Posts

വചനപരിച്ഛേദം.-65.

65-ദീര്‍ഘായുസ്സിന്റെ രഹസ്യങ്ങള്‍ സങ്കീഃ 91;16.ദീര്‍ഘായുസ്സുകൊണ്ടു ഞാന്‍ അവന്നു ത്യപ്തി വരുത്തും; എന്റെ രക്ഷയെ അവന്നു കാണിച്ചു കൊടുക്കും.                              91-ാം സങ്കീര്‍ത്തനം ഓര്‍ത്തഡോക്സുസഭയുടെ യാമപ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന അതിമനോഹരവും ഹൃദയാവര്‍ജ്ജകവും വിശ്വാസികളുടെ മനസ്സിനെ ദൈവോന്മുഖമാക്കി തീര്‍ക്കുന്നതുമായ ഒരുസങ്കീര്‍ത്തനമാണു.സ്ളീബാ ക്യംതാ നമസ്കാരങ്ങളിലും നിത്യപ്രാര്‍ത്ഥനാക്രമത്തിലും കുടുംബാരാധനക്രമത്തിലും സൂത്താറാനമസ്കാരത്തില്‍ ചൊല്ലുവാനായി പരിശുദ്ധ പിതാക്കന്മാര്‍ ക്രമപ്പെടുത്തിയിരിക്കുന്ന രണ്ടു സങ്കീര്‍ത്തനങ്ങളില്‍ ഒന്നാമത്തേതാണു ഇതു.മറ്റൊന്നു 121-ാം സങ്കീര്‍ത്തനമാണു. അത്യുന്നതന്റെ മറവില്‍ വസിക്കുകയും ദൈവത്തിന്റെ നിഴലില്‍ പാര്‍ക്കുകയും ചെയ്യുന്ന മനുഷ്യനു ലഭിക്കുന്ന ഭാഗ്യാതിരേകത്തെ ഈ സങ്കീര്‍ത്തനത്തിലൂടെ ധ്യാനിച്ചിട്ടു, തങ്ങളുടെ കണ്ണുകള്‍ പര്‍വ്വതത്തിലേക്കു ഉയര്‍ത്തി , തന്റെ ഗമനത്തേയും ആഗമനത്തേയും കാക്കുന്ന, കാലുകള്‍ കല്ലുകളില്‍ തട്ടാതെ പരിപാലിക്കുന്ന, ഉറക്കം തൂങ്ങാതെയും ഉറങ്...

വചനപരിച്ഛേദം-69.

69-കുടുംബജീവിത സൗഭഗം സങ്കീ ഃ123;1 യഹോവയെ ഭയപ്പെട്ടു അവന്റെ വഴികളില്‍ നടക്കുന്നവന്‍ ഭാഗ്യവാന്‍ നിന്റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നും. നീ ഭാഗ്യവാന്‍ , നിനക്കു നന്മ വരും.                             ഈ സങ്കീര്‍ത്തനവും ആരോഹണഗീതങ്ങളില്‍ ഉള്‍പ്പെടുന്ന ഒന്നാണു. അജ്ഞാതകത്തൃകമായ ഒരു സങ്കീര്‍ത്തനം എന്നു ഇതിനെ വിശേഷിപ്പിക്കാം. ഇതു ആരാണു എഴുതിയതു എന്നു അവിടെ രേഖപ്പെടുത്തിയിട്ടില്ല. ആരാധനാഗീതമായി ഉപയോഗിച്ചിരുന്നു എന്നു കരുതുന്ന ഈ സങ്കീര്‍ത്തനം സമാധാനപൂര്‍ണ്ണവും സന്തോഷപ്രദവുമായ കുടുംബജീവിതം യഹോവാഭക്തനായ മനുഷ്യനു ലഭിക്കുന്ന ഒരു വലിയ അനുഗ്രഹമാണെന്നു വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ ഇതു വിവാഹ ശുശ്രൂഷയില്‍ ഉപയോഗിച്ചിരുന്നതായി ചില വേദപണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. ഭൂമിയിലെ സ്വര്‍ഗ്ഗത്തിന്റെ പതിപ്പാണു കുടുംബം എന്നു പറയാറുണ്ടു.പറുദീസായുടെ അനുഭവമാണു കുടുംബജീവിതത്തിലൂടെ ലഭിക്കേണ്ടതു. ആദ്യ മാതാപിതാക്കന്മാരായ ആദമിനേയും ഹവ്വയേയും സൃഷ്ടിച്ചു യഹോവ പറുദീസായുടെ അവകാശിയായി പാര്‍പ്പിക്കുകയാണല്ലോ ചെയ്തതു. അവിടെ അവര്‍ ദൈവത്തിന്റെ കാലൊച്ച ...

