കൗടുംബികം-4
4- ലോത്തിനെറെ കുടുംബം ------------------------------ അബഹാമിന്റെ ജീവചരിത്രത്തിൽ നാം കാണുന്ന മറ്റൊരു കഥാപാത്രമാണു ലോത്തു.അബ്രഹാമിനെ കുറിച്ചു പറയുമ്പോൾ ഇടയ്ക്കിടയ്ക്കു പരാമർശിക്കപ്പെടുന്ന ഒരാളായിട്ടാണു ലോത്തിനെ അവതരിപ്പിച്ചിരിക്കുന്നതു.അബ്രഹാമിന്റെ സവിശേഷതകൾ വ്യക്തമാക്കുവാൻ ഉപകരിക്കുന്ന വ്യക്തകളേയും സംഭവങ്ങളേയും പറയുമ്പോൾ, അവരേക്കാൾ പ്രാധാന്യം അബ്രഹാമിനു കല്പിക്കുന്നതിനാൽ ലോത്തിനെപ്പോലെയുള്ളവരുടെ ജീവചരിത്രത്തിന്റെ പൂർണ്ണരൂപം അവിടെ നമുക്കു ലഭിക്കുന്നില്ല.അതുകൊണ്ടുതന്നെ ,കുടുംബ ചിന്തയിൽ ,അബ്രഹാമിൽ നാം ദർശിച്ചതുപോലെ അനുകരണീയങ്ങളായ സവിശേഷതകളൊന്നും ലോത്തിന്റെ ചരിത്രത്തിൽ കണ്ടെത്തുവാൻ കഴിയില്ല.ലോത്തിന്റെ കുടുംബജീവിതത്തെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ അവിടെയില്ലാത്തതിനാൽ കുടുംബജീവിതത്തെ വിലയിരുത്തുവാൻ മതിയായ കുടുംബബന്ധങ്ങളും അധികമൊന്നും അവിടെ നമുക്കു വായിച്ചെടുക്കുവാൻ കഴിയുന്നുമില്ല.എങ്കിലും പരാജയപ്പെട്ട ഒരു കുടുംബത്...