Posts

വി.നോമ്പു കാലധ്യാനങ്ങൾ- 13

13- രണ്ടാംവ്യാഴം   -----------------------                ഇന്നത്തെ ഏവൻഗേലിയോൻ ഭാഗങ്ങൾ പ്രാർത്ഥനയെക്കുറിച്ചുള്ള ചില പ്രധാന ചിന്തകളാണു ഉൾക്കൊണ്ടിരിക്കുന്നതു. പ്രത്യേകിച്ചു പ്രഭാതത്തിലെ ഏവൻഗേലിയോൻ ആയി വായിക്കുന്ന വി. ലൂക്കോഃ 18; 1- 8 ,വി.മത്താഃ 18; 18- 20 എന്നീ ഭാഗങ്ങളിൽ പ്രാർത്ഥന ആണു പ്രധാന വിഷയം.അവിടെ പറഞ്ഞിരിക്കുന്ന പ്രാർത്ഥനയുടെ പ്രത്യേകതകളെ കുറിച്ചു  ചിന്തിക്കുന്നതിനു മുൻപു പ്രാർത്ഥനയെക്കുറിച്ചു ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ടു. ഇന്നത്തെ വി.വേദഭാഗങ്ങളിൽ പ്രാർത്ഥനയുടെ ചില പ്രത്യേകതകൾ മാത്രമാണു നമുക്കു കാണാൻ കഴിയുന്നതു. അതുകൊണ്ടു ഇവിടെ പറഞ്ഞിരിക്കുന്നതു മാത്രമാണു പ്രാർത്ഥന എന്നു കരുതരുതു. കർത്താവു പ്രാർത്ഥനയെക്കുറിച്ചു പലകാര്യങ്ങൾ പല സന്ദർഭങ്ങളിലായി പഠിപ്പിച്ചിട്ടുണ്ടു.അവയെല്ലാം കൂടെ ചേർത്തു വച്ചു ചിന്തിക്കുകയും പഠിക്കുകയും ചെയ്യുമ്പോൾ മാത്രമേ പ്രാർത്ഥനയെക്കുറിച്ചു ശരിയായി ഗ്രഹിക്കുവാൻ കഴിയുകയുള്ളു. ഏതെങ്കിലും ഭാഗങ്ങൾ എടുത്തു കാട്ടിയും ചില വാക്യങ്ങൾ ഉദ്ധരിച്ചും ഇതാണു പ്രാർത്ഥന, ഇങ്ങനെയാണു കർത്താവു പറഞ...

വി.നോമ്പു കാലധ്യാനങ്ങൾ- 12

12- രണ്ടാംബുധർ   -------------------------              സന്ധ്യയുടെ ഏവൻഗേലിയോൻ വി.മത്താഃ 18; 1- 11 ൽ നിന്നു  ഇന്നത്തെ ധ്യാനചിന്തകൾക്കു ആരംഭം കുറിക്കാം. ശിഷ്യന്മാർ കർത്താവിന്റെ അടുക്കൽ വന്നു 'ദൈവരാജ്യത്തിൽഏറ്റവുംവലിയവൻ ആരെന്നു ചോദിച്ചതിനു കർത്താവു നൽകിയ മറുപടിയാണു പ്രതിപാദ്യം.കർത്താവിന്റെ മറുപടിയിലേക്കു കടക്കുന്നതിനു മുൻപു ശിഷ്യന്മാരുടെ ചോദ്യത്തൻറെ അർത്ഥതലങ്ങൾ ചിന്തിക്കേണ്ടതുണ്ടു.പ്രഥമശ്രവണത്തിൽ ശിഷ്യന്മാരുടെ ദൈവരാജ്യ ചിന്തയാണു നമ്മുടെ ശ്രദ്ധയിൽ പെടുക.ലൗകിക ജീവിതത്തെക്കാൾ ദൈവരാജ്യത്തിനു അവർ സ്ഥാനം കല്പിച്ചിരുന്നു എന്നു തോന്നാം.എന്നാൽ അവരുടെ ഈ ചോദ്യത്തിൽ അവർക്കു ദൈവരാജ്യത്തെക്കുറിച്ചു ശരിക്കു അറിയില്ല എന്നാണു വെളിവാകുന്നതു.അവരുടെ സങ്കല്പത്തിലുള്ള ദൈവരാജ്യം ഈ ഭൂമിയിലെ രാജ്യം പോലെയുള്ള ഒന്നാണു.യഹൂദന്മാർ ,ക്രിസ്തുവിൽ അവരുടെ രാജ്യം പുനഃസ്ഥാപിക്കുവാൻ അവതരിക്കുന്ന ഒരു രാജാധിരാജാവിനെയാണു  പ്രതീക്ഷിരുന്നതു.ദൈവരാജ്യത്തെക്കുറിച്ചുള്ള ഈ വികലമായ സങ്കല്പം അവരുടെ ചിന്താഗതികളേ യുംസ്വപ്നങ്ങളേയും സാരമായി ബാധിച്ചു.അതിനാൽ അവരിൽ സ്...