വചനപരിച്ഛേദം-68.

68-യഹോവയുടെ സന്നിധിയിലെ ആനന്ദം. സങ്കീഃ122;1 യഹോവയുടെ ആലയത്തിലേക്കു നമുക്കു പോകാമെന്നു അവര്‍ എന്നോടു പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു.                                    122-ാം സങ്കീര്‍ത്തനം ദാവീദിന്റെ  ഒരു ആരോഹണഗീതമാണു. ആരോഹണഗീതങ്ങള്‍ എന്ന തലക്കെട്ടോടു കൂടിയ 15 സങ്കീര്‍ത്തനങ്ങളില്‍ നാലെണ്ണം ദാവീദിന്റെ പേരിലും ഒരെണ്ണം ദാവീദിന്റെ പുത്രനായ ശലോമോന്റെ പേരിലുമാണു.ബാക്കി പത്തു സങ്കീര്‍ത്തനങ്ങള്‍ ആരെഴുതി എന്നു പറയുന്നില്ല.ഇതില്‍ 121,133 എന്നിവ നമ്മുടെ നമസ്കാരങ്ങളില്‍ ഉപയോഗിക്കുന്നുണ്ടു.ശലോമോന്റെ ഗീതമായ127-ാം സങ്കീര്‍ത്തനവും അജ്ഞാതകര്‍ത്തൃകമായ 122-ാം സങ്കീര്‍ത്തനവും എല്ലാവരും ഇഷ്ടപ്പെടുന്നു. ആരാധനാഗീതങ്ങളായി അറിയപ്പെടുന്ന സങ്കീര്‍ത്തനങ്ങള്‍ എല്ലാം പൊതുവെ ചെറിയ സങ്കീര്‍ത്തനങ്ങള്‍ ആണെങ്കിലും അവ ഏറ്റം മനോഹരങ്ങളാണു . 122-ാം സങ്കീര്‍ത്തനവും ആ വിധത്തില്‍ നമ്മെ ആകര്‍ഷിക്കുന്ന ഒന്നാണു.                             ഈ സങ്കീര്‍ത്തനങ്ങളുടെ ...

വചനപരിച്ഛേദം-67.

67-തിരുവചനം, പാതകള്‍ക്കു വിളക്കും ഊടുവഴികള്‍ക്കു പ്രകാശവും. സങ്കീഃ 119;108. നിന്റെ വചനം എന്റെ കാലുകള്‍ക്കു ദീപവും എന്റെ പാതകള്‍ക്കു പ്രകാശവുമാകുന്നു.                    സങ്കീര്‍ത്തനങ്ങളില്‍ ഏറ്റം വലിയ സങ്കീര്‍ത്തനമാണല്ലോ 119-ാം സങ്കീര്‍ത്തനം.  176 വാക്യങ്ങള്‍ ഉള്ള ഈ സങ്കീര്‍ത്തനം എട്ടു വാക്യങ്ങള്‍ വീതമുള്ള 22 ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. സുറായാനി അക്ഷരമാലാക്രമത്തിലാണു അതു വിരചിതമായിരിക്കുന്നതു.ആലേഫ്, ബേത്ത് എന്നിവ വാക്കുകളാണെന്നു നമുക്കു തോന്നുമെങ്കിലും അവ സുറിയാനിഭാഷയിലെ അക്ഷരങ്ങളാണു.തര്‍ജ്ജുമയില്‍ പ്രകടമാക്കാന്‍ കഴിയാത്ത ഒരു സവിശേഷത ഈ സങ്കീര്‍ത്തനത്തിനു ഉണ്ടു. ഓരോ ഭാഗത്തിലേയും എട്ടു വാക്യങ്ങളും ആരംഭിക്കുന്നതു ആ അക്ഷരത്തിലാണു. അതുകൊണ്ടുതന്നെ  ഈ സുദീര്‍ഘമായ സങ്കീര്‍ത്തനം സുറിയാനി ഭാഷയില്‍ ഹൃദിസ്ഥമാക്കുക നിഷ്പ്രയാസമാണു. ഇത്രയും വലിയ ഒരു സങ്കീര്‍ത്തനം ആയതുകൊണ്ടു സുറിയനിയേതരഭാഷകളില്‍ അതു ഹൃദിസ്ഥമാക്കുക അല്പം പ്രയാസമാണു. മാത്രമല്ല, ഒറ്റ വായനയില്‍ അതു പൂര്‍ത്തിയാക്കുവാന്‍ പോലും പലരും തയ്യാറാകുകയുമില്ല. ഈ സങ്കീര്‍ത്തനം വായിക്...

