Posts

വി.നോമ്പുകാലധ്യാനചിന്തകൾ.-43

43-ലാസറിന്റെ ശനി. ------------------ നാല്പതുദിവസത്തെ നോമ്പു അവസാനിച്ചു.വി.നോമ്പിലൂടെ ആർജ്ജിച്ച ആത്മീയ വരങ്ങളോടു കൂടെ കർത്താവിന്റെ കഷടാനുഭങ്ങളിലേക്കും കുരിശു മരണത്തിലേക്കും ഉയർപ്പിലേക്കും നാം പ്രവേശിക്കുകയാണു.അതിനുള്ള വലിയ ഒരുക്കത്തിന്റെ നാളുകളായിരുന്നുവല്ലോ ഈ നോമ്പുദിനങ്ങൾ.അടുത്ത ഞായറാഴ്ച ( നാളെ )വലിയ ഓശാന പെരുനാൾ നാം ആചരിക്കുന്നു.അന്നു സന്ധ്യമുതൽ നമ്മുടെ കർത്താവിന്റെ കഷ്ടാനുഭവങ്ങളാണു നാം ധ്യാനിക്കുന്നതു.ഓശാന പെരുനാളിനും നാല്പതാം വെള്ളിക്കും ഇടയ്ക്കുള്ള ശനിയാഴ്ച ലസറിനെ സ്മരിക്കുവാനായി സഭ വേർതിരിച്ചിരിക്കുന്നു.അന്നത്തെ പ്രധാന വായന കർത്താവു ലാസറിനെ ഉയർപ്പിച്ച സംഭവമാണു.ഇങ്ങനെ ഒരു ദിവസം വേർതിരിച്ചതിൽ സഭയ്ക്കു ഒരു ഉദ്ദേശമുണ്ടു.വി.നോമ്പിലൂടെ കടന്നു വന്ന നാം ജീവിതത്തിൽ അനുഭവ വേദ്യമാക്കേണ്ടതു എന്താണെന്നും,നമ്മുടെ കർത്താവിന്റെ കഷ്ടാനുഭവത്തിലൂടെയും കുരിശു മരണത്തിലൂടെയും ഉയർപ്പിലൂടെയും നമുക്കു കർത്താവു പ്രദാനം ചെയ്യുന്നതു എന്താണെന്നും ഈ സംഭവത്തിലൂടെ വെളിവാകുന്നു.                  ...

വി.നോമ്പുകാലധ്യനചിന്തകൾ-42

42-നില്പതാം വെള്ളി. ------------------ നമ്മുടെ കർത്താവിന്റെ നാല്പതുദിവസത്തെ ഉപവാസവും സാത്താന്റെ പരീക്ഷയുമാണു ഇന്നത്തെ ഏവൻഗേലിയോനിലെ വിഷയം.വി.ലൂക്കോഃ4;1-13,വി.മത്താഃ4;1-11 എന്നീഭാഗങ്ങളിൽ ഈ സംഭവം വിവരിച്ചിരിക്കുന്നു.കർത്താവിന്റെ ഉപവാസത്തെക്കുറിച്ചുള്ള ചില കാര്യങ്ങൾ വി.നോമ്പിന്റെ പ്രഥമ തിങ്കളിൽ നാം ചിന്തിക്കുകയുണ്ടായി.കർത്താവിന്റെ ഉപവാസം നൽകുന്ന സന്ദേശങ്ങളിലേക്കു കടക്കുന്നതിനു മുമ്പു ഇതിനോടു ബന്ധമുള്ള ചില ആമുഖ ചിന്തകളിലേക്കു നമ്മുടെ ശ്രദ്ധ പതിയേണ്ടതുണ്ടു. കർത്താവു ഉപവസിച്ചതു നാല്പതു ദിവസമായിരുന്നു.മോശെയും ഏലിയാവും നാല്പതുദിവസം നോമ്പു നോറ്റതായി വി.വേദപുസ്തകം സാക്ഷിക്കുന്നു.വി.വലിയനോമ്പു,അമ്പതുനോമ്പായിട്ടാണു അറിയപ്പെടുന്നതെങ്കിലും,അതു നാല്പതുനോമ്പാണു.യഥാർത്ഥത്തിൽ നാല്പതാം വെള്ളിയാഴ്ച കൊണ്ടു നോമ്പു അവസാനിക്കുന്നു.പിന്നീടുള്ള പത്തു ദിവസങ്ങൾ,വി.നോമ്പിലൂടെ നാം ആർജ്ജിച്ചെടുത്ത ആത്മീയപുതുക്കത്തോടെ പുതിയ അനുഭവങ്ങളിലേക്കു പ്രവേശിക്കുന്നു.ലാസറിന്റെ ശനി എന്നു അറിയപ്പെടുന്ന നാല്പത്തായൊന്നാം ദിവസം,വി.നോമ്പിലൂടെ നാം നേടിയ രൂപാന്തരത്തിന്റെ,മരണത്തിൽ നിന്നു നിത്യജീവനിലേക്കുള്ള മാറ...