വി.നോമ്പു കാലധ്യാനങ്ങൾ-11

11--രണ്ടാം  ചൊവ്വാ.-  ----------------------------                      പ്രഭാതത്തിലെ ഏവൻഗേലിയോൻ വി.മർക്കോഃ4; 21- 34 -ൽ ധ്യാനചിന്തകൾ  ആരംഭിക്കുന്നു .നാം അറിഞ്ഞു ആചരിക്കേണ്ട ചിലകാര്യങ്ങളാണു കർത്താവു  ഇവിടെ  പറഞ്ഞിരിക്കുന്നതു .21-ാം വാക്യമാണു ഒന്നു.'അവൻ പിന്നെ അവരോടു പറഞ്ഞതു ,വിളക്കു കത്തിച്ചു പറയിൻ കീഴിലോ കട്ടിൽ കീഴീലോ വയ്ക്കാറുണ്ടോ? വിളക്കു തണ്ടിന്മേലല്ലയോ വയ്ക്കുന്നതു.''വി.മത്താഃ5; 15 -ൽ ഇങ്ങനെ കാണുന്നു .'വിളക്കു കത്തിച്ചു പറയിൻ കീഴല്ല തണ്ടിന്മേലത്രേ വയ്ക്കുന്നതു.അപ്പോൾ അതു വീട്ടിൽ ഉള്ള എല്ലാവർക്കും പ്രകാശിക്കും.'വി.ലൂക്കോഃ 8;16, 11;33 എന്നീ ഭാഗങ്ങളിൽ ഇതിൽ നിന്നു വലിയ വ്യത്യാസം ഇല്ലാതെ കാണുന്നു.വിളക്കു കൊളുത്തീട്ടു ആരും അതിനെ പാത്രംകൊണ്ടു മൂടുകയോ കട്ടിലിൻ കീഴെ വയ്ക്കുകയോ ചെയ്യാതെ  അകത്തു വരുന്നവർ വെളിച്ചം കാണേണ്ടതിന്നു തണ്ടിന്മേലത്രേ വയ്ക്കുന്നതു.'                   എന്താ...

വി.നോമ്പു കാലധ്യാനങ്ങൾ- 10

10--രണ്ടാം  തിങ്കൾ.-  -----------------------------             ഇന്നത്തെ ഏവൻഗേലിയോൻ  വി.ലൂക്കോഃ6; 27- 36 ആണു.ധ്യാനചിന്തകള്‍ അവിടെ നിന്നും ആരംഭിക്കാം.നമ്മുടെ കർത്താവിന്റെ അത്യധികം സാരവത്തായ ഉപദേശമാണു അവിടെ നാം വായിക്കുന്നതു .സ്നേഹം ആണു പ്രതിപാദ്യ വിഷയം.സാധാരണ മനുഷ്യൻ അറിയുന്നതും ആചരിക്കുന്നതുമായ സ്നേഹത്തിൽ നിന്നു ഭിന്നവും വെറിട്ടു നിൽക്കുന്നതുമായ സ്നേഹമാണതു.എന്നാൽ  യഥാർത്ഥ സ്നേഹം അതുമാത്രമാണു.കർത്താവു പറയുന്നു.''നിങ്ങളുടെ ശതുക്കളെ സ്നേഹിപ്പീൻ.നിങ്ങളെ പകെക്കുന്നവർക്കു കരുണ ചെയ്യുവീൻ .നിങ്ങളെ ഉപദ്രവിക്കുന്നരെ  അനുഗ്രഹിപ്പീൻ .നിങ്ങളെ ദുഷിക്കുന്നവർക്കു വേണ്ടി  പ്രർത്ഥിപ്പീൻ. നിൻറെ ഒരു ചെകിട്ടത്തു അടിച്ചാൽ അടിക്കുന്നവന്നു  മറ്റേതും കാണിച്ചു കൊടുപ്പീൻ. നിൻറെ പുതപ്പു എടുത്തു കളയുന്നവന്നു വസ്ത്രവും തടുക്കരുതു.നിനക്കുള്ളതു എടുത്തു കളയുന്നവന്നവനോടു മടക്കി ചോദിക്കരുതു.നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ എന്തു ഉപചാരം? പാപികളും അങ്ങനെ തന്നെ ചെയ്യുന്നുവല്ലോ. നിങ്ങളുടെ പിതാവു മനസ്സലിവുള്ളവൻ ആകുന്നതു പോലെ നിങ്ങ...

