Posts

വി.നോമ്പുകാലധ്യാനചിന്തകൾ.

നോമ്പു്- ഒരാമുഖം  --------------------തുടരുന്നു --------                                       അപ്പോസ്തോലന്മാരുടെ കാലഘട്ടത്തിൽ ഉണ്ടായിരുന്ന ഒരു വിവാദവിഷയമായിരുന്നു ഭക്ഷണം.എന്തു ഭക്ഷിക്കാം ,എന്തു ഭക്ഷിക്കുവാൻ പാടില്ലായെന്നതായിരുന്നു പ്രശ്നം.യഹൂദക്രിസ്ത്യാനികളെ സംബന്ധിച്ചു അതു ഒരു വലിയ പ്രശ്നമായിരുന്നില്ല.കാരണം അവർ ന്യായപ്രമാണം അതേപടി അനുസരിക്കുന്നവർ ആയിരുന്നു.അപ്പോഃ21;20.ന്യായപ്രമാണത്തിൽ എന്തൊക്കെ ഭക്ഷിക്കാം ,എന്തൊക്കെ ഭക്ഷിക്കരുതു് എന്നു വ്യക്തമായി പറഞ്ഞിട്ടുണ്ടു്.എന്നാൽ ന്യായപ്രമാണം ഇല്ലാത്ത പുറജാതിക്രിസ്ത്യാനികൾക്കു ഭക്ഷണകാര്യങ്ങളിൽ അങ്ങനെ നിയന്ത്രണങ്ങൾ ഇല്ലായിരുന്നു.അതിനാൽ അവർ എല്ലാം ഭക്ഷിക്കുവാൻ തുടങ്ങി.അതോടൊപ്പം പരിച്ഛേദനയും ഒരു തർക്കവിഷയമായി.ആയതിനാൽ സഭയിലേക്കു ചേർന്ന പുറജാതികൾക്കു അതു സംബന്ധിച്ചു നിർദ്ദേശങ്ങൾ നൽകുവാൻ പൗലോസുശ്ളീഹാ നിർബ്ബന്ധിതനായി.റോമഃ14;2-22, 1.കൊരിഃ8; 7-13, 10;24-31, 1തിമോഃ4...

വി.നോമ്പുകാലധ്യാനങ്ങൾ

വി.നോമ്പു- ഒരാമുഖം ------------------------- തുടരുന്നു .......                                         എന്നാൽ പിന്നെ ക്രിസ്ത്യാനികളെ യഹൂദന്മാർ എന്നു വിളിക്കാതിരുന്നതു എന്തുകൊണ്ടു ? എന്തിനു മറ്റൊരു സഭയായി ?എന്നീ ചോദ്യങ്ങൾ പ്രസക്തമാകുന്നു.ക്രിസ്ത്യാനികൾ അങ്ങനെ ഒരു പേരു സ്വീകരിച്ചു പിരിഞ്ഞുപോയതല്ല ,ഇതു ഒരു പുതിയ ഉപദേശമായി കണ്ട  യഹൂദപ്രമാണികൾ അതു അംഗീകരിക്കാതെ അവരെ പുറത്താക്കി കളയുകയായിരുന്നു. മാത്രമല്ല ക്രിസ്ത്യാനി എന്ന പേരുതന്നെ സ്വയം സ്വീകരിച്ചതല്ലായെന്നും മറ്റുള്ളവർ പറഞ്ഞു പറഞ്ഞു വന്നു ചേർന്നതാണെന്നും അപ്പോഃ11;26 വ്യക്തമാക്കുന്നു .''ആദ്യം അന്ത്യോക്യയിൽ വച്ചു ശിഷ്യന്മാർക്കു ക്രിസ്ത്യാനികൾ എന്നു പേരുണ്ടായി .''എന്നാണു അവിടെ രേഖപ്പെടുത്തിയിരിക്കുന്നതു്.അതാകട്ടെ ഒരു പരിഹാസ പേരുമായിരുന്നു.എന്നാൽ അതു ലോകത്തെ മുഴുവൻ മാറ്റുവാൻ പര്യാപ്തമായ ഒരു പേരായി ദൈവം മാറ്റിയിരിക്കുന്നു.മനുഷ്യരുടെ മുമ്പാകെ നിന...

വി.നോമ്പുകാലധ്യാനങ്ങൾ.

