത്നങ്ങളെക്കുറിച്ചുള്ള ഗൗരവമായ പഠനം ഇന്നിന്റെ ഒരാവശ്യമാണു. അവരിലൂടെ കടന്നു പോയി നാം അനുകരിക്കേണ്ട സത്ഭാവങ്ങളെ വ്യക്തമാക്കുന്ന പല ഗ്രന്ഥങ്ങളും പ്രസിദ്ധീകൃതമായിട്ടുണ്ടു എന്ന വസ്തുത വിസ്മരിക്കുന്നില്ല. എന്നാല്‍ സ്ത്രീവിമോചനപ്രസ്ഥാനങ്ങളും സ്ത്രീപക്ഷ വേദശാസ്ത്രവുമൊക്കെ ശക്തമായിക്കൊണ്ടിരിക്കുന്ന ഇന്നു ഈ വിഷയത്തില്‍ കുറേക്കൂടെ ശ്രദ്ധാപൂര്‍വ്വമായ വിലയിരുത്തല്‍ ആവശ്യമായിരിക്കുന്നു. വി.വേദ...