Posts

കര്‍ത്തൃപ്രാര്‍ത്ഥന- ഒരു ലഘുപഠനം.

കര്‍ത്തൃപ്രാര്‍ത്ഥന.                             'കര്‍ത്തൃപ്രാര്‍ത്ഥന' എന്ന തലക്കെട്ടു വി.വേദപുസ്തകത്തിലുള്ളതല്ല. പില്‍ക്കാലത്തു വേദപണ്ഡിതന്മാര്‍ സൃഷ്ടിച്ച ഒരു പേരാണു . കര്‍ത്താവു പഠിപ്പിച്ച പ്രാര്‍ത്ഥന എന്ന അര്‍ത്ഥത്തിലാണു അതു ഉപയോഗിച്ചിരിക്കുന്നതു. എന്നാല്‍ ആ പദത്തിനു ആ അര്‍ത്ഥം കിട്ടുകയില്ല. കര്‍ത്തൃപ്രാര്‍ത്ഥന അഥവാ Lords preyer എന്നതിനു കര്‍ത്താവിന്റെ പ്രാര്‍ത്ഥന എന്നാണു അര്‍ത്ഥം. യഥാര്‍ത്ഥത്തില്‍ ഇതു ശിഷ്യന്മാരുടെ പ്രാര്‍ത്ഥനയാണു. ശിഷ്യന്മാര്‍ പ്രാര്‍ത്ഥിക്കുവാനായി കര്‍ത്താവു ചൊല്ലി കൊടുത്തതാണിതു., വി.മത്തായി, വി.ലൂക്കോസു എന്നീ രണ്ടു സുവിശേഷങ്ങളിൽ മാത്രമാണു ഇതു കണ്ടെത്താന്‍ കഴിയുന്നതു.. വി.മത്തായിയില്‍ ഇതു പര്‍വ്വതപ്രസംഗത്തിലാണു കാണുന്നതു. പര്‍വ്വതപ്രസംഗത്തിന്റെ സന്ദര്‍ഭമായി വി.മത്തായി രേഖപ്പെടുത്തിയിരിക്കുന്നതു ശ്രദ്ധിച്ചാല്‍ അതു മനസ്സിലാകും. വി.മത്താഃ5;1,2 '' അവന്‍ പുരുഷാരത്തെ കണ്ടാറെ മലമേല്‍ കയറി, അവന്റെ ശിഷ്യന്മാര്‍ അടുക്കല്‍ വന്നു. അവന്‍ തിരുവായ്മൊഴിഞ്ഞു അവരോടു ഉപദേശിച്ചതെന്തെന്നാല്‍ഃ'' പര്‍വ്വതപ്രസംഗം മ...

വചനപരിച്ഛേദം-10

10- അനുഗ്രഹം പ്രാപിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ ഉല്പഃ 12;2,3. ഞാന്‍ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേര്‍ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും, നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും; നിന്നില്‍ ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും.                അബ്രഹാമിനെ യഹോവയായ ദൈവം വിളിച്ചു 'ഞാന്‍ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പുറപ്പെട്ടു പോക' എന്നു അരുളിച്ചെയ്തതിനുശേഷം അബ്രഹാമിനെ അനുഗ്രഹിക്കുന്നതാണു ഈ വാക്യങ്ങള്‍. വി.വേദപുസ്തകത്തില്‍ വ്യക്തമായ ഒരു ദൈവവിളി ആദ്യമായി ലഭിക്കുന്നതു അബ്രഹാമിനാണെങ്കിലും ദൈവത്തിന്റെ അനുഗ്രഹം അതിനുമുമ്പു ചിലര്‍ക്കു ലഭിച്ചതായി കാണാന്‍ കഴിയും. രണ്ടുപേരെയാണു ദൈവം അനുഗ്രഹിച്ചതായി നാം ദര്‍ശിക്കുന്നതു. ആദ്യമാതാപിതാക്കന്മാരും നോഹയും മക്കളുമാണു അനുഗ്രഹം പ്രാപിച്ചവര്‍.ഉല്പഃ1;28ല്‍ '' ദൈവം അവരെ അനുഗ്രഹിച്ചുഃ നിങ്ങള്‍ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയില്‍ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകല ഭൂചരജന്തുവിന്മേലും വാഴുവീന്‍...

