Posts

കൗടുംബികം.-2

2_ നോഹയുടെ കുടുംബം. ---------------------------             ,                           വി.വേദപുസ്തകത്തിലെ രണ്ടാമത്തെ കുടുംബമാണു നോഹയുടെ കുടുംബം എന്നു പറയാവുന്നതാണു.ആദ്യ കുടുംബമായ ആദാമിനു ശേഷം വേറെ കുടുംബങ്ങൾ ഉണ്ടായിരുന്നില്ല എന്നല്ല അതിന്റെ അർത്ഥം. ആദാമിനുശേഷം  ഒരു കുടുംബത്തെക്കുറിച്ചു വ്യക്തമായി പറഞ്ഞിരിക്കുന്നതു നോഹയുടേതാണു എന്നു മാത്രമാണു ഉദ്ദേശിച്ചതു. ആദാമിന്റെ കുടുംബം മനുഷ്യകുലത്തിന്റെ ആരംഭമായിരുന്നു എങ്കിൽ നോഹയുടെ കുടുംബത്തിനും അതിനു തുല്യമായ പദവി നൽകാവുന്നതാണു.മനുഷ്യ കുലത്തിന്റെ പുനരാരംഭമാണല്ലോ നോഹയിൽ നമുക്കു കാണുവാൻ കഴിയുന്നതു.ആദാമിന്റെ കുടുംബം യഹോവയാൽ സ്ഥാപിച്ചതാണു.ആദാമിന്റെ സന്തതിപരമ്പരകൾ പല വംശങ്ങളായി വർദ്ധിച്ചു വന്നു.പ്രധാനമായി രണ്ടു വംശങ്ങളാണു അവിടെ കാണുന്നതു.ഒന്നു കയീന്റേതും മറ്റൊന്നു ശേത്തിന്റേതുമാണു. അതിൽ ശേത്തിന്റെ വംശത്തിന്റെ പിൻതുടർച്ചയിലെ ഒരു നിർണ്ണായക കണ്ണിയാണു നോഹയും കുടുംബവും.ശേത്തിന്റെ വംശത്തിലുള്ളവർ ദൈവത്തെ ആരാധിക്കുന്നവാരായി ജീവിച്ചപ്പോൾ, കയീന്റെ പിൻഗാമികൾ ...

കൗടുംബികം-8

8_ രൂത്തിന്റെയും നൊവോമിയുടെയും കടുംബം. -----------------------------------------------------                                          രൂത്തിന്റെ പുസ്തകം പഴയനിയമ പുസ്തകങ്ങളിലെ ചെറിയ പുസ്തകങ്ങളിൽ ഒന്നാണു.നാലു അദ്ധ്യായങ്ങളും 85 വാക്യങ്ങളുമുള്ള ഒരു ചെറിയ പുസ്തകമാണു രൂത്തു. എങ്കിലും രണ്ടു വലിയ സവിശേഷതകൾ അതിനുണ്ടു. സ്ത്രീകളുടെ പേരിൽ അറിയപ്പെടുന്ന രണ്ടു പുസ്തകങ്ങളിൽ ഒന്നാണു ഈ പുസ്തകം എന്നതാണു ഒരു സവിശേഷത.ആ ഗണത്തിൽ പെട്ട മറ്റൊന്നു 'എസ്തേർ ' ആണു.എസ്തേറിനും ആ പുസ്തകത്തിനും യിസ്രായേലിന്റെ ചരിത്രത്തിൽ ഒരു സ്ഥാനമുണ്ടു.എന്നാൽ രൂത്തിനും ഈ പുസ്തകത്തിനും ആ വിധത്തിൽ ഒരു ചരിത്ര പ്രാധാന്യം അവകാശപ്പെടുവാനില്ല. ന്യായാധിപന്മാരുടെ കാലത്താണു രൂത്തു ജീവിച്ചിരുന്നതെങ്കിലും അതിന്റെ കാലഘട്ടം പോലും വ്യക്തമായി മനസ്സിലാക്കുവാൻ കഴിയുകയില്ല.യിസ്രയേലിന്റെ ചരിത്രത്തിൽ  രേഖപ്പെടുത്തുവാൻ തക്ക പ്രാധാന്യം രൂത്തിനു ഇല്ലെങ്കിലും, എസ്തേറിനേക്കാൾ രൂത്തും രൂത്തിന്റെ പുസ്തകവും ഒരുപടി  മുമ്പിൽ നിൽക്കുന്നു എന്നതാണു മറ...

