വചനപരിച്ഛേദം - 33.
33. വസ്ത്രവിചാരം ന്യായപ്രമാണ വെളിച്ചത്തില്‍. ആവഃ 22; 5.''പരുഷന്റെ വസ്ത്രം സ്ത്രീയും സ്ത്രീയുടെ വസ്ത്രം പുരുഷനും ധരിക്കരുതു; അങ്ങനെയുള്ളവരൊക്കെയും നിന്റെ ദൈവമായ യഹോവയ്ക്കു വെറുപ്പാകുന്നു. മോശെ മുഖാന്തിരം യഹോവയായ ദൈവം തന്റെ സ്വന്തജനമായ യിസ്രായേല്‍ മക്കള്‍ക്കു നല്‍കിയ പത്തുകല്പനകളും ന്യായപ്രമാണങ്ങളും മനുഷ്യകുലത്തിന്റെ മുഴുവന്‍ സുസ്ഥിതിക്കും സമാധാനത്തിനും സന്തോഷത്തിനും ആവശ്യമായ നിയമങ്ങളും സാരോപദേശങ്ങളുമാണു. മനുഷ്യജീവിതത്തിലെ ചെറുതും വലുതുമായ സമസ്തമേഖലകളെയും ഈ ന്യായപ്രമാണങ്ങള്‍ ഉള്‍ക്കൊള്ളുന്നു എന്നതാണു ഇതിന്റെ സവിശേഷത. എന്നാല്‍ അതു വായിച്ചു പോകുമ്പോള്‍ അവയില്‍ പലതിനെ കുറിച്ചും,അത്രയും കര്‍ക്കശമാകണമായിരുന്നോ, അതൊക്കെ പറയുന്നതു എന്തിനാണു, അതെല്ലാം മനുഷ്യസ്വാതന്ത്ര്യത്തിലുള്ള കൈകടത്തലല്ലേ, ഇതിനു കാലികപ്രസക്തിയുണ്ടോ എന്നിങ്ങനെ സംശയിക്കുന്നവര്‍ കുറവല്ല. ന്യായപ്രമാണങ്ങള്‍ ഉണ്ടായ കാലഘട്ടത്തില്‍ നിന്നു പുരോഗതിയുടെ പാതകളിലൂടെ സഞ്ചരിച്ചു നൂറ്റാണ്ടുകള്‍ പിന്നിട്ടു വളര്‍ച്ചയുടെ പടവുകള്‍ ചവുട്ടി കയറി അത...