വചനപരിച്ഛേദം -9

9- അബ്രഹാം- രക്ഷാപദ്ധതിയിലെ നിര്‍ണ്ണായക കണ്ണി. ഉല്പഃ12;1. യഹോവ അബ്രഹാമിനോടു അരുളിച്ചെയ്തതെന്തെന്നാല്‍ഃ നീ നിന്റെ ദേശത്തേയും ചാര്‍ച്ചക്കാരേയും പിതൃഭവനത്തേയും വിട്ടു പുറപ്പെട്ടു ഞാന്‍ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോക.                          യഹോവയായ ദൈവം, വിശ്വാസികളുടെ പിതാവായ അബ്രഹാമിനെ വിളിക്കുന്നതാണു ഈ വാക്യത്തില്‍ നാം കാണുന്നതു. ഉല്പത്തിപുസ്തകം 12-ാം അദ്ധ്യായം വി.വേദപുസ്തകചരിത്രത്തിലെ ഒരു നിര്‍ണ്ണായക വഴിത്തിരിവാണു.ഇതിനു മുമ്പു ചില വഴിത്തിരിവുകള്‍ നാം കാണുന്നുണ്ടു. നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന രണ്ടു സംഭവങ്ങള്‍ ഇതിനു മുമ്പു വായിക്കുന്നു. ഒന്നു, ഉല്പഃ 6 മുതല്‍ 9 വരെയുള്ള അദ്ധ്യായങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്ന നോഹയുടെ ചരിത്രമാണു. അതു മനുഷ്യകുലത്തിന്റെ പുനരാരംഭമായിരുന്നു എന്നു നേരത്തെ നോഹയെക്കുറിച്ചു ചിന്തിച്ചപ്പോള്‍ പറഞ്ഞിട്ടള്ളതാണല്ലോ.അതാകട്ടെ മനുഷ്യചരിത്രത്തിന്റെ തന്നെ ഒരു വഴിത്തിരിവായിരുന്നു. രണ്ടാമത്തെ വഴിത്തിരിവായി പിന്നീടു നാം കാണുന്നതു ഉല്പഃ 11;1 മുതല്‍ 9 വരെയുള്ള വാക്യങ്ങളില്‍ പറഞ്ഞിരിക്കുന്ന സംഭവമാണു. നോ...

വചനപരിച്ഛേദം- 8

8- ദൈവകൃപയുടെ അര്‍ത്ഥതലങ്ങള്‍. ഉല്പഃ 6;8 നോഹയ്ക്കു ദൈവത്തിന്റെ കൃപ ലഭിച്ചു.               ഉല്പത്തിപുസ്തകത്തില്‍ പ്രത്യേകിച്ചു ആദ്യത്തെ പതിനൊന്നു അദ്ധ്യായങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന രണ്ടു പ്രധാന വ്യക്തികളില്‍ വളരെ ശ്രദ്ധാര്‍ഹനും പഠനാര്‍ഹനുമായ ഒരു വ്യക്തിയാണു നോഹ. ആദ്യപുസ്തകത്തിലെ ആറു അദ്ധ്യായങ്ങളിലെ രണ്ടു പരിശുദ്ധന്മാരാണു ഹാനോക്കും നോഹയും.മറ്റുള്ളവരെ കുറിച്ചു പറയുന്നതില്‍ നിന്നു വ്യത്യസ്ഥമായ ചില കാര്യങ്ങള്‍ ഇവരെ കുറിച്ചു ഇവിടെ പറഞ്ഞിരിക്കുന്നു. ഹാനോക്കിനെ കുറിച്ചു  മൂന്നു വാക്യങ്ങളില്‍( ഉല്പഃ 5;22-24)  പറഞ്ഞു നിര്‍ത്തുമ്പോള്‍, നോഹയെ കുറിച്ചു അഞ്ചു അദ്ധ്യായങ്ങളിലായി ഏതാണ്ടു നൂറോളം വാക്യങ്ങളിലായി അല്പം വിശദമായി പ്രതിപാദിച്ചിരിക്കുന്നു. '' ഹാനോക്കു ദൈവത്തോടു കൂടെ നടന്നു ദൈവം അവനെ എടുത്തുകൊണ്ടതിനാല്‍ കാണാതെയായി എന്നു മാത്രമാണു  ഹാനോക്കിനെ കുറിച്ചു  രേഖപ്പെടുത്തിയിരിക്കുന്നതു. എന്നാല്‍ നോഹയെ കുറിച്ചു ദൈവത്തോടു കൂടെ നടന്നു എന്നു പറയുന്നതിനോടൊപ്പം നോഹയുടെ ചില സ്വഭാവ വൈശിഷ്ട്യങ്ങള്‍ കൂടെ വ്യക്തമാക്കിയിരിക്കുന്നു. ഹാനോക്കും നോഹയും തങ്ങള...