കൗടുംബികം-7

7-  മനോഹയുടെ കുടുംബം -----------------------------                                            മനോഹയുടെ കുടുംബജീവിതത്തെക്കുറിച്ചു വ്യക്തവും വിശദവുമായ വിവരങ്ങൾ ഒന്നും വി.വേദപുസ്തകം  നമുക്കു നൽകുന്നില്ല.യിസ്രയേലിന്റെ  ന്യായാധിപന്മാരിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ട ശിംശോനെ കുറിച്ചു  പറയുമ്പോൾ  മനോഹയും കുടുംബവും പരാമർശിക്കപ്പെടുന്നു. മനോഹയുടെ കുടുംബജീവിതത്തെക്കുറിച്ചു പറയുകയായിരുന്നില്ല വി.വേദപുസ്തകത്തിന്റെ ഉദ്ദേശം എന്നതുകൊണ്ടു ആ വിധ വിവരങ്ങൾ ഒഴിവാക്കപ്പെടുകയും ചെയ്തിരിക്കുന്നു.എങ്കിലും ശിംശോൻ എന്ന ന്യായാധിപന്റെ ജനനത്തെ കുറിച്ചു പറയുന്നിടത്തു കുടുംബജീവിതത്തിൽ നാം  അറിഞ്ഞു പിൻതുടരേണ്ട ചില വലിയ സത്യങ്ങൾ വെളിപ്പെടുത്തപ്പെട്ടിരിക്കുന്നതിനാൽ മനോഹയുടെ കുടുംബം നമ്മുടെ ശ്രദ്ധപിടിച്ചു പറ്റിയിരിക്കുന്നു ശിംശോൻ യിസ്രയേലിന്റെ  ന്യായാധിപനായി ഉയർത്തപ്പെട്ടതിൽ മനോഹയ്ക്കും ഭാര്യയ്ക്കും അവരുടെ കുടുംബാന്തരീക്ഷത്തിനും എത്രമാത്രം  പങ്കുണ്ടു എന്നു വെളിവാക്കുകയായിര...

കൗടുംബികം-6

6-- യാക്കോബിന്റെ കുടുംബം. -----------------------------------                                                ഗോത്രപിതാക്കന്മാരുടെ പിതാവായ യാക്കോബു നാം ഇതുവരെ പരിചയപ്പെട്ടവരിൽ നിന്നും വ്യത്യസ്തമായ ഒരു കുടുംബജീവിതത്തിന്റെ ഉടമയാണു. ഗുണദോഷസമ്മിശ്രമായ ഒരു കുടുംബജീവിതമായിരുന്നു യാക്കോബിന്റേതു. ഒരു സാധാരണ വിശ്വാസിയുടെ സ്വവിശേഷതകളെല്ലാം യാക്കോബിൽ നമുക്കു ദർശിക്കുവാൻ കഴിയും.എങ്കിലും ഗോത്രപിതാക്കന്മാരുടെ പിതാവു എന്ന പദവിയിലേക്കു ഉയർത്തപ്പെട്ടു, ദൈവത്തിന്റെ രക്ഷാകരപദ്ധതിയിലെ ഒരു നിർണ്ണായക കണ്ണിയായി തീരുവാൻ തക്കവണ്ണമുള്ള ചില സവിശേഷതകളും യാക്കോബിൽ കാണുവാൻ കഴിയും.ഭാര്യാഭർത്തൃബന്ധത്തിലും  പിതൃപുത്രബന്ധത്തിലും സാഹോദര്യബന്ധത്തിലും പല വീഴ്ചകളും കുറവുകളും ഉണ്ടായിട്ടുണ്ടെങ്കിലും അവിടെനിന്നൊക്കെ കരകയറുവാൻ നിരന്തരമായ ദൈവിക സംസർഗ്ഗം യാക്കോബിനു അവസരം ഒരിക്കുക്കൊടുത്തു. എന്നതാണ...