വി.നോമ്പു കാലധ്യനങ്ങൾ - 9

9- രണ്ടാം ഞായറാഴ്ച - ഗർബ്ബോ ഞായർ -  ------------------------------------------------------------                       വി.നോമ്പിൻറെ രണ്ടാം ഞായറാഴ്ച .കർത്താവു കുഷ്ടരോഗിയെ സൗഖ്യമാക്കിയ സംഭവമാണു ഇന്നത്തെ ഏവൻഗേലിയോൻ .സന്ധ്യയുടേയും പ്രഭാതത്തിൻറേയും ഏവൻഗേലിയോനുകളും സൗഖ്യദാന സംഭവങ്ങളാണു.സന്ധ്യയുടെ ഏവൻഗേലിയോനിൽ അനേകം ഭൂതങ്ങളെ പുറത്താക്കിയതായും വിവിധ രോഗബാധിതരെ സുഖപ്പെടുത്തിയതായുംഭൂതഗ്രസ്തനായ മകനെ സൗഖ്യമാക്കിയതായും വായിക്കുന്നു.പ്രഭാതത്തിൽ കുഷ്ടരോഗിയെ സൗഖ്യമാക്കിയതും ശതാധിപദാസനെ സുഖപ്പെടുത്തിയതും ആണു കാണുന്നതു.ഇനിയുമുള്ള ഞായറാഴ്ചകളിൽ 36-ാം ഞായർ വരെ സൗഖ്യദാന സംഭവങ്ങളാണു നമ്മുടെ ചിന്തയ്ക്കും ധ്യാനത്തിനുമായി സഭ ക്രമപ്പെടുത്തിയിരിക്കുന്നതു.                      ഈ വിധ സൗഖ്യദാന സംഭവങ്ങൾ വി.നോമ്പിലെ പ്രധാന ചിന്തകൾക്കും ധ്യാനത്തിനുമായി സഭാപിതാക്കന്മാർ ഉൾപ്പെടുത്തിയതിൻറെ ഉദ്ദേശം എന്താണു എന്നു മ...