വചനപരിച്ഛേദം- 7

7- വാദിക്കുന്ന ദൈവാത്മാവു. ഉല്പഃ 6;5,6 ഭൂമിയില്‍ മനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പ്പോഴും ദോഷമുള്ളതത്രേ  എന്നും യഹോവ കണ്ടു. താന്‍ ഭൂമിയില്‍ മനുഷ്യനെ ഉണ്ടാക്കുക കൊണ്ടു യഹോവ അനുതപിച്ചു ; അതു അവന്റെ ഹൃദയത്തിന്നു ദുഃഖമായി.                         നിങ്ങള്‍ സന്താനപുഷ്ടിയുള്ളവരായി വര്‍ദ്ധിച്ചു പെരുകുവീന്‍ എന്നു യഹോവ അനുഗ്രഹിച്ചതിന്റെ ഫലമായി ആദാമിന്റെ സന്തതികള്‍ പ്രധാനമായി രണ്ടു വംശങ്ങളായി വര്‍ദ്ധിച്ചു പെരുകി.ഒന്നാമത്തെ വംശപാരമ്പര്യം കയീനിന്റേതാണു. ഉല്‌പഃ 4;16-22 ഭാഗത്തു അതു രേഖപ്പെടുത്തിയിരിക്കുന്നു. രണ്ടാമത്തേതാകട്ടെ, ഹാബേല്‍ വധിക്കപ്പെട്ടതിനു ശേഷം ആദാമിനു ജനിച്ച ശേത്തിന്റെ വംശമാണു. ഉല്പഃ 5;1-32 ആ വംശത്തിന്റെ വിവരണം കാണുന്നു. എന്നാല്‍ അതു ആദാമിന്റെ വംശപാരമ്പര്യമായിട്ടാണു അദ്ധ്യായാരംഭത്തില്‍ പറഞ്ഞിരിക്കുന്നതു. ഉല്പത്തി നാലാം അദ്ധ്യായം 16-ാം വാക്യത്തില്‍ ' അങ്ങനെ കയീന്‍ യഹോവയുടെ സന്നിധിയില്‍ നിന്നു പുറപ്പെട്ടു ഏദനു കിഴക്കു നോദു ദേശത്തു ചെന്നു പാര്‍ത്തു ' എന്നു പറഞ്ഞിരിക്കുന്നതില്‍ ...