വി.നോമ്പുകാലധ്യാനചിന്തകൾ-41

41-ഓശാന വ്യാഴം -------------- ഇന്നത്തെ ഏവൻഗേലിയോൻ ഭാഗങ്ങളായ വി.ലൂക്കോഃ4;33-41, വി.മർക്കോഃ8;22-26, വി.മത്താഃ20;17-19 എന്നിവ ഇതിനു മുമ്പു നമ്മുടെ ധ്യാനവിഷയമായിട്ടുള്ളതിനാൽ മറ്റൊരു വായനയായ അപ്പോഃ16;23-40 നമ്മുടെ പ്രധാന ധ്യാനവിഷയമായി എടുക്കുന്നു.ഫിലിപ്പിയയിൽ വച്ചു പൗലോസും ശീലാസും കാരാഗൃഹത്തിൽ അടയ്ക്കപ്പെടുന്നതും അവിടെ അവർ ദൈവത്തെ പാടിസ്തുതിച്ചപ്പോൾ കാരാഗൃഹവാതിൽ തുറക്കുകയും അവരുടെ ചങ്ങലകൾ അഴിഞ്ഞുവീഴുകയും ചെയ്യുന്നു.ഉറക്കമുണർന്ന കാരാഗൃഹപ്രമാണി കാരാഗൃഹവാതിൽ തുറന്നു കിടക്കുന്നതു കണ്ടു തടവുകാർ രക്ഷപെട്ടുവെന്നു കരുതി ആത്മഹത്യയ്ക്കു ശ്രമിക്കുന്നു.പൗലോസും ശീലാസും അതിൽനിന്നു അയാളെ പിൻതിരിപ്പിക്കുന്നു.അതു അയാളെ ക്രിസ്തുവിങ്കവലേക്കു ആകർഷിച്ചു.അയാളും കുടുംബവും താമസിയാതെ സ്നാനം ഏറ്റു സഭയോടു ചേർന്നു .അധിപതികൾ പൗലോസിനേയും ശീലാസിനേയും വിട്ടയയ്ക്കുകയും ചെയ്തു.ഈ വയനാഭാഗത്തിന്റെ ഉള്ളടക്കം ഇതാണു.                                ...