വി.നോമ്പു കാലധ്യനങ്ങൾ-8

8-ഒന്നാം ശനി.-              വി.വലിയ നോമ്പിന്റെ ഒന്നാം ശനിയാഴ്ച മാർ അപ്രേമിൻറേയും മാർതേവോദോറോസ് സഹദായുടേയും ഓർമ്മദിനമായിട്ടാണു സഭ ആചരിക്കുന്നതു.ക്രിസ്തുവിനുവേണ്ടിയും ക്രൈസ്തവസഭയ്ക്കു വേണ്ടിയും സ്വജീവിതം സമർപ്പിക്കുകയും കഷ്ടതകളും പീഡകളും മരണത്തോളം സഹിക്കുകയും ജീവിതം കൊണ്ടു മാത്രമല്ല , സഹദാമരണം കൊണ്ടും ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്ത രണ്ടു പരിശുദ്ധ പിതാക്കന്മാർ ആണു മാർ അപ്രേമും മാർ തേവോദോറോസു സഹദായും.നിഗൂഢങ്ങളായ ദൈവശാസ്ത്രസത്യങ്ങളെ പരിശുദ്ധാത്മ നിറവിൽ തിരിച്ചറിഞ്ഞു,തൻറെ വിലയേറിയ ലേഖനങ്ങളാൽ പാഷണ്ഡതയെ തച്ചുടച്ചു സത്യവിശ്വാസത്തെ ഉറപ്പിക്കുകയും, ശ്രുതിമധുരങ്ങളുംഭക്തിനിർഭരങ്ങളും വിജ്ഞാനപ്രദങ്ങളുമായ  മനോഹരഗാനങ്ങളാൽ ദൈവികാരാധനയെ സ്വർഗ്ഗീയ ആരാധനയിലേക്കു ഉയർത്തുകയും ചെയ്ത, സഭയുടെ ശ്രേഷ്ഠമല്പാനായിരുന്നു മാർ അപ്രം.അത്മനിറവിൽ അദ്ദേഹം രചിച്ച ആ മനോഹര ഗാനങ്ങളിൽ പലതും മാർ അപ്രേമിൻറെ ബോവൂസോ എന്ന തലക്കെട്ടിൽ ഇന്നും നമ്മുടെ ആരാധനയിലും നമസ്കാരങ്ങളിലും നാം ആലപിക്കുമ്പോൾ സത്യവിശ്വാസികളുടെ ഹൃദയങ്ങളിൽ അവ ഉളവാക്കുന്ന ആത്മീയ അനുഭുതി ആ മഹത് വ്യക്തി...

വി.നോമ്പു കാലധ്യനങ്ങൾ-6

6-ഒന്നാംവ്യാഴം.-  ------------------------               വി.നോമ്പിലൂടെ നാം സമ്പാദിക്കേണ്ട ചില സവിശേഷ ഗുണങ്ങളാണു ഇന്നത്തെ വി.വേദവായനയിൽ ദർശിക്കുവാൻ കഴിയുന്നതു.മശിഹാതമ്പുരാൻറെ പർവ്വത പ്രസംഗത്തിലെ ചില ശ്രേഷ്ഠമായ ഉപദേശങ്ങൾ അടങ്ങിയ വി.മത്താഃ7;1-27 ആണു  ഇന്നത്തെ സന്ധ്യയുടേയും പ്രഭാതത്തിൻറേയുംഏവൻഗേലിയോനായി നാം വായിക്കുന്നതു.ഉപദേശങ്ങൾ ചില കാര്യങ്ങൾ ചെയ്യണമെന്നും ചിലകാര്യങ്ങൾ ചെയ്യരുതെന്നും പറയുന്നതാണല്ലോ.ഈ ഭാഗത്തുംആവിധ ഉപദേശങ്ങൾ നമുക്കു കാണാം.ഇവിടെ ആദ്യം പറയുന്നതു ചെയ്യരുതു എന്നാണു .'വിധിക്കരുതു.'എന്നു പറയുമ്പോൾ അവിടെ ഒരു വർജ്ജനത്തിന്റെ സൂചനയുണ്ടു.വി.നോമ്പു വർജ്ജനങ്ങളുടെ ദിനങ്ങൾ ആണല്ലോ.ചില വസ്തുക്കൾ ഉപേക്ഷിക്കുന്നതോടൊപ്പം അരുതാത്ത ചില സ്വഭാവങ്ങളും ഉപേക്ഷിക്കുമ്പോൾ മാത്രമേ നോമ്പു പൂർണ്ണമാകുകയുള്ളു.എല്ലാവരിലും ഒരുപോലെ വ്യാപിച്ചുകിടക്കുന്ന ഒരു ദുസ്വഭാവം ഉപേക്ഷിക്കുവാനാണു കർത്താവു ഇവിടെ ഉപദേശിക്കുന്നതു.സ്വഭാവത്തിൽ മാറ്റം വരുത്താൻ ഉപകരിക്കാത്ത ഉപേക്ഷണംകൊണ്ടു പ്രയോജനമില്ല. ഇന്നത്തെ ലേഖനങ്ങളിയി വായിക്കുന്ന റോമഃ2;28- 3;8, യാക...