വചനപരിച്ഛേദം.- 6

6- മുഖംമൂടി അണിയുന്ന മനുഷ്യന്‍. ഉല്പഃ4;9. പിന്നെ യഹോവ കയീനൊടുഃ നിന്റെ അനുജനായ ഹാബേല്‍ എവിടെ? എന്നു ചോദിച്ചതിന്നുഃ ഞാന്‍ അറിയുന്നില്ല ; ഞാന്‍ എന്റെ അനുജന്റെ കാവല്‍ക്കാരനോ എന്നു അവന്‍ പറഞ്ഞു.                            വി.വേദപുസ്തകത്തില്‍ നാം കാണുന്ന അടുത്ത രണ്ടു ചോദ്യങ്ങളാണു ഇന്നത്തെ നമ്മുടെ ചിന്താവിഷയം. വിവിധതരത്തിലുള്ള ചോദ്യങ്ങളെ കുറിച്ചു കഴിഞ്ഞ രണ്ടു അദ്ധ്യായങ്ങളില്‍ വിശദമായി നാം ചിന്തിച്ചതാണെല്ലോ. എന്നാല്‍ ഇവിടെ നാം വായിക്കുന്ന ചോദ്യങ്ങള്‍ ആ ഗണങ്ങളില്‍ ഒന്നും ഉള്‍പ്പെടുന്നവയല്ല. ദൈവത്തിന്റെ ചോദ്യത്തിലേക്കു തന്നെ ആദ്യം കടക്കാം.   ഈ ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ പെട്ടെന്നു യഹോവ ആദമിനോടു കയീനോടും ആദ്യം ചോദിച്ച ആത്മശോധനാപരമായ ചോദ്യത്തില്‍ ഇതും ഉള്‍പ്പെടും എന്നു തോന്നാവുന്നതാണു.  എന്നാല്‍ യഹോവയുടെ ഈ ചോദ്യം അല്പം കൂടെ ശ്രദ്ധാപൂര്‍വ്വം വായിക്കുമ്പോള്‍ അതില്‍ ഒരു ചോദ്യം ചെയ്യലിന്റെ സ്വഭാവം ചേര്‍ന്നു കിടക്കുന്നതായി കാണാം.  മാത്രമല്ല, ആദമിനോടും കയീനോടും അവിടെ ചോദിച്ചതിനേക്കാള്‍ കുറേക്കൂടെ ഗൗരവം ദൈവത്...

വചനപരിച്ഛേദം-5

5- കോപം പരിത്യജിക്കേണം ബുധജനം. ഉല്പഃ 4; 6,7 എന്നാറെ യഹോവ കയീനോടുഃ നീ കോപിക്കുന്നതു എന്തു? നിന്റെ മുഖം വാടുന്നതും എന്തു? നീ നന്മ ചെയ്യുന്നു എങ്കില്‍ പ്രസാദമുണ്ടാകയില്ലയോ? നീ നന്മ ചെയ്യുന്നില്ലെങ്കിലോ പാപം വാതില്‍ക്കല്‍ കിടക്കുന്നു. അതിന്റെ ആഗ്രഹം നിങ്കലേക്കാകുന്നു, നീയോ അതിനെ കീഴടക്കേണം എന്നു കല്പിച്ചു.                        വി.വേദപുസ്തകത്തിലെ അടുത്ത മൂന്നു ചോദ്യങ്ങളാണു ഇപ്പോള്‍ നമ്മുടെ ചിന്തയ്ക്കു വിഷയമായിരിക്കുന്നതു. ഇതിനു മുമ്പു അഞ്ചു ചോദ്യങ്ങള്‍ വി.വേദപുസ്തകത്തില്‍ കാണുന്നുണ്ടു. ഇവിടെ മൂന്നു ചോദ്യങ്ങളാണു ഉള്ളതു. അതു മൂന്നും ഒന്നിച്ചു ഒരാളോടു ചോദിച്ചതാണു എന്നതത്രേ അതിന്റെ പ്രത്യേകത. യഹോവ ആദമിനോടു ചോദിച്ചതു പോലെ ആത്മശോധനാപരമായ ചോദ്യമാണു കയീനോടും ചോദിച്ചതു. എങ്കിലും അവ തമ്മില്‍ ചില വ്യത്യാസങ്ങള്‍ കാണാന്‍ കഴിയും. ആദമിനോടു ചോദിച്ചതിനു യഹോവ ഉത്തരം പ്രതീക്ഷിച്ചിരുന്നു എങ്കില്‍ കയീനില്‍ നിന്നു അങ്ങനെ ഉത്തരം ഒന്നും പ്രതീക്ഷിച്ചില്ല, കയീന്‍ ഉത്തരം ഒന്നും പറയുന്നുമില്ല. ആദാമിന്റെ ഉത്തരം യഹോവ പ്രതീക്ഷതു പോലെ അല്ലായിരുന്നു എന്നതു ...