വി.നോമ്പുകാലധ്യാനങ്ങൾ-40

40_ഓശാന ബുധൻ --------------- ഇന്നത്തെ രണ്ടു ഏവൻഗേലിയോനുകളായ,വി.മത്താഃ8;23-34,വി.മർക്കോഃ4;35-41എന്നീ ഭാഗങ്ങളിൽ ഒരേ സംഭവമാണു പ്രതിപാദിച്ചിരിക്കുന്നതു.ഗലീല കടലിൽ കൂടെ പടകിൽ കർത്താവും ശിഷ്യന്മാരും യാത്ര ചെയ്യുമ്പോൾ അപ്രതീക്ഷിതമായി ഉണ്ടായ കടൽക്ഷോഭത്തെ കർത്താവു ശാന്തമാക്കിയ സംഭവമാണു ഇവിടെ വായിക്കുന്നതു.കടൽക്ഷോഭത്തിൽ പെട്ടു വലഞ്ഞ ശിഷ്യന്മാരെ കടലിൽ കൂടെ നടന്നു ചെന്നു രക്ഷപെടുത്തിയ മറ്റൊരു സംഭവം ഇതിനു മുമ്പു നമ്മുടെ ധ്യാനവിഷയമായിട്ടുള്ളതാണു.ആ കടൽക്ഷോഭത്തിലേക്കു കർത്താവു ശിഷ്യന്മാരെ അറിഞ്ഞുകൊണ്ടു തന്നെ പറഞ്ഞുവിട്ടതാണെന്നും,അതിന്റെ പിന്നിൽ കർത്താവിനു വ്യക്തമായ ഉദ്ദേശമുണ്ടായിരുന്നുവെന്നും അവിടെ നാം ചിന്തിക്കുകയുണ്ടായി.എന്നാൽ ഇവിടെ അങ്ങനെ വ്യക്തമായ ഉദ്ദേശം നമുക്കു കണ്ടെത്താൻ കഴിയുകയില്ല.എങ്കിലും ഈ സംഭവവും ചില ആത്മീയ സന്ദേശങ്ങൾ നമുക്കു നൽകുന്നുണ്ടു.ഈ രണ്ടു സംഭവങ്ങളും അല്പം സാധർമ്മ്യമുള്ള രണ്ടു സംഭവങ്ങളാണെന്നു അവയുടെ സന്ദർഭങ്ങളും വിശദാംശങ്ങളും വ്യക്തമാക്കുന്നു.ആദ്യസംഭവം അഞ്ചപ്പത്തിൻറെ അത്ഭുതത്തിനു ശേഷം നടന്നതാണെങ്കിൽ ഇവിടെ അങ്ങനെ ഒരു സന്ദർഭം ചൂണ്ടിക്കാണിക്കുന്നില്ല.ആദ്യസംഭവത്തി...

വി.നോമ്പുകാലധ്യാനചിന്തകൾ -38

38- ആറാം തിങ്കള്‍-ഓശാന തിങ്കള്‍ --------------------------- വി.നോമ്പിന്റെ ആറാം തിങ്കളിലേക്കു നാം കടക്കുന്നു.പരിശുദ്ധ പിതാക്കന്മാര്‍ പരിശുദ്ധാത്മ പ്രേരിതരായി വി.വേദവായനക്കുറിപ്പിലും വി.നോമ്പിന്റെ പ്രുമുയോന്‍ പുസ്തകത്തിലും ഈ ആഴ്ചയിലെ ദിനങ്ങളെ ഓശാന ദിനങ്ങളായിട്ടാണു രേഖപ്പെടുത്തിയിരിക്കുന്നതു.അതുകൊണ്ടു ഇന്നു ഓശാന തിങ്കള്‍ ആണു.നമ്മുടെ കര്‍ത്താവിന്റെ കഷ്ടാനുഭവങ്ങളിലേക്കു നാം അടുത്തു വരുന്നുവെന്ന ചിന്ത നമ്മില്‍ തീവ്രമായി ഉണ്ടാകണമെന്നാണു പരിശുദ്ധ പിതാക്കന്മാര്‍ ഇതുകൊണ്ടു ഉദ്ദേശിക്കുന്നതു.ഇനിയുമുള്ള നോമ്പിന്റെ ദിനങ്ങള്‍ കുറേക്കൂടെ ശ്രദ്ധയോടും നിഷ്ടയോടും പ്രാര്‍ത്ഥനയോടും കൂടെയായിരിക്കണം.കര്‍ത്താവു രാജാധിരാജാവായി എഴുന്നെള്ളുന്നുവെന്നു മാത്രമല്ല,തന്റെ കഷടാനുഭവത്തിലൂടെയും കുരിശു മരണത്തിലൂടെയും കടന്നു ചെന്നു ഉയര്‍പ്പിന്റെ സന്തോഷത്തിലേക്കു എത്തിച്ചേരുമ്പോഴും അവന്‍ നമ്മെ നയിക്കുന്ന കരുതുന്ന കര്‍ത്താവായി തന്നെ ജീവിതത്തില്‍ എന്നാളും നിലനില്ക്കുവാന്‍ തക്കവണ്ണമുള്ള ഒരുക്കദിനങ്ങളായി ഈ ദിനങ്ങള്‍ മാറണം.അതു നമ്മുടെ ചിന്തയ്ക്കു വിഷയമാകണമെന്നതു കൊണ്ടാണു ഇന്നത്തെ ഏവൻഗേലിയോന്റെ ആദ്യഭാ...