വി.നോമ്പു-ഒരാമുഖം. -----------------------                      വി.വലിയനോമ്പിലെ ധ്യാനചിന്തകളിലേക്കു കടക്കുന്നതിനുമുമ്പു വി.നോമ്പിനെക്കുറിച്ചു അറിയുന്നതു അനുപേക്ഷണീയമായതിനാൽ ചില ലഘുചിന്തകൾ പഠനത്തിനായി സമർപ്പിക്കുന്നു.ഓർത്തഡോക്സു സുറിയാനി സഭയിൽ ആരാധന ,പ്രാർത്ഥന ,കൂദാശാനുഷ്ഠാനങ്ങൾ എന്നിവ പോലെ പ്രാധാന്യമർഹിക്കുന്ന ഒരു ആത്മീയ ചര്യയാണു വി.നോമ്പു്.എല്ലാ ആത്മീയാനുഷ്ഠാനങ്ങളും നമ്മെ ദൈവോന്മുഖമായി ജീവിക്കുന്നതിനു പ്രാപ്തരാക്കുവാൻ ഉദ്ദേശിച്ചുള്ളവയാണു.നമ്മുടെ ആത്മീയാചാരാനുഷ്ഠാനങ്ങളെ ആവിധത്തിൽ കാണുമ്പോൾ ഒരു സത്യവിശ്വാസിക്കു വി.നോമ്പു എത്രമാത്രം അനിവാര്യമാണു എന്നു ബോദ്ധ്യമാകും.അതുകൊണ്ടുതന്നെയാണു വി.സഭ വി.നോമ്പിനു ഇത്രയധികം പ്രാധാന്യം നൽകിയിരിക്കുന്നതു.വിശ്വാസികളുടെ ആത്മീയ പരിപോഷണത്തിനായി വി.സഭ അഞ്ചുനോമ്പുകളാണല്ലോ പ്രധാനമായും ക്രമപ്പെടുത്തിയിരിക്കുന്നതു .മൂന്നുനോമ്പു(മൂന്നുദിവസം,നിനെവെ നോമ്പെന്നും പേരു പറയും.)ശ്ളീഹാ നോമ്പു( 13 ദിവസം )ശൂനോയോ നോമ്പു (15 ദിവസം ),യൽദോ നോമ്പു.(25 ദിവസം ),വലിയ നോമ്പു.(50 ദി...

വി.നോമ്പുകാലധ്യാനചിന്തകൾ.-43

43-ലാസറിന്റെ ശനി. ------------------ നാല്പതുദിവസത്തെ നോമ്പു അവസാനിച്ചു.വി.നോമ്പിലൂടെ ആർജ്ജിച്ച ആത്മീയ വരങ്ങളോടു കൂടെ കർത്താവിന്റെ കഷടാനുഭങ്ങളിലേക്കും കുരിശു മരണത്തിലേക്കും ഉയർപ്പിലേക്കും നാം പ്രവേശിക്കുകയാണു.അതിനുള്ള വലിയ ഒരുക്കത്തിന്റെ നാളുകളായിരുന്നുവല്ലോ ഈ നോമ്പുദിനങ്ങൾ.അടുത്ത ഞായറാഴ്ച ( നാളെ )വലിയ ഓശാന പെരുനാൾ നാം ആചരിക്കുന്നു.അന്നു സന്ധ്യമുതൽ നമ്മുടെ കർത്താവിന്റെ കഷ്ടാനുഭവങ്ങളാണു നാം ധ്യാനിക്കുന്നതു.ഓശാന പെരുനാളിനും നാല്പതാം വെള്ളിക്കും ഇടയ്ക്കുള്ള ശനിയാഴ്ച ലസറിനെ സ്മരിക്കുവാനായി സഭ വേർതിരിച്ചിരിക്കുന്നു.അന്നത്തെ പ്രധാന വായന കർത്താവു ലാസറിനെ ഉയർപ്പിച്ച സംഭവമാണു.ഇങ്ങനെ ഒരു ദിവസം വേർതിരിച്ചതിൽ സഭയ്ക്കു ഒരു ഉദ്ദേശമുണ്ടു.വി.നോമ്പിലൂടെ കടന്നു വന്ന നാം ജീവിതത്തിൽ അനുഭവ വേദ്യമാക്കേണ്ടതു എന്താണെന്നും,നമ്മുടെ കർത്താവിന്റെ കഷ്ടാനുഭവത്തിലൂടെയും കുരിശു മരണത്തിലൂടെയും ഉയർപ്പിലൂടെയും നമുക്കു കർത്താവു പ്രദാനം ചെയ്യുന്നതു എന്താണെന്നും ഈ സംഭവത്തിലൂടെ വെളിവാകുന്നു.                  ...