വചനപരിച്ഛേദം-66.

66-മൗനം മൃതിയാല്‍ ഞാന്‍ പൂകും. സങ്കീഃ 115;17,18 മരിച്ചവരും മൗനതയില്‍ഇറങ്ങിയവരും ആരും യഹോവയെ സ്തുതിക്കുന്നില്ല. നാമോ ഇന്നു മുതല്‍ എന്നേക്കും ദൈവത്തെ വാഴ്ത്തും.                         സങ്കീര്‍ത്തനങ്ങള്‍ ക്രോഡീകരിച്ചപ്പോള്‍ അവയെ അഞ്ചു പുസ്തകങ്ങളായി തിരിച്ചിരിക്കുന്നു. അതിലെ പ്രതിപാദ്യവിഷയമാണു അതിനു അടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്നതു എന്നു പറയാം. ആ വിധത്തില്‍ അഞ്ചാം പുസ്തകത്തിലെ സങ്കീര്‍ത്തനങ്ങള്‍ ആരാധനാഗീതങ്ങളായിട്ടാണു കാണുന്നതു. 107 മുതല്‍ 150 വരെയുള്ള സങ്കീര്‍ത്തനങ്ങള്‍ ഈ പുസ്തകത്തില്‍ പെടുന്നു. അതിനാല്‍ 115-ാം സങ്കീര്‍ത്തനം ആരാധനാഗീതത്തില്‍ ഉള്‍പ്പെടുന്നു. ഇതിന്റെ കര്‍ത്താവാരാണു എന്നു അവിടെ രേഖപ്പെടുത്തിയിട്ടില്ല. ഗാനപ്രതിഗാനമായിട്ടാണു ഈ സങ്കീര്‍ത്തനം രചിച്ചിരിക്കുന്നതു. ആരാധനയില്‍ വിശ്വാസികളുടെ സജീവ പങ്കാളിത്തം അനിവാര്യമായതിനാല്‍ ഇങ്ങനെയുള്ള ഗാനങ്ങള്‍ വിശ്വാസികളുടെ ഹൃദയത്തില്‍ നിന്നു മാഞ്ഞു പോകാതെ എന്നാളും നിലകൊള്ളും എന്നതാണു ഈവിധ ഗാനങ്ങളുടെ സവിശേഷത. ആരാധനയില്‍ സംബന്ധിക്കുന്നവര്‍ വെറും കേഴ്വിക്കാരാകാതെ വാക്യപ്രതിവ...

വചനപരിച്ഛേദം-64.

64-യേശുവോടു ചേര്‍ന്നിരിപ്പതെത്ര മോദമേ       സങ്കീഃ73;28 എന്നാല്‍ എന്റെ ദൈവത്തോടു അടുത്തിരിക്കുന്നതു എനിക്കു നല്ലതു.                                        എഴുപത്തിമൂന്നാം സങ്കീര്‍ത്തനം  വിരചിച്ചതു ആസാഫാണു എന്നു ആമുഖത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ആസാഫിന്റെ പേരില്‍ 12 സങ്കീര്‍ത്തനങ്ങള്‍ കാണുന്നുണ്ടു.50,73- 83 എന്നിവയാണു അവ. ഏറ്റവും കൂടുതല്‍ സങ്കീര്‍ത്തനങ്ങളുടെ ഉടമയായ ദാവീദു രാജാവുമായുള്ള ബന്ധമായിരിക്കാം ഇതിനു പ്രേരണ നല്‍കിയതു എന്നു ഊഹിക്കാവുന്നതാണു.ആസാഫു ഒരു ലേവ്യനായിരുന്നു എന്നും ബെരഖ്യാവായിരുന്നു ഇദ്ദേഹത്തിന്റെ പിതാവെന്നും , സമാഗമന കൂടാരത്തിലെ ആരാധനയില്‍ ദാവീദിന്റെ ഗായകസംഘത്തിലെ മൂന്നു പ്രധാനികളില്‍ ഒരാളായിരുന്നു എന്നും, സംഗീതോപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ സമര്‍ത്ഥനായിരുന്നു എന്നും, പ്രാര്‍ത്ഥനാഗാനങ്ങള്‍ രചിച്ചിരുന്നു എന്നും , ഇദ്ദേഹത്തിന്റെ പിന്‍തലമുറക്കാര്‍ ഇദ്ദേഹത്തിന്റെ പാത പിന്‍തുടര്‍ന്നിരുന്നുവെന്നും ദിനവൃത്താന്തപുസ്തകങ്ങളില്‍ കാണുന്നുണ്ടു.1.ദിനഃ...